കാന്താരി – 8 44

ഞാൻ തോളത്ത് ഒരു തട്ട് കൊടുത്ത് കേറ്റി കെടത്തി

പപ്പ : വാ പോവല്ലേ

ഞാൻ : ഇല്ലില്ല പോവില്ല ലൈറ്റ് ഓഫാക്കിട്ട് വരാ 😐 😃

പപ്പ : ഇവടെ ഇണ്ട് സ്വിച്ച്

അവളത് കൈ എത്തിച്ച് അണച്ചിട്ട് ശെരിക്കെ കെടന്ന് കാണും

ഞാൻ അവടെ തന്നെ നിന്നു…

പപ്പ : എന്തെ

ഞാൻ : ഒന്നൂല്ല ഊഹും…

ഞാൻ മിണ്ടിനെ അഴിച്ച് തൂക്കി ഇടാൻ പോയി… അല്ലേ വേണ്ടാ ഞാൻ അതിനെ പഴയ പോലെ ഉടുത്ത് പോയി കേറി കെടന്നു…

പപ്പടെ കൈ എന്നെ പിന്നിൽ കൂടെ ശക്തിയായി കെട്ടിപ്പിടിച്ചു…

വല്ലാത്ത അസ്വസ്ഥത എനിക്ക് അത് അത്രക്ക് uncomfortable ആയി തോന്നി…

എന്റെ ചിന്ത പോയത് അച്ചുക്കുട്ടൻ അല്ലേ പവി ഇങ്ങനെ കത്തും എഴുതി വച്ചിട്ട് പോയാ ഞാൻ എന്ത് ചെയ്യും എന്നാണ്, കണ്ണൻ പിന്നെ ഒരു വട്ടം ഇത് ചെയ്ത് കാട്ടിത്തന്നു… അവൻ വന്ന സന്തോഷം ഒന്ന്… ശെരിക്കെ ഒന്ന് കാണാൻ പോലും രണ്ട് വാക്ക് സംസാരിക്കാൻ പോലും…

പെട്ടെന്ന് പപ്പടെ കരച്ചൽ കേക്കാൻ തൊടങ്ങി

ഞാൻ : എന്താ ടാ
പപ്പ : കിച്ചു എവടെ ആണോ എന്തോ…

മൈര് 😖 😊

ഞാൻ മെല്ലെ അവൾടെ നേരെ തിരിഞ്ഞ് കെടന്നു

പപ്പ : എനിക്ക് ഒറങ്ങാൻ പറ്റുന്നില്ല മോനെ

ഞാൻ : അതേ ഒരു കാര്യം പറയട്ടെ ഇത് കേക്ക് നമ്മള് ഇങ്ങനെ ഓർത്ത് ഇരുന്നിട്ട് ഒരു കാര്യവും ഇല്ല, സത്യം എനിക്ക് അവൻ പോയത് സങ്കടം ഇല്ല അവനോട് ഒരു ഇഷ്ട്വും പക്ഷെ ഇവടെ എല്ലാരും സങ്കടപ്പെടുന്ന കാണാൻ വൈയ്യ അതോണ്ട് ഞാനും ആത്മാർഥതമായി പ്രാർത്ഥിക്കാ 😃 പാവം ആന്റി അവര് കരയുന്ന കാണുമ്പോ ഒരു വല്ലാത്ത പോലെ അവർടെ സങ്കടം കാണുമ്പോ എന്തോ വല്ലാതാ വെഷമം പിന്നെ പിന്നെ നിന്റെം… 🫤

പപ്പ : ഇഹ് ഉം… ഞാൻ ഞാൻ നിന്നെ ആണല്ലോ ഒരുപാട് വെഷമിപ്പിച്ചത്

ഏയ്‌ സാരൂല്ല പോട്ടെ

പപ്പ എന്റെ തോളിൽ തല വച്ച് കെട്ടിപ്പിടിച്ച് കെടന്നു

😣…

” ഒരിക്കലും ഇതൊന്നും ഞാൻ…”

പപ്പ : എനിക്ക് വല്ലാത്ത ഇത് പോലെ

ഞാൻ അവളെ കൊടഞ്ഞിട്ട് എണീറ്റ് ഫോണിലെ ലൈറ്റ് ഓണാക്കി

പപ്പ കൈ എത്തിച്ച് ലൈറ്റ് ഇട്ടു

ഞാൻ : വെള്ളം വേണോ

പപ്പ : വേണ്ട

ഞാൻ : പിന്നെ

പപ്പ : കിച്ചുനെ കണ്ട് പിടിച്ച് കൊടുത്തിട്ട് വീട്ടിലേക്ക് തിരിച്ച് പോണം അത്ര തന്നെ

ഞാൻ : 🙂 😊 അയാള് വരും വരട്ടെ കെടന്നോ…

> 05:33

കിളികൾടെ ഒച്ച കേട്ടാണ് ഞാൻ കണ്ണ് തൊറന്നത്…

ഇതേത് സ്ഥലം

ഞാൻ ചുറ്റും നോക്കിയപ്പോ അവൾടെ വീടാണ് എന്ന് മനസ്സിലായി…

കൈയ്യും കാലും ഒന്ന് വലിച്ച് വിട്ടിട്ട് നോക്കിയപ്പോ പപ്പ അടുത്തില്ല…

ഫ്രഷായി താഴെ പോയി നോക്കുമ്പോ പരമു മാമ ഇരിക്കുന്നു

എന്നെ കണ്ട് പുള്ളി ഒന്ന് ചിരിച്ച് നോക്കി

ഞാൻ : വല്ല അറിവ്

പുള്ളി ഇല്ലെന്ന് തല ആട്ടി

ഞാൻ : ഉം… ഞാനെ എന്നാ ഒന്ന് പിള്ളേരോട് എറങ്ങി നോക്കാൻ പറയാ അതാ നല്ലത്…

പരമു മാമ എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ച പോലെ ആയിരുന്നു എല്ലാം

പുള്ളി എന്നെ നോക്കി എന്റെ നേരെ വന്ന് തോളിൽ പിടിച്ചു

പരമു മാമ : എടോ തനിക്ക് ദേഷ്യം ഒണ്ടോ

ഞാൻ : എന്തിന് മാമേ

പരമു മാമ : ഇന്നലെ സങ്കടം കൊണ്ടാ അളിയൻ അങ്ങനെ ഒക്കെ പറഞ്ഞത്

അപ്പൊ അമ്മായിയപ്പൻ കാര്യം ആയിട്ട് എന്തോ പറഞ്ഞിണ്ട് അവള് മിഴുങ്ങി അതിനെ… 😈

പരമു മാമ : ഡോ മൊഖത്ത് നോക്കടോ ഒന്ന്

എടാ കുട്ടാ എനിക്ക് മനസ്സിലാവും നിന്റെ അവസ്ഥ ശെരിയാ തന്റെ സഹോദരനോട് അവര് തെണ്ടിത്തരം തന്നാ ചെയ്തേ അതും ഒന്നി കൂടുതൽ തവണ

പുള്ളി അത് പറഞ് കാലത്ത് തന്നെ എന്റെ നെഞ്ചത്ത് കുത്തി…

ഞാൻ വെറും ചിരിയിൽ എന്റെ feelings ഒതുക്കി…

പരമു മാമ : പപ്പി പറഞ്ഞല്ലെ തന്നോട് കാര്യം, പാർശു രാത്രി റൂമില് ഒച്ച കേട്ടു പറഞ്ഞു അപ്പഴേ എനിക്ക് തോന്നി

ഞാൻ : സാരൂല്ല ഞാൻ എന്റെ അച്ഛൻ പറഞ്ഞ പോലെ കണ്ടോളാ

പരമു മാമ : അങ്ങനെ അല്ല മോനെ അളിയൻ ആകെ പെട്ട് കെടക്കണത് ഒരു വശത്ത് മകൻ വീട് വിട്ട് പോയി, പിന്നെ ഒരു side ചേച്ചി അയാള് ആകെ മണ്ട കലങ്ങി ഇരിപ്പാ

ഞാൻ : ശെരിക്കെ എന്താ അങ്കിൾന് എന്നോട് വല്ല

പരമു മാമ : അയ്യയ്യോ അങ്ങനെ അല്ല അളിയന് തനിക്ക് കിച്ചു എറങ്ങി പോയത് വല്യ കാര്യം ആയി തോന്നാത്ത പോലെ
ഓ… പുള്ളി അങ്ങനെ പറഞ്ഞപ്പോ എന്റെ reaction അത്ര മാത്രം ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *