പാർശു : അറിയില്ല, ചെലപ്പോ
ഞാൻ : ഉം..
പാർശു : എന്താ നിനക്ക് തോന്നണേ
ഞാൻ അവളെ ഒന്ന് നോക്കി
സത്യം പറഞ്ഞാ എനിക്ക് no hope കാര്യം അവസ്ഥ ശെരിയല്ല പറയാനും പാടില്ല പക്ഷെ എനിക്ക് അറിയാവുന്നത് വച്ച് ഹരി എന്ന വെക്തി മാറില്ല ഇനി മാറാനും പോണില്ല ചെലപ്പോ chill അടിക്കാൻ വേണ്ടി എങ്ങോട്ടെങ്കിലും പോവാൻ ആയിരിക്കും…
പാർശു : എന്താ ശിവ താൻ ഇങ്ങനെ പറയണേ
ഞാൻ : പിന്നെ ഞാൻ എന്ത് പറയാൻ പാർശു ഇത്തിരി ബോധം ഒണ്ടേ അവൻ ഈ പണി ചെയ്യോ ഒന്നൂല്ലേലും അവന്റെ അമ്മടെ കാര്യം ഓർത്തൂടെ അവർക്ക് വയ്യാത്ത കാര്യം നോക്കിക്കൂടെ…
പരമു മാമ എന്റെ അടുത്തേക്ക് വന്നു…
ഞാൻ : എന്താ ചെയ്യാ ശേ
പരമു മാമ : പാവം ചേച്ചി ഒരേ കരച്ചൽ
പരമു മാമ : എടോ എവടെ എങ്കിലും പോയി നോക്കാ നമ്മക്ക്
ഞാൻ : ആഹ് നോക്കാ…
ഞാൻ പുള്ളിടെ കൂടെ ഹോളിലേക്ക് നടന്നു…
ആന്റി സോഫയില് കൈ വച്ച് ഇരിപ്പുണ്ട്…
ആന്റി : ടാ എന്റെ മോനെ ഒന്ന് കൊണ്ട് വാടാ
പരമു മാമ : നോക്കാ ചേച്ചി…
പെട്ടെന്ന് അങ്കിൾ കേറി വന്നു
അങ്കിൾ : ആഹ് ഡോ
പുള്ളി എനിക്ക് കൈ തന്നിട്ട് ആന്റിടെ അടുത്തേക്ക് പോയി
ആന്റി : എന്തായി
അങ്കിൾ : പമ്പിലേ പിള്ളേരോട് പറഞ്ഞിണ്ട്… അവന്മാര് നോക്കാൻ പോയിണ്ട്
പരമു മാമ : ഞങ്ങളും ഒരു റൗണ്ട് നോക്കീട്ട് വരാ…
അങ്കിൾ : വേണ്ട ഇരിക്ക് ഞാൻ ആൾക്കാരെ വിട്ടിണ്ട്
ആന്റി : അല്ല അവരും പോട്ടെ ചെലപ്പോ ഇവർക്ക് കിട്ടിയാലോ
അങ്കിൾ : താൻ എന്താടോ ഒന്നും പറയാതെ
ഞാൻ മെല്ലെ തല പൊക്കി നോക്കി
പപ്പ എന്നെ അറപ്പോടെ നോക്കുന്ന പോലെ എനിക്ക് തോന്നി… ചെലപ്പോ കരഞ്ഞപ്പോ മോന്ത അങ്ങനെ ആയതോ അറിയില്ല…
ഞാൻ പുള്ളിയേ നോക്കി ചിരിച്ചിട്ട് തിരിഞ്ഞ് നടന്നു
പത്ത് മിനിറ്റ് കഴിഞ്ഞതും അങ്കിൾ പൊറത്ത് വന്നു…പിന്നാലേ പരമു മാമനും
പുള്ളി വന്ന് എന്റെ തോളിൽ പിടിച്ച് നിന്നു
പരമു മാമ : എന്താ ചെയ്യാ അളിയാ സ്റ്റേഷനിൽ പോയി പരാതി കൊടുത്താലോ
അല്ല ചെലപ്പോ ഇവടെ എവടെ എങ്കിലും കണ്ടാലോ
ഞാൻ എന്റെ അഭിപ്രായം പറഞ്ഞു
അങ്കിൾ : അതേ ഡോ പിള്ളേര് പോയിണ്ടല്ലോ
ഞാൻ : അല്ല അങ്കിൾ വഴക്ക് വല്ലതും
പാർശു ഞങ്ങടെ അടുത്തേക്ക് വന്നു
അങ്കിൾ : ഇല്ല ഡോ ഞാൻ അടുത്തൊന്നും അങ്ങനെ
പാർശു : ഇല്ല അവന് ഞാനാ ആഹാരം കൊണ്ട് കൊടുക്കുന്നത് മൂന്ന് നേരം പൊറത്ത് വരാറ് പോലും ഇല്ലാ പപ്പടെ ലാപ്ടോപ് വച്ച് കളി മാത്രം ആണ്…
ഞാൻ : വിളിച്ച് നോക്കിയോ
പാർശു : അവന് ഫോണില്ല
പെട്ടെന്ന് അവള് നിർത്തി ചുറ്റും നോക്കി
പാർശു : അന്നത്തെ ആ പ്രശ്നത്തിന്റെ ടൈമില് അവന്റെ ഫോൺ എവടെ പോയി അങ്ങനെ ആണ് പറഞ്ഞത്
അങ്കിൾ : കാലത്ത് അവന്റെ ഫ്രണ്ട് ആ ശരൺ കൊണ്ട് കൊടുത്തു എന്ന് അവള് വിളിച്ചപ്പോ പറഞ്ഞല്ലോ
പാർശു : ആണോ ഞാൻ അറിഞ്ഞില്ല
പരമു മാമ : മോനെ ഒന്ന് വിളിച്ച് നോക്ക് ഡോ
ഞാൻ ചുറ്റും ഒന്ന് നോക്കി
പാർശു : വേണ്ട ഞാൻ വിളിക്കാ
അവള് അകത്തേക്ക് പോയി…
ഞാൻ : ബന്ധുക്കൾ ആരെങ്കിലും ദൂരെ അതായത് വല്ല തമിഴ് നാട് കർണാടക
അങ്കിൾ : ഇല്ല
പപ്പയും ആന്റിയും കൂടെ വെളിയിലേക്ക് വന്നു
ആന്റി : അവൻ കാലത്ത് ഫോൺ കൊണ്ട് തന്നതാ ശരൺ
ഞാൻ : എന്തേലും പ്രേത്യകിച്ച് പറഞ്ഞോ
ആന്റി : ആഹ്
പരമു മാമ : എന്താ പറഞ്ഞെ
ആന്റി : എന്റെ ഫോണിലാ വിളിച്ചേ ആന്റി ഹരിയില്ലേ ചോദിച്ചു
ഞാൻ ഒന്ന് മൂളി
ആന്റി : അപ്പോ ഞാൻ ഇണ്ട് എന്താ മോനെ ചോദിച്ചപ്പോ ഹരിടെ ഫോൺ എന്റേൽ ആണ് പറഞ്ഞു അവനോട് ഒന്ന് കാക്കനാട് വരാൻ പറയോ അവന്റെ ഫോൺ കൊടുക്കാനാ പറഞ്ഞു
പപ്പ : അമ്മ എന്ത് പറഞ്ഞു
ആന്റി : ഞാൻ പേടിച്ചിട്ട് പറ്റില്ല പറഞ്ഞു പിന്നെ ഒരുപാട് പറഞ്ഞപ്പോ അവൻ തന്നെ കൊണ്ട് തന്നു വിളിച്ചപ്പൊ അകത്തേക്ക് ഇല്ലാ പറഞ്ഞു…
പപ്പ : വേറെ ഒന്നും പറഞ്ഞില്ലേ
ആന്റി : ആഹ്, അവനോട് എന്നെ വിളിക്കല്ലെ കാണാൻ ഒന്നും വരല്ലേ പറയാൻ പറഞ്ഞു അച്ഛൻ ഇങ്ങോട്ട് വരെ വേണ്ടാ എന്നാ പറഞ്ഞെ പിന്നെ ഈ ഫോൺ എന്റെ കൈയ്യി ഇരുന്നാ എനിക്ക് കൂടെ കൊഴപ്പാവും അതോണ്ട് ഇതാ…
വീട്ട്കാരെ കണ്ടവന്റെ മുന്നിൽ തൊലി ഉരിച്ച് നിർത്തി അവസാനം ആ പട്ടി, ഇതിലും നല്ലത് പോയി തൊലയട്ടെ…നാട് വിടുന്നതിലും നല്ല ഒന്നും അവന് ഇവർക്ക് വേണ്ടി ചെയ്യാനില്ല…
