കാന്താരി – 8 44

കുട്ടു : ഒരു മണിക്കൂർ പെട്ടെന്ന് എത്തി…

ഞാൻ : എടാ നാല് കിലോമീറ്റർ എടുക്കാൻ എന്തിനാ ടാ ഒരുമണിക്കൂർ മൈ മൈ 😖 മൈക്കിളെ….

കുട്ടു : അതേ ശിവേട്ടാ കുളിക്കാൻ പോണം അത് കഴിഞ്ഞ് വരുമ്പോ ടൈം ആവില്ലേ

ഞാൻ : വച്ചിട്ട് പോടാ അവന്റെ ഒരു കുളി…

ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും സിദ്ധു നിക്കുന്നു

ഞാൻ : 😃

സിദ്ധു : ഇന്നാ

അവൻ എനിക്ക് നേരെ ജീപ്പിന്റെ ചാവി നീട്ടി

ഞാൻ : 🙂

സിദ്ധു : രാമമാമടെ തന്നെ റോഡ് സൈഡിൽ ഇണ്ട് എടുത്തോണ്ട് പൊക്കോ…

ഞാൻ : thanks man

സിദ്ധു : അതേ എല്ലാരും അവടെ ഒരു വല്യ ഗണപതി കൊണ്ട് വച്ചിട്ടുണ്ട് അതിന്റെ പിന്നാലെ ആണ് പൊക്കോ

ഞാൻ : ആഹ്…

സിദ്ധു : എത്ര കാലം ഇങ്ങനെ ഓടും നീ

ഞാൻ : അറിയില്ല തൽക്കാലം ഇപ്പൊ ഓടട്ടെ മാറ്…. അതേ അമ്മയോട് പറയണേ…😁

സിദ്ധു എന്റെ ചെവിക്ക് പിടിച്ച് ഞെക്കി വിട്ടു…

ഞാൻ ആ റൂം വിട്ട് പപ്പടെ അടുത്തേക്ക് ഓടി

അവടെ ചാരു ഇരിപ്പുണ്ട്

ചാരു എന്നെ നോക്കി ചിരിച്ചു

ഞാൻ : വാ എറങാ

പപ്പ : ഉം

ഞാൻ മെല്ലെ എറങ്ങി നേരെ പോയി പവിടെ മുന്നില് പെട്ടു

പവി : 👀

ഞാൻ : കൊണ്ടാക്കീട്ട് വരാ…

പവി മെല്ലെ തല ആട്ടി

ഞാൻ അവളെ കൊണ്ട് എറങ്ങി മുന്നിലൂടെ പോവുമ്പോ ഇന്ദ്രൻ കാറും കൊണ്ട് വരുന്നു

ഞാൻ : നീ എവടെ പോയേ

ഫുഡ് ഒണ്ടാക്കുന്ന സ്ഥലത്ത് പോയത്, അവൻ വണ്ടി വിട്ട് എറങ്ങി എന്നോട് പറഞ്ഞു

ഞാൻ : ആഹ്

ഇന്ദ്രു : ടാ ഇതൊന്ന് കേറ്റി ഇട്

ഞാൻ ഒന്ന് തല ആട്ടി തിരിഞ്ഞു

ഇന്ദ്രു : അതേ പാല് കാണും അകത്ത് എടുക്കണേ

ഞാൻ : ആഹ് 😁

ഞാൻ : വണ്ടി റിവേഴ്‌സ് എടുത്ത് നേരെ നിർത്തി

പപ്പ ആ ടൈം മൊതലാക്കി വെളിയിലേക്ക് എറങ്ങി നടന്നു

വണ്ടി കേറ്റി ഇട്ട് പാലും കീയും കൂടെ എടുത്ത് ഞാൻ തിട്ടിൽ വച്ചിട്ട് തിരിഞ്ഞ് നടന്നതും ഞാൻ അവടെ വെളിയിൽ 407 ന്റെ അകത്ത് അവനെ കണ്ടു അന്ന് പൊള്ളാച്ചി വഴി പോയപ്പോ കണ്ട ആ പൾസർ ബൈക്കിൽ ഇരുന്നവനെ…. പെട്ടെന്ന് ശിവേട്ടാ എന്നൊരു വിളി

ഞാൻ തിരിഞ്ഞതും കുട്ടു ഓടി വന്നു

ഞാൻ : ആഹ്

കുട്ടു : അവന്മാര് വന്നോളാ പറഞ്ഞു അളിയൻ 😌 എങ്ങോട്ടാ

ഞാൻ : ഏഹ്… അത് bus ന്റെ ഒരു സെറ്റിൽമെന്റ് ഇണ്ട് പത്ത് മിനിറ്റ് ദേ വന്നു

കുട്ടു : ആ കീ വേണ്ടേ

ഞാൻ : ആഹ് തന്നെ തന്നെ

ഞാൻ എന്റെ കൈയ്യിലെ കീ കൊടുത്ത് അവന്റെ കീ വാങ്ങി…

അവളെ അവരും ആയുള്ള ഒരു കാർ പോലും കാണിക്കാൻ എനിക്ക് ഇഷ്ട്ടം ഇല്ലായിരുന്നു…

ഞാൻ ചുറ്റും നോക്കി ഓടി പോയി വണ്ടിയിലോട്ട് കേറി കാർ എടുത്ത് എറങ്ങി…

പപ്പ main road-ൽ നിപ്പുണ്ട്

ഞാൻ വണ്ടി കൊണ്ട് നിർത്തി

അകത്ത് കേറി അവളൊരു ദീർഘ ശ്വാസം വലിച്ച് വിട്ടു

എനിക്കും ഇപ്പഴാ സമാധാനം ആയത്…

പെട്ടെന്ന് കൃഷ്ണ ചെറിയമ്മടെ ഏട്ടൻ ഇണ്ട് പേര് ഓർമ ഇല്ല doctor ഇണ്ട് പുള്ളിടെ അളിയൻ ഇണ്ട് അങ്ങേരും ഡോക്ടർ ആണ് പുള്ളി അകത്തേക്ക് വന്നു

എങ്ങോട്ടാ

ഞാൻ : 😁 ഒരു function ഇണ്ട് പോയിട്ട് വരാ

അങ്കിൾ : ശെരി

ഞാൻ : ആഹ്

എന്റെ ചിരി മാഞ്ഞു

ഞാൻ ഗ്ലാസ് കേറ്റി കാല് കൊടുത്തു…

വീടെത്തി ചാവി എടുത്ത് തൊറന്ന് ഞാൻ അകത്തേക്ക് കേറി…

ജഗ്ഗ് എടുത്ത് വെള്ളം കുടിക്കാൻ നോക്കിയതും എന്റെ വയറിൽ മെല്ലെ മെല്ലെ രണ്ട് കൈ വന്ന് അമറന്നു…

പെട്ടെന്ന് ഒരു തേങ്ങൽ പോലെ

പപ്പ : thanks എന്നെ അവടന്ന് രക്ഷിക്കാൻ വേണ്ടി അനുഭവിച്ച tension വലുതാ ഒരുപാട് വലുതാ…

ഞാൻ കൈ എടുത്ത് മാറ്റി…

പെട്ടെന്ന് അവൾടെ ഫോൺ ring ആയി

ഞാൻ ഒരുമാതിരി wonder അടിച്ച് നിപ്പായിരുന്നു…എന്താ വച്ചാ bp adrenaline എല്ലാം കൂടെ ഒരുമിച്ച് കേറിയ അവസ്ഥ

പെട്ടെന്ന് പപ്പ എന്റെ നേരെ നോക്കി

പപ്പ : പാർശു ആണ് വീട്ടിലോട്ട് വരൊ എന്ന്

ഞാൻ : ആന്റി

പപ്പ : അല്ല ഇത് വേറെ എന്തോ…ഞാൻ ചോദിച്ചു അമ്മക്ക് കൊഴപ്പം ഒന്നും ഇല്ല…

ഞാൻ മെല്ലെ തല ആട്ടി വരണ്ട തൊണ്ടക്ക് കൊറച്ച് വെള്ളം നനച്ച് കൊടുത്തു…

അത് കഴിഞ്ഞ് അടുത്ത സെക്കന്റ്‌ എന്റെ ഫോൺ അടിച്ചു

ഞാൻ നോക്കിയപ്പോ പരമു മാമ

എന്തോ ഇണ്ട് അപ്പൊ

ഞാൻ മെല്ലെ തിരിഞ്ഞ് നടന്ന് ഫോൺ പോയി എടുത്തു

പരമു മാമ : halo, halo halo….

ഞാൻ : ആഹ്

Leave a Reply

Your email address will not be published. Required fields are marked *