കാന്താരി – 8 44

അങ്കിൾ : നാട്ട്കാര് മോനെ പറ്റി മോശം പറയുമ്പോ ചിരിക്കണോ ഞാൻ പിന്നെ 🥹

പാർശു : ആ ശിവാ

പപ്പ അവളെ തിരിഞ്ഞ് നോക്കി

പാർശു : ആണോ ഞാൻ ദേ അയക്കാ okey ദേ ദേ ആയി

പപ്പ : എന്താ ഡീ

പാർശു : അവൻ കിച്ചുന്റെ ഫോട്ടോ അയച്ച് കൊടുക്കാൻ

അങ്കിൾ : അയച്ച് കൊടുക്ക് മോളെ…

പാർശു : ദേ അയക്കാ
.
.
.
15:45

പരമു മാമ : അതേ ചെക്കൻ വിളിച്ചിരുന്നെ

അവർടെ എടയിലേക്ക് പരമു മാമ ഓടി വന്നു

അങ്കിൾ ചാടി എണീറ്റു

ആന്റി : അവൻ വരോ വരാൻ പറ ടാ

പരമു മാമ : കിച്ചു അല്ല രാമു

ആന്റി : എന്താ എന്താ ടാ

പപ്പ : രാമു എന്താ പറഞ്ഞെ

പരമു മാമ : അയാള് മറ്റേ പണിക്കാരൻ ചെക്കൻ പറഞ്ഞ സ്ഥലത്ത് പോയി ആളെ കണ്ടില്ല

ആന്റി : ഇതാണോ കാര്യം

പരമു മാമ : ഇവര് അവടെ ഒക്കെ തപ്പി കടകളിൽ ഒക്കെ ചോദിച്ചു… അപ്പൊ ഒരു കടക്കാരൻ അവൻ ഒരു ട്രക്കില് കേറി പോണത് കണ്ടു പറഞ്ഞു…
.
.

16:22

ഞാൻ : ടാ എന്തോ ചെയ്യും ഇനി

ഉണ്ണി : അത് ഒരു ചിറ്റീല് എടുത്ത് ഒന്ന് തട്ടിയാ ശെരി ആവും നാശം

ഞാൻ : എന്റെ പൊന്ന് മോൻ ദയവ് ചെയ്ത് കൈ വച്ച് മിണ്ടാതെ ഇരുന്നോ അച്ഛൻ വന്നിട്ട് അങ്ങേര് ചെയ്യും അവന്റെ ഒരു കോപ്പിലെ ഏണി നീ ആണ് ഏണി 😂

ഉണ്ണി : ഓ നിങ്ങള് പറഞ്ഞിട്ടാ ഞാൻ ചെയ്തത് ഇപ്പൊ മൂഞ്ചിയപ്പോ കുറ്റം എന്റെ 😡

ഞാൻ : ശെരി ഞാൻ പോയിട്ട് വരാ വണ്ടി കഴുകി ഇട്ടേക്കണേ സ്റ്റൈൽ രാജ് ഇപ്പൊ വരും വേണേ കേറി പൊക്കോ

ഉണ്ണി : ഞാൻ ഒന്നും ഇല്ലാ ദേവേട്ടൻ വിളിക്കും

ഞാൻ അവനെ ഒന്ന് നോക്കി അവന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ചു

ഞാൻ : കണ്ട ഗുണ്ഡകൾടെ കൂടെ പോയി ചേരാൻ ആണേ വണ്ടി കേറ്റി കൊല്ലും നിന്നെ പട്ടി

ഉണ്ണി : ഇല്ല പോവില്ല പോരെ

ഞാൻ : ഇന്നാ ഇത് വച്ചോ

ഉണ്ണി : ഇതൊന്നും വേണ്ടണ്ണാ

ഞാൻ : വച്ചോടാ പോയി മുടി ഒക്കെ വെട്ടി നല്ല ഒരു മന്തി വാങ്ങി കഴി…

ഉണ്ണി : thanks അണ്ണാ

ഞാൻ കൊടുത്ത അഞ്ഞൂറ് വാങ്ങി വച്ചിട്ട് അവൻ ചിരിച്ചു

ഞാൻ പിന്നെ മെല്ലെ അവൾടെ വീട്ടിലേക്ക് പോയി

പരമു മാമ : എന്തേലും അറിഞ്ഞോ ടാ

ഞാൻ : ഇല്ല മാമാ

പരമു മാമ എന്റെ തോളിൽ കൈയ്യിട്ട് അകത്തേക്ക് കൂട്ടികൊണ്ട് പോയി

എല്ലാരും കൂടെ വന്നു

അങ്കിൾ : ആഹ്… എന്താ ഡോ താൻ പറഞ്ഞത് ഇയാളെ വിളിച്ച് 🥹

ഞാൻ : പേടിക്കണ്ട അങ്കിൾ നമ്മള് കരുതും പോലെ അല്ല അവൻ ഒരു refreshment തേടി പോയതാവും

പാർശു : എന്താ ശെരിക്കെ സംഭവം

ഞാൻ : ആന്റി എവടെ

പാർശു : മരുന്ന് കഴിച്ച് ഒറങ്ങി

ഞാൻ : അത് ഇയാള് ഒരു അര മണിക്കൂർ ഏതാണ്ട് ആ സ്ഥലത്ത് കറങ്ങി നടന്ന് പിന്നെ കണ്ട വണ്ടിക്ക് കേറി പോയതാ പറയാൻ കാരണം ഈ കടയില് പോയിട്ട് ചായ സിഗ 👀 അല്ല ചായയും കഴിക്കാൻ അങ്ങനെ എന്തൊക്കെ വാങ്ങിണ്ട്

എല്ലാർക്കും കാര്യം മനസ്സിലായി

അങ്കിൾ : ഇത് വല്ലാത്ത ചതി ആയിപ്പോയി എന്ത് ചെയ്തിട്ടാ എനിക്ക് ഇങ്ങനെ ഒക്കെ

പുള്ളി ആകെ എടറിപ്പോയി

പപ്പ : അമ്മ എണീറ്റാ തൊടങ്ങും എനിക്ക് വൈയ്യ

അങ്കിൾ : നീ സംസാരിക്കണ്ട അവന്റെ പ്രാന്തിന് വളം ഇട്ട് കൊടുത്ത് അവനെ വല്യ പ്രാന്തൻ ആക്കിയത് നീയാ, പണ്ടേ അവനെ ഞാൻ എതിർക്കുമ്പോ അവന് ചൂട്ട് പിടിച്ച് freedom freedom പറഞ്ഞ് നശിപ്പിച്ച് ഇല്ലാതാക്കി നീ…

Uncle lost his cool ശെരിക്കും

അങ്കിൾ : അതേ പരമു ശെരിയാവില്ല താൻ വാ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാ വന്നെ…

പെട്ടെന്ന് കാർ ഒരെണ്ണം വരുന്ന പോലെ തോന്നി

നോക്കിയപ്പോ വീട്ടിലെ കാറാ

അച്ഛനും ചെറിയും എറങ്ങി വന്നു

അങ്കിൾ : ശങ്കരാ ഡോ 🥹

അച്ഛൻ : ഉം പോട്ടെ അത് കാര്യം ആക്കണ്ട വരും വരും…

ചെറി വന്ന് എന്റെ തോളിൽ കൂടെ കൈ ഇട്ട് ചേർത്ത് നിർത്തി…

അച്ഛൻ : ആഹ് സ്റ്റേഷൻല് എന്ത് പറഞ്ഞു

അങ്കിൾ വെകിളിയേ പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി

അച്ഛൻ : എന്താ ഡോ പന്തം കണ്ട പോലെ നിക്കണേ ഹേ…

ഞാൻ : സ്റ്റേഷൻ ഒന്നും പോയിട്ടില്ല

അച്ഛൻ : എന്ത് പോയിട്ടില്ലേ

അങ്കിൾ : എടോ അത് ഞാൻ കരുതി ആദ്യം നമ്മക്ക് തന്നെ

അച്ഛൻ : താൻ എന്ത് മണ്ടനാടോ , വന്നെ പ്രാന്ത് കാണിക്കാതെ

അങ്കിൾ : ഡോ

അച്ഛൻ : വന്നെ, രാജു ഉം.

Leave a Reply

Your email address will not be published. Required fields are marked *