കാന്താരി – 8 44

ഞാൻ : എറങാ

അച്ഛൻ : ഉം

പവി പറഞ്ഞ പോലെ അച്ഛൻ വിളിക്കോ നോക്കി ഞാൻ നിന്നു എവടന്ന് അല്ല എന്നെ ഇവർക്ക് വിറ്റല്ലോ 😁

അച്ഛൻ : ഉം വണ്ടി ഇണ്ടല്ലോ എന്തേലും ഇണ്ടേ വിളിക്കണം

ഞാൻ : ആഹ്

അച്ഛൻ : ശെരി

അച്ഛാ

അച്ഛൻ : ഓ

ഞാൻ : ഞാനെ urgent-ല് അമ്മായിടെ വണ്ടി എടുത്തോണ്ട് വന്നു ഇത് കൊടുക്കോ ഒന്ന്

അച്ഛൻ : ആണോ, ഉം ശെരി ടാ രാജു നീ അവന് വണ്ടി ചാവി കൊടുക്ക് നമ്മക്ക് ഇതില് പോവാ

ഞാൻ : ഇല്ലാ വേണ്ടച്ഛാ അച്ഛന് വണ്ടി

അച്ഛൻ : അത് സാരൂല്ല നീ വച്ചോ , അയാള് വന്ന് കഴിഞ്ഞാ അപ്പൊ തന്നെ മോളേം കൂട്ടി വാ വണ്ടി കെടക്കട്ടെ

ചെറി : catch

ഞാൻ കീ പിടിച്ച് മാറി നിന്നു…

അച്ഛൻ : കൃഷ്ണാ സങ്കടപ്പെടണ്ട എല്ലാം ശെരി ആവും

അങ്കിൾ : നിങ്ങള് വന്നപ്പോ കൊറച്ച് സമാദാനം ആയി 🙂

അച്ഛൻ : മോളെ ശെരി

പപ്പ : ഉം 🙂

അച്ഛൻ : പരമേശ്വരൻ വരുമ്പോ പറഞ്ഞേക്ക്…

പപ്പ : ആഹ്…

അവര് പോയതും അങ്കിൾ അകത്തേക്ക് കേറി പോയി…

21:11

എനിക്ക് വേണ്ട ആഹാരം പപ്പ പോയേ ഒന്ന്

ആന്റി വാശിയിലാണ്

ഞാൻ മെല്ലെ എത്തി നോക്കി അകത്തേക്ക് കേറി

ആന്റി : എടോ തനിക്ക് ഒരുപാട് പരിചയക്കാര് ഒള്ളതല്ലേ… ആരെ എങ്കിലും വിളിച്ച് പറയോ ഒന്ന് 🥹

അവരെന്നെ പ്രതീക്ഷയോടെ നോക്കി

ഞാൻ : ഒക്കെ ചെയ്യാ നമ്മക്ക് ആദ്യം രാവിലെ ആവട്ടെ…

ആന്റി : 😣 😭

ആന്റി വെറുതെ ഇരുന്ന് കരയാൻ തൊടങ്ങി

ഞാൻ : അയ്യേ എന്തിനാ കരയണെ ചെറി പറഞ്ഞത് കേട്ടില്ലേ ഒരുപാട് പേര് ഇങ്ങനെ ആണ് അവർക്ക് തോന്നുമ്പോ ബാക്കി ഒള്ളവർടെ കാര്യം വെഷമം ഒന്നും നോക്കാതെ ഒറ്റ പോക്കങ് പോവും

ആന്റി : അങ്ങനെ അല്ല എനിക്ക് എന്തോ പോലെ

ഞാൻ : ഒന്നും പേടിക്കാൻ ഇല്ല അയാള് തിരിച്ച് വരും… നമ്മക്ക് നോക്കാന്ന് എവടെ പോവാൻ പിടിക്കാ… തൽക്കാലം ആന്റി ഇത് കഴിക്ക് എന്നിട്ട് കെടന്നേ കാലത്ത് ഒക്കെ ശെരി ആവും…

ഇസ് ഉം… ഞാൻ പപ്പേ നോക്കി പറഞ്ഞിട്ട് മാറി ഇരുന്നു

പപ്പ ആഹാരം കൊടുക്കാൻ തൊടങ്ങി ആന്റി മെല്ലെ കൊറച്ച് കഴിച്ച് തൊടങ്ങി…

ഞാൻ വെളിയിലേക്ക് എറങ്ങിയതും പാർശു നിക്കുന്നു

ഞാൻ : 😊 🙄

പാർശു : അമ്മായിക്ക് ഇയാളെ വല്യഷ്ട്ടാ 😊

ഞാൻ : 🙂 ആഹ്, ഉം 😣 ആഹ് 😃 പാർശു എനിക്ക് ചാർജർ ഒന്ന് തരോ

പാർശു : iphone ആണോ അല്ല എന്റെ iphone ന്റെ ആണ്

ഞാൻ : എല്ലാത്തിന്റേം ഒന്നല്ലേ

പാർശു : അല്ല അത് ഇപ്പൊ വന്നതിന്റെ എന്റെ 13 pro ആണ് അതിന്, ഞാൻ അച്ഛന്റെ തരാം

ഞാൻ : ആഹ് thanks

ഞാൻ ഫോൺ കുത്തി ഇട്ട് ആ വീട് വിട്ട് എറങ്ങി പ്രേതാലയം പോലെ ആണ് എനിക്ക് അവടം തോന്നിയത്… തലക്കകത്ത് മൊത്തം ആന്റിടെ നെലവിളി കരച്ചിൽ ഒക്കെ തന്നെ ആണ്…
എന്റെ മനസ്സ് പെട്ടെന്ന് ഒന്ന് തുടിച്ച് പോയി

എന്റെ സുന്ദരനെ ദ്രോഹിച്ച ഒരു പട്ടിക്ക് വേണ്ടി ഞാൻ ഉച്ചക്ക് വൈപ്പിൻ മുഴുവൻ തെണ്ടി…

കിച്ചു എന്ന വെകിളി പിടിച്ച അളിയൻ എന്നതിൽ നിന്ന് ഹരിയിലേക്ക് എന്റെ ചിന്തകൾ പോയതും രക്തം തെളച്ചു…

പെട്ടെന്ന് ഒരു കൈ വന്ന് എന്റെ തോളിൽ തൊട്ടു

ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയതും അങ്കിൾ…

അങ്കിൾ : കഴിക്കുന്നില്ലേ

ഞാൻ : എനിക്ക് വേണ്ട

അങ്കിൾ : പോയവര് പോട്ടെ അവന് തോന്നുമ്പോ വരട്ടെ

ഞാൻ : 🙂

അങ്കിൾ : മോൻ വിചാരിക്കും ഇയാൾക്ക് എന്താ ഒരു സങ്കടം ഇല്ലാത്തേ എന്ന്

സത്യം പറഞ്ഞാ അതേ അത് തന്നെ ആയിരുന്നു എന്റെ ഉള്ളിൽ

ഞാൻ പക്ഷെ പുള്ളിയെ നോക്കി ചിരിക്ക മാത്രം ചെയ്തു

അങ്കിൾ : വേറെ എന്ത് പറയാനാ LKG കുട്ടി ആണേ തല്ലി വലിച്ചോണ്ട് വരാ ഇത് വളർന്നില്ലേ, മോനെ മോന്റെ അച്ഛൻ എന്നും പിടിച്ച് വളർത്തിയത് അല്ലേ ഇപ്പഴും വേണ്ടി വന്നാ ഒന്ന് തരാൻ മടിക്കാത്തത് കാണുമ്പോ എനിക്ക് തോന്നും പാവം കുട്ടി എന്തിനാ ഇങ്ങനെ കൂട്ടിൽ ഇട്ട് വളർത്തുന്നെ എന്ന് പക്ഷെ തെറ്റ് അയാൾടെ പ്രവർത്തി അല്ല എന്റെ ചിന്ത ആണെന്ന് ഞാൻ അന്ന് ഓർത്തില്ല, ഇയാള് തല്ലിയില്ലേലും നല്ലതേ ആവൂ, ഇവടെ തല്ലിയും ഇല്ലാ എന്നാ മര്യാദക്ക് വളർന്നും ഇല്ലാ… ആഹ് പോട്ടെ നന്നായി വരാൻ ആണേ അങ്ങനെ ആവട്ടെ അല്ല നശിച്ച് പോവാൻ ആണേ അങ്ങനെ…

പുള്ളി എന്റെ തോളിൽ തട്ടി തിരിഞ്ഞ് നടന്നു

Leave a Reply

Your email address will not be published. Required fields are marked *