ഞാൻ തല ഇട്ട് ചൊറിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കളിച്ചു…
ഞാൻ : നീ പറഞ്ഞില്ലേ ഞാൻ സിദ്ധുനെ വിളിച്ചത് അതേ ഒള്ളതാ എനിക്ക് അവന്റെ സേഫ്റ്റി നോക്കണം എന്താ അറിയോ അവനെ സ്‌നേഹിക്കാൻ ഒരുപാട് പേരുണ്ട് അല്ലാതെ നിന്റെ കരിയേ പോലെ വീട്ട്കാർക്ക് ഒരു പോലിസ് സ്റ്റേഷൻ പോലും പോവാൻ പറ്റാത്ത അവസ്ഥ ആക്കി വച്ചിട്ടില്ല…
പപ്പ : 😡 ശെരി ആയിക്കോട്ടെ വെറുതെ കാണിക്കാൻ എങ്കിലും നാല് റൗണ്ട് കാർ എടുത്ത് പൊക്കൂടെ, അച്ഛ ഉച്ചക്ക് പറയാ അളിയന്റെ കൈയ്യി നമ്മടെ മോന്റെ ഫോട്ടോ പോലും ഇല്ലെന്ന്
ഞാൻ : 😡 മുണ്ടം ഡീ… എന്റെ വായില് നല്ലാ വറ്ത്… നീ കണ്ടോ ഞാൻ എങ്ങോട്ടാ പോയത് എന്ന്, ശെരിയാ ഉച്ചക്ക് വൈപ്പിൻ പോയിട്ട് ഞാൻ വർഷാപ്പി പോയി എന്റെ കൂടെ ഒരുത്തൻ വന്നായിരുന്നു ഉണ്ണി അവനെ കൊണ്ട് വിടണ്ടേ അതോ നിങ്ങളെ പോലെ കാര്യം കഴിഞ്ഞ് തൂക്കി അവടെ തന്നെ ഇട്ടിട്ട് വരാൻ പറ്റോ പിന്നെ… അവടെ പോയപ്പോ booking ന് ആള് വന്നു… തിന്നന്റെ നാല് നേരം എല്ലാർക്കും 😡 അതോ നിന്റെ അനിയന്റെ comedy നോക്കി നിന്നാ മതിയാ
😞
ഞാൻ : പിന്നെ നിന്റെ അച്ഛൻ പറഞ്ഞത് ആയിക്കോട്ടെ ഞാൻ അത്ര വല്യ മറ്റവൻ ആണേ നിന്നെ എനിക്ക് എന്തിന് കെട്ടിച്ച് തന്നെ, ശെരിയാ അളിയൻ അളിയൻ പറഞ്ഞാ ഫ്രണ്ട്സ്നെ പോലെ ആയിരിക്കണം പക്ഷെ എനിക്ക് നിന്റെ അനിയനെ അങ്ങനെ കാണാൻ പറ്റണ്ടെ ഇവളെ… 😡 ഇത്ര minute ആയി നോക്കണ നിന്റെ അച്ഛൻ എന്നോട് കൊറച്ച് മുന്നേ പറഞ്ഞത് ഒരച്ഛനും പറയാൻ പാടാത്തതാ അതോണ്ട് എന്റെ ഫോണില് നിന്റെ അനിയന്റെ ഫോട്ടോ ഇല്ലാത്ത കൊണ ഇങ്ങോട്ട് വേണ്ട കേട്ടല്ലോ… ശെരിയാ അവൻ നാട് വിട്ട് പോയാ i don’t care because ഞാൻ അവനെ അങ്ങനെ കണ്ടിട്ടില്ല, ഇന്ന് പിന്നെ പറയാനും ഇല്ലാ
പപ്പ : അതോണ്ടാവും ആ അശ്വതി ആയിട്ട് ചിരിച്ച് കളിചോണ്ട് നിന്നത്
ഞാൻ അവളെ ഒന്ന് പുച്ഛിച്ചു
പപ്പ : നീ വെറും കള്ളനാ വെറുതെ അമ്മടെ പേരും പറഞ് നടക്കാ അത് മാത്രം തന്നെ, നീ ഒരു കാര്യം ചെയ്തോ തിരിച്ച് പൊക്കോ അതാ നല്ലത് എന്നിട്ട് friends family ഒക്കെ ആയിട്ട് hangout ചെയ്യ്
ഞാൻ : ഉച്ചക്ക് അവടെ വിളിച്ച് എന്നെ കാണാത്ത കൊണ്ട് ഇങ്ങോട്ട് വിളിച്ചതാ കാര്യം അറിഞ്ഞപ്പോ എന്തായി update ചോദിക്കാൻ വീണ്ടും വിളിച്ചു… അല്ല നീ എന്തിനാ അവളെ ഇതില് വലിച്ച് ഇടണേ ഏഹ്…
പപ്പ എന്നെ തന്നെ നോക്കി നിന്നു
പപ്പ : എന്നാ കാര്യം ഒള്ള കാര്യം ചോദിക്കട്ടെ പറയോ
വെകിളിയിൽ നിന്ന് അവള് serious ആയി മാറി
പപ്പ : നിന്റെ ഇന്ദ്രനോട് പറ കിച്ചുനെ വെറുതെ വിടാൻ…
എനിക്ക് ഷോക്കാ അടിച്ചത്
അവളെന്റെ അടിത്തേക്ക് അടുത്തേക്ക് വന്നു
എനിക്ക് ഒറപ്പാ ഇന്ദ്രൻ ആണ്
അവള് കരഞ്ഞോണ്ട് എന്റെ നെഞ്ചിലോട്ട് മെല്ലെ തല വച്ചു
ആ നിമിഷം അവളെ ഞാൻ മനസ്സോണ്ട് വെറുത്തു…
പപ്പ : പറ പറയോ 🥹
ഞാൻ ഒറ്റ ഉന്ത്ന് അവളെ ദൂരെക്ക് തള്ളി
ഞാൻ : ഇനി ഒരുവട്ടം കൂടെ അവനെ ഇതില് പിടിച്ചിട്ടാ പപ്പാ ഹാ
പപ്പ നിന്ന് കരയാൻ തൊടങ്ങി…
ചെലപ്പോ ആ അവസ്ഥയിൽ അറിയാതെ പറഞ്ഞതാണോ ഇനി…
ഞാൻ : 😣 🙄. 😊 വാ പോട്ടെ
എനിക്ക് എന്തോ സങ്കടം തോന്നി അല്ല അവൾടെ അവസ്ഥ അങ്ങനെ ആണല്ലോ
ഞാൻ അടുത്തേക്ക് പോയി അവൾടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ ആ വലിയിൽ കുതിച്ച പോലെ അടുത്തേക്ക് വന്നു
ഞാൻ : നീ കെടന്നോ
പപ്പ : എനിക്ക് ആരൂല്ല ആരും ആദ്യം നിന്റെ വീട്ടിൽ അതികപ്പറ്റായിരുന്നു ഇപ്പൊ ഇവടെം…
ഞാൻ അവളെ പിടിച്ച് ഇരുത്തി
നീ കെടന്നോ അവൻ എല്ലാം കഴിയുമ്പോ വരും, ചെലപ്പോ നല്ല മിടുക്കൻ ആയിട്ട് തിരിച്ച് വന്നാലോ…
ഞാൻ അവൾടെ കൈ പിടിച്ച് പറഞ്ഞു
പപ്പ മെല്ലെ എന്റെ മടിയിലേക്ക് കെടന്നു
യക്ഷിടെ മൂഡ് നശിക്കണ്ട വച്ച് ഞാൻ അറപ്പിച്ചില്ല…
ഞാൻ നീങ്ങി ചാരി ഇരുന്ന് കൊടുത്തു
പപ്പ മെല്ലെ ശെരിക്കെ എന്റെ മടിയിൽ കേറി കെടന്നു…
ഞാൻ : ആ സൂസിയോട് ചോദിച്ചോ
അവൾ എന്തോ ആലോചിച്ച് ചാടി എണീറ്റ് എന്നെ നോക്കി
ഞാൻ : കൊറച്ച് മുന്നേ ഞാൻ പോയത് അങ്ങോട്ടാ… അവള് എന്തൊക്കെ മറക്കുന്ന പോലെ ഇണ്ട്…. അവളോട് പറയണം ഇനി ഒരുവട്ടം കൂടെ ഇന്ദ്രന്റെ വാലും പിടിച്ച് വരല്ലേന്ന് പറയോ
