പെട്ടെന്ന് ചാരു ( പുതിയ ആ കുട്ടി ) അകത്തേക്ക് കേറി വന്നു…
Halo ഞാൻ വന്നോട്ടെ
ഞാൻ : ആഹ് please
Hai ഞാൻ ചാരു
ഞാൻ : അറിയാ 😊
ചാരു : busy ആണോ ഞാൻ പിന്നെ വരാ,
ഞാൻ : ഇല്ലാ come come…
ചാരു : okey, i just wanna say this to both of you guys kki please get a life and don’t get into any sort’s of troubles
ഞാൻ : ഏയ് ഇവടെ അങ്ങനെ പ്രശ്നം ഒന്നും ഇല്ല 😊
ചാരു : കുട്ടൻ Sorry Indrajith പറഞ്ഞു ഒന്നും ശെരി അല്ല പ്രേത്യകിച്ച് ശിവ അവൻ വല്ലാത്ത സീനിലാ പെട്ട് കെടക്കണേ എന്ന് അതോണ്ട് പറഞ്ഞതാ
ഞാൻ : പ്രശ്നം ഒക്കെ കൊറേ കാലം ആയിട്ട് ഒള്ളതാ bro അതോണ്ട് കാര്യം ഇല്ല… Thankyou for the concern 😊
ചാരു തല ആട്ടി മെല്ലെ എറങ്ങി പോയി
ഞാൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി
പപ്പ : ഞാൻ ചത്ത് പോയാ എല്ലാ പ്രശ്നവും തീരും
ഞാൻ : കഴിക്ക് കഴിക്ക് കൊറച്ച് നേരം പേരിന് ഒന്ന് നിക്ക് ഞാൻ കൊണ്ടാക്കാ…
പപ്പ എന്റെ ഷർട്ട് പിടിച്ച് വലിച്ചു
എന്നോട് ഇത്തിരി ദയ ഇണ്ടേ എന്നെ ഇവടന്ന് രക്ഷിക്ക് പ്ലീസ്…
അവളെന്റെ നേരെ കെഞ്ചി ചോദിച്ചു
ഒരു പക്ഷെ എന്റെ ഉൾമനസ്സ് അത് തന്നെ ആണ് ആഗ്രഹിച്ചത്…
ഒരുപാട് നേരം ഞാൻ അവടെ ഇരുന്നു അവളും…എടക്ക് സിദ്ധു വരും അതേ പോലെ ഒരു വട്ടം അമ്പു എന്തോ തപ്പി വന്നു…
കൊറച്ച് കഴിഞ്ഞ് ഞാൻ മെല്ലെ എറങ്ങി പോയി ഇങ്ങനെ വഴി വല്ലതും നോക്കിയപ്പോ അച്ചുനേ കണ്ടു
അച്ചു : ഏഹ്
ഞാൻ : ഒരു സഹായം ചെയ്യോ
അച്ചു : പറ ടാ
ഞാൻ : കാറിന്റെ കീ തരോ
അച്ചു : ഏഹ് എന്താ കാര്യം
ഞാൻ : ടാ അവളെ ഒന്ന് കൊണ്ടാക്കാൻ ആണ്
അച്ചു : എന്താടാ ഇന്ദ്രൻ പറഞ്ഞതല്ലേ
ഞാൻ : അതല്ല ടാ അവള് ഇവടെ ഒള്ളത് ആർക്കും അത്രക്ക് ഇഷ്ട്ടം ആവില്ല അതോണ്ടാ… എന്റെ കാർ കീ ചെറിടെ കൈയ്യിലാ ചെറി ആണേ അവടെ എല്ലാർടെം എടയിലാ ഈ ടൈമില് വണ്ടി ചോദിച്ചാ എല്ലാരും അറിയും, നീ ഇത് വച്ചോ ചെറിയച്ഛന്റെ bm ന്റെ കീയാ അമ്പലത്തില് പോയപ്പോ ഞാനാ അത് കൊണ്ടോന്നത് ഇത് നീ അവന്റെ അല്ലേ സിദ്ധുന്റെ കൈയ്യി കൊടുക്ക്
അച്ചു : ഒന്ന് പോയെടാ ഊളെ നീ എങ്ങും പോണ്ടാ
അവൻ എന്റെ കൈക്ക് കുത്തിട്ട് തിരിഞ്ഞ് റൂമിലേക്ക് കേറി പോയി
ഞാൻ : അച്ച്… ഊ നാശം പിടിക്കാൻ…
പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ വന്ന് വീണു
ഞാൻ തിരിഞ്ഞ് നോക്കിയതും ചിത്തു
ചിത്തു : എന്താണ് ഒരു പരുങ്ങിക്കളി
ഞാൻ : ചേച്ചി നിന്റെ കൈയ്യി ഏതേലും വണ്ടിടെ കീ ഒണ്ടോ
ചിത്തു : എന്താ
ഞാൻ : അത് വീട്ടി പോവാൻ
ചിത്തു : ഏഹ്
ഞാൻ : അവളെ ഒന്ന് കൊണ്ടാക്കാൻ
ചിത്തു : എന്താ ടാ
ഞാൻ : അറിയാലോ കാര്യം വേണ്ടാ എന്തിനാ എല്ലാർക്കും ബുദ്ധിമുട്ട് പോലെ
ചിത്തു : സിദ്ധു പറഞ്ഞു കണ്ണൻ ആക്കി വിട്ടല്ലേ അവളെ
ഞാൻ : ഏയ് ഇല്ലാ അവൻ അല്ല അമ്മു നന്ദൻ ഒക്കെ ഒരുമാതിരി
ചിത്തു : ഉം, നീ പെട്ട് പോയി ല്ലെ എടക്ക്
ഞാൻ : 😁
ചിത്തു : പോട്ടെ ടാ, നീ അമ്മടെ വണ്ടി എടുത്തോ അവടെ ഇണ്ട് വണ്ടി… കീ കുട്ടുന്റെ കൈയ്യിലാ അമ്മ കൊടുത്തേ എടുത്ത് വക്കാൻ നീ അവനോട് ചോദിക്ക്
ഞാൻ : മൊറപ്പെണ്ണേ നീ ആണ് മോളെ ശെരിക്കും ചേച്ചി
ചിത്തു : പ്രാന്ത് പറയാതെ പോടാ 😂
ഞാൻ : നീ ചെയ്ത ഈ സഹായത്തിന് അടുത്ത ജന്മം ഒണ്ടേ നിന്നെ ഞാൻ കെട്ടാ കേട്ടല്ലോ
ചിത്തു : 🙏 iam waiting 😝
ഞാൻ തിരിഞ്ഞ് മേലേക്ക് കേറി റൂമില് പോയി ഫോൺ എടുത്ത് കുട്ടുനേ വിളിച്ചു
കുട്ടു : ആ പറ അളിയാ
ഞാൻ : ടാ പട്ടി നീ എവടെ ടാ
കുട്ടു : ഞാൻ എന്റെ ഒരു രണ്ട് മൂന്ന് ഫ്രണ്ട്സ്സിനേ എടുക്കാൻ കോളേജ് വരെ വന്നത്
ഞാൻ : ശെരി പെട്ടെന്ന് വാ
കുട്ടു : എന്താ കാര്യം
ഞാൻ : harrier ന്റെ താക്കോൽ നിന്റെൽ ആണോ
കുട്ടു : ആഹ് സിദ്ധു ചേട്ടന്റെ അല്ലേ
ഞാൻ : ആഹ്
കുട്ടു : അത് ഞാൻ മേശടെ മേലെ അയ്യോ അത് ഞാൻ ആഹ് എന്റെ കൈയ്യി തന്നെ ഇണ്ട് അമ്മോ പേടിച്ച് പോയി
😣
ഞാൻ : എപ്പോ വരും നീ
കുട്ടു : അത് ചേട്ടാ അവന്മാര് practice ചെയ്തോണ്ട് ഇരിക്കാ football അത് കഴിഞ്ഞ് ഒടനെ എറങ്ങും
ഞാൻ : എപ്പോ കഴിയും
കുട്ടു : പത്ത് മിനിറ്റ്
ഞാൻ : ആഹ് പെട്ടെന്ന് വാ
