കാന്താരി – 8 44

പപ്പ : എന്റെ കുട്ടികാലം തൊട്ട് എനിക്ക് ആകെ ഫ്രണ്ട് ആയിട്ട് ഒള്ളത് അവനാ എന്റെ സ്വഭാവം കാരണം ആരും അടുപ്പിക്കില്ല അവനാ എന്റെ best friend… He is not just my brother he was my everything

പപ്പ എന്റെ കോളർ പിടിച്ച് എന്റെ തോൾ മുഴുവൻ കണ്ണീര് കൊണ്ട് നനച്ച് കുതിർത്തു…

ചിന്നു വന്നു ഒരു കൂടപ്പെറപ്പിനെ പോലെ കണ്ടു പക്ഷെ എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് പേരും എന്നെ പറ്റിച്ചു

അത് പറയുമ്പോ അവളെന്റെ കൈയ്യിൽ അമർത്തി പിടിച്ചു…

പപ്പ : ഞാൻ വീണ്ടും പറയാ ഒരിക്കലും ദ്രോഹിക്കാൻ അല്ല ഞാൻ നിന്റെ ആലോചന വന്നപ്പോ ശെരി പറഞ്ഞത് നമ്മള് കണ്ടത് അടിയിൽ ആണ് ഒക്കെ ശെരിയാണ് ശെരിക്കും ഇഷ്ട്ടപ്പെട്ടിട്ട് തന്നാ…

പപ്പ അത്രയും പറഞ്ഞു എന്നെ വിട്ട് മാറി

അയ്യോ… 😳😨 പപ്പ എന്റെ മൊഖം പിടിച്ച് മേലോട്ട് പൊക്കി

പപ്പ : അശ്ശോ ചോര…

എന്റെ എടത് സൈഡ് വല്ലാത്ത തരിപ്പ് പോലെ ആയിരുന്നു അപ്പഴാ ഞാനും ശ്രദ്ധിച്ചത്…

ഞാൻ തിരിഞ്ഞ് വലത്തേക്ക് നോക്കിയപ്പോ ചുണ്ടിൽ ചെറുതായി ചോര ആയിണ്ട്

പപ്പ അവടെ കെടന്ന തുണി എടുത്ത് തൊടക്കാൻ വന്നു…

ഞാൻ അവൾടെ കൈക്ക് പിടിച്ച് വേണ്ടെന്ന് തല ആട്ടി

പപ്പ : ഞാൻ അറിയാതെ ചെയ്തതാ കേക്കാൻ പാടാത്തത് നിന്റെ വായിന്ന് കേട്ടപ്പോ

ഞാൻ : ക്ഷമിക്കണം ഞാൻ അറിയാതെ പറഞ്ഞതാ…

പപ്പ : അത് തൊടക്ക് ആദ്യം

ഞാൻ : ഇതൊക്കെ എന്ത്, സാരൂല്ല 😊

പപ്പ : ഇങ്ങനെ പറയല്ലേ വേണേ അടിച്ചോ

ഞാൻ : ഏയ്‌, ഞാൻ ഒരു തെണ്ടിത്തരം പറഞ്ഞു കിട്ടി അത്ര അന്നേ… Sorry…

എന്റെ മനസ്സിൽ ആ ടൈം ഓടിയ ഒറ്റ കാര്യം പവിയെപ്പറ്റി ഇവള് ഇങ്ങനെ പറഞ്ഞാ ഞാൻ അവളെ കൊല്ലും എന്ന ചിന്ത മാത്രം ആണ് അത് നോക്കുമ്പോ ഇവളൊന്ന് തന്നല്ലേ ഉള്ളു…

പപ്പ : ഞാൻ അറിയാതെ

ഞാൻ : ഏയ്‌ കാര്യില്ല തെറ്റ് നമ്മള് accept ചെയ്യണം അത് ആരാണെലും 🙄

പപ്പ : വേദന ഇണ്ടോ

ഞാൻ : ഇല്ലന്ന് ഇതൊക്കെ എന്ത് ഇരിക്ക്

ഞാൻ അവളെ പിടിച്ച് ഇരുത്തി ഡോറിന്റെ നേരെ പോയി

പപ്പ : എങ്ങോട്ടാ

ഞാൻ : രാവിലെ വരാ

പപ്പ : പോവല്ലേ ഞാൻ അറിയാതെ

ഞാൻ ചുണ്ടോന്ന് തൊട്ട് നോക്കി…

ഞാൻ ബാത്‌റൂമില് പോയി വായ കഴുകിട്ട് വായ തൊറന്ന് നോക്കി പല്ല് കുത്തിയതാ ആ…

പപ്പ ഡോറിന്റെ വെളിയിൽ നിപ്പുണ്ട്

ഞാൻ വെളിയിൽ എറങ്ങിയതും അവളെന്നെ വന്ന് നോക്കി

ഞാൻ കൈ പിടിച്ച് മാറ്റി

പപ്പ : വേദന ഇണ്ടോ

ഞാൻ : 😊

പപ്പ : ചിരിക്കല്ലേ പ്ലീസ് എനിക്ക് ഇത് കാണുമ്പോ സഹിക്കാൻ പറ്റില്ല കഴുത്തിന് കുത്തി പിടിക്ക് അല്ലേ രണ്ട് അടി താ പ്ലീസ്

ഞാൻ അവൾടെ കൈ പിടിച്ച് തടവി…

ഞാൻ : സാരൂല്ല

അവൾടെ കവിളിൽ അമർത്തി ഉമ്മ വച്ചോണ്ട് ഞാൻ പറഞ്ഞു 🥲

പപ്പ എന്നെ കെട്ടിപ്പിടിച്ച് ശ്വാസം വലിച്ച് വലിച്ച് കരഞ്ഞു…

പപ്പ : എനിക്ക് അറിയില്ല, ചെലപ്പോ വല്ല സ്വപ്നം ആണോ അറിയില്ല

ഞാൻ : എനിക്ക് എന്താ പറയേണ്ടത് അറിയില്ല എനിക്ക് ഈ ആശ്വാസവാക്ക് അങ്ങനെ ഒന്നും പറയാൻ അറിയില്ല 😊 അതോണ്ട് തൽക്കാലം കെടക്ക് പോ

പപ്പ : ഒറങ്ങാൻ പറ്റണില്ല 🥹… എന്തോ ആയിക്കോട്ടെ ദുഷ്ട്ടൻ, നീ വായിന് വായിന് പറയും പോലെ പെണ്ണ് പിടിയൻ 😃, അവൻ എന്റെ ചേട്ടൻ അല്ലേ എനിക്ക് മുഴുവൻ ആയി നിങ്ങളെ ഒക്കെ പോലെ വെറുക്കാൻ പറ്റോ…

ഞാൻ : ഏയ്‌ ഏയ്‌ സാരൂല്ല ഇന്ന് വളരേ നശിച്ച ദിവസം ആണ് എനിക്ക് നിന്നോട് ദേഷ്യം അങ്ങനെ ഒന്നും ഇല്ല എനിക്ക് ഇഷ്ട്ടം അല്ലാത്ത കാര്യം ചെയ്ത കൊണ്ട് ഞാൻ പ്രതികരിച്ചു എന്ന് മാത്രം, ഞാൻ ഇനി ഒരു വഴക്കിന് വരില്ല

പപ്പ : വേദനിച്ചോ നിനക്ക്

ഞാൻ : ഇല്ലെന്ന് 🙄 🙂

പപ്പ : പക്ഷെ എനിക്ക് വേദനിച്ചു ഇന്ന് മാത്രമല്ല അമ്മൂനെ ഞാൻ അവർക്ക് വേണ്ടി കടത്തിക്കൊണ്ട് പോയ ദിവസം നിന്റെ അവസ്ഥ കണ്ട് അതിന് ശേഷം ഒള്ള ഓരോ ദിവസം പിന്നെ വീട്ടില് തിരിച്ച് വന്ന ദിവസം തൊട്ട് എല്ലാർക്കും മുന്നിൽ കോമാളി ആയ നിന്നെ കണ്ട് ഒരുപാട് സങ്കടപ്പെട്ടു…

ഞാൻ : പോട്ടെ വിട് എല്ലാം പോട്ടെ past is past, കെടക്ക് വാ… 🙂

ഞാൻ അവളെ വളരേ പതുക്കെ പിടിച്ച് കൊണ്ട് ബെഡിൽ ഇരുത്തി…

😌 കെടന്നോ

Leave a Reply

Your email address will not be published. Required fields are marked *