എനിക്ക് കേറി അങ്ങ് വന്നു ഇവൻ എന്തിനാ ആ നായിന്റെ മകന് വേണ്ടി എന്നോട് ഒണ്ടാക്കാൻ വരണേ 😡
ഇന്ദ്രു : വായ തൊറക്ക്
സിദ്ധു : അവൻ മാറില്ല കൂമനെ പോലെ നോട്ടം കണ്ടില്ലേ 😡
ഇന്ദ്രു : പത്മിനി എന്നെ നോക്ക്
അവള് തറ നോക്കി അതേ ഇരിപ്പാ
ഞാൻ : പപ്പ്
അവളെന്നെ തിരിഞ്ഞ് ദേഷ്യത്തോടെ എന്ന് വെല കൊറച്ച് പറയാൻ പറ്റില്ല പക്ഷെ ഒരു കൊല്ലുന്ന രീതിക്കുള്ള നോട്ടം നോക്കി
പെട്ടെന്ന് അവൾ തിരിഞ്ഞ് അവനെ നോക്കി…
ഇന്ദ്രു : എനിക്കറിയാ, ഒന്നും മനപ്പൂർവം അല്ല ആരൊക്കെയോ പറഞ്ഞത് കേട്ടോ അല്ലെങ്കി താൻ അറിഞ്ഞ കഥയിൽ ഒരു വില്ലൻ ആണ് ഞാൻ ഞാൻ ഇന്നും പലർക്കും വില്ലനാ ഇനിയും ആവും… അതെന്തോ ആവട്ടെ… എനിക്ക് അറിയാ എല്ലാം ഇവരാരും വിശ്വസിച്ചോ ഇല്ലേ എനിക്ക് ഇപ്പഴും പത്മിനിയോട് ദേഷ്യം ഇല്ല
അവന്റെ സംസാരം കേട്ട് എനിക്ക് തരിച്ചു, കണ്ണ് നെറഞ്ഞു പോയി ഈ പാവത്തിനേ ആണല്ലോ അവൻ… ശരീരം വീണ്ടും കോരി തരിച്ചു… 🥹 😡
ഇന്ദ്രു : പിന്നെ ഇവൻ രാമൻ പണ്ട് തൊട്ടേ എന്റെ അടിമ ആണ് 😁, പാവാ തന്നെ വല്യ ഇഷ്ട്ടാ എന്നോടുള്ള commitment കൊണ്ട് മാത്രം ആണ്
ഞാൻ : ഇൻ.. ഏഹ്… ഇന്ദ്ര മതി നിർത്തിക്കോ 😣
ഇന്ദ്രു : നീ പോടാ
ഞാൻ അവടെ ഡോറിന്റെ ചെറിയ ഗാപ്പിൽ തല ഇട്ട് നോക്കണ അമ്മൂന്നേ കണ്ടു
ഞാൻ നോക്കണ കണ്ട് ഇന്ദ്രനും തിരിഞ്ഞ് നോക്കി
അവൻ ചാടി എണീറ്റ് ഡോർ തൊറന്നതും എല്ലാരും അവടെ നിക്കുന്നു
അമ്മു : ശ്രീ വാ പോവാ 😡
എന്നാ എല്ലാരേം ഞെട്ടിച്ച് കൊണ്ട് അവൻ അവളെ പിടിച്ച് ഒറ്റ വലി…
അമ്മു തരിച്ച പോലെ നോക്കി നിന്നു
ഇന്ദ്രു : പത്മിനി എനിക്ക് ഒരു സഹായം ചെയ്യണം ഇനി cousin വിളിക്കുമ്പോ പറയണം ഇവളെന്റെ ആണ്, ഇവള് മാത്രം ആണ് എന്റെ എന്ന് ആ സ്ഥലത്തേക്ക് വരാൻ വെറുതെ ശ്രമിക്കരുത് എന്നും ഇനി അവളല്ല ആര് വിചാരിച്ചാലും നടക്കില്ല എന്ന് കൂടെ പറയാ…
അത് പറഞ്ഞ് അവൻ വല്ലാത്ത ഒരു ചിരി ചിരിച്ചു…
വരണ്ട ഭൂമിൽ വെള്ളം വീണ പോലെ ആയിരുന്നു ഇന്ദ്രനേം അമ്മൂനേം ഒരുമിച്ച് കണ്ട എന്റെ അവസ്ഥ…
ഞാൻ ആകെ blank ആയി പോയി അവൻ പിന്നേ പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല…
ശ്രീടെ കാല് വന്ന് എന്റെ മുട്ടിൽ ഇടിച്ചപ്പോ ഞാൻ തിരിച്ച് വന്നു…
ശ്രീ എന്റേം സിദ്ധുന്റേം എടയില് കൂടെ പോയി ഇന്ദ്രനെ പിടിച്ച് കവിളത്ത് അമർത്തി ഉമ്മ വച്ചു…
നന്ദൻ : ഏത് ലൗടെ ഗോപാലൻ വന്നാലും തൊടാൻ പറ്റില്ല, ഇന്ദ്രൻ മാസ് ഡേയ്
അവൻ പപ്പേ നോക്കിയാണ് പറഞ്ഞത്
ഇന്ദ്രു : guys guys വാ പത്മിനി ആഹാരം കഴിക്കട്ടെ രാമാ ഉം…
ഞാൻ മെല്ലെ ഒന്ന് തല ആട്ടി…
അവരൊക്കെ ഒച്ച ഇട്ടും ചിരിച്ചും കളിച്ചും എറങ്ങി പോയി
ഞാനും സിദ്ധുവും പപ്പയും മാത്രമായി
സിദ്ധു : ടാ കുന്തം മിഴുങ്ങിയ പോലെ ഇരിക്കാതെ പത്മിനിയോട് കഴിക്കാൻ പറ
അവൻ ചെയർ എടുത്ത് അതിന്റെ ഉള്ളിലേക്ക് കാല് കേറ്റി വച്ച് ഇരുന്നു
സിദ്ധു : ഉം
ഞാൻ : 😖
സിദ്ധു : അതേ പത്മിനി കാര്യം ഒക്കെ അവൻ എന്നോട് പറഞ്ഞു പേടിക്കണ്ട അവൻ ആയിട്ട് ഒന്നിനും വരില്ല അത് എന്റെ guarantee ആണ് അവൻ ഫാമിലി ആയിട്ട് കാനഡക്ക് പോവാ
എന്റെ നെഞ്ചത്ത് ഇടി കൊണ്ട പോലെ തോന്നി…
സിദ്ധു എന്നെ നോക്കി കണ്ണടച്ച് കാട്ടി
സിദ്ധു : അതേ രാമാ ഒന്നിങ് വന്നെ
അവൻ എന്നെ വിളിച്ചോണ്ട് വെളിയിലേക്ക് എറങ്ങി
സിദ്ധുന്റെ ചിരി അങ്ങ് പോയി
സിദ്ധു : അതേ അറിയാലോ ഇന്ദ്രൻ പറയണത് mind ആക്കണ്ട അമ്മായിടെ ഒറ്റ ആൾടെ വാക്ക് കേട്ടിട്ടാ രാമമാമ അടങ്ങി ഒതുങ്ങി ഇരിക്കണത്
ഞാൻ തല ആട്ടി
സിദ്ധു : ദേവേട്ടനേ വിളിക്കാൻ പോയതാ രാമമാമ
ഞാൻ : ഏത് ദേവേട്ടൻ
സിദ്ധു : ബെല്ലാരി ദേവൻ
ബെല്ലാരി ദേവൻ 🙄
സിദ്ധു : നിനക്ക് അറിയില്ലേ
ഞാൻ : ആഹ് എന്റെ കൂടെ പണിക്ക് വന്ന ചെക്കൻ അവടെ ആണ് ഇപ്പൊ ഡ്രൈവർ ആയിട്ട്
സിദ്ധു : നിനക്ക് അറിയാതെ ആണ് അങ്ങേരെ അങ്ങേർക്ക് സംസാരം ഒന്നും ഇല്ല നിന്റെ അളിയൻ ഇനി തല പൊക്കിയാ പിന്നെ 😮💨, ചിത്തുന്റെ close ഫ്രണ്ട് ആണ് അങ്ങേർടെ ഭാര്യ എനിക്ക് നല്ല പോലെ അറിയാ ഇനി തല പൊങ്ങിയാ തല കാണില്ല പിന്നേ…
