കാന്താരി – 8 44

😣

ചെറി അങ്ങനെ പറഞ്ഞപ്പോ എനിക്ക് നല്ലപോലേ അത് കൊണ്ടു

പാവം, അവൻ ശുദ്ധവായു എടുക്കാൻ അല്ല പോയത് എന്റെ അളിയൻ അടക്കം ഒള്ള പട്ടികൾടെ കടി കിട്ടി ഓടിയതാ 🥹

ആന്റി : എനിക്ക് അതൊന്നും അറിയണ്ട എനിക്ക് അവനെ കാണണം

അങ്കിൾ : ഏയ്‌ നീ വന്നെ ഇങ്ങോട്ട് വർഷാ… ചുമ്മാ

പുള്ളി ആന്റിയേ പിടിച്ച് കൊണ്ടോയി…

ഞാൻ മെല്ലെ വെളിയില് പോയി കൈ കെട്ടി നിന്നു

എന്റെ മനസ്സിൽ ഓടിയ ചോദ്യം ഹരി അടുത്ത പണി ആയിട്ട് വരുമ്പോ ഇന്ദ്രനെ തട്ടാതെ അവനെ എങ്ങനെ ഒതുക്കാ എന്നതാ കാലത്ത് ഈ സംഭവം അറിഞ്ഞ സമയം തൊട്ട് മനസ്സിൽ ഇതേ ചിന്ത തന്നാ…

കത്തെഴു‌തി വച്ചിട്ട് പോവാൻ അവൻ നല്ലവൻ അല്ല ഇത് വേറെ എന്തോ വല്യ കളി ആണ്… ഒറപ്പ്…

പെട്ടെന്ന് നിന്റെ കസിൻ സൂസി എന്നൊരു ഡയലോഗ് സുന്ദരൻ കാലത്ത് പറഞ്ഞു അത് എന്താ

അവസാനം അന്ന് പരമു മാമ പറഞ്ഞ ആ രഹസ്യം ഞാൻ recollect ചെയ്തപ്പോ കാര്യം കിട്ടി…

ഇനി അവൾടെ ഫ്ലാറ്റി കാണോ അവൻ

ഞാൻ വണ്ടി എടുത്ത് എറങ്ങി അവൾടെ വീടിന്റെ തൊട്ട് തന്നെ ആണ് അതോണ്ട് പെട്ടെന്ന് എത്തി

കോളിങ് ബെൽ അടിച്ചതും മറ്റവൻ വന്ന് തൊറക്കും വിചാരിച്ച എനിക്ക് തെറ്റി തൊറന്നത് അവൾടെ അപ്പൻ

തന്ത : yes

ഞാൻ : 🙄

തന്ത : താൻ ആ നമ്മടെ rockstar ന്റെ ഫ്രണ്ട് if iam not wrong travels നടത്തണ ശങ്കർന്റെ മോൻ

ഞാൻ : yes

തന്ത : come in

ഞാൻ അകത്തേക്ക് കേറി

ആള് വെള്ളം ആണ്

സൂസി അഥവാ ചിന്നു മെല്ലെ എറങ്ങി വന്നു

ഞാൻ : അങ്കിൾ എനിക്ക് ഒന്ന് ഇവളോട് സംസാരിക്കണം

തന്ത : carry on want some

ഞാൻ : ഇല്ല no thanks 😊

ഞാൻ എണീറ്റ് അവളെ ഒരു നോട്ടം നോക്കി

ചിന്നു കെഞ്ചുന്ന പോലെ നോക്കി

ബാൽക്കണി തൊറന്ന് അവളെന്നെ വിളിച്ചു

ഞാൻ : അവൻ എവടെ

ചിന്നു : ആര്

ഞാൻ : ഹരി 😡

ചിന്നു : അറിയില്ല

ഞാൻ ചുറ്റും നോക്കി അവൾടെ കഴുത്ത് പിടിച്ച് തൂക്കി

ചിന്നു : രാമു പ്ലീസ് എന്നെ വിട് ഞാൻ അറിഞ്ഞിട്ടില്ല അവൻ എന്താ ചെയ്തേന്ന് സത്യം ആയും ഞാൻ അതൊക്കെ വിട്ടു

ഞാൻ മെല്ലെ അവളെ വിട്ടു

ചിന്നു : പറ എന്താ കാര്യം ന്ന് ആദ്യം

ഞാൻ : പുതിയ നാടകം കത്തെഴുതി വച്ചിട്ട് നാട് വിട്ടു

ചിന്നു : ആര്

ഞാൻ : ഹരി 😡

ചിന്നു : വൃത്തിക്ക് പറയോ ഒന്ന്

ഞാൻ അത്യാവശ്യം വരുന്ന പോലെ ചെറുതായി അവളോട് പറഞ്ഞു

ചിന്നു എന്നെ ഒന്ന് നോക്കി

ഞാൻ അവളേം

ചിന്നു : ഇന്ദ്രൻ വന്നല്ലേ 😊

ഞാൻ ഞെട്ടി പോയി അവൾടെ ഈ ചോദ്യം കേട്ടിട്ടാ… ഞാൻ പറഞ്ഞതുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു മറു ചോദ്യം

ചിന്നു വീണ്ടും ഒരു അര ചിരി ചിരിച്ച് നേരെ നോക്കി നിന്നു

ഞാൻ : ഞാൻ ഒരു കാര്യം പറഞ്ഞേക്കാ ഇനി ഒരു play നടക്കില്ല സൂസി ഞാൻ എല്ലാം മനസ്സിലാക്കി ഹരി ആരാ, കിച്ചു ആരാ, ചിന്നു ആരാ, സൂസി ആരാ അങ്ങനെ സകലതും നിർത്തിക്കോ അവനും നീയും കൂടെ കൊറേ ആയി ഇനി ഒരു സംസാരത്തിന് ഞാൻ നിക്കില്ല എല്ലാത്തിനേം കൂടെ അങ്ങ് കേറ്റി എറക്കും…

തിരിഞ്ഞ് നടന്ന എന്നെ സൂസി പിന്നീന്ന് വിളിച്ചു….

അവള് നടന്ന് എന്റെ നേരെ വന്ന് നേർക്ക് നേർ നിന്നു

അവളെന്റെ കൈ എടുത്ത് അവൾടെ കവിളത്ത് വച്ച് തടവി

സൂസി : അവനെ രക്ഷിക്കണം നീ ഹരിടെ കൈയ്യീന്ന് 🥹

🥹

സൂസി : ഈ നിമിഷം ഞാൻ രണ്ട് സത്യം എന്റെ ഇന്ദ്രനെ തൊട്ട് നിനക്ക് ചെയ്ത് തരുന്നു ഒന്ന് ഹരി ആയിട്ട് എനിക്ക് ഒരു ബന്ധവും ഇല്ല, അവൻ പോയത് എങ്ങോട്ടാ എവടെ ആണ് അങ്ങനെ ഒന്നും എനിക്ക് അറിയില്ല

ഞാൻ : രണ്ട് 👀

സൂസി : എനിക്ക് അവനെ വേണം

സൂസി പല്ല് കടിച്ച് മൊരണ്ടു

ഞാൻ : 😂

സൂസി : എന്റെ ജീവനാ ഇന്ദ്രു അവന് വേണ്ടി നീ എന്ന ഒറ്റയാനോട് യുദ്ധം ചെയ്യാൻ ആണേ അങ്ങനെ

അവള് മൂക്ക് തൊടച്ച് ചിട്ട് കുരുവിയേ പോലെ ഏത് നിമിഷവും ചാടാൻ റെഡി ആയി നിന്നു…

സൂസി : സംശയം ഇണ്ടോ നിനക്ക് രാമാ 🥹 നിന്റെ ദേഷ്യം എന്റെ പ്രാന്തിന്റെ മുന്നിൽ absolute zero 😊

ഞാൻ തല ആട്ടി വെളിയിലേക്ക് നടന്നു
.
.

തിരിച്ച് പോവുമ്പോ അച്ഛൻ ഒക്കെ എറങ്ങാൻ നിക്കുന്നു

അച്ഛൻ : എവടെ പോയി

ഞാൻ : ഇവടെ അടുത്ത് ഹരിടെ ഒരു ഫ്രണ്ട് ഇണ്ട് ആളെ കാണാൻ

അച്ഛൻ : ഉം

Leave a Reply

Your email address will not be published. Required fields are marked *