നശിച്ച നായ … 🫤
ഞാൻ ഫോണായിട്ട് സിദ്ധുനേ വിളിച്ച് തിരിഞ്ഞതും പപ്പ നഖം നോക്കി നിക്കുന്നു
അവള് മെല്ലെ എന്നെ ഒന്ന് നോക്കി
പപ്പ : ചായ വേണോ
ഞാൻ : ഏഹ്
പപ്പ : 👀 ചായ വേണോന്ന്
ഞാൻ : ഉം, വേണ്ടാ…
പപ്പ : 🙂 ശെരി…
> 17:23
ഞാൻ നൈസിന് പരമു മാമടെ അടുത്തേക്ക് വലിഞ്ഞു
ഞാൻ : അതേ പരമു മാമേ
ഓ
ഞാൻ : ഞാൻ ഒന്ന് പൊറത്ത് പൊക്കോട്ടെ
പരമു മാമ : എന്താ
ഞാൻ : ഇല്ല വണ്ടിടെ അവടെ ചെറിയ പണി ചെക്കനേ വീട്ടിട്ടാ വന്നെ അവൻ അത് ഒറ്റക്ക് പറ്റില്ല കാലത്ത് ഓട്ടം പോവാൻ വേറെ ഒള്ളതാ, ഞാൻ ഡ്രൈവറേ വരണ്ടാ പറഞ്ഞു കാലത്ത് പിന്നെ അച്ഛൻ വന്നപ്പോ നേരെ അതും ഇട്ടിട്ട് ഇങ്ങോട്ട് വന്നു…ഞാൻ ഒന്ന് നോക്കീട്ട് ഡീസൽ ഒക്കെ അടിച്ച് കൊടുത്തിട്ട് വരാ
പരമു മാമ : ഉം പോയിട്ട് വാ… പിന്നെ അച്ഛ പറഞ്ഞു നീ അങ്ങനെ മനസ്സി വക്കില്ല വലുതായിട്ട് എന്ന്…
ഞാൻ : ഇല്ലെന്ന് അങ്കിൾ പറഞ്ഞത് ഒള്ളതാ അതോണ്ട് അത് മനസ്സി വച്ച് പെരുമാറി എന്ത് കാണിക്കാനാ… ഞാൻ ഒന്ന്
പരമു മാമ : അല്ല എങ്ങനെ പോവും കാർ ഇല്ലല്ലോ
ഞാൻ : ചെക്കൻ വരും… ഞാൻ വരുമ്പോ എടുത്തോണ്ട് വരാ ഉം.. 😊
ഞാൻ എറങ്ങി മെല്ലെ നടന്ന് റോഡിൽ നിക്കണ ഉണ്ണിടെ അടുത്തേക്ക് പോയി വണ്ടിയിലോട്ട് കേറി…
ഉണ്ണി : പെട്ടെന്ന് കേറണ്ണാ സമയില്ല
ഞാൻ : എന്ത് കാര്യം
ഉണ്ണി : beer എടുക്കണ്ടേ
ഞാൻ : ആഹ്…പെടച്ചോ
.
.
രാമു… രാമു… പാർശു രാമുനേ കണ്ടോ
പാർശു : അച്ഛടെ അടുത്ത് നിക്കണ കണ്ടു…
പപ്പ വീട് മുഴുവൻ അയാളെ തപ്പി
പപ്പ : മാമേ രാമുനേ കണ്ടോ
പരമു മാമ : അയാള് എന്തോ ആവശ്യം ആയിട്ട് പോയി പറഞ്ഞില്ലേ
പപ്പ : ഇല്ല എന്നോട് പറഞ്ഞില്ലാ
പരമു മാമ : അത് അവന്റെ ചെക്കൻ വിളിച്ചു എന്തോ ബസ്സില് പണി ഇണ്ട് ഒറ്റക്ക് പറ്റില്ല പറഞ്ഞ് പോയത് ഡീസൽ ഒക്കെ അടിക്കാൻ ഒണ്ടെന്ന് അങ്ങനെ ഒക്കെ പറഞ്ഞിട്ട്
പപ്പ : ആണോ…
പരമു മാമ : പപ്പു
പപ്പ : ആഹ്
പരമു മാമ : ടാ മോള് അയാളെ ഒരുപാട് force ചെയ്യല്ലേ
പപ്പ : എന്തിന്
പരമു മാമ : എടി മോളെ അവന് ഇഷ്ട്ടം കാണില്ല ചെലപ്പോ ഒന്നിനും
പപ്പ : എനിക്ക് clear ആയില്ല
പരമു മാമ : ഒന്നൂല്ല നീ കൂടുതൽ ആലോചിക്കാൻ നിക്കണ്ട അവനെ ഒരുപാട് ഹരിടെ കാര്യത്തി വലിക്കണ്ട
പാർശു : അതേ ഡീ ചുമ്മാ പാവം തോന്നുന്നു രാവിലെ തൊട്ട് എന്തോ മറ്റ് സ്ഥലത്ത് എവടെ നിക്കണ പോലെ
പപ്പ : ഒന്ന് പോടീ, 😊 നിങ്ങള് പറഞ്ഞത് ശെരിയാ പക്ഷെ അവന് അങ്ങനെ ദേഷ്യം വക്കാൻ ഒള്ള ഒരു ഇതില്ല അതാ രാമു… വെറുതെ നിങ്ങക്ക് ആ നോട്ടം കണ്ട് തോന്നുന്നതാ അത് വിട്…
.
.
> 20:22
ഞാൻ : ഉണ്ണി സൈഡ് നോക്ക് എടുക്കട്ടേ
ഉണ്ണി : പോട്ടെ പോട്ടെ ഇവടെ റൈറ്റാ വിട്ടോ വിട്ടോ
ഞാൻ വെളിയിലേക്ക് നോക്കി വണ്ടി കേറ്റി ഇട്ടു
അണ്ണാ കാലത്ത് എങ്ങനെ ആണ്
ഉണ്ണി എറങ്ങി വരുന്ന എന്നോട് ചോദിച്ചു
ഞാൻ : മണി അല്ലേ പോണേ
ഉണ്ണി : ആ അതാ നല്ലത്…നിങ്ങടെ ഫോൺ അകത്താണോ അടിക്കുന്നു
ഞാൻ : ആ ഒന്ന് എടുക്കടാ ഞാൻ ചാവി കൊണ്ട് വച്ചിട്ട് വരാ…
ഉണ്ണി ഫോൺ കൊണ്ട് എന്റെ കൈയ്യി തന്നിട്ട് അകത്തേക്ക് കേറി പോയി
ഞാൻ : halo
പപ്പ : എവടെ
ഞാൻ : ഞാൻ ഇവടെ ഇണ്ട് വർഷാപ്പില്
പപ്പ : കഴിഞ്ഞോ
ഞാൻ : ഇല്ല , വൈകും അതാ…
പപ്പ : വരാൻ പറ്റോ
ഞാൻ : എന്താ കാര്യം
പപ്പ : ഒന്നൂല്ല എന്തോ തനിച്ചായ പോലെ പെട്ടെന്ന്
ഞാൻ കേട്ടോണ്ട് മാത്രം നിന്നു…വരാ അല്ലേ ഇല്ല അങ്ങനെ ഒന്നും പറയാൻ തോന്നീല്ല…
(ടാ പാവം ടാ ഒറ്റക്ക് ആവുന്ന feeling നിനക്ക് അറിയാല്ലോ)
എന്റെ ഉൾ മനസ്സിൽ അവൻ മറ്റവൻ വന്ന് പറഞ്ഞു…
> 21:11
പപ്പ sitout ല് ഫോണിൽ കിച്ചുന്റെ നമ്പറിലേക്ക് വെറുതെ ഓരോ മെസേജ് ഇട്ടോണ്ടിരുന്നു…
അപ്പൊ കാർ വരുന്ന ലൈറ്റ് കണ്ട് തല പൊക്കിയതും രാമുന്റെ കാർ ആണെന്ന് കണ്ട് അവളും എറങ്ങി അങ്ങോട്ട് പോയി…
.
.
ഞാൻ വണ്ടി നിർത്തിയതും പപ്പ എന്റെ അടുത്തേക്ക് വന്നു
ഞാൻ ഡോർ തൊറന്നതും അവള് എന്റെ അടുത്തേക്ക് വന്ന് ഡോറിൽ പിടിച്ച് നിന്നു…
പപ്പ : വാ
ഞാൻ : ആന്റിക്ക് എങ്ങനെ ഇണ്ട്
പപ്പ : എടക്ക് കരയും വേറെ കൊഴപ്പം ഒന്നുമില്ല…🙂
