കാന്താരി – 8 44

പുള്ളിയെ നോക്കിയതും പപ്പ ഞങ്ങടെ സംസാരം കേട്ടോണ്ട് sitout ല്ല് നിക്കുന്നു…

പെട്ടെന്ന് പാർശു എറങ്ങി വന്നു

പാർശു : ശിവാ അച്ഛൻ വിളിക്കുന്നു ഫോണില്

ഞാൻ വേഗം കേറി അകത്തേക്ക് പോയി

പപ്പ ഒരുമാതിരി വൃത്തിക്കെട്ട നോട്ടം നോക്കി എന്നെ

.
.
Halo അച്ഛാ

അച്ഛൻ : ആഹ് എന്തായി

ഞാൻ : ഇവടെ കൊഴപ്പം ഒന്നും ഇല്ലാ

അച്ഛൻ : ഉം, അതേ അവടെ അവർക്ക് സങ്കടം ഒക്കെ ആയിരിക്കും ചെലപ്പോ നിനക്ക് പിടിക്കാത്ത രീതിക്ക് പലതും നടന്നു വരും കാര്യം ആക്കരുത്

ഞാൻ : ഇല്ലച്ഛാ, ഞാൻ ഒന്നും പറയില്ല

അച്ഛൻ : കഴിച്ചോ

ഞാൻ : ഇല്ലാ

അച്ഛൻ : കഴിക്ക് ഞാൻ പറ്റിയാ കാലത്ത് വരാ

ഞാൻ : വേണ്ട അതിന്റെ ആവശ്യം ഇല്ലാ

അച്ഛൻ : ഉം …

ഞാൻ : അമ്മ ഒക്കെ

അച്ഛൻ : അവര് വന്നില്ല ഞാനും രാജും മാത്രം വന്നു, കണ്ണൻ ഒരേ നിർബന്ധം പിന്നെ പവി ഒക്കെ പറഞ്ഞപ്പോ ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല

ഞാൻ : ഉം,

അച്ഛൻ : ശെരി

അച്ഛാ ഞാൻ പെട്ടെന്ന് കട്ടാക്കും മുന്നേ കേറി വിളിച്ചു

അച്ഛൻ : ഓ

ഞാൻ : അച്ഛൻ അവരോടൊന്നും ഇതൊന്നും പറഞ്ഞില്ലല്ലോ

അച്ഛൻ : ഇല്ലാ

ഞാൻ : ഇനി പറയല്ലേ

അച്ഛൻ : മനസ്സിലായി

ഞാൻ : വെറുതെ എന്തിനാ അവർക്ക് ഇഷ്ട്ടം ഇല്ലാത്തത് പറഞ്ഞ് മൂഡ് കളയുന്നത്

അച്ഛൻ : ശെരി ആയിക്കോട്ടെ

ഞാൻ : ആഹ്

ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും അവള് നിക്കുന്നു

നെഞ്ച് കലങ്ങിപ്പോയി ഒരു സെക്കന്റ്‌

പപ്പ ചൊവന്ന മൊഖത്തോടെ എന്നെ നോക്കി

കഴിക്കാൻ വാ

അവളെന്റെ നേരെ ഒരു ഭീഷണി പറഞ്ഞ പോലെ തോന്നി

ഞാൻ : എനിക്ക് വേണ്ടാ…

അവളും അത് കേക്കാൻ നിന്ന പോലെ തിരിഞ്ഞ് പോയി…

പെട്ടെന്ന് അച്ചുന്റെ കോൾ വന്നു

ഞാൻ എത്തി നോക്കീട്ട് എടുത്തു

Halo

അശ്വതി : എന്തായി

ഞാൻ : എന്ത് പറയാൻ ഇവടെ ആകെ ശോകം ആണ് മോളെ

അച്ചു : കിട്ടീല്ലെ അപ്പൊ

ഞാൻ : ഇല്ലെന്ന് ഞാൻ പറഞ്ഞില്ലേ ഏതോ 407 വന്നപ്പോ കേറി പോയെന്ന് കടക്കാരൻ പറഞ്ഞു

അച്ചു : നീ സൂക്ഷിച്ചോ ട്ടാ

ഞാൻ : എന്തിന്

അച്ചു : നിന്റെ ഭാര്യ വീട്ട്കാര് പറയും നീ ആണ് ഇന്ദ്രുന് വേണ്ടി അവനെ കടത്തിക്കൊണ്ട് പോയത് എന്ന് പോരാത്തതിന് നീ അവനെ കൈ വേറെ വച്ചു

ഞാൻ : ഓ പിന്നെ പറയട്ടെ അങ്ങനെ പിന്നെ ഞാൻ ഈ വീട്ടി കാല് കുത്തില്ല

അച്ചു : നിന്റെ ഭാര്യ എവടെ എന്താ അവൾടെ സീൻ

ഞാൻ : അറിയില്ല എന്നെ കാണുമ്പോ മോന്ത മത്തൻ പോലെ ആവും

അച്ചു:അതാ അതാ ഞാൻ പറഞ്ഞെ അവള് പറയും നീ ആണ് അവനെ വല്ലതും ചെയ്തേന്ന്

ഞാൻ : ഏയ്‌ ഇല്ലാ മോളെ അത്രക്ക് സീൻ ഇല്ലാ

അച്ചു : ഉം കഴിച്ചോ നീ

ഞാൻ : എവടന്ന് എനിക്ക് വേണ്ട ആകെ മൂഡ് പോയി

അച്ചു : ഉച്ചക്കും കഴിച്ചില്ലല്ലോ പോടാ

ഞാൻ : വേണ്ട ഡീ, ആ പിന്നെ നീ ഇത് ആരോടും പറയല്ലേ പ്രേത്യകിച്ച് നന്ദനോട് അവൻ ആദ്യം മറ്റവന്റെ ചെവിയിൽ എത്തിക്കും

അച്ചു : അത് പറയാൻ ഇണ്ടോ ഈ ജാതി toxic കാര്യം അവനോട് പറഞ്ഞ് അവന്റെ സമാദാനം എന്തിനാ കളയണെ ഞാൻ അത് അപ്പഴേ വിട്ടു ഞാൻ വിളിച്ചത് നീ അവടെ ഒറ്റക്ക് സീനായി ഇരിക്കാവൊല്ലോ അപ്പൊ update എന്താ അറിയാനാ…

അവളോട് കൊറച്ച് നേരം സംസാരിച്ച് കട്ടാക്കി തിരിഞ്ഞതും പപ്പ ഡോറിൽ ചാരി നിക്കുന്നു…

ഇതെന്റെ മൈരാണ് വെറുതെ വെറുതെ പിന്നാലെ വന്ന് പേടിപ്പിക്കാൻ ആയിട്ട് കോപ്പ്…

ഞാൻ അകത്തേക്ക് കേറി റൂമിലേക്ക് കേറി ചാർജർ എടുത്ത് അപ്പറം പോയി സോഫയില് കെടക്കാ വിചാരിച്ച് തിരിഞ്ഞപ്പോ അവള് അകത്ത് കേറി ഡോർ അടക്കുന്നു

ഞാൻ : അതേ ഞാൻ അപ്പറം പോവാ

പപ്പ ഡോർ അടച്ച് തിരിഞ്ഞു

മാറ് ഞാൻ പോട്ടെ

ഞാൻ മുന്നോട്ട് പോയതും പപ്പ എന്റെ നെഞ്ചത്ത് പിടിച്ച് തള്ളി

പപ്പ : മനുഷ്യപ്പറ്റില്ലാത്ത നായെ 😡

അവള് പല്ല് കടിച്ച് മൊരണ്ടു…

😳

പപ്പ : ഇപ്പഴും നിനക്ക്

ഞാൻ : എന്താണ് നിനക്ക് ഇനി

പപ്പ : ഒന്നൂല്ലേ

ഞാൻ : അതേ ഒന്നാമത് എനിക്ക് നല്ല തലവേദന അതിന്റെ എടയിൽ ഇതൊന്നും വേണ്ട നീ കെടക്ക് അവൻ വരും 😊
പപ്പ : മണ്ണാങ്കട്ട 😡

ഞാൻ : 😣… 😊 പപ്പേ മോളെ അനിയൻ വന്നോളും വെഷമിക്കണ്ട കേട്ടോ കെടന്നോ good night

പപ്പ എന്റെ കഴുത്തിന് കുത്തി പിടിച്ചു

അവളെന്റെ കഴുത്ത് പിടിച്ച് ഞെക്കി എന്റെ അടുത്തേക്ക് തല കൊണ്ട് വന്നു

Leave a Reply

Your email address will not be published. Required fields are marked *