ഞാൻ : മതി പപ്പാ എന്തോന്ന്
പപ്പ : എനിക്ക് സമ്മതം ചോദിക്കണ്ട ആവശ്യം ഇല്ല കേട്ടല്ലോ 😡
ഒരു നിമിഷം ആ പഴയ ആളായി അവൾ എന്റെ മുന്നിൽ വന്നു…
പപ്പ എന്റെ തോളിലേക്ക് കഴുത്ത് ചേർത്ത് വച്ച് നിന്ന് എന്റെ പൊറം തടവി
ഞാൻ : എന്താ കാര്യം പറ കേക്കട്ടെ
പപ്പ : ഒന്നൂല്ല, സങ്കടം ഒരു കാര്യവും ഇല്ലാത്ത പൊട്ട ബുദ്ധിക്ക് ഓരോന്ന് ചെയ്ത് കൂട്ടിയ സങ്കടം
ഞാൻ : ദേ ടൈം വൈകും എനിക്ക് പത്ത് നൂറ് കിലോമീറ്റർ ഓടാൻ ഒള്ളതാ
പപ്പ : സോറി ഞാൻ അത് വിട്ട് പോയി…
ഞാൻ : അപ്പൊ കാണാ
പപ്പ : ഉം
ഞാൻ മുന്നോട്ട് നടന്നിട്ടും അവള് അതേ നിപ്പ് തന്നെ 🙄
ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി
പപ്പ : 🥹
ഞാൻ : വാ…
അവൾക്ക് വേറെ ഒന്നും ചിന്തിക്കാൻ പോലും ഇല്ലാത്ത പോലെ ഓടി എന്റെ അടുത്തേക്ക് വന്നു…
ഞാൻ അവളെ ചേർത്ത് പിടിച്ച് നിർത്തി
ഞാൻ : കരയണ്ട കുളിച്ച് വൃത്തി ആയിട്ട് ദൈവത്തിനെ ഒക്കെ തൊഴുത് ബസ്‌മം ഒക്കെ ഇട്ട് യൂട്യൂബ് നോക്കി വല്ലതും വക്കാൻ പഠിക്ക് ഉച്ചക്കത്തെ ചീര പട്ടി പോലും തിന്നില്ല 😃
പപ്പ : 😂
ഞാൻ : സങ്കടം ഇല്ലല്ലോ
പപ്പ : ഇല്ല
ഞാൻ : ഞാൻ പോട്ടെ
പപ്പ : ആ
ഞാൻ : bye
പപ്പ എന്നെ തന്നെ നോക്കി നിന്നു…
ഞാൻ : ഉം 🙄 😊
പെട്ടെന്ന് അവളെന്റെ നേരെ ആഞ്ഞു
ഏയ്‌യ്യ്യ്… 😨… ഞാൻ തല വെട്ടിച്ച് അവളെ നോക്കി ചോദിച്ചു
പപ്പ : fuck 😨 സോറി സോറി… എനിക്ക് എന്തോ ഒരു ഇതായി പെട്ടെന്ന്
ഞാൻ : 🙄 🙂
ഞാൻ ഡോർ തൊറന്ന് പൊറത്തേക്ക് ചാടി നടന്നു…
.
.
ആന്റി : എറങാ
ഞാൻ : അതേ 😊
ആന്റി : സൂക്ഷിച്ച് പോയിട്ട് വരണം
ഞാൻ : ആഹ് 😊
ആന്റി : okey
ഞാൻ : ആഹാരം കഴിക്കണം പപ്പ ഒണ്ടാക്കുന്നത് ഒഴിച്ച് 😊
ആന്റി : 😁
ഞാൻ : okey അല്ലേ
ആന്റി : ആ okey
അങ്കിൾ : എന്താണ് ഇവടെ താൻ എറങാ
ആന്റി : അയാള് പറയായിരുന്നു ആഹാരം ഒക്കെ കഴിക്കണം ന്ന്
അങ്കിൾ : ആ കഴിക്കണം
ആന്റി : പപ്പ ഇണ്ടാക്കി തരുന്നത് ഒഴിച്ച്ന്ന്
അങ്കിൾ : ഹഹഹഹ 😂
പപ്പ : എന്താണ് പപ്പക്ക് 🙄
ആന്റി : നിന്റെ ആഹാരം ഒക്കെ നല്ലതാ പറഞ്ഞത് 😊
ഞാൻ : ശെരി ആന്റി കാണാ അങ്കിൾ bye
അങ്കിൾ : okey ഡോ നോക്കി പോണം എത്തീട്ട് വിളിക്ക്
.
.
ഞാൻ പോവുമ്പോ പാർശു മുറ്റത്ത് നിപ്പുണ്ട്
ഞാൻ : പാർശു bye ടാ
പാർശു : bye ടാ പിന്നേ എനിക്ക് ഒരു help ചെയ്യോ
ഞാൻ : സൊല്ല് മച്ചാ 😂
പാർശു : if by any chance നീ ഋഷിയേ കാണാണെ എന്റെ ഫോൺ അറ്റന്റ് ചെയ്യാൻ പറയോ പ്ലീസ്
ഞാൻ : ആ പറയാ 😊, അപ്പൊ bye അച്ഛൻ വരുമ്പോ പറഞ്ഞേക്ക്…
പാർശു : bye 🤝
ഞാൻ വണ്ടി start ആക്കി ടയർ ഒക്കെ ഒന്ന് തട്ടി നോക്കി നിക്കുമ്പോ പപ്പ ഒരു കുപ്പി വെള്ളവും ആയി വന്നു…
പപ്പ : ഇന്നാ വച്ചോ
ഞാൻ : thankyou
പപ്പ : എത്തീട്ട് വിളിക്കണം
ഞാൻ : ആഹ്
ഞാൻ അവളെ നോക്കി തല ആട്ടി വണ്ടി എടുത്തു
ദൈവമേ കൊറച്ച് നേരം കൂടെ നിന്നിരുന്നേ 🙄
>22:22
ഞാൻ തറവാട്ടില് പോയി വണ്ടി നിർത്തി നേരെ അകത്തേക്ക് കേറി
ചെറി : ഇതാര് 😁കഴിച്ചോ മ്മാ
ഞാൻ : ഓ
ചെറി : ഉം, പോ അകത്ത് എല്ലാരും ഇണ്ട്
മുത്കത്ത് ഒറ്റ അടി കിട്ടി നോക്കിയപ്പോ സിദ്ധു
സിദ്ധു : സത്യം പറ ഹണി മൂൺ പോയല്ലേ 😂
ഞാൻ : തന്നെ
സിദ്ധു : വാ
അവൻ എവടെ ലൊട്ട
സിദ്ധു : വന്നിട്ടില്ല
ഞാൻ : ഏഹ്
സിദ്ധു : ചുമ്മാ, അവന്മാര് അച്ചുന്റെ വീട്ടി പോയത് വരും
>22:55
അമ്മ : ഡാ ശെരിക്കും ആ ചെക്കൻ കൊഴപ്പം ഒന്നും ഇല്ലല്ലോ
ഞാൻ : അറിഞ്ഞില്ല മ്മാ
പവി : അമ്മ ആരോടും പോയി പറയാൻ നിക്കണ്ട കേട്ടല്ലോ
ചെറി : എനിക്ക് എന്നാലും ഈ ചെക്കൻ എന്ത് പണിയാ കാട്ടിയത്
ചെറിയമ്മ : നാണക്കേട് കാരണം ആവുംന്ന്
വൈഗ അമ്മായി : ടാ നീ എന്ത് ടാ പൊന്നാ ആഹാരം ഒന്നും ഇല്ലേ
ഞാൻ : എന്തോ ചെയ്യും അമ്മായി അത് വിട് ദേ അമ്മായി പുന്നാര അനിയനോട് ചെന്ന് പറയല്ലേ ഇതൊന്നും അമ്മായിയേ കൂട്ടത്തിൽ കൂട്ടിയത് തന്നെ തെറ്റാ
വൈഗമ്മായി : ഇല്ല ടാ
ചിത്തു : എന്നാലും ഈ പിള്ളേർ ഒക്കെ ഇങ്ങനെ തൊടങ്ങിയാ… ആദ്യം പോലീസി കേറീട്ട് വേണം ഇമ്മാതിരി തെണ്ടിത്തരം കാണിക്കണ എല്ലാത്തിന്റേം നട്ടെല്ല് ചവിട്ടി തുണ്ടാക്കാൻ
ഞാൻ : ഡീ ആദ്യം ഒരു ആടിന്റെ എല്ല് കടിച്ച് പൊട്ടിക്ക്
