നിശാഗന്ധി – 7 3

ഞാൻ പിന്നെ പാന്റ് മാറി ഒരു ബ്ലാക്ക് ജീൻസ് എടുത്തിട്ടു.

 

 

 

“” പോവാം… സമയില്ല…. “” ഞാൻ ഫ്ലാറ്റും പൂട്ടി, അത്യാവശ്യ ഡ്രെസ്സും കയ്യിലെടുത്തു നേരെ അവളുമായി വെളിയിലേക്കിറങ്ങി.

 

 

 

“” ഇതിലല്ല…. ദോ…. അതില്….

അതിലാ നമ്മള് പോണേ.. “”

 

 

മുന്നിലെ കാറിലേക്ക് നടന്നവളെ ഞാൻ വിളിച്ചു നിർത്തി പാർക്കിങ്ങിൽ ഓരത്തായി മൂടിയിട്ടിരിക്കുന്ന വണ്ടിയിലേക്ക് ചൂണ്ടി ഞാൻ വണ്ടി അൺ ലോക്ക് ആക്കി, അവളെന്നെയൊന്ന് നോക്കി ന്റെയോപ്പം അങ്ങോട്ട് നടന്നു.

ഞനാ ഷീറ്റ് വലിച്ചു മാറ്റി,

 

 

 

‘” ഇതാരുടെ വണ്ടിയാ…?? “” അവളാ വണ്ടി കണ്ട് ന്നോട് തിരക്കുമ്പോൾ മുന്നിൽ എന്റെ ബ്ലാക്ക് എൻഡ്രോവറിലേക്ക് ഞാൻ കയറിയിരുന്നു.

 

 

 

“” ന്റെ വണ്ടി…?? എന്തെ…?? “‘

 

ന്ന് മറുപടി കൊടുക്കുമ്പോൾ അവളൊന്നുല്ലെന്ന് പറഞ്ഞു അകത്തേക്ക് കയറി,

സീറ്റ്‌ ബെൽറ്റ്‌ ഇട്ടതും ഞാൻ വണ്ടി മുന്നോട്ട് എടുത്തു. ഫ്ലാറ്റിന്റെ പാർക്കിംഗ് കഴിഞ്ഞതും വണ്ടി ഒരു കുതിപ്പോടെ മുന്നോട്ട് നീങ്ങി.

 

 

 

“” നീ വേണേൽ വീട്ടിലേക്കൊന്ന് വിളിച്ചു പറഞ്ഞേക്ക് മീനാക്ഷി… ഒരാഴ്ച എവിടേലും ബിസിനസ്‌ ടൂറോ മറ്റോ പോവാണെന്ന്….!””

 

 

 

“” അതെന്തിനാ…?? “” ഞാൻ ഒരു നിമിഷം അവളെയൊന്ന് നോക്കി, ഉടനെ നാക്ക് കടിച്ചവൾ ഒരു സോറിയും പറഞ്ഞു ഫോൺ കയ്യിലെടുത്തു.

 

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” അപർണ്ണേ… വാ… വേഗം വന്ന് കേറ്…”” അവരുടെ ഹോസ്റ്റലിൽ വണ്ടി നിർത്തിയതും അവൾ ഓടി കയറി,

 

അവളോടും വീട്ടിൽ വിളിച്ചു പറഞ്ഞോളാൻ പറഞ്ഞതും അവളും വീട്ടിലേക്ക് വിളിച്ചു.

 

“” സിദ്ധു… പക്ഷെ ഓഫീസിൽ…!

എനിക്ക് ആണെങ്കിൽ ഈ മാസം ലീവില്ല…പ്രശ്നകോ…?? “”

 

 

 

അപർണ്ണ ടെൻഷനോടെ പറഞ്ഞതും, ഞാൻ മീറ്റിലൂടെ അവളെ നോക്കി,

 

 

 

“” നിങ്ങള്‌ രണ്ടാളും അതോർത്ത് പേടിക്കണ്ട.. രണ്ടാളുടേം സാലറി ഒന്നും കട്ട്‌ ആകില്ല… അതുപോരെ… “”

 

 

 

ഞനൊരു ഉറപ്പവർക്ക് കൊടുത്തു. പക്ഷെ അതിൽ വിശ്വാസം വരാതെ അവരെന്നെ നോക്കി

 

 

 

“” അതെന്താ… നിനക്കിത്ര ഉറപ്പ്….?? ഏഹ്..!! “”

 

 

 

മീനാക്ഷി ന്നോട് ചോദിച്ചതിന്, ഞാൻ ഒന്നും മിണ്ടില്ല, പിന്നേം ചോദ്യം.. രണ്ടാളും ഒന്നിച്ചു ചോദിക്കാൻ തുടങ്ങിയതും.

 

 

“” അതങ്ങനാ….!! നിങ്ങളുടെ ജോലിക്കൊ, കിട്ടുന്ന ശബളത്തിനോ, ഇതുമൂലം യാതൊരു വിധ പ്രശ്നങ്ങളും വരില്ല… ഞാനാ പറയുന്നേ… എന്തെ ആ ഉറപ്പ് പോരെ… “”

 

 

പിന്നെ അവരൊന്നും മിണ്ടില്ല , കുറെ ദൂരം ചെന്നിട്ടും രണ്ടാളും ന്നോട് ഒന്നും മിണ്ടുന്നില്ല ന്ന് കണ്ടതും ഞാൻ തന്നെ തുടക്കമിടാമെന്ന് വെച്ചു.

 

 

 

“” അപർണ്ണേ… സോറി,

ഞാങ്കാരണം നീയും ഇവളും കൂടെ പ്രശ്നം അനുഭവിക്കുന്നുണ്ടല്ലോ ന്നോർക്കുമ്പോ…””

 

 

 

പിന്നിലെ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി ഇരിക്കുന്നവൾ ന്റെ ശബ്ദം കേട്ടതും അല്പം നീങ്ങി മുന്നോട്ടേക്ക് ഇരുന്നു.

 

 

 

“” ഏയ്യ് നീയെന്തിനാ സോറി ഒക്കെ…. നീയെന്റെ ബെസ്റ്റ് അല്ലെ അപ്പോ പിന്നെ ഇതൊന്നും കുഴപ്പമില്ലടാ… നീ ഒന്നും ഓർത്ത് ടെൻഷൻ ആവണ്ട എല്ലാം നല്ലത് പോലെ നടക്കും… “”

 

 

അതിന് ഞനൊന്ന് അവളെ നോക്കി ചിരിച്ചതെ ഉള്ളു.

 

 

“” വീട്ടിൽ ന്തെങ്കിലും പറഞ്ഞോ..?? “”

 

ഞാൻ വീണ്ടും അവളോട് ചോദിച്ചു. കാരണം അവളുടെ കല്യാണമൊക്കെ കഴിഞ്ഞതല്ലേ…

 

 

 

“” ഏയ്യ്… ചേട്ടനോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്, ഒരു ബിസിനസ്‌ ടൂർ പോവാണെന്ന്…,അവിടെ കുഴപ്പൊന്നുല്ല… ചേട്ടൻ തന്നെ വീട്ടിലും പറഞ്ഞോളും…””

 

 

 

“” ഹസ്ബൻഡ് ഇപ്പൊ എവിടാ…?? “”

 

ഞാൻ ഒരു ഫോര്മാലിറ്റിക്കെന്നോണം ചോദിച്ചതും

 

 

Updated: April 4, 2025 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *