പിന്നിൽ നിൽക്കുന്ന സ്റ്റെഫിക്ക് നേരെ നടന്ന് വരുന്ന സിദ്ധുനെ കണ്ട് പിള്ളാര് ഒന്ന് ഞെട്ടി,
“”കൊള്ളാല്ലേ… ഒടുക്കത്തെ ഗ്ലാമറ്… നല്ല ബോഡിയും… കേട്ടുന്നേൽ ഇത്പോലെ ഒരു ചേട്ടനെ കെട്ടണം.. “”
അവനടുത്തേക്ക് വരും തോറും പിള്ളാര് ഓരോന്ന് പറഞ്ഞങ്ങ് തുടങ്ങി, ന്നാൽ പിള്ളേരെ മാത്രം നോക്കി നിന്ന സ്റ്റെഫി ഇതെല്ലാം ഒരു ചിരിയോടെ നോക്കി നിൽക്കുകയാണ് ചെയ്തത്..
“” ഹെലോ ചേട്ടാ….,””
അവൻ അടുത്തെത്തിയതും അവൾ ചാടി ഇടക്ക് കേറി, ഉടനെ പിന്നിലേക്ക് നോക്കിയ നോട്ടം അവൻ മുന്നിലേക്ക് ആക്കി, ഉടനെ സ്റ്റെഫി അവനോട് ഒന്നും മിണ്ടരുത് ന്നൊരു ആംഗ്യവും കാട്ടി.
അതിന് അവനൊന്ന് ചിരിച്ചു, എന്താണെന്ന് തിരക്കി.
“” ചേട്ടന്റെ നമ്പറോന്ന് തരോ…?? “”
അത് പറഞ്ഞതും ഞാൻ നിന്ന് വിയർത്തു.. പിന്നിൽ നിന്ന സ്റ്റെഫി വായിക്ക് മീതെ കൈ വേച്ചു പൊയ്.. പിള്ളാര്…
“” ചേട്ടാ… വേറൊന്നുല്ല… കണ്ടപ്പോ നിക്ക് ഇഷ്ട്ടായി… അതാ.. “”
കൂട്ടുകാരിയിൽ താൻ വെച്ച ബെറ്റോ, അതോ വാശിയോ ആ കൂട്ടി ന്നോട് എടുത്തടിച്ചപോലെ പറഞ്ഞതും.
കാലം പോയ പോക്കേ… പിള്ളേർടെയൊക്കെ യൊരു ഗട്സ്… ഞാൻ സ്റ്റെഫിയേ നോക്കി..
“” 996156****, ഇതാണ് ചേട്ടന്റെ നമ്പർ… രാത്രി ഒന്നും വിളിച്ചു കളയല്ലേ മോളെ… ഈ ചേച്ചിക്ക് കിടന്നുറങ്ങണ്ടതാ….””
പുറകിൽ നിന്നും മറ്റൊരു പെൺ ശബ്ദം കേട്ടതും, പിള്ളാര് ഒന്ന് ഞെട്ടി, ഉടനെ ന്താ നടന്നെ ന്നുള്ള ഒരു വകതിരിവ് വരുന്ന വരെ രണ്ടാളും സൈലെൻഡ് ആയിരുന്നു.
പിന്നെ ന്നോട് വന്ന് സോറി പറഞ്ഞതും..
“” ഏയ്യ് ന്തിനാ.. അതിന് നിങ്ങള് തെറ്റൊന്നും ചെയ്തില്ലലോടാ… “” ഞനൊന്ന് ചിരിച്ചവരെ നോക്കി,
“” ചേച്ചി സോറി.. അറിയാണ്ട് പറഞ്ഞതാ.. “”
ന്റെ ഭാഗത്തു നിന്ന് കുഴപ്പമൊന്നും ഇല്ല ന്ന് മനസിലായതും ഉടനെ ചേച്ചിക്ക് നേരെ തിരിഞ്ഞു രണ്ടും..
“” ഏയ്യ് അതൊന്നും കുഴപ്പമില്ലടാ..
അതിന് സോറി ഒന്നും ചോദിക്കണ്ട കേട്ട…
പിന്നെ രണ്ടാളും ന്താ ചെയ്യണേ… “”
സ്റ്റെഫി അവരുടെ ആ അവസ്ഥയേ യൊന്ന് മാറ്റിയെടുക്കാൻ അവരോട് കാര്യങ്ങൾ ചോദിച്ചു.
“” ഞങ്ങള് ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുവാ… “”
അവര് ഒന്ന് ചിരിച്ചു പറഞ്ഞതും,
“” രണ്ടാളും ഒന്നിച്ചാണോ…?? “”
അതിന് മറുപടി ഞാൻ ചോദിച്ചതും അവര് അതെയെന്ന് തലയനക്കി
“” രണ്ടാളും വല്ലതും കഴിച്ചോ..?? “”
സ്റ്റെഫി അവരോട് ചോദിച്ചതും ഞാൻ അവളെ നോക്കി, ഓഹ് വിശന്നു കണ്ണ് കാണാൻ പാടില്ല. ചോദിച്ചല്ലോ…
“” ഇല്ല… വീട്ടി പോയിട്ട് കഴിക്കണം… “”
“” ഞങ്ങളും കഴിച്ചിട്ടില്ല…. ന്നാ വായോ നമ്മക്ക് ഇവിടുന്ന് കഴിച്ചേച്ചും പോവാം… “”
വിശപ്പിന്റെ സൈറൺ മുഴങ്ങി നിന്ന ന്റെ വയറാണ് ന്നെ അത് പറയിച്ചത്.
“” ഏയ്യ് വേണ്ട ചേട്ടാ….. ഞങ്ങളു വീട്ടിന്ന് കഴിച്ചോളാം.. “”
“” ഓഹ്.. ഇന്നിപ്പോ ങ്ങടെ കൂടെ കഴിച്ചുന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല… നിങ്ങള് ചുമ്മാ വായോ… “”
സ്റ്റെഫിയവരുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു
കൂടെ ഓരോന്ന് പറഞ്ഞു അവരും.. ങ്കിലും സ്റ്റെഫി രണ്ടിന്റേം പിടി വിട്ടില്ല..
പാവം പിള്ളാര് ഓർക്കുവായിരുയ്ക്കും ഏത് നേരത്താണോ.. കെട്ടിയെടുക്കാൻ തോന്നിയെന്ന്..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” പള്ളിലൊക്കെ പോയിട്ട്, ങ്ങനെ ഉണ്ടായിരുന്നു…?? “”
തിരിച്ചുള്ള വരവിൽ പിന്നിൽ ഇരുന്നവളെ മീറ്ററിലൂടെ നോക്കി ഞാൻ ചോദിച്ചതും,
“” ങ്ങനെയുണ്ടായിരുന്നുന്ന് ചോദിച്ച…. കുരിശിൽ കിടക്കണത് കർത്താവ് തന്നെ മാറ്റമൊന്നുല്ല… “”
