നിശാഗന്ധി – 7 3

 

മുന്നിൽ കരഞ്ഞോണ്ടിരുന്ന കാലിന് അടി കിട്ടിയവൻ ഇഴഞ്ഞു നീങ്ങുന്നത് കണ്ടതും അവന്റെ തല പിടിച്ചു ഞാൻ ആ ബാത്‌റൂമിന്റെ വാതിലിലേക്ക് ആഞ്ഞിടിപ്പിച്ചു. ഇടി നിർത്താതെ വന്നതും അവന്റെ തലയിൽ നിന്നും ചോര നിലത്തേക്ക് ഒഴുകി,

 

അത് കണ്ട് പിന്നിൽ നിന്നും ആരുടെയൊക്കെയോ നിലവിളി കേൾകാം.. ന്നാൽ അപ്പോളേക്കും അവന്മാർ രണ്ടും ന്നെ പിടിച്ചു മാറ്റിയിരുന്നു,

 

ഒരുത്തന്റെ കൈ പിടിച്ചു തിരിച്ചു ഞാനവന്റെ മുഖം അടക്കം ഒന്ന് കൊടുത്ത്, പിന്നെയും ഒന്നുടെ കൈ വിടർത്തി ഒന്ന് കൊടുത്തതും അവൻ നിലത്തേക്ക് കൈ കുത്തി വീണു,

 

അപ്പോളും ന്റെ കഴുത്തിലൂടെ കൈ ഇട്ട് നിന്നവന്റെ പിന്നിലൂടെ തല കൊണ്ടൊരു പഞ്ചു കൊടുത്ത് ഞാൻ തിരിഞ്ഞു അവന്റെ തല ഞാൻ ന്റെ കാൽ മുട്ടിലേക്ക് ഇടുപ്പിച്ചു, നിലത്തേക്ക് വീണവന്റെ കാല് ഞാൻ അകത്തി, ദൂരെ മാറി കിടന്ന കമ്പ് തിരഞ്ഞെടുത്തു കൊണ്ട് വന്നവന്റെ സാമാനം നോക്കി നാലെഞ്ചേണ്ണം കൂടെ കൊടുത്തു ഞാൻ പിൻവാങ്ങി.

 

നേരെ തിരിയുമ്പോ അവിടെ ഹോട്ടിൽ ഉണ്ടായിരുന്ന കുറച്ചു പേരും സ്റ്റാഫും ഉണ്ടായിരുന്നു. ഞാൻ നേരെ അതിന്റെ ബില്ലിങ്ങിൽ ഇരുന്നവന്റെ അടുത്തേക്ക് നടന്നു,

 

 

“” ബായ്… ഇതിന്റെ പേരിൽ ന്തെങ്കിലും പ്രശ്നം ഉണ്ടാകുവാണെങ്കിൽ… “”

 

 

ഞാൻ അവനോട് അണച്ചു കൊണ്ട് പറഞ്ഞതും, അവൻ ന്റെ തോളിൽ കൈ വേച്ചു.

 

 

“” ഇതിന്റെ പേരിൽ ഞങ്ങളിൽ നിന്നും ഭായ് ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല..

ഇവന്മ്മാര് കാരണം ന്നും പ്രശ്നങ്ങളെ ഉള്ളുവിടെ..

പോലീസ് പോലും മെനക്കെട്ട കേസ് ആണ്..

ന്തായാലും നന്ദിയുണ്ട്… “”

 

 

ഞാൻ ഒന്ന് തലയനക്കി നേരെ വണ്ടിക്ക് നേരെ നടന്നു. നടക്കാൻ കുറച്ച് പ്രയാസം തോന്നി ഇടക്ക് കാല് നിലത്തേക്ക് കുത്തിയപ്പോ ന്തോ പറ്റിയത് പോലെ…

 

അത് മനസിലാക്കിയ പോലെ മീനാക്ഷിയും അപർണ്ണ യും ന്നെ വന്ന് താങ്ങി, കാറിന്റെ അടുത്തേക്ക് നടന്നതും ഞാൻ അപർണ്ണക്ക് നേരെ തിരിഞ്ഞ്,

 

 

“” കാറൊന്നെടുക്കോ…?? നിക്ക് ഡ്രെസ്സൊന്ന് ചേഞ്ച്‌ ചെയ്യണായിരുന്നു..’”

 

 

 

അതിന് അവള് കീയും വാങ്ങി കാറിലേക്ക് നടന്നു. ഞാൻ പിന്നിലേക്കും അവര് രണ്ടും മുന്നിലേക്കും.

 

 

 

“” ന്താടി…?? വണ്ടിയെടുക്ക് പോവാം..’”

 

 

വണ്ടിയിൽ കേറീട്ടും വണ്ടി എടുക്കാതെ നിൽക്കുന്നവളെ കണ്ടതും ഞാൻ പിന്നിൽ നിന്നും തിരക്കി,

 

 

 

“” അല്ലേടാ ഇത്രേം വല്യൊരു വണ്ടി ഞാൻ ആദ്യായിട്ടാ ഓടിക്കണേ..

അതിന്റെയൊരു എക്സൈട്ട്മെന്റിൽ ഇരുന്ന് പോയതാ. “”

 

 

പറഞ്ഞതും അവള് വണ്ടി സ്റ്റാർട്ട്‌ ആക്കി. മുന്നോട്ടേക്ക് എടുത്തു, ഞാൻ പിന്നിലേക്ക് കൈ ഇട്ട് ന്റെ ബാഗ് എടുത്ത് അതിൽ നിന്നും മറ്റൊരു ടി ഷർട്ട്‌ കയ്യിൽ എടുത്തു,

 

 

 

“” മ്മ്… ന്തേ…?? “‘

 

ടി ഷർട്ട്‌ ഇടാൻ നോക്കിയ ഞാൻ കാണുന്നത് മുന്നിലെ മീറ്ററിലൂടെ ന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കുന്ന മീനാക്ഷിയേയാണ്, അതിന് അവളൊന്നും ഇല്ലെന്ന് പറഞ്ഞതും ഞാൻ അത് വലിച്ചു കേറ്റി ഇട്ടു, ബാഗ് പുറകിലേക്ക് വെച്ചതും

അവള് മുന്നിലൂടെ നുഴഞ്ഞു പിന്നിലേ സീറ്റിലേക്ക് കടന്നു.

 

 

 

“” നിയിത് ന്തോന്ന് പെണ്ണെ

ഈ കാണിച്ചു കൂട്ടണേ “”

 

 

അവളുടെ ചേഷ്ടകൾ കണ്ട് അപർണ്ണ അവളോട് ചോദിച്ചതിന് മറുപടി കൊടുക്കാതെ അവള് പിന്നിലെ സീറ്റിലേക്ക് ഇരുന്നു.

 

 

 

“” നീ കൂടുതല് കാര്യമന്വഷിക്കാതെ നിന്റെ പാട് നോക്കി പോ… “”

 

അതും പറഞ്ഞവളെ നോക്കി തിരിഞ്ഞവൾ ന്റെ മുഖത്തേക്ക് നോക്കുമ്പോ,

 

 

 

“” നീയെന്തിനാ സിദ്ധു… നിക്ക് വേണ്ടി അവിടെ കിടന്ന് അടിയുണ്ടാക്കിയെ… “”

 

 

ആ കണ്ണുകളിൽ നിർവാരിത, കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ഞാൻ അടിയുണ്ടാക്കിയതിന് ഇവളിനി ആവശ്യമില്ലാത്ത അർത്ഥങ്ങളോരോന്ന് സങ്കല്പിച്ചെടുക്കോ..

Updated: April 4, 2025 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *