✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
മഴ മാറി പുതുമണ്ണിന്റെ മണം.. പെയ്തൊഴിഞ്ഞ മഴ ഓർമ്മകൾ ബാക്കിയായി ഇലകളിൽ നിന്നും താഴേക്ക് ഇറ്റ് വീണു.
ആ ഉമ്മറപ്പടിയിൽ ന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്നവളെ ഒന്ന് തലോടി ഞാൻ ആ മണ്ണിന്റെ മണം ആസ്വാധിച്ചു.
“” പൊന്നെ.. നിയുറങ്ങിയോ..?? “” ന്റെ നെഞ്ചിലേക്ക് നീളുന്ന നിശ്വാസത്തിന്റെ വേഗത കുറഞ്ഞതും ഞാൻ ഒന്ന് മുരടനക്കി,
“” മ്മ്… “” അവളൊന്ന് അർത്ഥവർത്തായി മൂളി,
പിന്നെ ഞാനൊന്നും പറഞ്ഞില്ല.. അവളെയും ചേർത്തുപിടിച്ചാ ഉമ്മറപ്പടിയിൽ ഇരുന്നു.
അവളുറങ്ങി ന്ന് കണ്ടതും ഞാൻ അവളെയും എടുത്ത് നേരെ റൂമിലേക്ക് കൊണ്ടോയി കിടത്തി, പുതപ്പെടുത്തു പുതപ്പിച്ചു.
ഞാൻ പതിയെ വെളിയിലേക്ക് ഇറങ്ങി, ചുറ്റും ഇരുട്ട് വീണിരുന്നു.. കണ്ണിൽ ഉമ്മറത്തെ അരണ്ട വെളിച്ചം അസ്വസ്റ്റമായി തോന്നി, വെളിയിലെ ചെരുപ്പും എടുത്തിട്ട് ഞാൻ നേരെ മുത്തശ്ശിടെയും അച്ഛന്റെയും അമ്മയുടേം അടുത്തേക്ക് നടന്നു.
“” നാളെകഴിഞ്ഞെന്റെ കല്യാണാണ്.. അറിഞ്ഞു കാണുല്ലോ മൂന്നാളും.. മനസ്സറിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കണം… “”
ഞാൻ അവരുടെ മൂന്നാളുടെയും മുന്നിൽ തിരി തെളിയിച്ചു. കുറച്ചു നേരം അവിടെ ഇരുന്നു.. ഇവിടെ ഇരിക്കുമ്പോ അവര് മൂന്നാളും ന്റെയോപ്പം ഉള്ളപോലെ..
“” വാവേ…. “” അകത്ത് നിന്നും വിളിയെത്തിയതും ഞാൻ ഉറക്കെ വിളിക്കേട്ടു,
“” ഹാ…. ഞാവിടെണ്ട്….”””
“” ഏഹ് അതെന്ത്..? തനിയെയിരുന്ന് വർത്താനം പറയാ… വട്ടായോ….?? “”
നനഞ്ഞു കിടക്കുന്ന മണ്ണിനെ പൊതിഞ്ഞവൾ ന്റെ അരികിലേക്കെത്തി…
“” ഏയ് ഞാനിവരോട് ഓരോന്ന് പറഞ്ഞങ്ങനെ ഇരിക്കയായിരുന്നു…. “”
ഞാൻ അവിടെ നിന്നും പതിയെ എഴുന്നേറ്റു,
“” മ്മ്.. ന്തേ നിന്റെ ഉറക്കൊക്കെ കഴിഞ്ഞാ.. “”
അവളുടെ തോളിലേക്ക് ഇരുകൈ നീട്ടി ഞാൻ അവളെ ന്നോട് അടുപ്പിച്ചു, ഇരുണ്ട കാർമേഘങ്ങളിൽ ഒളിച്ചു കിടന്ന നിലാ വെളിച്ചം അവളിലേക്കും അവളുടെ സൗന്ദര്യത്തിലേക്കും ഒഴുകിയെത്തി.
“” ഇല്ലെന്നേ… നല്ലൊറക്കം ഉറങ്ങി കിട്ടിയതായിരുന്നു…
അപ്പോളാ വല്യമ്മടെ വിളി… അങ്ങോട്ട് ചെല്ലാൻ നേരം ഒരുപാട് വൈകി ന്ന്… “”
അവളെന്റെ ഷർട്ടിൽ തൂങ്ങി,
“” ന്നാ വാ പോയേകാം.. ഇനി നമ്മളെ കാണാഞ്ഞിട്ട് ആരും തിരക്കിപ്പിടിച്ചു വരണ്ടല്ലോ…. അല്ല… പൂട്ടിയായിരുന്നോ നീയെല്ലാം….!””
അതിന് അവൾ തലയനക്കിയതും ഞാൻ അവളെയും ചേർത്ത് പിടിച്ചു നേരെ തറവാട്ടിലേക്ക് വിട്ടു.
തറവാട്ടിലേക്ക് കയറുമ്പോൾ ആളുകൾ കുറച്ചുപേരുണ്ട്, പന്തല് പണിക്കും ലൈറ്റും അങ്ങനെ കുറെ പരുപാടികൾ തകർത്ത് നടക്കുന്നു.
“” ഏയ്യ്…കല്യാണം വീട്ടുകാരെല്ലാരും കൂടി കളറക്കാണല്ലോടി…..””
അവളുടെ കയ്യും പിടിച്ചകത്തേക്ക് കയറുന്ന കൂട്ടത്തിൽ ഞാൻ ഒരു അഭിപ്രായം ചോദിച്ചതും.
“” ആഹ്ഹ്…. കല്യാണ ചെക്കനോ ഇതിലൊന്നുമൊരു ബോധോമില്ല… അപ്പോ പിന്നെ വീട്ടുകാർക്കെങ്കിലും കുറച്ച് ബോധം ഉള്ളത് നല്ലതാന്നെ ഞാൻ പറയു… “”
“” അത്… നീയെനിക്കിട്ടൊന്ന് വെച്ചതാണല്ലോ മോളെ…. “” ഞാനവളെയൊന്ന് ഇരുത്തി നോക്കി.അതിനവളുടെ വക ഒരു ഇളി..
“” ന്റെ പൊന്നെട്ടാ…. അതവിടെ കൊണ്ടോന്ന് കെട്ടിയാ പിന്നെ….! രാവിലെ വരൂന്നോർക്ക് ചേട്ടൻ മടിലിരുത്തി ചോറൊടുക്കോ…?? അപ്പുറത്തോട്ടെങ്ങാനും മാറ്റിക്കെട്ട്…കോപ്പ്…!! “”
തലയിൽ ഒരു ചാക്ക് സാധനവുമായി അടുക്കളയിലേക്ക് വെച്ച് പിടിക്കുന്ന വിശാല് പന്തല് പണിക്കാരോട് ന്തോ കിടന്ന് പറയുന്നത് കെട്ട്..
അവനതും പറഞ്ഞു അകത്തേക്ക് കയറി പൊയ്,
“” വിശാല് ഭയകര ചൂടിലാണല്ലോ ചെക്കാ… “”
