നിശാഗന്ധി – 7 3

ഞാൻ അവരെ രണ്ടാളേം നോക്കി,

 

 

“” നിങ്ങളെന്നെ വിശ്വസിച്ചല്ലേ ന്റെ കൂടെ വന്നത്… അപ്പോ നിങ്ങൾക്ക് ന്തെങ്കിലും പ്രശ്നം ഉണ്ടായാ അത് തിരക്കേണ്ട കടമ നിക്കില്ലേ..!!

ഇതിപ്പോ നിയായൊണ്ടല്ല ഞാനവരേ ഇടിച്ചേ.. മറിച്ച് അപർണ്ണക്കാണ് ഇങ്ങനെ പറ്റുന്നതെങ്കിലും ഞാൻ ഇങ്ങനെ പ്രതികരിക്കു… “”

 

 

 

ആ വാക്കിലൂടെ അവളുടെ ചോദ്യത്തിനുള്ള ഉത്തരവും, അവളുടെ മനസ്സിലെ തെറ്റിദ്ധാരണയും മാറ്റി കൊടുക്കുക ന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ..

 

 

 

“” ഓഹ്… അത്രേം ഉള്ളല്ലേ… “”

 

 

“” ആഹ്ഹ് അത്രേ ഉള്ള്… അല്ലാതെ നീ കരുതുന്നപോലെ വേറൊന്നുല്ല..””

 

 

അവളുടെ ദേഷ്യം നിറഞ്ഞ ചോദ്യത്തിന് തിരിച്ചു ചെറു പുഞ്ചിരിയിൽ മറുപടി കൊടുത്തതും, പെണ്ണ് ചവിട്ടി തുള്ളി മുന്നിലെ സീറ്റിലേക്ക് തിരിച്ചു പോകാനൊരു ശ്രമം നടത്തി..

 

 

 

“” കുറെ കഷ്ടപ്പെട്ട് കേറി വന്നതല്ലേ.. ഇനി തിരിച്ചു പോണ്ട.. ഇവിടിരി… “”

 

 

മുന്നിലേക്ക് ആഞ്ഞവളെ ഞാൻ അവിടെ പിടിച്ചിരുത്തി, മുഖം വീർപ്പിച്ചു വെളിയിലേക്ക് നോക്കി ഇരിക്കുന്നവളെ ഞാൻ അപർണ്ണക്ക് മുന്നിലെ മീറ്റിലൂടെ കാണിച്ചു കൊടുത്തു,

 

 

 

“” വെറുതെയല്ല…!! സ്റ്റെഫി പറയുന്നതിലും കാര്യവോണ്ട്…ഇതാണ് സ്വഭാവം ങ്കിൽ, അവള് പറഞ്ഞതൊക്കെ കുറഞ്ഞു പോയിന്നെ ഞാമ്പറയു.. “”

 

അപർണ്ണ ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ വിടാതെ ന്നെ കളിയാക്കിയതും, മീനാക്ഷി ന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ഞനൊന്ന് ചിരിച്ചു സൈഡ് ഗ്ലാസിലൂടെ വെളിയിലേക്ക് നോട്ടം മാറ്റി.

പതിയെ കണ്ണുകളടച്ചു,

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” സിദ്ധു….. ദേ.. ഒന്നേണ്ണിറ്റെ… “”

 

 

ഇന്നലെ അവളുടെ കൂട്ടുകാരികളുടെ വീട്, വിരുന്ന് ന്ന് പറഞ്ഞു നിരങ്ങിട്ട് p വന്നത് ഒരു സമയത്താ.

വന്ന് കഴിഞ്ഞുള്ള അവളുടെ പരാതിപറച്ചിലും, കുശുമ്പത്തരവും കെട്ട് കിടന്നപ്പോളും സമയം കുറെ ആയി.. ന്നിട്ട് രാവിലെ വിളിച്ചുണർത്തിയിരിക്കുന്നു..

ഞാൻ കിടന്ന കിടപ്പിൽ തന്നെ അവളോട് കാര്യം തിരക്കി.. മൂളി തീരുന്ന കേസ് ആണെങ്കിൽ വെറുതെ എണ്ണിക്കണ്ടല്ലോ…!!

 

 

 

“” ദേ ന്നെയാ പള്ളിലൊട്ടൊന്ന് കൊണ്ടിച്ചെന്നും വിട്ടേ… നിക്കൊന്ന് കുർബാന കൂടണം… “”

 

 

“” ഹ്ഹ… നീ വേറെ വല്ലോരേം വിളിച്ചോണ്ട് പൊയ് കൂടിക്കോ… നിക്കിപ്പോ വയ്യന്നെ…””

 

 

കല്യാണം കഴിഞ്ഞു ഇപ്പോ ഒരാഴ്ച ആവുന്നു. രണ്ട് ദിവസം എല്ലാരുടെ കൂടെ അവിടെ നിന്ന് പിന്നീട് ഞങ്ങളിങ്ങോട്ട് പോന്നിരുന്നു.

ഈ ദിവസം മുഴുവൻ ഓട്ടമായിരുന്നു ങ്കിലും ഇന്നലെ കുറച്ചധികം ഓട്ടം ഉണ്ടായിരുന്നു.

 

 

 

“” ഹാ…. അങ്ങനെ വല്ലോരുമൊന്നുമല്ലലോ ന്റെ കഴുത്തി താലി കെട്ടിയെ നീയല്ലേ… അപ്പോ…,

ദേ… എണ്ണിറ്റെന്നെ… ന്നിട്ട് ന്നെയൊന്ന് പള്ളിവരെ കൊണ്ടെന്നാക്ക്… “”

 

 

 

“” ടി ന്തായാലും വൈകിട്ട് പോണം… അപ്പോ അതുവഴി പള്ളിക്കേറിയ പോരെ.. വെറുതെ ഈ വെളുപ്പാൻ കാലത്ത് പോണോ… “”

 

 

ഞാൻ ഒന്നുടെ പറഞ്ഞു നോക്കി നടക്കില്ല ന്ന് അറിയാമെങ്കിലും….

 

 

‘” മുടക്ക് പറയാതെ ഒന്നിങ്ങോട്ട് എണീക്കാൻ നോക്ക്… “”

 

 

കുലുക്കി വിളിയുടെ തൃവ്രത കൂടിയതും പുതപ്പും മാറ്റി ഞാൻ പോയ് ബ്രേഷും കയ്യിലെടുത്ത് നേരെ വെളിയിലേക്ക് ഇറങ്ങി. അവളോട് പറഞ്ഞു നിൽക്കാനോ, എതിർക്കാനോ ന്നെ കൊണ്ട് പറ്റൂല.

 

 

“” ന്റെ മനുഷ്യാ…

നിങ്ങളിങ്ങനെ നിന്നാ, കുറുമ്പനാ അതിന്റെ പാട്ടിനങ്ങ് പോവും… ഒന്ന് പെട്ടന്ന് വരണുണ്ടോ…””

 

 

 

ബ്രേഷും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നത് കണ്ടതും അവള് കൈ രണ്ടും എളിക്ക് കുത്തി ന്നോട് മുരണ്ടു.

 

ഞാൻ വേഗം വായും കഴുകി അകത്തേക്ക് ഓടി.

 

 

 

“” നോക്കി പേടിപ്പിക്കുന്നോടി… പൊയ് കെട്ടിയോനുള്ള ചായ എടുത്തിട്ട് വാടി…. “”

Updated: April 4, 2025 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *