നിശാഗന്ധി – 7 3

 

പെട്ടന്നവളിൽ നാണത്തിന്റെ കാണികകൾ ഓടിയെത്തി, തന്നെ മുടിയിരിക്കുന്ന പുതപ്പിനടിയിൽ താൻ പൂർണ്ണ നഗ്നയാണെന്ന ബോധം അവളെ പൂവണിയിച്ചു.

കൂടെ ഇന്നലെ കാട്ടികൂട്ടിയതെല്ലാം ഓർത്തവളിൽ നാണം ഇരച്ചെത്തി.

ഇന്നലെ തനവനിൽ അത്രേയേറെ അടിമപ്പെട്ടിരുന്നു… ഒരു തരം ഭ്രാന്ത്‌ പോലെ…

 

 

അവന്റെ കവിളിൽ ചുണ്ട് ചേർത്തൊന്ന് മുത്തി, പിന്നെയാ താലി ഇരു കണ്ണിലും ഒഴിഞ്ഞു അവന്റെ മുഖത്തേക്ക് നീണ്ട മുടിയവൾ ഒതുക്കി ആ ചുണ്ടിലും ഒന്ന് മുത്തി അവിടെ നിന്നും പതിയെ എഴുനേറ്റു..

സമയം ആറാകുന്നതേയുള്ളൂ.

നേരെ കുളിക്കാൻ കയറി, വെള്ളം വീണതും അവിടെയും ഇവിടെയുമായി നീറാൻ തുടങ്ങിയിരുന്നു, ആ വേദന അവളിൽ മന്ദഹാസമാണ് സൃഷ്ടിച്ചത്,

 

കുളിച്ചിറങ്ങുമ്പോളും അവനാ കിടപ്പ് തന്നെ.

നേരെ കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം ഒന്ന് നോക്കുമ്പോൾ പതിവിലും താൻ ഇന്ന് സുന്ദരിയായത് പോലെ തോന്നിയവൾക്.

 

ഇട്ടിരുന്ന ആ വെള്ള ചുരിദാർ ടോപ്പിന് മുകളിലൂടെ അവളുടെ താലി അവൾ നെഞ്ചിലേക്ക് ചേർത്തിട്ടു. നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ടും, നെറുകിൽ സിന്ദൂരവും ചാർത്തി അവൾ ഒരു കുടുംബിനിയായി ആ കതകും ചാരി താഴേക്കിറങ്ങി.

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

“” സിദ്ധു… ഏതെങ്കിലും ഹോട്ടലിൽ നിറത്തോ നിക്കൊന്ന് ബാത്‌റൂമിൽ പോണം… “”

 

 

 

കഥയുടെ തീവ്രത കൂടിയത് കൊണ്ടാകാം ഇത് വരെ ആരുമൊന്നും പറഞ്ഞില്ല, ന്നാൽ കേരളാ ബോർഡർ ഒക്കെ എത്തുന്നതിന് മുന്നേ മീനാക്ഷി ന്റെ കയ്യിൽ കൈ അമർത്തി.

 

ഞാൻ ശെരിയെന്നു പറഞ്ഞു അടുത്ത് കണ്ടൊരു ഹോട്ടലിലേക്ക് വണ്ടി നിർത്തി, അവള് ബാത്‌റൂമിൽ പോയ തക്കത്തിന് ഞങ്ങൾ രണ്ടാളും ഹോട്ടലിനകത്തേക്ക് കയറിയിരുന്നു.

 

 

 

“” സിദ്ധു… ഞനൊരു കാര്യം ചോദിച്ചാ നിനക്ക് വിഷമാകോ…..?? “”

 

 

ടേബിളിൽ നിറച്ചു വെച്ച ഗ്ലാസ്സ് ഞാൻ ചുണ്ടോട് ചേർക്കും മുന്നേ അപർണ്ണ ഒന്ന് നേരെ ഇരുന്നു.

 

 

“”എഹ്….. അപ്പൊ ന്നെ വിഷമിപ്പിക്കുന്ന ന്തോ ആണ്… ഹ്മ്മ്…. ആഹ്ഹ് ഏതായാലും നീ ചോദിക്ക്.. കേക്കട്ടെ…..! “”

 

ഞനൊരു ചിരിയോടെ പറഞ്ഞാ വെള്ളം ഒരിറക്ക് കുടിച്ചു.

 

 

“” നിങ്ങൾക്കെങ്ങനെയാ സിദ്ധു…ഇത്ര ഇന്റെൻസ്സായി സ്നേഹിച്ചത്…. അതും അത്രയ്ക്കും ബോണ്ടോടെ…!! അങ്ങനെ സ്നേഹിക്കാൻ കഴിയാ ന്നതൊക്കെ പറയണതെ ഒരു ഭാഗ്യ ല്ലേ… “”

 

 

 

“” ഭാഗ്യോ…..ഹ്മ്മ്ഹ്..

അങ്ങനെയൊന്നില്ലെടോ..!

ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഞാനിവിടെ ഇങ്ങനെ ഇരിക്കില്ലലോ.. “”

 

 

കൊണ്ട് വന്ന് വെച്ച ആഹാരം അല്പം കഴിച്ചവനതിനെ പുച്ഛിച്ചു.അവളിലും അതിനൊരു മറുവാക്ക് പറയാൻ കഴിയില്ല… കാരണം ജീവിതം അവനെ അത് പഠിപ്പിച്ചതാണ്..

 

 

 

“” പിന്നെ താൻ ചോദിച്ചത് പോലെ എങ്ങനാ ഒരാളെ ഇന്റൻസ് ആയിട്ട് സ്നേഹിക്കാൻ കഴിയുന്നു ന്ന്….

 

അതേളുപ്പമാടോ..! കൂടെ ഉള്ള ആളെയൊന്ന് മനസിലാക്കിയ മതി…അവർക്ക് വേണ്ടിയൊന്ന് ജീവിച്ചാ മതി…””

 

 

പറഞ്ഞു നിർത്തിയതും മീനാക്ഷി കയറി വന്നു, കൂടെ എന്തൊക്കെയോ മുറുമികൊണ്ടാണ് വരവ്.

 

ഞാനതിന് ഒന്ന് നോക്കിയതേ ഉള്ള്. പക്ഷെ അപർണ കാര്യം തിരക്കിയെങ്കിലും അവൾ വേറെ എന്തൊക്കെയോ ഓർത്തുള്ള ദേഷ്യത്തിലായിരുന്നു, ഇവൾക്കിത് ന്ത്‌ പറ്റി..

 

 

 

“” വൃത്തിക്കെട്ടവമ്മാര്… ഇവന്റെയൊക്കെ കാല് തല്ലിയോടിക്കണം… പട്ടികള്.. ഈഹ്ഹ.. “”

 

 

 

അത്രേം പറഞ്ഞവൾ അറപ്പോടെ തല വെട്ടിച്ചു. ഉടനെ വീണ്ടും അപർണ്ണ കാര്യം തിരക്കി

 

 

 

“” അവിടെയാ….ബാത്‌റൂമിന്റെവിടെ,

കുറച്ചവമ്മാര് ഒരുമാതിരി നോട്ടോം, വേണ്ടാത്ത വാർത്തമാനോം……””

 

 

അവള് ദേഷ്യത്തോടെ പറഞ്ഞതും,

 

 

“” നീയെന്തിനാ അതൊക്കെ കേക്കാൻ പോയെ…

നിനക്കിങ്ങോട്ട് പൊന്നുണ്ടായിരുന്നോ വേഗം…

അല്ലേലും എല്ലാടത്തും കാണും ഇതുപോലെ കുറെ ചെറ്റകളെ…”

Updated: April 4, 2025 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *