“” ഹാ.. കുളിക്കാ… “” ന്റെ മറുപടിക്ക് അവളൊന്ന് ശബ്ദം അയച്ചതും,
“” ആഹ്ഹ്.. ശെരി… “” ഞാൻ നേരെ കിണറ്റിൽ കരയിലേക്ക് നടന്ന്, ഇട്ടിരുന്ന ഷർട്ട് അഴിച്ചു കപ്പി കിണറ്റിലേക്കിട്ട് വെള്ളം കോരി തലവഴി ഒരു എട്ട് തോട്ടി വെള്ളം ഒഴിച്ചു, മതിയാക്കി തോർത്ത് തപ്പുമ്പോ തോർത്ത് കാണാനില്ല..
ആഹ്ഹ് ഇനി മുറ്റത് പോയിട്ട് നോക്കാം, ന്നൊരു ചിന്തയിൽ മുന്നോട്ട് നനഞ്ഞ കയ്യിലും ചെറുതായ് പിഴിഞ്ഞ് നടന്നതും
“” ആഹ്ഹ്ഹ്… തോർത്താണ്ടിതെങ്ങോട്ട് പോവാ സിദ്ധു..??
പനിക്കാനിനി വേറെവെല്ലോവേണോന്റെ കർത്താവെ… “”
അവൾ കയ്യിലേക്ക് മടക്കിയിട്ടിരുന്ന ചുരിദാറും കൊണ്ട്, ഒരു നൈറ്റിയുമിട്ട് നികരികിലേക്ക് ഓടിയെത്തി, ന്നെ പിടിച്ചവിടെ നിർത്തി, മുടി ഉണങ്ങാൻ കെട്ടിവെച്ച തന്റെ തലയിലെ തോർത്തഴിച്ചവൾ ന്നെ തോർത്താൻ തുടങ്ങി.
“” എവിടെക്കായി ഓടി പോണേ.. തലേ വെള്ളമിറങ്ങിയ… ജലദോഷം വരുന്ന് അറിയില്ലേ, നിനക്ക് ….. ഏഹ്… “”
ന്നെ പിടിച്ചു നിർത്തി അല്പം പൊങ്ങി നിന്ന് തലതോർത്തുന്നവൾക്ക് മുന്നിലേക്ക് ഞാനല്പം കുനിഞ്ഞിരുന്നു. അതോടെ പെണ്ണിന് കുറച്ചൂടെ സുഖായി.. പക്ഷെ അന്നേരമെല്ലാം ന്റെ നോട്ടം കുളിച്ചീറനായി നിക്കണ പെണ്ണിന്റെ മുഖത്തേക്കായിരുന്നു..
അവയിൽ പറ്റിയിരിക്കുന്ന വെള്ളത്തുള്ളികളിലേക്കായിരുന്നു. അവളുടെ ചെവിലേക്ക് ഇഴുകി നിൽക്കുന്ന അല്പം മുടിയിഴകളിലൂടെ ഒരു തുള്ളി ആ പൂമേനിയിലൂടെ വഴിവെട്ടി അതിന്റെ അകന്ധതയിലേക്ക് ഒഴുകി ഒലിച്ചു.
തോർത്തലിന്റെ ബലം കുറഞ്ഞതും ഞാൻ ആ മുഖത്തേക്ക് നോക്കി.
“” വിട്…. ആരേലും കാണുന്ന്..!!””
നേരെ നിന്നവളെ വട്ടം പിടിച്ചു ആ മുഖത്തേക്ക് മുഖമടുപ്പികുമ്പോ അവളൊരു എതിർപ്പ് കാണിച്ചുകൊണ്ടാ തല വെട്ടിച്ചുപിടിച്ചു.
ന്നിട്ടും അതൊന്നും കേൾക്കാതെ, ന്റെ കരവലയത്തിൽ നിന്നും പിന്നേക്ക് തല അകത്തിമാറ്റി എതിർപ്പ് കാണിക്കുന്നവളെ ഞനൊന്ന് നോക്കി
“” സിദ്ധുട്ടാ.. ന്റെ മോനല്ലേ ഞാമ്പറയണതോന്ന് കേക്ക്…. ഇപ്പൊ ആരേലും കണ്ടോണ്ട് വന്നാ നാണക്കേടാടാ… “”
അവളുടെ കണ്ണിലെ കുറുമ്പ് മതിയായിരുന്നു, നികവളെ വിടാൻ.. ഒരു ചിരിയോടവളെ വിട്ടകന്ന ന്നെയവൾ കൈകൊണ്ട് തള്ളി, തിരിഞ്ഞോരോറ്റ ഓട്ടമായിരുന്നു.
“” ധൈര്യോണ്ടെങ്കി വാടാ… വന്ന് പിടിക്കടാ… “” കുറച്ച് മുന്നിലേക്ക് നിന്നവൾ തിരിഞ്ഞു ചോദിച്ചതും ഞാൻ അവിടുന്ന് പതിയെ മുന്നോട്ടേക്ക് ആഞ്ഞു. ഉടനെയവൾ ജീവനും കളഞ്ഞാകത്തോട്ടോടി.
ഈ പെണ്ണിന്റെയൊരു കാര്യം…!!
തലയിലെ വെള്ളം കൈകൊണ്ട് കുടഞ്ഞു കളഞ്ഞു ഞാൻ നേരെ അകത്തേക്ക് നടന്നു.
ചെന്ന് അലമാരയിൽ നിന്നും എടുക്കാതെ വിട്ട ന്റെയൊരു മെറൂൺ കളർ ഫുൾ സ്ലീവ് ഷർട്ട് കണ്ടു, പിന്നെ അതന്നെ എടുത്തിടാൻ തുടങ്ങുമ്പോളാ പെണ്ണ് കയ്യിൽ ഒരു സെറ്റ് സാരീയും കൊണ്ട് അകത്തേക്ക് കയറണത്.
“” ഇടാൻ നിക്കണ്ട ഞാൻ തേച്ച് തരാ… “” ഞാൻ ഒരു കയ്യിലേക്ക് ഷർട്ട് എടുത്തിട്ടതും അവളെന്നെ വാക്കാൽ തടഞ്ഞു.
കൊണ്ട് വന്ന സാരീ ബെഡിലേക്ക് വെച്ച് അവള് പുറത്തേക്ക് ഇറങ്ങി, ഞാൻ പിന്നെ നേരെ അടുക്കളയിലേക്ക് നടന്നു,
“” വല്യമ്മേ വല്യച്ഛന്റെ ഏതേലുമൊരു മുണ്ട് തരോ…?? “”
ന്ന് ചോദിച്ചോണ്ട് അകത്തേക്ക് കയറിയതും, പെണ്ണ് അടുപ്പിന്റെ കനലിൽ കിടന്ന് അയ്യര് കളി..
ഇവളെന്ത് കനല് വാരി തിന്നണ.. നോക്കുമ്പോൾ അടുത്ത് തേപ്പ് പെട്ടിയും ഉണ്ട് അപ്പോ ഷർട്ട് തേക്കാനുള്ള പരുപാടിയാണ്.. കിട്ടിയ കനലെല്ലാം അതിലേക്ക് വാരിയിട്ട് അവള് നേരെ മുകളിലേക്ക് നടന്നു..വല്യമ്മ അടുക്കള വിട്ട് പുറത്തേക്കിറങ്ങി.
“” മ്മ്.. നീ വാ….
പെണ്ണെ നിനക്ക് സാരീ ഉടുക്കാൻ അറിയാല്ലോ ല്ലേ… “”
