✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
കാർ ഞാൻ കുറച്ചപ്പുറം മാറ്റിയിട്ട്, പതിയെ ലോക്ക് ആക്കി കവറുമായി അവളുടെ വീട്ടിലേക്ക് നടന്നു,
ചെറിയ ഇടുങ്ങിയ റോഡിലൂടെയുള്ള ആ ടാർ റോഡിന്റെ ഓരത്തായാണവളുടെ വീട്.
ഞാൻ ചുറ്റും ഇടക്കിടെ നോക്കികൊണ്ടേയിരുന്നു, ആരേലും കണ്ട് വന്നാ തീരുമാനമായി ന്റെ കാര്യം..
കല്യാണത്തിന് മുന്നേ റിഹേഴ്സൽ എടുക്കാൻ വന്നതാണന്നല്ലേ ആളൊള് പറയു…കൂടെ പടത്തിന്റെ റിലീസ്സും ഉണ്ടാവും..
ഞാൻ പതിയെ ആ ചെറിയ ഗേറ്റ് താഴെ നിന്നും മുകളിലേക്ക് അല്പം ഉയർത്തി തുറന്നു. ഇല്ലേ തുറക്കുന്ന ശബ്ദം കേട്ട് പണി കിട്ടിയാലോ..
ഞനൊരു കള്ളന്റെ ഭാവത്തിൽ ചുറ്റും നോക്കി, അവളുടെ മുറിയുടെ വക്കിൽ എത്തിയതും,
ഞനാ ജനലിൽ പതിയെ തട്ടി
“”സ്റ്റെഫി…. ടി… തൊറക്ക്..”” ഞാനോരു രണ്ട് കൊട്ട് ജനലിൽ കൊട്ടിയതും അവളുടനെ ജനൽ തുറന്ന് മുഖം ജനലിനോട് ചേർത്തു വെച്ചു.
“” നിനക്കിച്ചിരി കൂടണ്ണ്ട് പെണ്ണെ…പോകെ പോകെ പിടിവാശി ചെറുതോന്നുവല്ല നിനക്ക്….””
അവളുടെ മുഖം ഇരുട്ടിൽ തെളിഞ്ഞതും ഞാൻ മറുപുറം നിന്ന് മുരണ്ടു.അതിനവളൊന്ന് ഇളിച്ചു കാട്ടി, ജനലിന്റെ കമ്പിയിൽ നഖം കൊണ്ടെന്തൊക്കെയോ കാണിച്ചുകൊണ്ടിരുന്നു.
“” പ്രൈമെറ് വേണ്ടി വരോ…?? അതോ പേപ്പറ് പിടിക്കണ.. “”
ആ കമ്പിയിലെ തുരുമ്പ് മുഴുവനായും പൊളിച്ചു കളയുന്നത് കണ്ടു ഞാൻ നോട്ടം വിടാതെ ചോദിച്ചതും അവളതിൽ നിന്ന് കയ്യെടുത്തു.
“” നീ വിളിച്ച കാര്യം പറ പെണ്ണെ… ഞാമ്പോട്ടെന്ന്…””
ഞാൻ പുറകിലേക്കും സൈഡിലേക്കും വീക്ഷിച്ചുകൊണ്ട് അവളോട് തിരക്കിയതിന്, കമ്പിയിൽ ഇരുന്ന ന്റെ കൈക്ക് മുകളിൽ അവളുടെ കൈ ചേർത്തു..
“”എവിടെ പോണ്.. എങ്ങും പോണ്ടാ..!!
വാ.. വന്നേ കേറി വന്നെന്ന്… “”
“” നിനക്കെന്താടി…!! ഏഹ്.. എടി വിഡ്രി.. ഞാമ്പോട്ടെന്ന്..ആരേലും കാണുന്ന്…. “”
ഞാവളുടെ കയ്യിൽ പിടിച്ചു വിടുവിക്കാൻ ഒരു ശ്രമം ഞാൻ നടത്തി.
“” കണ്ടാലെന്താ…??
വേറരുല്ലലോ…ന്നെ കെട്ടാൻ മ്പോണാളല്ലേ…പിന്നെന്നാ…!! “”
“”ഹ്മ്മ്… ഇങ്ങനെ ആണേൽ മിക്കവാറും കെട്ട് ഇന്നന്നെ ആക്കേണ്ടി വരും…””
ഞാൻ ചുറ്റും നോക്കി പറഞ്ഞതും അവളെന്താ ന്ന് ചോദിച്ചു.
“” ആളൊള് കണ്ടാ.. കല്യാണം ഇന്ന് തന്നെ നടത്തുല്ലോ…!! ദൈവമേ ഓഡിയോറ്റോറിയത്തിന് കൊടുത്ത പൈസ വെറ്തെ ആവോ…””
ഞനൊരു ആത്മഗതമെന്ന പോലെ പറഞ്ഞതും
“” അവിടെനിന്ന് പിച്ചുംപെയ്യും പറയാതെ ഇങ്ങോട്ട് കേറിവാ ചെക്കാ… ഞാൻ പുറകിലെ കതക്ക് തുറന്നേരാം… “”
അവളെന്റെ കയ്യും വിട്ട് ഡോറിനരികിലേക്ക് നടന്നു. ഞാൻ അവളുടെ പോക്കും നോക്കി കുറച്ച് നേരം നിന്ന് പുറകിലേക്ക് നടന്നു, പിന്നിലെ അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും
ന്നെ ഒരു കൈ പിടിച്ചകത്തേക്ക് വലിച്ചു.
“” നിയിത് എന്തൊക്കെയാ പെണ്ണെ
കാണിക്കണേ.. “”
അവളുടെ പിടിച്ചു വലിയിൽ ഒന്ന് വെച്ചു പോയ ഞാൻ ശബ്ദം കുറച്ചവളോട് ചോദിച്ചതും അവളൊന്നും മിണ്ടാതെ ന്നെയും കൊണ്ടാ മുറിയിൽ കയറി കതകടച്ചു. തൊട്ട് പുറകെ മുറിയിലെ വെട്ടം ഇട്ടതും ഒരു ചിരിയോടെ തിരിഞ്ഞവളെ നോക്കി ഞനൊന്ന് നിന്ന് പൊയ്,
“” നീയി സാരീയൊക്കെ ഉടുത്തിത് ഈ നട്ടപാതിരാതിക്ക് ആർടെ കെട്ട് കൂടാൻ പോണ്…””
കല്യാണത്തിന് ഡ്രെസ്സ് എടുക്കാൻ പോയപ്പോ, മറ്റാരും കാണാതെ ഞാനവൾക്കായി എടുത്ത സാരീ, അവളുടെ ആ അംഗലാവണ്യത്തിൽ ലയിച്ചു നിന്ന് പോയെങ്കിലും ഞനുടനെ നോട്ടം മാറ്റി ആ ബെഡിലേക്ക് കൈ കുത്തി അവളെ നോക്കി ഇരുന്നു.
“” കളിയാക്കാതെ കാര്യം പറ ചെക്കാ…
കൊള്ളാവോ..?? “”
കയ്യിലേക്ക് നീട്ടിപിടിച്ച സാരീയുടെ മുന്താണിയും താഴെക്കിട്ട് അവളെനിക്കൊപ്പമിരുന്നു.
