ഞാൻ പിന്നെ അവിടെ നിന്നില്ല. ഉച്ചക്ക് മുന്നേ സ്റ്റെഫിയും വീട്ടുകാരും അവരുടെ വീട്ടിലേക്ക് പോയിരുന്നു. കല്യാണത്തിന് അങ്ങനെയൊരു ചടങ്ങ് ഉണ്ടെന്ന്.
അവൾക്ക് ന്നേ വിട്ട് പോകാൻ ഒട്ടും താല്പര്യമില്ലാഞ്ഞിട്ട് കൂടിയും വീട്ടുകാരുടെ വാക്കിനാൽ മനസ്സില്ല മനസ്സോടെയാണ് ഇവിടുന്ന് പോയത്.
വൈകിട്ട് വിമലേച്ചിയും വിശ്വട്ടനും കുട്ടികളും വന്നിരുന്നു,ആശംസയറിയിച്ചു, അവര് പോകുന്ന വരെ ഡിങ്ക്രൂസ്സെന്റെ കയ്യിലുണ്ടായിരുന്നു.
പിന്നെ അടുത്തുള്ളവരും മറ്റും വന്നുപോയി..
അങ്ങനെ പാട്ടും ഡാൻസുമായി കല്യാണ വീടൊന്ന് കൊഴുത്തു, വിശാലിന്റെ ഒറ്റയാൾ പോരാട്ടത്തിനൊപ്പം അമലിന്റെ ക്യാബ്രെ കൂടെ ആയപ്പോ സംഭവം അടിപൊളി.
അങ്ങനെ അതെല്ലാം കണ്ടു ചിരിയോടെ നിക്കുമ്പോളാണ് മൊബൈൽ ബെല്ലടിക്കുന്നത്. ഞാൻ ചിരിയോടെ തന്നെ പുറകിലേക്ക് നടന്ന് പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്തു,
“” നിയോറങ്ങില്ലേ…?? “” ഡിസ്പ്ലേയിൽ അവളുടെ പേര് കണ്ടതും ഞനൊരു ചിരിയോടെ ചോദിച്ചു.
“” എവി…ടാ….?? “” അത്രെയേറെ വേദന നിറഞ്ഞ സ്വരം. അത് കൊണ്ടാകാം ന്റെ മറുപടിയും അത്രക്ക് ഇടറിയത്.
“” ന്താ…. ന്താടാ..?? ന്തെങ്കിലും കുഴപ്പൊണ്ടോ വീട്ടില്… “”
“” വീട്ടില് കുഴപ്പൊന്നുല്ല..,
കുഴപ്പം നിക്കാ…!! നിക്കിപ്പോ നിന്നെ കാണണം…ഇല്ലേ… ഇല്ലേ ഞനിപ്പോ അങ്ങോട്ടേക്ക് വരും… ഉറപ്പാ…””
“” ന്റെടി… നിയിവിടുന്ന് പോയിട്ട് കുറച്ച് നേരല്ലേ ആയുള്ളൂ… ഇനിയിപ്പോ ന്തായാലും നാളെ കാണാല്ലോ….പിന്നെ ഫുൾ ടൈം ഞാനിന്റെയടുത്തില്ലേ പിന്നെന്നാ… “”
പിന്നിൽ നിന്നും വരുന്ന ശബ്ദം ഇരട്ടിച്ചതും ഞാൻ ഫോണുമായി ദൂരേക്ക് നടന്നു.അവളുടെ വാക്കുകളിലെ വേദനയെ പിടിച്ചോതുക്കാൻ ഞാൻ പരിശ്രമിച്ചു.
“” ആ.. അതൊന്നും നിക്കറില്ല.. നിക്കിപ്പോ കാണണം അത്രേന്നെ… ഇല്ലേ… ഇല്ലേ സത്യായിട്ടും ഞാൻ അങ്ങോട്ട് വരുവേ… “”
“” വേണ്ട…. വേണ്ട…!! ഞാവരാം… “” അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ടും നാളെയൊരു മംഗളകാര്യം നടക്കാൻ പോകുന്നത് കൊണ്ടും ഞാനത് സമ്മതിച്ചുപോയി. സമയം ഇപ്പോ ഇട്ട് മണി ആകുന്നു ഇപ്പോ ഇവിടുന്ന് ഇറങ്ങിയാ ഒരു ഒമ്പത് മണിയോടെ അവിടെ ചെല്ലാം..
ഞാൻ നേരെ വിശാലിന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു, ദൈവം സഹായിച്ചു അത് വെളിയിൽ ആയിരുന്നു വെച്ചിരുന്നത്, അത് കണ്ടൊരു ദീർഘനിശ്വാസവും വിട്ട് ഞാൻ അകത്തേക്ക് നടന്നു. എല്ലാടത്തും ആളുകളുടെ ബഹളം.
വല്യമ്മയോടും ചെറിയമ്മയോടും, നല്ല ഷീണം ഉണ്ട് കിടക്കാൻ പോവാണെന്ന് പറഞ്ഞു ഞാൻ നേരെ മുറിയിലേക്ക് കയറി.
ഒരു രണ്ട് വട്ടം മുറിക്ക് ചുറ്റും നടന്നു അഗാതമയി ചിന്തിച്ചു. എങ്ങനെ ചാടും… ഡോർ തുറന്ന് ഞാൻ വെളിയിൽ ഇറങ്ങി, കതക്ക് ചാരി വരിയിലെ മൂന്നാമത്തെ മുറിക്കടുത്തേക്ക് നടന്നു, അത് സാധനങ്ങൾ സൂക്ഷിക്കാൻ പണിതൊരു മുറിയാണ്, ഞാൻ നേരെ അങ്ങോട്ടേക്ക് നടന്നു. പക്ഷെ പൂട്ടിയിരിക്കുകയായിരുന്നു.
അവിടെയൊക്കെ നോക്കിയെങ്കിലും താക്കോൽ മാത്രം കണ്ട് കിട്ടിയില്ല.
ആ പ്രതീക്ഷയും പോയപ്പോ ഇനിയെന്ത് ചെയ്യും ന്നായി ന്റെ ചിന്ത.
തൊട്ടടുത്ത നിമിഷം ന്റെ തോളിലൊരു കൈ വീണു,
ഒന്ന് ഞെട്ടിയെങ്കിലും മുഖത്തെ കള്ളം പിടിക്കപ്പെട്ട ഭാവത്തിൽ ഞാൻ തിരിഞ്ഞു നോക്കി
പിന്നിലേക്ക് കയ്യും കെട്ടി ന്നേ നോക്കി നിൽക്കുന്ന പൂജ… ഞനൊരു ആശ്വാസത്തിന്റെ ചിരി ചിരിച്ചു.
“” ന്നാ ഇതല്ലേ നോക്കണേയേട്ടൻ… “”
പിന്നിൽ കെട്ടിയ കയ്യവൾ മുന്നിലേക്ക് നിക്ക് നേരെ വിടർത്തി പിടിക്കുമ്പോൾ ഒരു നീളത്തിലെ താക്കോൽ. ഞനൊരു സംശയത്തോടെ അവളെ നോക്കി, ഇവളിതെങ്ങനെ ഞാൻ ചാടാൻ നിക്കാണ് ന്ന് മനസിലായി….
ഉള്ളിലെ സംശയം മുഖത്തേക്ക് പ്രകടമായതും അവളൊന്ന് അർത്ഥവെച്ചു ചിരിച്ചു.
