നിറ കണ്ണോടെ ന്നെയൊന്ന് നോക്കിയവൾ, പൂണ്ടടക്കം വലിഞ്ഞു മുറുക്കുമ്പോ നിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.
“” ഇഷ്ടയോ….?? “”
ന്റെ മുന്നിലായി നീട്ടിയ കാലിലേക്കും അവളിലേക്കും നോക്കികൊണ്ട് ഞാൻ ചോദിച്ചതും, അവളെന്റെ നെറുകിൽ ചുണ്ട് ചേർത്തു.
“” മ്മ്… ന്റെ വല്യൊരു ആഗ്രഹയിരുന്നുത്…, “”
പറഞ്ഞതും ആ മുഖത്തേക്കൊരു ചിരി ഓടിയെത്തി, പിന്നത് ഒരു കരച്ചിലായി ന്റെ മേത്തേക്ക് വീണു..
“” പാദസരൊക്കെ കിട്ടിയല്ലോ പെണ്ണേ.. “”
ഉച്ചതിരിഞ്ഞു നേരെ ഞങ്ങൾ തറവാട്ടിലേക്ക് വിട്ടിരുന്നു,
അടുക്കളപ്പടിയിൽ അടർത്തിയിടുന്ന ചക്കചുള തിരഞ്ഞു മാറ്റുന്ന വല്യമ്മ ഞങ്ങൾ വരുന്നത് കണ്ടു അവളോട് ചോദിച്ചതും,
“” വല്യമ്മ ങ്ങനെയറിഞ്ഞ്…??’”
ന്ന് ഞാൻ ചോദിച്ചതും, പൂജ ഫോട്ടോ കാണിച്ചെന്നും പറഞ്ഞു,
“” ന്നാ ഞാനുയിരിക്കാം… “”
അവരെ കണ്ടു തന്റെ ചുരിദാർ ഷാൾ ഒന്ന് മേടഞ്ഞു കെട്ടി ചെന്നവർക്കൊപ്പം അവിടിരുന്നു.
“” ഹാ കയ്യിലപ്പിടി അരക്കാവും പെണ്ണെ.. എണ്ണിറ്റെ നീ.. ന്നിട്ട് അപ്രത്തെങ്ങാനും പോ…. “”
അവളിരുന്നതും അതൊന്ന് തടയാൻ ശ്രമിച്ചു ചെറിയമ്മ പറഞ്ഞതും ,
“” പിന്നെ.. അതൊന്നും കുഴപ്പ്യില്ല…
വല്യമ്മേ ദേ…യാ, ചക്കയിങേടുത്തെ… “”
അതിനൊന്ന് ചിരിച്ചവൾ, കയ്യിലേക്ക് കുറച്ച് എണ്ണയും തേച്ചു അവിടിരുന്നു, വല്യമ്മേ കണ്ണിറുക്കി കാണിച്ചു.
“” പൊടി പെണ്ണെ… “” അതിന് ചിരിച്ചുകൊണ്ട് വല്യമ്മ ചക്ക അവൾക് നേരെ നീട്ടിതും,
“” അതെ.. പൊടി വിടുന്ന്.. “”
അവർക്ക് കൂട്ടുപിടിച്ചു ഞാൻ അതിൽ നിന്നൊരു ചുള കയ്യിലെടുത്തു. ഉടനെ കൈ കേണ്ടക്ക് കിട്ടിയോരടി ചെറിയമ്മേട വക.
“” നീ അപ്പറത്തെങ്ങാനും പോയെ ന്റെ കണ്ണാ… പെണ്ണുങ്ങള് കൂടിയിരിക്കണടത്ത് നിക്കാൻ നാണയില്ലേ ചെക്കാ നിനക്ക്…!””
നിക്ക് അടി കിട്ടി ന്ന് കണ്ടതും ഓരത്തിരുന്നൊരു ചിരി. കണ്ണുരുട്ടി പേടിപ്പിച്ചു, ലക്ഷ്യം വെച്ച ചുള കയ്യിലാക്കി ഞാൻ ചെറിയമ്മേടെ കവിളിൽ ഒന്ന് കുത്തി…
“” ഓഹ്… പിന്നെ പോ… പെണ്ണെ ചുമ്മാ ജാടയിടാണ്ട്… “”
അതും പറഞ്ഞു ഞാന ചുള നന്നാക്കി വായിലേക്കിട്ട്,
“” ചെക്കാ വെറും വയറ്റിൽ കഴിച്ചിനി വയറ് കേടാക്കണ്ട… നീ പോയെ അപ്പറത്ത്… “”
കവിളിൽ കിട്ടിയ കുത്തിന്റെ നീരസം മുഖത്തേക്ക് കാണിച്ചു ചെറിയമ്മ ന്റെ കൈക്ക് പിടിച്ചു മാറ്റി നിർത്തി.
“”ഓഹ് നമ്മളിനി നിന്നിട്ട് നിങ്ങള് പെണ്ണുങ്ങടെ കുശുകുശുപ്പ് മുടങ്ങണ്ട… നമ്മള് പോവാണേ…
അപ്പൊ ഷെരി…………..””
വായിലിട്ട ചുളയുടെ ബാക്കിയും ചവച്ചിറക്കി ഞാൻ അവർക്ക് ചുറ്റും ഒന്ന് നടന്ന് അടർത്തി യിട്ട് കൊണ്ടിരുന്ന സ്റ്റെഫിയ്ക്കും വല്യമ്മക്കും അടുത്തെത്തിയതും ഞാൻ താഴേക്ക് മിന്നൽ വേഗത്തിലാഴ്ന്നു ഒരു പിടി കയ്യിലെടുത്തു പുറത്തോട്ട് ഓടി..
“” ടാ…….. “” ന്താണ് നടന്നത് ന്ന് വ്യക്തമായതും വല്യമ്മ പിന്നിൽ നിന്നും ഉറക്കെ വിളിച്ചു. പക്ഷെ അപ്പോളേക്കും ഞാൻ അകത്തേക്ക് കയറിയിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” വല്യേട്ടാ..വല്യേട്ടോ….. ങ്ഹാ… ഇവിടിരിക്കുകയാണോ..?? “”
അകത്തെ കസേരയിൽ ഇരുന്ന് കൊണ്ട് വന്ന ചക്കയും കഴിച്ചോണ്ട് ടീവി കാണുമ്പോളാണ് പൂജ അങ്ങോട്ടേക്ക് വരുന്നത്.വന്നതും ന്റെ മടിയിൽ ഇരുന്ന ഒരു ചുള അവൾ കൈക്കലാക്കി ന്റെ തോളിലേക്ക് കൈയും ചാരി സൈഡിലേക്ക് ഇരുന്നു.
“” ഹ്മ്മ്… ന്തേ…?? “”
അവള് വന്നത് ശ്രദിക്കാതെ ഞാൻ ചോദിച്ചതും, അവളടുത്തത് കയ്യിലെടുത്തു.
“” നിനക്ക് വേണേൽ നീ പൊയ് എടുക്കെടി…
