നിശാഗന്ധി – 7 3

അവന്റെ ചാട്ടം കണ്ടു സ്റ്റെഫി ന്നോട് ചോദിച്ചതിന് ഞനൊന്ന് ചിരിച്ചു അവളുമായി അകത്തേക്ക് കയറി.

 

 

 

“” എവിടെയായിരുന്നു പിള്ളേരെ നിങ്ങള്‌ രണ്ടും… സമായെന്തായിന്ന് വല്ല വിചാരോമുണ്ടോ രണ്ടിനും,, കല്യാണ…!!!

ഈ സമയത്ത് ഇറങ്ങി നടക്കാനൊന്നും പാടില്ല.. അതെങ്ങനെ ഇപ്പോളത്തെ കുട്ടിയോൾക്ക് ഇതുവല്ലതും അറിയോ… കേറി പോ രണ്ടും… “”

 

 

അകത്തേക്ക് കയറാൻ പോലും സമയം തരാതെ ചെറിയമ്മയുടെ ശകാരം.. ഒന്ന് ചിരിച്ചു അകത്തേക്ക് കയറുമ്പോൾ ചെസ്സ് നമ്പർ 2 ഓൺ ദി ഫ്ലോർ… ന്ന് പറയുന്നത് പോലെ ഇവളുടെ അമ്മ ഊരക്ക് കയ്യും കൊടുത്ത് ദഹിപ്പിച്ചു നിക്കുന്നു..

 

 

 

“” ഞാനല്ല മ്മാ.. ഇവളാ…..ന്നേക്കൂടെ അങ്ങോട്ട് വിളിച്ചേ… “”

 

 

ആ നിൽപ്പത്ര പന്തിയല്ലെന്ന് കണ്ടതും ഞാനൊരു മുൻ‌കൂർ ജാമ്യമെടുത്തു.തൊട്ടടുത്ത നിമിഷം അവളെന്നെ ചൂർന്നു നോക്കി,

 

 

 

“” നീയവനെ നോക്കി പേടിപ്പിക്കൊന്നും വേണ്ട…!!

 

ന്റെ സിദ്ധു, ഇവൾക്കൊ ബുദ്ധിയില്ല….!!””

 

 

ഞനൊന്ന് ചിരിച്ചു പോയി.. പതിയെ… ഉടനെ ന്റെ കാലിൽ അമ്മ കാണാതെ ഒരു ചവിട്ടും കൂടെ

 

 

“” അമ്മേ……. “” ന്നൊരു വിളിയും.. ന്നാ അതെവിടെ ഏക്കാൻ..!!

 

 

“” മിണ്ടാതെ ഇരുന്നോ പെണ്ണെ നീ.. ഇല്ലേ…കെട്ടിച്ച് വിടണ്ടതാ ന്നൊന്നും നോക്കില്ല ഞാൻ….. ചന്തിക്ക് ചട്ടുകം പഴുപ്പിച്ചു വെച്ച് തരും പറഞ്ഞേക്കാം…””

 

 

അവളുടെ വാ മുഴുവനായും അടഞ്ഞ സ്ഥിതിക്ക് അതിനി ന്റെ മേളിലേക്കായിരിക്കും..

 

 

“” രണ്ടിനേം പറഞ്ഞിട്ട് കാര്യമില്ല…!! രണ്ടും കണക്കാ…!! ന്റെ സിദ്ധു… ഞാൻ കരുതിയത് നിനക്കെങ്കിലും കുറച്ചു ബുദ്ധി ഉണ്ടാവുന്ന… എവിടെ…. “”

 

 

 

അത്രേം പറഞ്ഞവര് തിരിഞ്ഞു.. പിന്നെ പെട്ടന്ന് നിന്ന് തിരിഞ്ഞു നോക്കി,

 

 

“” ഇനി ചോദിക്കാതെയി വീടിന്റെ പടി കടക്ക് രണ്ടും… അപ്പൊ കാണാം… “”

 

 

ഭീഷണിക്ക് മേളിൽ ഭീഷണിയായി അവരും അകത്തേക്ക് കയറി.

പോയോ ന്ന് എത്തി നോക്കുമ്പോളുണ്ട് പിന്നിൽ നിന്നൊരനക്കം.

 

 

 

“” രണ്ടാൾക്കും നല്ല ഷീണം കാണും… കുറച്ച് കഞ്ഞി എടുക്കട്ടെ…. “”

 

 

കക്ഷത്തിലെ പൊതി ഒന്നുടെ തിരുകി കയറ്റി താഴെ വെച്ച കവർ കയ്യിലെടുത്ത് മുന്നോട്ട് നടന്ന് വിശാല് ചിരിച്ചതും, ഒരു തോഴി കൊടുക്കാൻ നിക്ക് അധികനേരം വേണ്ടി വന്നില്ല.. കുബേരൻ സിനിമയിൽ മണി ചേട്ടൻ പറന്ന് പോകുന്ന പോലെ അവനെ സുരക്ഷിതമായി അടുക്കളയിൽ എത്തിക്കാൻ നിക്ക് കഴിഞ്ഞു.

 

ന്തോ ഒരു ശബ്ദം കേട്ടു. കൂടെ ഒരു തെറിയും..

 

 

“” ഒക്കെ… സേഫ് ലാൻഡിംഗ് ആണ്.. “” ഞനൊന്ന് എത്തിനോക്കി പറഞ്ഞതും ന്റെ മുടി പിന്നിലേക്ക് വലിഞ്ഞതും ഒന്നിച്ചു..

 

 

 

“” ആഹ്ഹ്…ടി…. മുടി…. മുടി…. “” തല പിന്നിലേക്ക് വലിച്ചു നീട്ടി അവളെന്നെ നോക്കി കണ്ണുരുട്ടി,

 

 

 

‘” നിയെന്നെ ഒറ്റുമല്ലേടാ.. “” ന്നും ചോദിച്ചു ന്റെ കഴുത്തിൽ കുത്തി പിടിച്ചു,

 

 

 

“” ഞാൻ… ഞാനതിനൊന്നും… ന്നും പറഞ്ഞില്ലാലോ… ഉള്ളത്… ഉള്ളതല്ലേ പറഞ്ഞെ…””

 

 

 

അവളുടെ കൈ ഞാൻ തട്ടിയെറിഞ്ഞു. ഉടനെ മുഖവും കോട്ടി അവളകത്തേക്ക് ഒറ്റ പോക്ക്..

ചെന്നിടപ്പെട്ടില്ലേ പണി പാളുന്നറിയാവുന്നത് കൊണ്ട് ഞാൻ അവൾക്ക് പിന്നാലെ വെച്ചു പിടിച്ചു..

 

 

 

“” സ്റ്റോപ്പ്‌… എങ്ങോട്ടേക്കാണാവോ….?? “” അവളുടെ പിന്നാലെ വെച്ചു പിടിച്ചതും മുന്നിലൊരു കൈ. തല ഞാൻ ചെരിച്ചു,

 

 

 

“”മോപ്പോട്ടാ…”” ഞാനോറ്റ വാക്കിലുത്തരം കൊടുത്ത് മുന്നോട്ട് ആഞ്ഞതും അത് വീണ്ടും അങ്ങനെ തന്നെ.

 

 

“” ഓഹ് ഹോ…. ന്നാ ഞാനും വരാം… “” വിടില്ല ന്നുള്ള ഉദേശത്തോടെ നിൽക്കുന്ന അക്ഷരയെ ഞാൻ നോക്കി,

 

 

“” ഓഹ് വേണ്ട….

കാലുണ്ട്..ഒറ്റക് പൊക്കോളാം.. “” ഞനൊന്ന് ഇളിച്ചു കൈ ക്രോസ്സ് കടന്നു.

Updated: April 4, 2025 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *