അവളെന്റെ മുഖത്തേക്ക് അല്പം ദേഷ്യത്തോടെ നോക്കി ചോദിച്ചു,
“” സത്യം പറഞ്ഞാ ഉണ്ട്…!!
മീനാക്ഷി…. ഞാനുമായി നിങ്ങളിങ്ങനെ അടുപ്പം വെക്കുന്നത് നല്ലതിനല്ല…അത് ചിലപ്പോ നാളെ…നിങ്ങളുടെ ജീവന് തന്നെ ദോഷമാകും… അതോണ്ടാ ഞാൻ…. “”
ന്റെ വാക്കുകൾ അവളെ ഒന്നുലച്ചെങ്കിലും അവസാനമെന്നോണം അവളെന്റെ കയ്യിൽ പിടി മുറുക്കി,
“” അപർണ്ണയുടെ കാര്യം എനിക്കറിയില്ല…
പക്ഷെ ന്തിനും ഞാനുണ്ടാവും നിന്റെ കൂടെ.. “”
അവളെന്നോട് ഉറച്ച വാക്കുകളോടെ പറഞ്ഞതാണെങ്കിലും, ഇതിലേക്ക് ഒരാളെ വലിച്ചിടാൻ നിക്ക് കഴിയില്ല.. കാരണം ഇതിന്റെ അവസാനം ഒരുപക്ഷെ ന്റെ മരണമാകാം, അത് അങ്ങനെ തീരാനാണ് നിക്ഷ്ട്ടം.. അതിലേക്ക് ഒരാളുടെ… ഹ്മ്മ്‌ഹ്ഹ് അത് വേണ്ട…!!
“” മീനു….!!
നീ കാര്യങ്ങൾ കുറച്ചൂടെ സീരിയസായി കാണണം… ഇതിലേക്ക് നിന്നെയോ അപർണ്ണയെയോ വലിച്ചിടാൻ നിക്ക് ഒട്ടും താല്പര്യമില്ല…
ഈ പ്രശ്നങ്ങളെല്ലാം ന്റെ മാത്രം പ്രശ്നങ്ങളാണ്… അതിലേക്ക് ഒരാളുടെ പോലും ആവശ്യമെനിക്കില്ല… “”
ഞാൻ അവളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞവിടുന്ന് എഴുന്നേറ്റ് നേരെ കൈ വാഷ് ചെയ്യാൻ പൊയ്.
“” ഇത്രയൊക്കെ ആയിട്ടും നിനക്കെന്നോട് ഒരുതരി സ്നേഹംപോലും തോന്നണില്ല…. “”
കൈ വാഷ് ചെയ്തു തിരിയുമ്പോ അവളെന്റെ പിന്നിലുണ്ടായിരുന്നു.. അവളുടെ ആ പ്രവർത്തി കാരണം അവിടുള്ളവർ ഞങ്ങളെ നോക്കി, കാര്യം ഒന്നും മനസിലായില്ലെങ്കിലും സംഭവം ന്തോ വിഷയം ഉണ്ടെന്നവർക്ക് മനസിലായി.
“” മീനാക്ഷി നീ തമാശ കളിക്കാതെ മാറ്…
നിക്ക് നിന്നോട് ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല..””
ഞാൻ വീണ്ടും അവളെ പിടിച്ചു മാറ്റാൻ നോക്കുമ്പോൾ വിടില്ല ന്ന രീതിയിൽ കണ്ണൊക്കെ കലങ്ങി, കരച്ചിലിന്റെ വക്കിൽ നിൽക്കയാണ് പെണ്ണ്.
“” എന്താ സിദ്ധു പ്രശ്നം…??
മീനാക്ഷി ഒന്നങ്ങോട്ട് മാറിയെ..””
അഹ് ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു.. അതുമായി..
ആൾക്കൂട്ടം കണ്ടങ്ങോട്ട് വന്ന പൂജ മീനാക്ഷിയുടെ തോളിൽ കൈ വെച്ചതും ന്നെയും അവളുടെ കയ്യിലേക്കും ആ ചുവന്ന കണ്ണുകൾ ഒരേ പോലെ ചലിച്ചു.
“” നീയെതാടി….?? മാർഡ്രി അങ്ങോട്ട്…. “”
തൊട്ടടുത്ത നിമിഷം ഞാൻ കാണുന്നത് മീനാക്ഷിയുടെ തള്ള് കൊണ്ട് ദൂഴേക്ക് വീഴുന്ന പൂജയേ ആണ്.. ആ വീഴ്ച എത്തി നോക്കിയ നിക്ക് അറിയാതെ പോലും ഒരു ചിരി വന്നുപോയി.
പാവം…
“” ഒക്കെ…!! വഴക്കില്ല…. ഒരു കോഫിക്ക് പോവാം….. “”
ന്റെ ചിരി കണ്ടോ അവളുടെ വീഴ്ച കണ്ടോ അവളൊന്ന് ചിരിച്ചു. അതിന് യാന്ദ്രികമായി തലയനക്കി ഞാൻ അവൾക്കൊപ്പം മുന്നോട്ടേക്ക് നടന്നു.
“” മലന്ന് കിടന്ന് ദിവാസ്വപ്നം കാണാതെ, എഴിച്ചു വീട്ടി പൊടി…””
നടന്ന സംഭവത്തിൽ ഇപ്പോളും ഒരു ധാരണ വരാതെ നിലത്ത് കിടന്ന പൂജയെ നോക്കി അവളൊന്ന് ആക്കി ചിരിച്ചു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” മീനാക്ഷി… നീ കാര്യങ്ങൾ കുറച്ചൂടെ സീരിയസ് ആയിട്ട് കാണണം… പ്ലീസ്… “”
ഓഫീസിൽ നിന്നും ഇറങ്ങിയത് ചായ കുടിക്കാനാണെങ്കിലും, അവള് ന്നെ കൊണ്ട് പോയത് നേരെ NM പാർക്കിലാണ്..ഞാൻ അവളോട് വളരെ സീരിയസായിട്ട് സംസാരിക്കുന്നെ..
മുന്നിലെ ചായ ഊതി കുടിച്ചോണ്ട് തന്നെ അവളെന്നെ കടക്കണ്ണിൽ നോക്കി, എന്നിട്ട് ഒരു തലയാട്ട്.
“” മ്മ്… ന്തേ നിനക്ക് പറഞ്ഞത് അനുസരിക്കാൻ വല്ല ബുദ്ധിമുട്ടുവല്ലതുമുണ്ടോ…?? “”
അതിനവൾ ഇല്ലെന്ന് തലയനക്കി, പിന്നെ ഉണ്ടെന്നും തലയനക്കി, ഈ പെണ്ണിന്റെ ഒരു കാര്യം.. ഞാൻ അറിയാണ്ട് കൂടി ചിരിച്ചു പൊയ്,
അവളുടെ കളികൾ കണ്ട് ഞാൻ ചായ ചുണ്ടോട് ചേർത്തു.
