അതും പറഞ്ഞു ആ കവിളിൽ ഒന്ന് വലിച്ചു വിട്ട് ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി,
തലേകൂടെ വെള്ളോം കോരിയൊഴിച്ചു വെളിയിലേക്ക് ഇറങ്ങി,
അവളെടുത്തു തന്ന ചായയും കുടിച്ചു കൊച്ച് വെളുപ്പാങ്കാലത്തു ഞാനവളുമായി പള്ളിലേക്ക് വിട്ടു.
“” കേറണുണ്ടോ…?? “‘
ബൈക്ക് ഞാൻ പള്ളിയിലേക്ക് നിർത്തിയതും അവളിറങ്ങി ആ ഇളം മഞ്ഞ സാരീയുടെ ഞൊറിയൊതുക്കി.
“” നീയ്തെന്തോനാ കാണിക്കണേ… മാറങ്ങഡ്…!!””
അവളുടെ പിടുത്തം കണ്ടതും ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി, അവൾക്ക് മുന്നിൽ മുട്ടിൽ ഇരുന്ന്,
ഉടനെ ചുറ്റുമോന്ന് നോക്കി അവളെന്റെ കൈക്ക് പിടിച്ചേണ്ണിപ്പിക്കാൻ നോക്കി
“” നിങ്ങളിതെന്തോന്നാ കാണിക്കണേ… ദേ ആളൊള് നോക്കണന്ന്….. ശോ…!!
നാണം കെടുത്താതെയൊന്നെ ണ്ണിക്ക് മനുഷ്യാ.. “”
അവളുടെ വാക്കുകൾക്ക് ഒന്നും വില കൊടുക്കാതെ ഞനാ ഞൊറി പിടിച്ചു നേരെയിട്ടു.
“” ഈ ചെക്കൻ നാണം കെടുത്തും… “”
ഞാൻ എണ്ണിറ്റതും അവളെന്റെ തോളിൽ തൂങ്ങി, ഒളികണ്ണിട്ട് ചുറ്റും നോക്കി,
“” ന്തിനാന്നെ ഞാൻ നാണം കെടണെ… നീയെന്റെ ഭാര്യയല്ലേ.. അപ്പോ പിന്നെ ഞാനിന്തിനാ മറ്റുള്ളോരെ നോക്കണേ.. “”
ഒളികണ്ണിട്ട് നോക്കുന്നവളെ ഞാൻ അടർത്തി മാറ്റി,
“” പോ…..ജന്തു…. “” അവളെന്റെ തോളിൽ തല്ലി അകത്തേക്ക് കയറി, ഞാൻ കേറില്ല.. ആത് പള്ളിക്കേറാത്തോണ്ടല്ല… ആകത്തെ പരുപാടി നിക്ക് അങ്ങോട്ട് വശമില്ല… ന്തിന് അമ്പലത്തിൽ പോലും നിക്കൊന്ന് നേരെ തൊഴാൻ അറിഞ്ഞുട..
ഞാൻ വണ്ടി അല്പം മാറ്റി തണലത്തേക്ക് വെച്ച് അവിടെ ഇരുന്നു. കയ്യിൽ മൊബൈലും ഇല്ല… ശേ….
ഞാൻ കുറച്ചൂടെ മുന്നോട്ട് നടന്നു, സൈഡിൽ കണ്ടൊരു മതിലിനോട് ചേർന്ന് ഇരിക്കാൻ പാകത്തിനൊരു സ്പേസ് ഉണ്ട്.. ഞാൻ അങ്ങോട്ട് നടന്ന്.
“” മോനെവിടുത്തെയാ… കണ്ട് നല്ല പരിജയം… “”
ന്ന് അടുത്തിരുന്ന ഒരു അമ്മ ചോദിച്ചതും, അപ്പോളാണ് അവിടെ അങ്ങനെ ഒരാള് ഉണ്ടെന്ന് പോലും ഞാൻ കണ്ടത്.. ആദ്യം ഒന്ന് ഞെട്ടി ങ്കിലും ചിരിയോടെ ഞാൻ മറുപടി കൊടുത്തു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
പള്ളിലെ കുറുബാനയും കഴിഞ്ഞു ഇറങ്ങിയവരുടെ കൂട്ടത്തിൽ സ്റ്റെഫിയും ഉണ്ടായിരുന്നു, തലയിലേക്ക് ഇട്ട തന്റെ സാരീയുടെ തലപ്പ് മാറ്റാതെ അവൾ വെളിയിലേക്ക് ഇറങ്ങി,
“” ഈ ചെക്കനിത് എങ്ങോട്ടേക്കാ പോയെ… “”
ന്ന് അവൾ മനസ്സിലോർത് ചുറ്റും ഒന്ന് നോക്കി,
“” ടി… ദേ നോകിയെ..
കൊള്ളാല്ലേ ആ ചേട്ടനെ കാണാൻ…
നല്ല ഭംഗി… “”
ന്ന് മുന്നിൽ തലേ ഷാളിട്ട രണ്ട് പെൺകുട്ടികളുടെ സംസാരം ആദ്യം മൈൻഡ് ആക്കില്ലെങ്കിലും, സ്റ്റെഫി ഒന്നുടെ അതിന് കാതോർത്തു..
“” ഹ്മ്മ്.. അടിപൊളി…
ജിംമാണെന്ന് തോന്നുന്നു… ഒന്ന് പൊയ് മിണ്ടിയാലോ… “”
ഇതെല്ലാം കേട്ട് ചിരിയോടെ നിൽക്കുന്ന സ്റ്റെഫിയേ അവർ കണ്ടില്ലായിരുന്നു.
ന്നാൽ പള്ളിയിൽ നിന്നും എല്ലാരും ഇറങ്ങുന്ന കണ്ട് അങ്ങോട്ടേക്ക് നോക്കിയ സിദ്ധു ആദ്യമേ സ്റ്റെഫിയെ കണ്ടു.
“” ഇവളെന്താ അവിടെ തന്നെ നിന്നാളഞ്ഞേ… “”
അവന്നതും പറഞ്ഞു, ഇത്രേം നേരം സംസാരിച്ചു നിന്ന ആ അമ്മയോട് പോവാ ന്നും പറഞ്ഞു,
“” പിന്നെ നീ മിണ്ടും കുറെ… പോടി തള്ളാതെ… “”
അത് കേട്ടതും എതിരെ നിന്നവൾ ഒന്ന് പുച്ഛിച്ചു.
അത് അഭിമാനത്തിൽ ഷേതം ഏറ്റത് പോലെ
“” കാണണോ നിനക്ക്…ന്നാ നോക്കിക്കോ… ആ ചേട്ടനോട് മിണ്ടി.. പുള്ളിടെ നമ്പറും വാങ്ങിട്ടെ ഇനി കാര്യവുള്ളു… “”
അവളതൊരു വെല്ലുവിളിയായി കണ്ട്, മറ്റവൾക്ക് നേരെ വിരൽ ചൂണ്ടി.
“” ദേ ടി യാ ചേട്ടൻ ഇങ്ങോട്ട് വരണ്… ഇനി നീ പറഞ്ഞത് വല്ലോം കേട്ടാ… “”
