നിശാഗന്ധി – 7 3

 

മറുപടി പറയാതെ മീനാക്ഷി നേരെ വെളിയിലേക്ക് ഇറങ്ങി, ഒപ്പം പാർക്കിങ്ങിലേക്ക് നടക്കുന്നതിന് മുൻപേ

 

“” അപർണ്ണ.. നീ വന്ന് കാറേടുക്ക് നമ്മക് പോവാം… “”

 

 

ന്ന് വിളിച്ചു പറഞ്ഞു,അപ്പോളാണ് ഞാൻ ഓർത്തെ അപർണ്ണയുടെ കാറവിടെ ഉണ്ടല്ലോ ന്ന്…

അവൾ കാറിൽ നിന്നും ഇറങ്ങി, ന്റെ അടുത്തേക്ക് വന്നു ന്റെ തോളിൽ കൈ വെച്ചു തിരികെ മീനാക്ഷിക്കൊപ്പം നടന്നു.

അവര് പോയതും ഞാൻ നേരെ റൂമിലേക്ക് കയറി,

 

നേരെ പൊയ് ഷവറിന്റെ കീഴിലേക്ക് നിന്നു. തണുത്ത വെള്ളത്തിനു പോലും ചൂട്…

ഞാൻ വേഗന്ന് കുളിചിറങ്ങി,

 

കൂടെ ഉണ്ടായിരുന്നവൻ ഒരുവൻ കണ്ടു.. എത്ര ആയെന്ന് പറഞ്ഞാലും ഇനിയും ഉടനെ അവരെന്നെ തേടി വരും..

 

അതാണ് എനിക്കും വേണ്ടത്… നിന്നിലേക്ക് എനിക്കുള്ള ദിർഖ്യം ഇനി ഒരുപാട് ദൂരമില്ല..

 

ആ ദൂരം കുറയുന്നിടത്തോളം രണ്ടാളിൽ ഒരുവന്റെ മരണവും കുറിക്കപ്പെടും.

 

 

“” അതൊരിക്കലും ന്റെയാവില്ല…..!””

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

ഡ്രോയെറിൽ നിന്നും ട്രിമ്മർ കയ്യിലെടുത്തു, താടിയും മീശയും മുഴുവനും ട്രയിം ചെയ്തു,.

 

നേരെ ഡ്രെസ്സിന്റെ ഡ്രോയർ തുറന്നതിൽ നിന്നും ഒരു ഡാർക്ക്‌ ബ്ലൂ ഷർട്ടും, ഗ്ര പാന്റും എടുത്തിട്ടു ഇൻസർട് ചെയ്തു,

 

മുഖത്തേക്ക് അല്പം ക്രീം തേച്ചു, മുടി ചീകി ഹെയർ സ്പ്രൈ ചെയ്തു നിർത്തി, കണ്ണാടിക്ക് മുന്നിലേക്ക് നിന്നു.

 

ന്റെ മുഖത്ത് അറിയാതെ പോലും ഒരു ചിരി.

 

ഞാൻ നേരെ ഹാളിലേക്ക് ചെന്നാ ലാപ്ടോപ്പും, ഫയലും കയ്യിലെടുത്തു സൈഡ് ബാഗിലെക്ക് വെച്ച് ലിഫ്റ്റിലേക്ക് നടന്നു.

 

കാറും സ്റ്റാർട്ടാക്കി നേരെ ഓഫീസിലേക്ക്,

 

വണ്ടിയും പാർക്ക്‌ ചെയ്ത് ഞാൻ നേരെ അടുത്തുള്ള റെസ്റ്റോറന്റിലേക്ക് കയറി,

അടുത്ത് കണ്ടൊരു പയ്യനോട് ഓഡറും കൊടുത്ത് ഞാൻ അവിടിരിക്കുമ്പോ, ഓഫീസിലെ കോളിഗ് ആയ പൂജയും പ്രീതയും അങ്ങോട്ടേക്ക് വരുന്നത് കണ്ടതും ഞാൻ നേരെ ഫോൺ കയ്യിലെടുത്തു..

അവർ എനിക്ക് രണ്ട് ഡസ്ക് അപ്പുറമുള്ള ടേബിളിലേക്ക് ഇരിക്കുമ്പോൾ അവരെന്നെ നോക്കുന്നത് ഞാൻ കണ്ടു, ഒന്ന് നോക്കി പിന്നെ ന്തോ അവര് തമ്മിൽ പറഞ്ഞു തിരിഞ്ഞതും

 

ഒരു സംശയം എന്ന പോലെ അവരെന്റെ നേരെ കൈ ഉയർത്തി കാണിച്ചു, ഉടനെ ഞാനും ഒരു ചിരിയോടെ കൈ കാണിച്ചതും,

വാവെടുത്ത പശുനെ കണക്കെ രണ്ടും ഇങ്ങോട്ട് ഇടിച്ചു കേറി വരണ്.

 

 

“” സിദ്ധു….?? “” മുന്നിലേക്ക് കൈ ചൂണ്ടി പൂജ ചോദിച്ചതും ഞാൻ ഒന്ന് ചിരിച്ചു,

 

 

“” ഓഹ് മാൻ വാട്ട്‌ ദ ഫക്ക്…!!

സിദ്ധു…. നിയായിരുന്നോ ഇത്…!! you look very handsome… എനിക്ക് കണ്ടിട്ടേ മനസിലായില്ല… “”

 

 

അവർ രണ്ടാളും എനിക്ക് ഓപ്പോസിറ്റ് ചെയറിൽ വന്നിരുന്നു. ഞാൻ എല്ലാത്തിനുമൊന്ന് ചിരിച്ചു കൊടുത്ത്, ഫുഡ്‌ വന്നതും അത് വാങ്ങി പതിയെ കഴിക്കാൻ തുടങ്ങൻ പോയതും അവരും ന്തോ ഓഡർ കൊടുത്തു.

 

 

 

“” സിദ്ധു നമ്മക്കൊരു ഫോട്ടോ എടുത്താലോ…??”

 

ന്ന് പൂജ ചോദിച്ചതും, ഞനത് കേട്ടില്ല.. രണ്ടാമത് ചോദ്യത്തിനൊപ്പം അവരെന്റെ അടുത്തേക്ക് നീങ്ങി മൊബൈലിൽ ക്യാം ഓൺ ആക്കി കുറച്ച് പിക്സ് എടുത്ത്.

 

 

 

“” സിദ്ധു തിരക്കില്ലല്ലെങ്കിൽ ന്റെയോപ്പമൊന്ന് വരോ…?? “”

 

മുന്നിൽ നിന്നും ഒരാൾ വെക്തമായി കണ്ടില്ല അതിന് മുന്നേ അയാൾ വെളിയിലേക്ക് ഇറങ്ങിയിരുന്നു.

 

 

 

“” യാ.. ഷൂർ… “” ആരെണെന്ന് പോലും നോക്കാതെ ഞാൻ അവിടുന്ന് എഴുനേറ്റിരുന്നു. ആരായാലും ദൈവമാണ് ഇപ്പൊ അയാളെ അങ്ങോട്ടേക്ക് വിളിച്ചത്. ഓഡർ ചെയ്ത സാധനത്തിന്റെ പൈസയും പോകുന്ന പൊക്കിൽ കൊടുത്ത് ഞാൻ അയാൾക്കൊപ്പം വെളിയിലേക്കിറങ്ങി,

 

 

 

“” ന്താ പറയാനുണ്ടെന്ന് പറഞ്ഞത്… “”

 

ഞാൻ പുറകിൽ നിന്ന് ചോദിച്ചതും പുള്ളിയൊരു ചിരിയോടെ തിരിഞ്ഞു,

 

 

“” ഏയ്യ് ഒന്നുല്ലെടോ…! താനവിടെ നിന്ന് വിയർക്കുന്നത് കണ്ടു.. അപ്പൊ ഒന്ന് രക്ഷിക്കാന്ന് കരുതി… പോട്ടെ…! “”

Updated: April 4, 2025 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *