നിശാഗന്ധി – 7 3

 

 

 

“” അണ്ണാ… ഇന്ത ആള് താ, ണാ മുന്നാടി പറഞ്ഞ അന്ധ ആള്… പുരിഞ്ചിത… “”

 

 

 

ന്നെ കണ്ടതും വിശാല് പുള്ളിയോട് എന്തൊക്കെയോ കൊണ കൊണ പറഞ്ഞോണ്ടിരുന്നു. അതിനെല്ലാം പുള്ളി തലയും അനക്കി ന്നെ നോക്കി.

 

 

“” ആഹ്ഹ്…. പുരിഞ്ചാലും പുരിഞ്ചില്ലേലും അത്രേയൊക്കെ മനസിലാക്കിയ മതി… ന്റലുള്ള തമിഴിന്റെ സ്റ്റോക്ക് തീർന്നു.. “”

 

 

 

 

“” ഇതാരാടാ… “” ന്നൊരു മറുചോദ്യം ഞാൻ ചോദിച്ചതും അവൻ ന്നെ നോക്കി,

 

 

 

“” അഹ്.. ഇതാണ് മോനെ നിന്നെയൊരുക്കാൻ വന്ന മേക്ക്അപ്പ് മ്മാൻ… എങനെ ഇണ്ട് കൊള്ളാല്ലേ…!!””

 

 

 

അവനത് ശബ്ദം കുറച്ചു പറഞ്ഞതും, ഞാനവന്റെ തന്തക്ക് വിളിച്ചത് ഒഴിവാക്കി. പിന്നെ പുള്ളിടെ കാട്ടി കൂട്ടലിന് നിന്ന് കൊടുക്കേണ്ടി വന്നു. എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോളേക്കും പയ്യന്മാരെല്ലാം കൂടെ റൂമിലേക്ക് വന്നു, വിത്ത്‌ മുണ്ട് ആൻഡ് ഷർട്ട്‌..

 

 

 

“” സിദ്ധു കഴിയാറായില്ലേ….?? “‘ എന്ന് ചെറിയമ്മ വെളിയിൽ നിന്ന് ഡോറിലേക്ക് രണ്ട് തവണ കൊട്ടികൊണ്ട് ചോദിച്ചതും, ആഹ്ഹ് ഇപ്പോ ഇറങ്ങാം ന്ന് മറുപടി കൊടുത്തത് അമലാണ്.

 

അങ്ങനെ ന്നെയും ഒരുക്കി, വെളിയിലേക്ക് ഇറങ്ങുമ്പോൾ കാല് പിടിക്കാനുള്ളവരുടെ എണ്ണം വളരെ കുറവായിരുന്നു.

 

അവരോട് പറഞ്ഞു ഞാൻ നേരെ വിശാലിന്റെയും അമലിന്റെയും കൂടെ വീട്ടിലേക്ക് പൊയ്.

 

 

“” മൂന്നാളും അറിഞ്ഞു കാണുല്ലോ…

ഇന്നെന്റെ കല്യാണാണ്‌, നിങ്ങൾക്ക് അറിയാവുന്ന ഒരാള് ന്റെ ഭാര്യയായി വരുന്നത്… സ്റ്റെഫി…!! നിക്ക് അവളെയും അവൾക്ക് ന്നെയും ജീവനാണ്..യാതൊരു എതിർപ്പും കാണിക്കാതെ ഞങ്ങളെ നിറഞ്ഞ മനസ്സോടെ മൂന്നാളും അനുഗ്രഹിക്കണം… “”

 

 

ഒന്ന് തൊഴുത് അവിടെനിന്ന് പതിയെ ഇറങ്ങുമ്പോൾ ഉൾനിറഞ്ഞൊരു സമാധാനമുണ്ടായിരുന്നു.

 

 

നേരെ മണ്ഡപത്തിലേക്ക് കയറുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ നിക്കും അവൾക്കും ഒന്ന് കാണാൻ കൂടി കഴിഞ്ഞിരുന്നില്ല.

 

വിളിച്ചവരുടെ കൂട്ടത്തിൽ ന്റെ പ്രിയപ്പെട്ടവരും നിറഞ്ഞു നിന്നത് ന്നിൽ സന്തോഷം ഉളവാക്കി.

അത്രേം ആളുകളെയും നോക്കി ഒരു ചെറു ചിരിയോടെ നിന്ന ഞാൻ ചുറ്റും നോക്കി,

മണ്ഡപത്തിന്റെ താഴെ ആൻഡ്രസ്സ, അപർണ്ണ, വിശാല്, പിന്നെ മറ്റുള്ളവരും ന്നെ നോക്കി ചിരിയോടെ നിൽക്കുന്നു.

 

 

“” മൂഹൂർത്തതിന് സമയായി…പെൺകുട്ടിയെ വിളിച്ചോളൂ…. “”

 

 

വലത് വശത്തു അല്പം മുന്നിൽ നിന്നായി ശാന്തിയുടെ ശബ്ദം കേട്ടതും ഞാൻ ഒന്നൂടി അവരെ നോക്കി, പെട്ടന്ന് ഒന്ന് നെഞ്ച് വിലങ്ങുന്ന പോലെ, ആകെയൊരു പരവേഷവും.

 

ഞാൻ നോക്കിയതും ആൻഡ്രേസ്സയും അപർണ്ണയും കൂടെ സൈഡിലേക്ക് കണ്ണുകൾ ഒന്നിച്ചു പായ്ച്ചു കാട്ടി. ന്റെ നോട്ടം അങ്ങോട്ടേക്ക് ഒന്ന് പാളി വീണതും,

 

 

ഒരു പെണ്ണിനെ അത്രെയേറെ സുന്ദരിയാക്കി മാറ്റുന്നത് അവളുടെ കല്യാണത്തിനാണ്,

ചുവപ്പ് വീണു തളിർത്ത പുടവയിൽ അവളുടെ ഗോതമ്പിന്റെ നിറം ന്റെ കണ്ണുകളിൽ തിളങ്ങി നിന്നു. ചെറു നനവ് വീണ കണ്ണുകളും ചുണ്ടിണകളിലെ പുഞ്ചിരിയും മുഖത്തെ നാണവുമായി, കയ്യിലൊരു താലവുമേന്തി നിക്കരികിലേക്ക് നടന്നടുക്കുന്നത്

ന്റെ പ്രിയപ്പെട്ടവളാണ്…ന്റെ പെണ്ണാണ്…

 

ഞാനാ കാഴ്ച മനസ്സാൽ പകർത്തി, ആ ചെറു പുഞ്ചിരി തൂകി വരുന്നവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, തലയുയർത്തി ഒന്ന് നോക്കാൻ നില്കാതെ, അക്ഷരയുടെയും സോഫിയയുടേയും കൂടെ അവളാ മണ്ഡപതിലേക്ക് കയറി

 

അവളിൽ ആക്രിഷ്ടനായി നിന്ന ഞാൻ ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ മറന്ന് പോയിരുന്നു. അല്ലെങ്കിൽ എനിക്കതിനു കഴിഞ്ഞില്ല..

 

അവളെനിക്കൊപ്പം ആ മണ്ഡപത്തിലേക്ക് കയറിയതും,

 

“”മതിയെന്റെ ചെക്കാ നോക്കിത്.. അവള് വേറെങ്ങും പോവൂല…

വീട്ടിലേക്ക് തന്നെ വരും….. “”

 

 

അവളെ ഇമപോലും വെട്ടാതെ നോക്കുന്നത് കണ്ടതും അക്ഷര ന്റെ തോളിൽ ഒന്ന് ഉന്തി പതിയെ ന്നോടായി രഹസ്യം പറഞ്ഞെങ്കിലും അവളുടെ അടക്കിയുള്ള ചിരി കേട്ടപ്പോ മനസിലായി പെണ്ണ് കേട്ടുന്ന്..

Updated: April 4, 2025 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *