നിശാഗന്ധി – 7 3

 

 

മീനാക്ഷിക്ക് പുറമെ അപർണ്ണയും പല്ല് കടിച്ചതും, മീനാക്ഷി തുടർന്നു.

 

 

 

“” ഞാൻ പോന്നതാ….

അപ്പോള അതിലൊരുത്തൻ, പോവണോ ന്നും ചോദിച്ചെന്റെ ദേഹത്ത് തൊട്ട്…

മുഖമടച്ചോരെണ്ണം കൊടുക്കാൻ കൈ ഓങ്ങിയെങ്കിലും, അവനെന്നെ തടഞ്ഞു… ശേ…””

 

 

അവള് ഈർഷയോടെ മുഖം മാറ്റിയതും.കഴിപ്പ് നിർത്തി ഞനവിടുന്ന് പതിയെ എഴുന്നേറ്റു, അവർ ന്നെ വിശ്വസിച്ചു വന്നതാ.. അപ്പോ അവരെ നോക്കണ്ട കടമ നിക്കുണ്ട്..

 

ന്താണ് ന്നുള്ള മുഖഭാവത്തോടെ രണ്ടും ന്നെ നോക്കുമ്പോൾ, പേഴ്‌സ് ഞാൻ അപർണ്ണക്ക് മുന്നിലേക്ക് വെച്ച്,

 

 

 

“” ബില്ല് കൊടുത്തേക്ക്…. ഫുഡ്‌ നമ്മക്ക് വേറെ എവിടുന്നേലും കഴികാം..

മീനാക്ഷി നീ ന്റെ കൂടെ വാ.. “”

 

 

“” നീയിതെവിടെ പോവാ… വേണ്ട സിദ്ധു വെറുതെ ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട… അവന്മാര് എവിടേലും പൊക്കോട്ടെ..”

 

 

 

അത് പറഞ്ഞു ഞാൻ മുന്നോട്ട് നടന്നതും മീനാക്ഷി കയ്യിൽ പിടി മുറുക്കി, ന്നെ പിന്തിരിപ്പിച്ചു.

അപർണ്ണയും അതിനെ കുട്ടു പിടിച്ചു

 

 

 

“” അതെ സിദ്ധു… നമ്മക് പോകാം.. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ട… “”

 

 

 

 

“” കടങ്ങളൊന്നും ബാക്കി വെക്കുന്നത് നികിഷ്ടല്ല…. കൊടുക്കാനുള്ളത് അപ്പോ, അവിടെ വെച്ച് തീർക്കണം…നീ വാ.. “”

 

മറുത്തൊന്നും പറയാൻ… അല്ല കേൾക്കാൻ നിക്കാതെ ഞാനവളുമായി വെളിയിലേക്ക് ഇറങ്ങി,

 

പുറകിലെ ബാത്‌റൂമിന്റെ സൈഡിലേക്ക് നടക്കുമ്പോ ഞാൻ ചുറ്റിനും നോക്കി, ക്യാമറ ഫ്രണ്ടിൽ മാത്രമേ ഉള്ളു.

 

 

“” അതിലാരാ…?? “” അവൾക്കൊപ്പം അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് ഞാൻ ചോദിച്ചതും അവളതിൽ ഒരുത്തനെ കൈ ചൂണ്ടി കാണിച്ചു.

 

ഒരു നാല് പേര്, അത്യാവശ്യത്തിനു വലിപ്പമൊക്കെ തോന്നണ്ണുണ്ട്

 

 

“” അവനിന്റെ എവിടെ പിടിച്ചേ… “” ഞാൻ മുഖം ചെരിച്ചു അവളെ നോക്കി, അവളെന്നെയൊന്ന് നോക്കി, പുറകിലേക്ക് കൈ തൂത്തു.

 

 

 

“” കുറച്ച് മുമ്പേ കൊടുക്കാൻ പറ്റാഞ്ഞത്,

ഇപ്പോ ചെന്ന് കൊടുത്തേച്ചും വാ.. ഞാനിവിടെ വെയിറ്റെയ്യാം..””

 

 

ഞാനതും പറഞ്ഞു അവളെ തള്ളി മുന്നിലേക്ക് നിർത്തി, അവളെന്നെ നോക്കി മുന്നോട്ട് നടന്നു,

 

 

 

“” ടാ പട്ടി… നീയെന്റെ ചന്തിക്ക് പിടിക്കും ല്ലെടാ.. ‘”

 

 

അടുത്തേക്ക് ചെന്നതും ഒരു ഡയലോഗും കൂടെ ഒരടിയും.. അവൻ ഒന്ന് പുറകോട്ട് വേച്ചു പോയതും കൂടെ ഉണ്ടായിരുന്നവമ്മാർ അവനെ താങ്ങി,

 

 

” ടി…. “” ഒരലർച്ചയോടെ അവൾക്ക് നേരെ കൈ വീശിയതും, ഞാനവളെ പിടിച്ചു പിറകിലോട്ട് വലിച്ചു.. അവൻ ആഞ്ഞ ആയത്തിന്, ഇടത്തെ കാലിലേക്ക് ക്രോസ്സ് ഇട്ടതും അവൻ വീണ്ടും മുഖമടച്ചു നിലത്തേക്ക് വീണു.

 

നിലത്ത് വീണവനെ നോക്കി നിന്നവന്മ്മാർ ന്നെ നോക്കി അടുത്തേക്ക് വന്നതും, സൈഡിൽ ചെടിക്ക് സപ്പോർട്ട് ആയിട്ട് വെച്ചിരുന്ന കമ്പെടുത് ഞാൻ വന്നവന്റെ മുട്ടിനു നേരെ വീശി, പക്ഷെ അടികൊണ്ടത് ചിരട്ടക്കിട്ട് ആയിരുന്നു. അവനൊരു അലർച്ചയോടെ നിലത്തേക്ക് ഇരുന്നു.

 

 

 

“” സിദ്ധു മതി വാ.. പോവാം.. “” ന്ന് മീനാക്ഷി ന്നെ പിടിച്ചു വലിച്ചതും, ഞാൻ അവളുടെ പിടി വിടുവിച്ചു മാറ്റി നിർത്തി,

 

 

അവളോട് മോശം പറഞ്ഞവൻ എഴുനേറ്റ്, നിക്ക് നേരെ വന്നെങ്കിലും വീശിയ അടി അവൻ തടഞ്ഞു ന്റെ കഴുത്തിലൂടെയാ കമ്പ് ക്രോസ്സിട്ട് വലിച്ചു മുറുക്കി, കൂടെ ന്റെ മുന്നിൽ നിന്ന മറ്റൊരുത്തൻ ന്റെ വയറിനോരിടിയും ഒരു ചവിട്ടും കൂടെ തന്നതും ഞാൻ ശ്വാസം കിട്ടാതെ നിലത്തേക്ക് ഇരുന്നു,

 

 

പുറകിൽ നിന്ന് അപർണ്ണയുടെയും മീനാക്ഷിയുടെയും അലർച്ച കേൾക്കാം,

 

ഞനിരുന്ന ഇരുത്തം കൈ രണ്ടും കമ്പിന്റ രണ്ട് സൈഡിലേക്ക് പിടിച്ചു മുന്നോട്ട് താത്തു. പിന്നിൽ നിന്നവൻ തെറിച്ചു മുന്നിലേക്ക് വീണതും, ഞാൻ മറ്റവന്റെ മുഖത്തിന്‌ നേരെ കൈ ചുരുട്ടി ഒരിടി കൊടുത്തതും ചോരയും തുപ്പി അവൻ നിലത്തേക്ക് വീണിരുന്നു.

Updated: April 4, 2025 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *