“” കൊള്ളാടി നിനക്ക് നല്ലപോലെ ചേരൻഡ്…. “”
അത് പറഞ്ഞതും പെണ്ണിന്റ മുഖം ആകെ ചുവന്നു തുടുത്തു. കുട്ടത്തിൽ ന്റെ തോളിലേക് ചാഞ്ഞവൾ അപ്പോളാണ് കയ്യിലെ കവറിലേക്ക് കണ്ണ് പോകുന്നത്.
“” അതെന്താ കവറില്… നിക്കൊണ്ടന്നാണോ…??
അവളാ കവറിനായി കൈ നീട്ടി, അപ്പോളാണ് ഞാനും അതോർക്കുന്നെ.. മറന്നിരിക്കയായിരുന്നു, ഞനാ കവർ അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്ത്, ഇപ്പോ വരാമെന്ന് പറഞ്ഞു ഡോർ തുറന്ന്. അവളപ്പോളേക്കും കവറിന് പുറത്തേക്ക് വരുന്ന മണം ന്താണ് എന്നറിയാൻ ആഞ്ഞു മണപ്പിക്കുന്നുണ്ട്.
ഞാൻ നേരെ അടുക്കളയിലേക്ക് ന്നൊരു ലക്ഷ്യത്തോടെയാണ് വെളിയിലേക്ക് ഇറങ്ങിയത്, നേരെ അടുക്കളയിലേക്ക് കയറി ഒരു പ്ലേറ്റും എടുത്ത് കൂടെ കുറച്ച് തണുത്ത വെള്ളവും എടുക്കാൻ ഫ്രിഡ്ജ് തുറന്ന നിക്ക് മുന്നിലേക്ക് വെളിച്ചത്തിന്റെ ഒരു മഹനീയ ശേഖരം തന്നെ തുറന്ന് തന്നു.
ഇനി ഇതിൽ നിന്നാണോ കറന്റ് ഉത്പാധിപ്പിക്കുന്നേ
“” മോനെ…. മരുമോനെ…. “”
പെട്ടന്ന് ഉണ്ടായ വെളിച്ചത്തിന്റെ കാരണം അറിയാൻ ഒന്ന് തലപ്പുണ്ണാക്കി നിന്ന എനിക്ക് പിന്നിൽ ആരുടെയോ സ്വരം.. ഞനൊന്ന് ഞെട്ടി തിരിഞ്ഞ് നോക്കി, കയ്യും കെട്ടി ന്നെ വീക്ഷിക്കുന്ന അമ്മ. ഞനൊന്ന് ഇളിച്ചു കൊണ്ടാവിടുന്ന് പതിയെ എഴുന്നേറ്റു.
തൂക്കിയല്ലോ നാഥാ…..!!
“” മോനെന്താ ഈ രാത്രില്….?? “” അതെ മുഖഭാവത്തോടെ ന്നെ നോക്കിയ അമ്മ കൈ രണ്ടും കെട്ടി,
“” അല്ല…അത്… അതിപ്പിന്നെമ്മേ…. അവള് വിളിച്ചിട്ട് കാണണോന്ന് പറഞ്… അതാ.., അതാ ഞാൻ വന്നേ….””
ഞാൻ കയ്യിൽ പിടിച്ചിരുന്ന വെള്ളത്തിന്റെ ബോട്ടിൽ കയ്യിലിട്ട് തിരുമ്മി ആ ചമ്മൽ ഞാൻ കടിച്ചമർത്തി.
ന്റെ മറുപടി കേട്ടതും തലയനക്കിയൊന്ന് ചിരിച്ചവർ കുറച്ചൂടെ അടുത്തേക്ക് നീങ്ങി നിന്നു
“” കണ്ട് കഴിഞ്ഞ്… മോൻ ഇവിടെ നിക്കുന്നുണ്ടോ…! അതോ ഇപ്പോ തന്നെ പോവോ…?? “”
“” അല്ല… ഞാമ്പോവാമ്മേ… ശെരി ന്നാ നാളെ… നാളെ കാണാം… “”
ഞാൻ കയ്യിലെ പാത്രവും കുപ്പിയും അവിടെ വെച്ച്
“” അഹ്.. അതാ നല്ലേ..!!
ന്തായാലും നാളെ അവള് അങ്ങോട്ട് തന്നെയല്ലേ വരാ… അപ്പൊ കാണാ…
ഇപ്പൊ മോനെന്തായാലും വീട്ടി പോ… ഉറക്കളച്ചാ മുഖമൊക്കെ ഷീണിക്കും… ചെല്ല്… “”
ഞാൻ തലയനക്കി നേരെ നടന്നു. വെറുതെ അവളുടെ വാക്കും കെട്ട് വരണ്ടായിരുന്നു.. നാണക്കേടായി…
പക്ഷെ… അവിടെ ഞാൻ കണ്ടത് നല്ലൊരമ്മേയാണ്.. തെറ്റ് ചൂണ്ടികാട്ടിയ നല്ലൊരമ്മയേ…
ഞാൻ അവിടെ നിന്ന് ഒന്ന് തിരിഞ്ഞു നോക്കി, ന്റെ പോക്കും നോക്കി നിൽക്കുന്നവരെ ഞാൻ ഒന്ന് നോക്കി തിരിച്ചു വന്നു,
“” സോറി… സോറിമ്മാ… “”
തിരിച്ചു വന്നു ഞനവരെയൊന്ന് കെട്ടിപ്പിടിച്ചു.
“” സൂക്ഷിച്ചൊക്കെ പോ… കേട്ടാ… വേറൊന്നും ന്റെ മോൻ കരുതണ്ട.. ചെല്ല്…. “”
അവരെന്റെ കവിളിൽ തഴുകി ന്നെ ആശ്വാസിപ്പിച്ചു. ഞാൻ പിന്നെ നേരെ വീട്ടിലേക്ക് പോന്നു. ഇടക്ക് അവൾ വിളിച്ചപ്പോ ടെസ്റ്റ് അയച്ചു അമ്മ പൊക്കി ന്ന് പറഞ്ഞതും പിന്നെ അവളും ഒന്നും മിണ്ടില്ല.
വീട്ടിലേക്ക് വണ്ടി നിർത്തി ഇറങ്ങാൻ നിന്നില്ല കറിലിരുന്ന് തന്നെ അങ്ങോട്ട് ഉറങ്ങി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
രാവിലെ ആൻഡ്രേസ്സയും അപർണ്ണയുമാണ് ന്നെ വിളിച്ചുണർത്തിയത്.. രാവിലെ രണ്ടിന്റേം ഒരുക്കം ഒക്കെ ഏകദേശം തുടങ്ങിയ മട്ടുണ്ട്.
“”മേലെ മുറി സ്ഥലം പോരാഞ്ഞിട്ടാണോ ചെക്കാ നിയിവിടെ വന്ന് ചുരുണ്ട് കൂടിയേ…?? ഏഹ്… നട അങ്ങ്ട്…..”” പറയുന്നതിനൊപ്പം ആൻഡ്രേസ്സ ന്നെ പിടിച്ചു മുന്നോട്ടേക്ക് തള്ളി റൂമിലേക്ക് കയറ്റി,
പിന്നെ എല്ലാം ഷെഡപാടെ ന്നായിരുന്നു.
കുളിച്ചിറങ്ങിയതും മുന്നിൽ ഒരു അത്യാവശ്യം പ്രായം തോന്നിക്കുന്ന ഒരാള്, തോളിൽ ഒരു ബാഗും കുറച്ച് സാധനങ്ങളുമുണ്ട്,…
