നിശാഗന്ധി – 7 3

“” ചേട്ടൻ കുവൈറ്റില… “”

 

അതിന് ഒരു ശെരിയും പറഞ്ഞു തിരിയുമ്പോ കാണുന്നത് കുശുമ്പ് കുത്തിയാ മുഖവുമായി ന്നെ നോക്കുന്ന മീനുനെയാണ്.

 

 

 

“” നമ്മക്കും.. വീടൊക്കെ ഇണ്ട്.,

നമ്മളോടും ചോദിക്കാം… ഹ്മ്മ്.. “”

 

അവൾ തല വെട്ടിച്ചു നിന്ന് പിറുപിറുത്തു.

 

 

“” ആഹ്ഹ് ഹാ നിനക്ക് വീടൊക്കെ ഉണ്ടായിരുന്നോ…?? ആയിശേരി….!!

അപർണ്ണേ ദേ…. മീനാക്ഷിക്ക് വീടൊക്കെയുണ്ട്ട്ടോ സ്വന്തായിട്ട്…!! “”

 

 

ഞാനവളെ നോക്കി യൊന്ന് ചിരിച്ചു, ഉടനെ അപർണ്ണയും ഞാനും ചിരി തുടങ്ങി, സഹികെട്ടു പുള്ളിക്കാരി ന്നെ പീച്ചാനും തല്ലാനും തുടങ്ങി,

 

 

 

“” നമ്മളിപ്പോ എങ്ങോട്ടാ സിദ്ധു പോണേ..?? “”

 

 

അവളൊന്ന് ഒതുങ്ങിയെന്ന് കണ്ടതും, അപർണ്ണ പുറകിൽ നിന്നും ചോദിച്ചതിന് ഞാൻ ചിരിയൊതുക്കി മീറ്റിലൂടെ അവളെ നോക്കി,

 

 

 

“” നിങ്ങളെന്റെ നാടും…

തറവാടൊന്നും കണ്ടിട്ടില്ലാലോ… “”

 

 

ഞാനതും പറഞ്ഞു ഇരുവരെയും നോക്കി, അത് കേട്ടതിലുള്ള സ്‌ക്റ്റ്മെന്റിൽ നിക്കയായിരുന്നു അവര്.

കാരണം ഞാൻ പറഞ്ഞ കഥകളിലൂടെ ന്റെ നാടും തറവാടും അവരെയെന്ത് മാത്രം സ്വാദീനിച്ചു ന്ന് നിക്ക് അറിയാമായിരുന്നു.

 

 

 

“” സിദ്ധു ബാക്കി കഥ…??

പിറ്റേന്ന് ന്താ ഉണ്ടായേ….””

 

 

അപർണ്ണ വീണ്ടും നിശബ്ദത ഭേദിച്ചു ന്നോട് ചോദിച്ചു.

 

 

“” പിറ്റേന്ന്… “”

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

റൂമിൽ ചെന്നൊന്ന് കുളിച്ചു പുറകിലൂടെ ഒന്നുമറിയാത്തവനെപോലെ കയറുമ്പോൾ പാചകത്തിന് വന്ന ചേട്ടൻമാർക്കൊരു കമ്പനി കൊടുകാം ന്നൊരു ഉദ്ദേശത്തിൽ ഞാൻ അങ്ങോട്ടേക്ക് നടന്നു,

 

ചെല്ലുമ്പോ പടകൾ എല്ലാം അവിടെ അടിഞ്ഞു കുടിട്ടുണ്ട്, അവളുമാർ എല്ലാം വല്യമ്മ ആൻഡ് കുടുംബശ്രീ സെറ്റപ്പ് ആളുകളുമായി ലിങ്ക് ആണ്, അവന്മാർ ആണെങ്കിൽ, ഇളക്കാനും, അരിയാനും.

 

പഠിച്ചില്ലേലും ഒരു തൊഴിലായല്ലോ എല്ലാർക്കും….

 

 

“” എല്ലാരും നല്ല പണിയിലാണല്ലോ…?? “”

 

 

കുളിച്ചു ഡ്രെസ്സും മാറി, നല്ല വെള്ള ടി ഷർട്ടും ഒരു ജെൻസിന്റെ ഷോർട്സും എടുത്തിട്ട്, അവരോട് കുശലം പറഞ്ഞു ഞാൻ സൈഡിൽ കണ്ട കമ്പിലേക്ക് കൈ ചാരി,

 

എനിക്ക് നല്ല സമയദോശമുണ്ട്…

ചാരിയാ കമ്പും കൊണ്ട് ഞാൻ നേരെ താഴെക്കൊരു പോക്ക്…

 

അതും പിഴിഞ്ഞ് വെച്ച തേങ്ങാ പാലിലേക്ക്… തലവഴി തേങ്ങാ പാലുമായി ഞാൻ. സംഭവം എന്താണെന്ന് ഒന്ന് വിശകലനം ചെയ്ത് വരുന്നതിന് മുന്നേ ദൂരെ നിന്നൊരു ആട്ട് എനിക്ക് നേരെ.. ഞാൻ തലയിലായ തേങ്ങാ പാലും കൊണ്ട് അങ്ങോട്ട് നോക്കുമ്പോൾ വല്യമ്മ മോനെ ന്നും വിളിച്ചോടി വരുന്നു. കൂടെ അവരും…

 

 

 

‘” എത്ര നേരം കഷ്ടപ്പെട്ടിട്ടാണെന്ന് അറിയോടാ… ഇത് ഇങ്ങനെ ആക്കിയേ.. എല്ലാം കളഞ്ഞു പുളിച്ചില്ലേ നാറി….’””

 

 

വിശാല് നിന്ന് തെറിക്കാൻ തുടങ്ങി, മനസ്സിനക്കരയിലെ kpsc ലളിത ചേച്ചിയെ ആണെനിക്ക് ആ നിമിഷം ഓർമ്മ വന്നത്..

 

ഉടനെ ഞാൻ അവനെ നോക്കിയൊന്ന് ചിരിക്കാൻ മറന്നില്ല… അവൻ നിന്ന് വിറക്കുകയാണ്… അത് കണ്ടാ അറിയാം പാവം നല്ലോണം കഷ്ടപ്പെട്ടാ ഇത് ഉണ്ടാക്കിയെ ന്ന്…

 

 

“” സോറി അളിയാ…. “”ന്നെ അപ്പുറവും ഇപ്പുറവും നിന്ന് ന്നെ പിടിച്ചെഴുനേൽപ്പിക്കുന്നവരെയോന്ന് നോക്കി അവൻ നിക്ക് നേരെ പല്ല് കടിച്ചു.

 

 

“” അവന്റെ സോറി…!!

ചേട്ടാ…തേങ്ങാ പാലിൽ എന്തെകിലും കുറവുണ്ടെങ്കിൽ ദേ….

ഇവനെ പിഴിഞ്ഞോഴിച്ചാ മതി…രണ്ട് ലിറ്റർ കുറയാതെ കിട്ടും ഇതീന്ന്… പിന്നെ പിണ്ണാക്ക് ഇടക്ക് കേറാതെ നോക്കണോന്ന് മാത്രം…””

 

 

അവൻ അതും പറഞ്ഞു വീണ്ടും തേങ്ങ തീരുമാൻ തുടങ്ങി.. ഉടനെ വല്യമ്മമാർ അടക്കം എല്ലാം ചിരി തുടങ്ങി.. ആ അമല്ലെന്ന് പറയുന്നവനാണെകിൽ ശ്വാസം പോലും എടുക്കാൻ മെനക്കേടാതെ നിന്ന് ച്ചിരിക്കുന്നു… നാറി….

Updated: April 4, 2025 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *