“” ദേ.. ടാ സ്റ്റെഫിയെ പോലെ വേറൊരാള്… “” ഞാൻ ല്ലാരേം ചൂണ്ടി, പക്ഷെ അവരെല്ലാം ചാഞ്ഞായിരുന്നു, അതോ ചാഞ്ഞ പോലെ അഭിനയിക്കയാണോ…? , അവരെ നോക്കി തിരിഞ്ഞ ആ കണ്ണുകൾ ന്നെ ഒന്ന് ചൂർന്നു നോക്കി, ഇത് കോപ്പി അല്ല ഒർജിനൽ പ്രിന്റാ…
സംഭവം കയ്യിന്ന് പൊയ് ന്ന് മാനസികയതും ഞാൻ പതിയെ അവരെ നോക്കാതെ മുന്നോട്ട് നടന്നു
“” മാഗുയിലെ പൂങ്കുയിലെ സെയ്തി ഒന്ന് കേള്
ഉന്നൈ മാലൈയിട തേടി വരും നാള് എന്ത നാള്…”””
ഓരോ വരികൾ വീണ്ടും ആവർത്തിച്ചു പാടുമ്പോൾ ഞാൻ വേഗതയും കൂട്ടിയിരുന്നു,
കുറച്ച് ദൂരം ചെന്ന് ഒന്നണച്ചേണ്ണിക്കുമ്പോ അവരുടെ കയ്യിന്ന് രെക്ഷപെട്ടല്ലോ ന്നൊരു ആശ്വാസം ഉണ്ടായിരുന്നു, പക്ഷെ സൈഡിലേക്ക് വീണ ഇരുട്ട് ന്നെ അധിക നേരം സന്തോഷിക്കാൻ സമ്മതിച്ചില്ല.
“” ഇവിടെ വാടാ അലവലാതി… “” തൊട്ടടുത്ത നിമിഷം ന്റെ ഷർട്ടിൽ പിടി മുറുകി, അവളെന്നെയും കൊണ്ട് അകത്തേക്ക് നടന്നു.
കൂടെ ആരോ ചിരിക്കുന്ന ശബ്ദവും.
“” ആരെങ്കിലും കാണുന്നേന് മുന്നേ കേറി വരാനാ നിന്നോട് പറഞ്ഞെ… “”
അവള് ചുറ്റും നോക്കി, ന്നോട് ശബ്ദം കുറച്ച് മുരണ്ടു.
“” ഇല്ല… ഞാങ്കേറില്ല… ന്നോട് അങ്ങോട്ടേക്ക് കേറല്ലെന്ന് പറഞ്ഞ്… “”
കൊച്ച് കുട്ടികൾ വാശി പിടിക്കുന്ന പോലെ ഞാൻ കയ്യും കെട്ടി നിന്ന്.
“” ആര് പറഞ്ഞുന്നാ…??? നീ കളിക്കാതെ കേറി വരുണ്ടോ സിദ്ധു.. “”
ന്നിട്ടും വരില്ലെന്ന് കണ്ടവൾ ന്റെ വീക്നെസ്സിൽ പിടിച്ചു,
“” വന്നാ…. വന്ന ഒരു സൂത്രം തരാം…. “”
“” ഏഹ്… സൂത്രോ… ന്ത്…സൂത്രാ…? “”
ന്റെ കണ്ണ് വിടർന്നു.
“” അതൊക്കെയുണ്ട് വന്നാ പറയാം.. “”
ഞാൻ പിന്നെ ഒന്നും നോക്കില്ല, വാശിയൊക്ക അവിടെ കണ്ട ഏതോ തെക്കൻ കാറ്റിൽ ഒഴുക്കി വിട്ട് അകത്തേക്ക് കയറി.
അക്ഷരയും കൂടെ കയറിയതും അവള് കതകടച്ചു, അയ്യേ…ഇവളിരിക്കുമ്പോ എങ്ങനാ സൂത്രം വാങ്ങുന്നെ.. ശേ…
ഞാൻ പതിയെ അവളോട് ഒന്ന് ചേർന്നിരുന്ന് ആ കാതിൽ അത് പറഞ്ഞതും അവളെന്നെ തറപ്പിച്ചോന്ന് നോക്കി, അതോടെ ഞാൻ വീണ്ടും സൈഡ് ആയി.
“” സിദ്ധു… ന്താ നിന്റെ ഉദ്ദേശം…?? “”
അവളെനിക്ക് മുന്നിൽ കയ്യും കെട്ടി നിന്ന്, കൂടെ മറ്റവളും. ഞാൻ കാര്യം മനസിലാവാത്ത പോലെ അവരെ നോക്കി, സൈഡിലെ അവളുടെ ഫോൺ കയ്യിലെടുത്തു.
“” ദേ…ടി…നമ്മള്….!!””
ഫോണിലെ വാൾപേപ്പർ ഉയർത്തിക്കാട്ടി ഞാൻ പറഞ്ഞതും, അവളോടി വന്നാ ഫോൺ ബെഡിലേക്കെറിഞ്ഞു
“” നമ്മളല്ല….!! അമ്മേടെ നായര്… ദേ സിദ്ധു ന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല്… “”
ഞാൻ അവളെയും ബെഡിൽ കിടക്കുന്ന ഫോണിലേക്കും നോക്കി, വീണ്ടും ഫോൺ കയ്യിലെടുത്തു
“” സിദ്ധു ചോദിച്ച കേട്ടില്ലേ,, ന്താ നിന്റെ പ്ലാനെന്ന്.. കല്യാണം കഴിഞ്ഞും ഇങ്ങനെ കുടിച്ചു ബോധമില്ലാണ്ട് നടക്കാനാണോ നിന്റെ ഉദ്ദേശം ന്ന്…!””
അക്ഷര ന്നോട് മുരണ്ടു,
“” ഒരിക്കലുമല്ല…. ഞാൻ കുടിക്കണത് അവൾക്കിഷ്ടല്ല.. അതോണ്ട് ഞാൻ കൂടി കുറയ്ക്കും…. അവളോട് ചോദിച്ചിട്ട് മാത്രേ പിന്നെ ഞാൻ കുടിക്കു… “”
ഇതിനോടകം ന്റെ ബോധം ഏകദേശം തീരുമാനം ആയിരുന്നു.. അക്ഷര സൈഡിലേക്ക് നോക്കിയൊന്ന് ചിരിക്കുന്നത് കണ്ടു, അപ്പൊ അവിടേം അത് ഏറ്റിട്ടുണ്ട്.
“” ചേച്ചി…. “” ഞാൻ ഈണത്തിൽ വിളിച്ചു..
ഉടനെ അക്ഷര വിളി കേട്ടു,
“” നിന്നെയല്ല ന്നെയാ… “” ആ വിളിയുടെ അവകാശി ആരാണെന്ന് അറിയാവുന്നത് കൊണ്ട് അവൾ തന്നെ അക്ഷരയെ തടഞ്ഞു.
ബെഡിലേക്ക് ഇരുന്നവൾ ന്നോട് ചേർന്നു, ഞാൻ ആ തോളിലേക്ക് തല ചായിച്ചു.
അവളെന്നെ ആ നിറഞ്ഞ മിഴികളോടെ നോക്കി, ഏയ്യ്..ഇവള് കരഞ്ഞോ….??
