ഇതെന്റെയാ… “”
അവളുടെ കഴിപ്പ് നോക്കി ഞാൻ മുരണ്ടു ഒപ്പം പ്ലേറ്റ് പുറകിലേക്ക് മാറ്റിപ്പിടിച്ചു.
“” ഓഹ് പിന്നെ… ഇങ്ങോണ്ടാ… “”
ഒന്ന് ചൂർന്നു നോക്കിയവൾ അത് വകവെക്കാതെ ന്റെ കയ്യിന്ന് അത് തട്ടിപ്പറിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ടതും
“” നീയെന്തോന്നാ നുമ്പേ… പറയാവന്നേ…!””
അവളുടെ കയ്യിൽ ഇരിക്കുന്ന പാത്രത്തിൽ നിന്നും ഞാനും ഒരെണ്ണം കയ്യിലെടുത്തു.
“” ഹാ…. വന്ന കാര്യം മറന്ന്.. അദേ… “”
ഒരേസമയം രണ്ടെണ്ണം വായിലേക്ക് കുത്തികേറ്റി അവളെന്റെ മുഖത്തേക്ക് നോക്കി
“” സമയോണ്ട്…!! ഇറക്കിട്ട് പറഞ്ഞാ മതി.. ഇനി തൊണ്ടേൽ കുടുങ്ങിട്ട് കൊണ്ടോടാൻ വയ്യ…””
അതിന് അവളെന്നെ നോക്കിയൊന്ന് ചിരിച്ചു, അവിടുന്ന് കയ്യും തൂത്തു എഴുനേറ്റു.
“” വാ… വന്നേ… നിക്കൊന്ന് പൊറത്തോണം… “”
അവസാനത്തെ കഷ്ണം വായിലേക്ക് വെക്കാൻ തുടങ്ങുമ്പോ അവളെന്റെ കൈക്ക് കേറി പിടിച്ചു..
“” നിനക്ക് വേണേൽ നീ പൊടി… അതിന് ഞാനെന്തിനാ വരണേന്ന്..?? “”
“” ഒന്ന് വായേട്ടാ, പ്ലീസ്… നിക്ക് നടക്കാൻ വയ്യാത്തോണ്ടല്ലേ….. “”
അവളൊന്ന് കെഞ്ചി ന്നോട് മുഖമനക്കുമ്പോൾ ഞനൊന്ന് ചിരിച്ചു അവിടുന്ന് പതിയെ എഴുന്നേറ്റു.
“” നിങ്ങളിത് എങ്ങോട്ടാ…?? “”
ഇറങ്ങാനായി നില്കുമ്പോ സ്റ്റെഫി കയ്യിലെ അരക്ക് കളയാൻ കുറച്ച് എണ്ണയും കയ്യിൽ തേച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നതും അവൾക്ക് വാലായി പൂർണ്ണിമയും ഉണ്ടായിരുന്നു.
അതിന് അറിയില്ലെന്ന് അംഗ്യം കാണിക്കുമ്പോ പൂജ അവരെ നോക്കി
“” എനിക്ക് പൂർണ്ണിമയെ ഒന്ന് കാണണ്ടകാര്യോണ്ട്..
അപ്പോ ഏട്ടൻ ഇവിടുള്ളൊണ്ട് വെറ്തെ നടക്കണ്ടല്ലോ ന്ന് വെച്ച്.. “”
അവള് രണ്ടാളേം നോക്കി പറഞ്ഞതും, ഞാനുടനെ അവളെ നോക്കി,
“” പൂർണ്ണിമയല്ലേ ദോ ആ നിക്കുന്നെ… നിനക്ക് അങ്ങോട്ട് നോക്കിയങ് പറഞ്ഞാ പോരെ… വെറുതെ ഞാൻ വരണ്ട കാര്യോണ്ടോ…?? “”
ഞാനവിടെ ഇരുന്നു. ഉടനെ അവള് തലക്ക് കൈ കൊടുത്തു.
“” എടാ പോട്ടണേട്ടാ…. ഈ പൂർണ്ണിമയല്ല.. അന്ന് നമ്മള് ബീച്ചി വെച്ചെന്റെയൊപ്പം കണ്ടില്ലേ അവള്… ആ പൂർണ്ണിമ… “”
അതിന് മൂന്നും നിന്ന് ചിരിച്ചതും, ഞനൊന്ന് തലച്ചോറിഞ്ഞു അവിടുന്ന് പതിയെ വെളിയിലേക്ക് ഇറങ്ങി,
“” ന്നാ ഞങ്ങളും വരാം… അതാവുമ്പോ ഏട്ടന്റേം ഏട്ടത്തിടേം കൂടെ അമ്പലത്തിൽ കേറി ദീപാരാധയും തൊഴാല്ലോ…””
അതിന് ശെരിവെക്കുമ്പോ പൂർണ്ണിമ അവളേം കൊണ്ടകത്തേക്ക് കയറി,
“” ന്നാ ഞാനും പൊയ് ഡ്രെസ്സ് മാറിട്ട് വരാം… “”
അവളിട്ടിരുന്ന ചുരിദാർ നോക്കി അവളെന്നോട് പറഞ്ഞു നടക്കാൻ തുടങ്ങുമ്പോ,
“” ടാ…. “” മുന്നിലേക്ക് നടന്നവളെ ഞാൻ വിളിച്ചതും അവളെന്താണെന്ന് ചോദിച്ചു,
അതിന് അവളുടെ അടുത്തേക്ക് പതിയെ നടന്നതും എനിക്കെന്തോ പറയാനുണ്ടല്ലോ ന്ന് തോന്നി അവളും നിക്കടുത്തേക്ക് നടന്നു.
“” നമ്മളിപ്പോ പോണേ.. ഏതമ്പലത്തിലേക്കാ..??””
ഞനവളോട് തിരക്കുമ്പോ.
“” ശിവന്റമ്പലത്തില്… ന്താട്ടാ…?? “”
ആഹ്ഹ് പെട്ട്… ന്റെ മുഖഭാവം കണ്ടു അവള് പുരികം വളക്കുമ്പോ
“” അത്… അതുപിന്നെ നിക്ക് തൊഴാൻ അറിഞ്ഞുടാ.. “”
ഞനൊരു ചമ്മലോടെ അവളോട് പറഞ്ഞതും.
“” അത്രേ ഉള്ളോ.. ഇതിനാണോ കിടന്ന് വിയർത്തെ… ഡോണ്ട് വറി മാൻ.. ഞാനില്ലേ… “”
അവളൊന്ന് ചിരിച്ചു അകത്തേക്ക് കയറി, കൂടെ ഞാനും
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” നീയുണ്ടോ അകത്ത്…?? “”
ഞാൻ നേരെ വെളിയിലെ ബാത്‌റൂമിലേക്ക് നടന്നതും, അകത്ത് അനക്കം.
