ചാരു മറുത്തൊന്നുംപറയാതെ എല്ലാം കേട്ടിരുന്നു.
ഭദ്ര തുടർന്നു…
“ഒരീസം ഊട്ടുപുരയിൽ ജോലിചെയ്‌തോണ്ടിരുന്ന പാറുവേച്ചിയെ ചെറിയമ്പ്രാൻ വിളിച്ചോണ്ട് പോയി, ന്തിനാണെന്നറിയാൻ ഞാൻ കുറച്ചു കഴിഞ്ഞുപോയിനോക്കി.
അർദ്ധ നഗ്നയായി ചെറിയമ്പ്രാന്റെ കാമലീലകൾക്ക് മുന്നിൽ നിസ്സഹായതയായി നിൽക്കുന്ന പാറുവേച്ചിയെയാണ് നിക്ക് അവിടെ കാണാൻ കഴിഞ്ഞത്.
കാമം മൂക്കുമ്പോൾ ഒളിഞ്ഞിരുന്ന് മനക്കലെ ദാസിപെണ്ണുങ്ങളെ പ്രാപിക്കുന്ന തംമ്പ്രാക്കളോട് പുച്ഛായിരുന്നു നിക്ക്.
പാറുവേച്ചിടെ മകൾ അമ്മാളുവാണ് അന്ന് നിക്ക് കൂട്ടായിട്ടുണ്ടായിരുന്നത്,
ന്റെ സങ്കടങ്ങളും, ദുഃഖങ്ങളും ഓളോടാ ഞാൻ പങ്കുവച്ചിരുന്നത്.
സത്യത്തിൽ ഓളാദ്യം പാറുവേച്ചിയുടെകൂടെ
മനക്കല് വന്നപ്പോൾ ഞാനവിടെ ദാസിപ്പണിക്ക് വന്നതായിരുന്നു ന്നാ വിചാരിച്ചേ.
തമ്പ്രാട്ടികുട്ട്യാണെന്നറിഞ്ഞപ്പോൾ ന്നോട്
ശ്ശ കലം പാലിച്ചു.
പിന്നീട് ന്റെ കളികൂട്ടുക്കാരിയായി അമ്മാളു.
തൈക്കാട്ട് മനക്കലിന് പുറത്തൊരു ലോകമുണ്ടെന്ന് ഓളെനിക്ക് കാണിച്ചു തന്നു.
അമ്മാളുന്റെ കൂടെ തൊടിമുഴുവൻ ഓടിച്ചാടി നടക്കും.
ആണ്ടുകൾ കഴിഞ്ഞപ്പോ
നിക്കെന്തോ ദേവിടെ അനുഗ്രഹം ണ്ടെന്ന് പറഞ്ഞ വല്ല്യച്ഛൻ കാവില് വിളക്ക് കൊളുത്താൻ ന്നെ ഏൽപ്പിച്ചു.
കൂടെ കർശന ചട്ടങ്ങളും
അമ്മാളുന്റെ കൂടെ ഇനി കണ്ടുപോകാരുതെന്ന് പറഞ്ഞു,
എന്നെക്കാളും ദുഃഖം അമ്മാളുനായിരുന്നു.
സന്ധ്യക്ക് വിളക്ക് കൊളുത്താൻ കാവിലേക്ക് പോകുമ്പോ
ആരുല്ല്യാന്ന് ഉറപ്പ് വരുത്തി ഓള് ന്നെ കാണാൻ വരും, തൊടിയിലെ കായ്കളും മറ്റു പറിച്ചുകൊണ്ട്.
“അമ്മാളു ഇപ്പ ഏവിട്യാ…”
ചാരു ഇടയിൽ കയറി ചോദിച്ചു
മുല്ലമൊട്ടുകൾ വാരിവിതറുന്നപോലുള്ള
ചെറു പുഞ്ചിരി മാത്രമാണ് ഭദ്ര മറുപടിയായി അവൾക്ക് കൊടുത്തത്.
ഭദ്ര തുടർന്നു.
“അന്ന് അമാവാസിനാൾ പതിവിലും നേരത്തെ അന്ധകാരം കാവിനുചുറ്റും പരന്നു. വിളക്ക് കൊളുത്താൻ വൈകിയ ഞാൻ ഇശ്ശിവേഗം നാഗക്കാവിലേക്ക് നടന്നു.
കാവിനോടടുക്കുമ്പോഴും ഇരുട്ട് വ്യാപിച്ചു കൊണ്ടിരുന്നു.
ദുഷ്ട്ടശക്തികൾ താണ്ഡവമാടുന്ന അമാവാസിനാളിൽ എന്തോ അപകടം സംഭവിക്കുണുണ്ടെന്ന് നിക്ക് മനസ്സിലാക്കി.
കാവിനുപുറത്തെ ദീപസ്തംഭത്തിൽ തിരിതെളിയിച്ച് മൂന്നുതവണ വലം വച്ച്
പുറത്ത് കാവലിരിക്കുന്ന നഗങ്ങൾക്ക് മുൻപിൽ തിരികൊളുത്തിയിട്ട് ഞാൻ കാവിലേക്ക് കാലെടുത്തുവച്ചതും
നാഗക്കാവിന് പിന്നാംപുറത്തനിന്ന് ഒരു സ്ത്രീയുടെ നിലവിളിശബ്ദവും ഒരുമിച്ചായിരുന്നു.
ഞാൻ വേഗം നാഗപ്രതിഷ്ഠയുടെ പിന്നിലേക്ക് ചെന്നുനോക്കിയതും അവിടെ കണ്ട കാഴ്ച്ച ന്നെ ആകെതളർത്തി.
ന്റെ അമ്മാളു…”
ഭദ്ര പറഞ്ഞു നിർത്തി.
“അമ്മാളുവിന് ന്തു പറ്റി”
ആകാംക്ഷയോടെ ചാരു ചോദിച്ചു.
ഭദ്രയുടെ മുഖഭാവംമാറി കവിളുകൾ ചുവന്നുതുടുത്തു. കണ്ണിൽ നിന്നും രക്തമൊഴുകി.
ചാരു, കസേരയിൽനിന്നും എഴുന്നേറ്റു.
പെട്ടന്നാണ് അടഞ്ഞുകിടന്നവാതിലിൽ ആരോ ശക്തമായി മുട്ടിയത്.
“ആരാ അത്…”
ഉച്ചത്തിൽ ചാരു ചോദിച്ചു.”
“ന്താ കുട്ട്യേ, വാതില്കൊട്ടിയടച്ച് ഇയ്യാരോടാ സംസാരിക്കണെ..തുറക്ക വേഗം..”
അടഞ്ഞുകിടന്ന വാതിലിൽ മുട്ടികൊണ്ട് മുത്തശ്ശി പറഞ്ഞു.
ഭദ്ര വാതിലിന്റെ ഓടാമ്പലിലേക്ക് നോക്കിയതും അവ താനെ തുറന്നു.
അകത്തേക്ക് കടന്ന മുത്തശ്ശി ചുറ്റിലും നോക്കി.
“ന്താ നോക്കണേ മുത്തശ്ശി…?”
കസേരയിലിരുന്നുകൊണ്ടു ചാരു ചോദിച്ചു.
“മ്…. നല്ല പാലപ്പൂവിന്റെ ഗന്ധണ്ടല്ലോ കുട്ട്യേ…”
ശ്വാസത്തിന്റെ കൂടെ ഗന്ധവും വലിച്ചുകൊണ്ട് ഭാർഗ്ഗവിതമ്പുരാട്ടി
കിഴക്കേഭാഗത്തേക്ക് നോക്കി…
“മ്… പാല പൂത്തിരിക്കുണു.. ത് പതിവില്ല്യാത്തതാണല്ലോ..”
ഭാർഗ്ഗവിതമ്പുരാട്ടിയുടെ സംസാരം കേട്ട ഭദ്ര ആർത്തുച്ചിരിച്ചു…
എന്ത് ചെയ്യണമെന്നറിയാതെ ചാരു പകച്ചു നിന്നു.
“ന്നെ നിനക്കലാണ്ട് ആർക്കും ദർശിക്കാൻ കഴിയില്ല്യാ..”
ഭദ്ര ചാരുവിനോടയി പറഞ്ഞു.
“വൈകണ്ട നേരത്തെ കിടന്നോളൂ., നാളെവൈകിട്ട് മഠത്തിൽ തിരുമേനി വരേണ്ടാകും, ചിലപ്പോ ആവാഹന കർമ്മങ്ങളൊക്കെ വേണ്ടിവരും,”
