ഭദ്ര നോവല്‍ 2

ചമ്മലകൾക്ക് മുകളിൽ സ്വർണ്ണനിറമുള്ള ഒരു സർപ്പം ഫണമുയർത്തി സിൽക്കാരം പുറപ്പെടുവിച്ച് ചാരുവിന് നേരെ നിന്നു.

കാറ്റിന്റെ കുസൃതി വികൃതിയായി മാറാൻ അധികനിമിഷം വേണ്ടിവന്നില്ല.
ശക്തമായകാറ്റ് ആൽമരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ ഹരംകൊള്ളിച്ചു അവ കൂട്ടം കൂട്ടമായി പറന്നുയർന്നു.

കാവിലെ നാഗവിഗ്രഹങ്ങൾക്കുമുൻപിലർപ്പിച്ച മഞ്ഞൾപ്പൊടി വായുവിൽ പറന്നുയർന്നു.
ഇതുവരെ കാണാത്ത കാഴ്ച്ചകൾ അവളെ ഭയത്തിന്റെ മുൾമുനയിൽ കൊണ്ടുനിർത്തി. പിന്തിരിഞ്ഞു ഓടിയാലോയെന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെട്ടു.
തണുത്ത സന്ധ്യയിലും അവളുടെ നെറ്റിയിൽ വിയർപ്പിന്റെ ജലകണികൾ ഉടലെടുത്തു.
തന്റെ ധൈര്യമെല്ലാം ഒരുനിമിഷം ചോർന്നുപോയപോലെ തോന്നി.

സർപ്പം അവളുടെ അടുത്തേക്ക് ഫണമുയർത്തി ഇഴഞ്ഞു നീങ്ങി.

ചാരു പിന്നിലേക്ക് പിന്നിലേക്ക് കാൽച്ചുവടുകൾ വച്ചു.
വൈകതെത്തന്നെ വേരോട് കൂടിയ വലിയ ആൽമരത്തിൽ തട്ടിനിന്നു.

മരണം തോട്ട് മുൻപിൽ..!
എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്നു. കാവിലേക്ക് വരാൻ തോന്നിയ നിമിഷത്തെ ശാപവാക്കുകളാൽ അഭിഷേകം ചെയ്തു.

സർപ്പം ഫണമുയർത്തി അവൾക്ക് നേരെ അടുത്തു.
അതിന്റെ കണ്ണിനിന്നും അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു പ്രതികാരത്തിന്റെ രൂപത്തിൽ തന്നെ ഉന്മൂലനം ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു ശക്തിയാണെന്ന്.

കഴുത്തിലണിഞ്ഞ,
നാമജപമന്ത്രങ്ങളാൽ കറുത്തചരടിൽകോർത്ത ഏലസ് വലം കൈകകൊണ്ട് മുറുക്കെ പിടിച്ച് ചാരു കണ്ണുകളടച്ച് നാമം ജപിക്കാൻ തുടങ്ങി.

“സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം,
മാണിക്യ മൌലി സ്ഫുരത്,
താരാനായക ശേഖരാംസ്മിത മുഖീ,
മാപീന വക്ഷോ രുഹാം പാണിഭ്യാംമളി
പൂര്‍ണരത്ന ചഷകം,
രക്തോല്പലം ബിഭ്രതീം സൌമ്യാം
രത്ന ഘടസ്‌ഥ രക്തചരനാം,
ധ്യായേത്‌ പരാമംബികാം”

പതിയെ അവൾ കണ്ണുതുറന്നു,
പ്രകൃതിശാന്തമായിരിക്കുന്നു,
ദാഹവും,ഭയവും ഒരുപോലെ അനുഭവപ്പെട്ടു
കഴുത്തിലേക്കോലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ ഇടം കൈകൊണ്ട് തുടച്ചുനീക്കി സർപ്പം ഫണമുയർത്തി നിന്ന സ്ഥലത്തേക്ക് നോക്കി.
പതിയെ അവൾ കണ്ണുതുറന്നു,
പ്രകൃതിശാന്തമായിരിക്കുന്നു ദാഹവും,ഭയവും ഒരുപോലെ അനുഭവപ്പെട്ടു
കഴുത്തിലേക്കോലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ ഇടം കൈകൊണ്ട് തുടച്ചുനീക്കിട്ട് സർപ്പം ഫണമുയർത്തിനിന്ന സ്ഥലത്തേക്ക് നോക്കി.

സർപ്പം അപ്രത്യക്ഷമായിരിക്കുന്നു.

“ഹോ..”

ചാരു ദീർഘശ്വാസമെടുത്ത്‌വിട്ടു
എങ്കിലും ഭയം വിട്ടുപോയിരുന്നില്ല.
എത്രയുംപെട്ടന്ന് തിരിച്ചുപോകണമെന്ന ചിന്തയോട്കൂടി ചാരു വേഗം നാഗക്കാവിൽനിന്ന് പുറത്ത് കടക്കാൻ തീരുമാനിച്ചു.

ഇരുട്ട് വീണുത്തുടങ്ങി,ചന്ദ്രന്റെ നിലാവെളിച്ചം കാവിലേക്കെത്തിനോക്കി.

“ഈശ്വരാ… ന്നെ പ്പ മനക്കല് തിരക്കുന്നുണ്ടാവൂല്ലോ..”
അവൾ സ്വയം പറഞ്ഞു.

രാത്രിയുടെ ലാളനം ചാരുവിന്റെ മുടിയിഴകളെ തഴുകികൊണ്ടേയിരുന്നു ശരീരത്തിലുടനീളം കുളിര് കോരുന്നപോലെ അനുഭവപ്പെട്ട അവൾ കാവിലൂടെ പതിയെനടന്നു.
കൊഴിഞ്ഞുവീണ ചമ്മലകളിൽ ചവിട്ടുമ്പോഴും ചാരു വളരെയധികം ശ്രദ്ധചെലുത്തിയിരുന്നു.

സന്ധ്യാനാമ്മങ്ങൾ അവളറിയാതെ നാവിൽനിന്നും പൊഴിയാൻതുടങ്ങി.

നാഗക്കാവിന് പുറത്തക്കടന്നതും
ചാരു പിന്തിരിഞ്ഞു നോക്കി.
താനാരെയാണോ തിരക്കിവന്നത് അവരിവിടേതന്നെയുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

പക്ഷേ കാവിൽ സ്ത്രീ സ്പർശമുണ്ടായൽ സംഭവിക്കുന്ന അനർത്ഥത്തെക്കുറിച്ച് അവളോർത്തില്ല.

തിരിഞ്ഞുനടന്ന തന്നെ ആരോ പിന്തുടരുന്നുണ്ടെന്നു തോന്നിയ ചാരു ഉടനെകാവിലേക്ക് തിരിഞ്ഞുനോക്കി.

“ഇല്ല്യാ…ആരുല്ല്യാ….ചിലപ്പോ ന്റെ തോന്നലാവും.”
മനസിന് ധൈര്യംകൊണ്ടുത്ത് അവൾ വീണ്ടും നടന്നു,

പിന്നിൽ ചമ്മലകൾ ഞെരിയുന്ന ശബ്ദം അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി.

“ണ്ട്..ആരോ ണ്ട് ന്റെ പിന്നിൽ..അമ്മേ ദേവീ… ആപത്തിൽനിന്നെന്നെ നീ രക്ഷിക്കണേ..”

കഴുത്തിൽ ജപിച്ചുകേട്ടിയ ഏലസ്സ് വലം കൈകൊണ്ട് മുറുക്കെപിടിച്ച് ചാരു ഒരുനിമിഷം നിന്നു.
ചാരു നിശ്ചലമായപ്പോൾ ചമ്മലഞെരിയുന്ന ശബ്ദവും നിലച്ചു.
അവൾ തിരിഞ്ഞുനോക്കി

Leave a Reply

Your email address will not be published. Required fields are marked *