ഭദ്ര നോവല്‍

“ഓം നമഃ ശിവായഃ
ഓം നമഃ ശിവായഃ
ഓം നമഃ ശിവായഃ
ഓം നമഃ ശിവായഃ
ഓം നമഃ ശിവായഃ
ഓം നമഃ ശിവായഃ”

അടഞ്ഞുകിടന്ന വാതിൽ ആരോ തുറന്നപ്പോഴാണ് അയ്യാൾ തിരിഞ്ഞു നോക്കിയത്.

“മോളെ…ചാരൂ… ഒന്ന് വേഗം വര്യാ…”
ഇടറുന്ന ശബ്ദത്തിൽ അയ്യാൾ വിളിച്ചു.”

ചാരു മുറിയിൽ പ്രവേശിച്ചപ്പോഴേക്കും എല്ലാം അപ്രത്യക്ഷമായിരുന്നു…

“അച്ഛൻ വന്നു ന്ന് ‘അമ്മ പറഞ്ഞു.”
പുഞ്ചിരിച്ചുകൊണ്ട് ചാരു അകത്തേക്ക് വന്നു.

“ചാരു….ദേ അവിടെ സർപ്പങ്ങൾ,”

ഭയന്ന് വിയർത്തൊഴുകുന്ന അയ്യാളെ കണ്ടപ്പോൾ ചാരുചുറ്റിലും നോക്കി..

“എവിട്യാ… ഞാൻ കണ്ടില്ല്യല്ലോ..”

മാധവൻ ഇടവും വലവും നോക്കി.
അവിടെ ഒന്നുംതന്നെ കാണാൻകഴിഞ്ഞില്ല.

“ന്താ അച്ഛാ.. ന്താ കണ്ടേ… എവിട്യാ സർപ്പം..?
സംശയത്തോടെ ചാരു വീണ്ടു ചോദിച്ചു.

“ഏയ് ഒന്നുല്ല്യാ…”

അയ്യാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നത് അവൾ നോക്കിനിന്നു.

ചാരു കട്ടിലിൽ ചെന്നിരുന്നു.
അൽപ്പനേരം മിഴികളടച്ച് മനസിനെ ഏകാഗ്രമാക്കി.

പക്ഷെ അടങ്ങാത്തപ്രതികാരവുമായി രൗദ്ര ഭാവത്തിൽ നിൽക്കുന്ന ഭദ്രയുടെ മുഖം പെട്ടന്ന് അവളുടെ മനസിൽ മിന്നിമഞ്ഞു.

അന്നോളം കണ്ടിട്ടില്ലാത്ത ഭാവമാറ്റം ചാരുവിനെ ഭയത്തിന്റെ മുൾമുനയിൽ കൊണ്ടുനിർത്തി.
വേഗം അവൾ കോണിപ്പാടികൾ ഇറങ്ങി താഴേക്ക് ചെന്നു.

“നേരം ഇശ്ശ്യായിട്ടും ഹരികുട്ടനെ കണ്ടില്ല്യല്ലോ മോളെ..”

ഉമ്മറത്തേക്ക് വന്ന ചാരുവിനോട് ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

“വൈകും ന്ന് അമ്മ പറഞ്ഞിരുന്നു മുത്തശ്ശി.”

ചാരു മുത്തശ്ശിയെ തൊട്ടുരുമ്പി ഉമ്മറത്തിണ്ടത്ത് ഇരുന്ന്
നീട്ടിവച്ചിരിക്കുന്ന തമ്പുരാട്ടിയുടെ കാല് ചാരു പതിയെ ഉഴിഞ്ഞുകൊണ്ടുത്തു.

“മ്…ന്താ പ്പ ഒരു സ്നേഹ പ്രകടനം”
പുഞ്ചിരിച്ചുകൊണ്ട് തമ്പുരാട്ടി ചോദിച്ചു

“മുത്തശ്ശി നിക്ക് ഒരു കാര്യം ചോദിക്കാണ്ട്..”
മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.

“നിക്ക് അറിയണതാണെ ചാ ഞാൻ പറയാ..”

“പണ്ട്…. മനക്കല് ദേവൻ ന്ന് പറഞ്ഞ ആരേലും ണ്ടായിരുന്നോ…”

“ഉവ്വ്…തൊക്കെ നിനക്ക് എവിടന്നാ കിട്ട്യേ…”
അദ്ഭുതത്തോടെ തമ്പുരാട്ടി ചോദിച്ചു.

“അതൊക്കെയുണ്ട്…
അറിയുച്ചാ പറയൂ മുത്തശ്ശി..”

തമ്പുരാട്ടിയുടെ കവിളിൽ പിടിച്ചുകൊണ്ട് ചാരുചോദിച്ചു.

“വടക്കേപ്പാട്ട് മനക്കലെ കുട്ട്യ…
ഇവിട്യാ മുഴുവൻ സമയവും ണ്ടാവാറ്…”

“അപ്പൊ അമ്മാളുവോ..?”
തമ്പുരാട്ടി പറഞ്ഞു തീരുമ്പോഴേക്കും ചാരു അടുത്തചോദ്യം ചോദിച്ചു.

“ദേവി….തൊക്കെ ആരാ പറഞ്ഞുതരണെ…”
ആശ്ചര്യത്തോടെ തമ്പുരാട്ടി ചോദിച്ചു

“അവരൊക്കെ എവിട്യാ..?”
മറുചോദ്യം കേട്ടപ്പോൾ ഭാർഗ്ഗവിതമ്പുരാട്ടിയുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച ചാരു
വീണ്ടും ചോദ്യം ആവർത്തിച്ചു.

“ആദ്യ പ്രസവത്തിൽ അമ്മാളും കുഞ്ഞും കാലം ചെയ്തു.,
ഓള് മരിച്ച അന്ന് തന്നെ ദേവന് വിഷം തീണ്ടി, വൈകാതെ ഓനും…”

“അമ്മാളു…
മനക്കലെ തമ്പ്രാക്കൾക്ക് പറ്റിയ പിഴ ല്ലേ…”
അൽപ്പം ഉച്ചത്തിൽ ചാരു ചോദിച്ചു.

മറുപടിയില്ലാതെ തമ്പുരാട്ടി മൗനം പാലിച്ചു.

“വല്ല്യംമ്പ്രാട്ട്യേ…”

കൊക്കിവലിഞ്ഞുകൊണ്ട് തമ്പുരാട്ടിയെ വിളിച്ച് രാമൻനായര് വരുന്നത് കണ്ട തമ്പുരാട്ടി ചോദിച്ചു.

“ന്താ രമാ…ന്താ കാലിന്….”

രാമൻനായർ ഉമ്മറത്തെ ചവിട്ട് പടിയിലിരുന്നുകൊണ്ട് പറഞ്ഞു.

“പത്തായപുരടെ അടുത്തുന്ന് നാഗത്തിന്റെ കടിയേറ്റ്.. വയ്യ.. അമ്മേ… തലചുറ്റുന്നു.”
രാമൻ നായർ കുഴഞ്ഞ് ചുമരിനോട് ചാരിയിരുന്നു…
കൊക്കിവലിഞ്ഞ് തമ്പുരാട്ടിയെവിളിച്ച് രാമൻനായര് വരുന്നത് കണ്ട തമ്പുരാട്ടി ചോദിച്ചു.

“ന്താ രമാ…ന്താ കാൽന്….”

രാമൻനായർ ഉമ്മറത്തെ ചവിട്ട് പടിയിലിരുന്നുകൊണ്ട് പറഞ്ഞു.

“പത്തായപുരടെ അടുത്തുന്ന് നാഗത്തിന്റെ കടിയേറ്റ്.. വയ്യ.. അമ്മേ… തലചുറ്റുന്നു.”
രാമൻ നായർ കുഴഞ്ഞ് ചുമരിനോട് ചാരിയിരുന്നു…

ഭാർഗ്ഗവിതമ്പുരാട്ടി പെട്ടന്ന് തന്നെ രാമൻ നായരുടെ അടുത്തേക്ക് ചെന്നിട്ട് അയ്യാളെ കുലുക്കി വിളിച്ചു.

“രാമാ…. എണീക്കാ….രാമാ…”

രാമൻനായരുടെ കണ്ണുകൾ താനെ അടയുന്നത് കണ്ട തമ്പുരാട്ടി ചാരുവിനോട് വേഗം മാധവനെ വിളിച്ചുകൊണ്ടുവരാൻ കല്പിച്ചു.

ചാരു എഴുന്നേറ്റ് വേഗം അകത്തേക്കോടി.

ഭാർഗ്ഗവിതമ്പുരാട്ടി വീണ്ടും രാമൻനായരെ തട്ടി വിളിച്ചു.

പാതി തുറന്ന കണ്ണുമായി അയ്യാൾ വിളികേട്ടു.

സംഭവമറിഞ്ഞ മാധവനും സാവിത്രിയുംകൂടെ പെട്ടന്ന് തന്നെ ഉമ്മറത്തേക്ക് വന്നു.

“രാമാ…, രാമാ,”
മാധവൻ അയ്യാളുടെ കവിളിൽ തട്ടി വിളിച്ചു.

ഒന്ന് മൂളുകമാത്രമേ രാമൻനായര് ചെയ്‌തോള്ളു.

“ന്താ മ്മേ… ണ്ടായേ…”

“പത്തായപുരയുടെ അടുത്തൂന്ന് നാഗത്തിന്റെ കടിയേറ്റു ത്രേ…”

മാധവൻ വേഗം രാമൻ നായരുടെ കാലുകൾ പരിശോദിച്ചു.

വലത് കാലിന്റെ ചെറുവിരലിന് മുകളിലായി നഗത്തിന്റെ പല്ല് തുളഞ്ഞുണ്ടായ രണ്ട് സുഷിരങ്ങൾ കണ്ട മാധവന് ‘അമ്മ പറഞ്ഞത് സത്യമാണെന്ന് മനസിലായി.

ഞരമ്പുകൾ നീലനിറത്തിൽ തടിച്ചുവരാൻ തുടങ്ങി,
മാധവൻ വേഗം തന്റെ ഉടുമുണ്ടിന്റെ കര വലിച്ചുകീറി അയ്യാളുടെ മുട്ടിന് തഴത്തേക്ക് വലിഞ്ഞു കെട്ടി.

“ഹൈ… രാമാ… എണീക്കാ… രാമാ…, പേടിക്കാനൊന്നൂല്ല്യാ…
ഇയ്യുറങ്ങല്ലേ… എണീക്ക്…”

മാധവൻ അയ്യാളെ പിടിച്ചെഴുന്നേല്പിച്ചിരുത്തി.

അമ്പലത്തിൽ നിന്ന് മടങ്ങിവന്ന ഹരി ഉമ്മറത്ത് ആൾക്കൂട്ടം കണ്ടപാടെ ഓടി വന്നു.

“ന്താ… ന്താ ണ്ടായേ…”
പരിഭ്രാന്തി പരത്തികൊണ്ട് ഹരി ചോദിച്ചു.

“വിഷം തീണ്ടീതാ.”
ചാരു ഹരിയുടെ അടുത്തേക്ക് ഇറങ്ങിവന്ന് ചെവിയിൽ പതിയെ പറഞ്ഞു

“ന്നാ വേഗം വൈദ്യരെ കാണിക്കാ..വരൂ.”
ഹരി രാമൻനായരെ എടുക്കാൻ തുനിഞ്ഞതും മാധവൻ തടഞ്ഞു.

“വേണ്ടാ… നേരം ഇശ്ശ്യായിക്കിണു.
യ്യ് വൈദ്യരോട് ങ്ങട് വരാൻ പറയ്യ… മ് ചെല്ലൂ..”

അച്ഛൻ പറഞ്ഞതാണ് ശരിയെന്ന് തോന്നിയ ഹരി വേഗം ചൂട്ടും കത്തിച്ച് പഠിപ്പുരതാണ്ടി നടന്നകന്നു.

“മ്മടെ ശിവക്ഷേത്രത്തില് പോണ വഴിയില്ണ്ട് ശങ്കുപുഷ്പ്പത്തിന്റെ ചെടി, അതിന്റെ വേര് അരച്ചുപുരട്ടിയാ നീര് കുറയും, പിന്നെ വിഷത്തെ നശിപ്പിക്കാനും കഴിയും.”

“ഉവ്വ് മ്പ്രാട്ടി… ഏൻ കണ്ടിരിക്ക്ണ്…
ഏനറിയാ… ”
ലോട്ടയിൽ വെള്ളവുമായി നിൽക്കുന്ന മനക്കലെ ദാസി നങ്ങേലി പറഞ്ഞു.

“ഉവ്വോ… ന്നാ വേഗം അത് പറിച്ചോണ്ട് വര്യാ..”

“മ്പ്രാട്ടി…. നേരം ഇശ്ശ്യായിരിക്കിണു.. ഏനോറ്റക്ക്..”
നങ്ങേലി വിസമ്മതമറിയിച്ചു.

“മാധവാ… ഇയുംകൂടെ ചെല്ലൂ… വേഗാവട്ടെ..”
തിരിഞ്ഞുനിന്ന് മാധവനോട് പറഞ്ഞു.

മുറ്റത്തേക്കിറങ്ങിയ മാധവൻ തെങ്ങോലയുടെ തലപ്പ് മുറിച്ച് ചൂട്ടുണ്ടാക്കി
തലപ്പത്ത് തുണി വച്ചുകെട്ടി അൽപ്പം എണ്ണപുരട്ടി കത്തിച്ചു.

“വാര്യാ…”
മാധവൻ മുൻപേ വേഗത്തിൽ നടന്നു, പിന്നാലെ നങ്ങേലിയും.

മാധവന്റെ കാൽച്ചുവടുകൾകൊപ്പം പിടിക്കാൻ നങ്ങേലി നന്നേ കഷ്ട്ടപെട്ടു.
നാഗക്കാവ് താണ്ടി ഇടത്തോട്ട് തിരിഞ്ഞ് ചെറിയ ഇടവഴിയിലൂടെ അവർ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *