ഭദ്ര നോവല്‍ 2

“ഭദ്ര”

എന്ത് ചെയ്യണമെന്നറിയാതെ ചാരു പുറത്തെ ദീപസ്തംഭത്തിനോട് ചാരിനിന്നു

“കണ്ടതൊക്കെ ഇയ്യുപറയും ലേ..”
ദേവൻ ഭദ്രക്ക്നേരെ തിരിഞ്ഞു.

ഭദ്ര വേദനകൊണ്ട് പുളയുന്നത് ചാരു നിറമിഴികളോടെ നോക്കിനിന്നു.

“ന്നെ നിനക്ക് അറിയില്ല്യാ… വേണം ന്ന് വച്ചാ ഈ നിമിഷം നിക്ക് കഴിയും ഇവിടെ കുഴിവെട്ടി കുഴുച്ചുമൂടാൻ, ന്താ സംശയണ്ടോ.”

“ഹൈ… ന്താ ഈ കാട്ട്ണെ.. വിടാ അവളെ”
അപ്പു തടഞ്ഞു.

“തമ്പ്രാൻകുട്ടി മിണ്ടതിരിക്യാ… ഇക്കാര്യം നാലാളറിഞ്ഞാ ന്താ സ്ഥിതി, പുറത്തിറങ്ങാൻ പറ്റ്വോ,
അച്ഛൻ തമ്പ്രാന്റെ കാലം കഴിഞ്ഞ
അടുത്ത സ്ഥാനം തമ്പ്രാൻ കുടിക്കാ, ത് മറക്കണ്ട ..”
ദേവൻ തിരിഞ്ഞ് അപ്പുവിനോട് പറഞ്ഞു.
ദേവൻ ഭദ്രയുടെ മടിക്കെട്ട് കുത്തിപ്പിടിച്ച് അയ്യാളുടെ മുഖത്തോട് ചേർത്തുപിടിച്ചു.

കാച്ചിയ എണ്ണയുടെയും, രാസനാതിപൊടിയുടെയും ഗന്ധം അയ്യാളെ മത്ത്പിടിപ്പിച്ചു.
വേദനയിൽ പുളയുന്ന ഭദ്രയുടെ ശിരസ് ദേവൻ വീണ്ടും തന്നോട് അടുപ്പിച്ച് ആ ഗന്ധം വീണ്ടും വീണ്ടും ആസ്വദിച്ച് ശ്വസിച്ചു.

“തമ്പ്രാൻ കുട്ട്യേ… ഇവ്വളെ ഞാ എടുത്തോട്ടെ.. ന്തായാലും ജീവനോടെ വിടാൻ പോണില്ല്യാ..അപ്പ പിന്നെ…”

കാമവികാരമുണർന്ന ദേവൻ അപ്പുവിനോട് ചോദിച്ചു.

“മ്… വൈകിക്കേണ്ട അത്കഴിഞ്ഞാ ഓളെയങ്ങ് കൊന്ന് കളഞ്ഞേക്ക്.”
അപ്പു പറഞ്ഞു.

അപ്പുവിന്റെ മറുപടികേട്ട ചാരു അമ്പരന്ന് നിന്നു.

“ദേവീ…ഒരു ഏട്ടനാണോ ഇങ്ങനെയൊക്കെ പറയണേ..ഇല്ല്യാ ഞാൻ സമ്മതിക്കില്ല്യാ”

ചാരു ദേവനെ തടയാൻവേണ്ടി ചെന്നെങ്കിലും നാഗക്കാവിന് അടുത്തെത്തിയപ്പോൾ ഏതോ ഒരു ശക്തി അവളെ തടഞ്ഞു.

കാർമേഘം വിണ്ണിനെവന്നുമൂടി ശക്തമായ കാറ്റ് നാഗക്കാവിലേക്ക് ഒഴുകിയെത്തി ഏഴിലംപാലയും, വാനംമുട്ടെ വളർന്നുനിൽക്കുന്ന ആൽമരവും കാറ്റിന്റെ ഗതിക്കനുസരിച്ച് ഉലഞ്ഞാടി,
വവ്വാലുകൾ കൂട്ടം കൂട്ടമായി പറന്നുയർന്നു.
നിലത്ത് വീണ ഭദ്ര പതിയെ എഴുന്നേറ്റു.

മരണം മുന്നിൽകണ്ട അവൾ തൊഴുകൈയ്യോടെ ദേവന് മുന്നിൽ നിന്നു.

“ന്നെ ഒന്നും ചെയ്യരുതെ ദേവേട്ടാ…”

” ഭദ്രേ… നിക്ക് വേണം നിന്നെ. ദേ നിന്റെ ഏട്ടനോട് ഞാൻ അനുവാദം വാങ്ങി.
ന്തായാലും ഇയ്യിപ്പ മരിക്കും, ന്നാപ്പിന്നെ കന്യകയായ നീ കാമസുഖംകൂടെ അനുഭവിച്ചു മരിക്കണതാകും നല്ലത്..
ല്ലേ തമ്പ്രാൻ കുട്ട്യേ… “

“ഹഹഹ…”
അപ്പു ആർത്തുച്ചിരിച്ചു.

“ന്റെ ഏട്ടൻ തമ്പ്രാനാണോ ദേവീ ത്…”

പാതിതുറന്ന മിഴികളുമായി ഭദ്ര നാഗപ്രതിഷ്ഠക്ക് മുന്നിലിരുന്നു.

കാമം നിറഞ്ഞ കൈകളുമായി ദേവൻ അവളുടെ അടുത്തെക്ക് ചെന്നു.
സർവ്വശക്തിയെടുത് ഭദ്ര ദേവനെ തള്ളിയിട്ടു.

നിസ്സഹായതയോടെ ചാരു നാഗക്കാവിന് പുറത്ത് നിന്ന്കൊണ്ട് എല്ലാംകാണുന്നുണ്ടായിരുന്നു.

രക്ഷപ്പെടാൻ മനസ് മന്ത്രിചെങ്കിലും ശരീരം അനുവദിച്ചില്ല.

“അമ്മേ ദേവീ.. കാവിലമ്മേ… നാഗരാജാവേ, നാഗയക്ഷി.. ദിവസവും മുടക്കിലാണ്ട് അവിടുത്തെ മുന്നിൽ വന്ന് തിരികൊളുത്തുന്ന ന്നെ കൈവിടല്ലേ…”

ശിലാവിഗ്രഹങ്ങൾക്കുമുൻപിൽ ഭദ്ര കേണപേക്ഷിച്ചു.

കാർമേഘംകൊണ്ട് ആകാശം കറുത്തുകുത്തി , വലിയ ശബ്ദത്തോട് കൂടി ഇടിയും മിന്നലും ഭൂമിയിലേക്ക് പതിച്ചു.

ഇടിയുടെ ശബ്ദം കേട്ട ചാരു ചെവികൾ രണ്ടും പൊത്തിപ്പിടിച്ചു.

ദേവൻ ഭദ്രയുടെ മേൽമുണ്ട് വലിച്ചൂരി.

പാതി മരിച്ച ശരീരവുമായി ഭദ്ര ഇഴഞ്ഞു നീങ്ങി.
ദേവൻ അവൾടെ കാലുകൾ പിടിച്ചുവലിച്ചു.

“തമ്പ്രാൻകുട്ടി പോയിക്കൊള്ളു ഞാനങ്ങട്‌ വരാ..”

ദേവന്റെ പരാക്രമംകണ്ട് അപ്പു ഊറി,ഊറി ചിരിച്ചു.

“ഞാൻ ദേ ഇവിട്യണ്ട്. കാര്യം കഴിഞ്ഞാ മറക്കേണ്ട.. ജീവനിങ്ങട് എടുത്തോളൂ..”

അർദ്ധനഗ്നയായി കിടക്കുന്ന ഭദ്രയുടെ ശരീരത്തിലേക്ക് കാമത്തിന്റെ രസചൂടുമായി ദേവൻ വലിഞ്ഞുകയറി.

ദേവന്റെ കാമലീകൾ കാണാൻശേഷിയില്ലാതെ ചാരു മുഖം മറച്ചു.

ഭദ്രയുടെ ജീവന് വേണ്ടി അവൾ നാമ ജപങ്ങളാൽ പ്രാർത്ഥിക്കാൻ തുടങ്ങി.

“സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം,
മാണിക്യ മൌലി സ്ഫുരത്,
താരാനായക ശേഖരാംസ്മിത മുഖീ,
മാപീന വക്ഷോ രുഹാം
പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം,
രക്തോല്പലം ബിഭ്രതീം സൌമ്യാം രത്ന
ഘടസ്‌ഥ രക്തചരനാം,
ധ്യായേത് പരാമംബികാം”

Leave a Reply

Your email address will not be published. Required fields are marked *