ഭദ്ര നോവല്‍

നടക്കാൻ പോകുന്ന ആവാഹകർമ്മങ്ങളിൽ വിഘ്‌നങ്ങൾ അകറ്റിനിർത്താൻ തിരുമേനി മനസുരുകിപ്രാർത്ഥിച്ചു.
എന്നിട്ട് അണഞ്ഞതിരി വീണ്ടും തെളിയിച്ചു.

അരിയും പൂവും ചന്ദനവും തീർത്ത ജലത്തിൽകൂട്ടി തന്നെ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് ദേവിയുടെ കാൽക്കൽ സമർപ്പിച്ചു.

അൽപ്പനേരം ധ്യാനത്തിലിരുന്ന തിരുമേനിയുടെ നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ അടർന്നുവീഴുന്നത് ചാരു ശ്രദ്ധിച്ചു.

പെട്ടന്ന് കണ്ണ് തുറന്ന തിരുമേനി ഹരിക്ക് നേരെ തിരിഞ്ഞു

“ഹരീ… അച്ഛന് ന്തോ അപകടം പറ്റിയിരിക്കുന്നു , ഞാൻ കൊടുത്ത രക്ഷക്ക് ചുറ്റും അന്ധകാരം വ്യാപിക്കുന്നുണ്ട് ഒന്നും വ്യക്താവുന്നില്ല്യാ… “

അത്കേട്ടതും സാവിത്രിയും ഭാർഗ്ഗവിതമ്പുരാട്ടിയും പരിഭ്രാന്തി പരത്തി.

തിരുമേനി വീണ്ടും കണ്ണുകളടച്ച് ദുർഗ്ഗാദേവിയെ ധ്യാനിച്ചു.

“അതെ,… നാഗങ്ങൾ,ഏഴിലം പാല, ആകാശം മുട്ടെവളർന്ന കരിമ്പന, പാറക്കെട്ടുകൾ..”
അയാൾ ഓരോന്നായി പെറുക്കിയെടുത്ത് പറഞ്ഞു.

“അവിടെഎവിടെയോ ആണ് രക്ഷയുള്ളത്.”

“.. ഒരു സർപ്പക്കാവ് ണ്ട് കുറച്ചപ്പുറത്ത് തിരുമേനിപറഞ്ഞ ലക്ഷണം വച്ചു നോക്കണേൽ അവിട്യേകും..”

തിരുമേനിയുടെ വലത് ഭാഗത്തിരിക്കുന്ന ഉണ്ണി പറഞ്ഞു.

“ഹരി…ഒന്നത്രെടം വരെ പോയിനോക്കണം..
നിക്ക് കാണാം, അവിടെ എന്തോ അപകടം പറ്റിയിട്ടുണ്ട്.”
ഹരിക്ക് നേരെയിരുന്നുകൊണ്ടു തിരുമേനി പറഞ്ഞു.

തിരുമേനിയുടെ വാക്കുകൾ കേട്ട ഭാർഗ്ഗവിതമ്പുരാട്ടി കുഴഞ്ഞ് ചാരുവിന്റെ മടിയിലേക്ക് വീണു.

“മുത്തശ്ശി….”
ചാരു കവിളിൽ തട്ടി വിളിച്ചു.

“അമ്മേ….”
സാവിത്രിയും അടുത്തേക്ക് വന്നു.

“സരല്ല്യാ ചെറിയമ്പ്രാട്ടി”

തിരുമേനി തീർത്ഥജലം മുഖത്തേക്ക് തെളിച്ചപ്പോഴാണ് ഭാർഗ്ഗവിതമ്പുരാട്ടിക്ക് ബോധം തെളിഞ്ഞത്.

“ഹരി ഒന്ന് സ്നാനം ചെയ്ത് വരൂ.”
തിരുമേനി ആരാഞ്ഞു.

“വേണ്ടാ… നിക്കറിയാം ന്താ ചെയ്യേണ്ടേ ന്ന്.”
ഹരിയെഴുന്നേറ്റ് തിരഞ്ഞുനടന്നു,
ചാരു അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു.

“ഹരിയേട്ടാ.. ദയവ് ചെയ്ത് തിരുമേനി പറഞ്ഞത് അനുസരിക്കൂ. ഞാൻ കാല് പിടിക്കാം..
എന്നോട് സ്നേഹം ണ്ട് ചാ.. ഇക്കാര്യം കൂടെ സമ്മതിക്കണം.”

അവളുടെ നിർബന്ധപ്രകാരം ഹരി കുളികഴിഞ്ഞ് ഈറനോടെ തിരുമേനിക്ക് മുൻപിൽ വന്നുനിന്നു.

ചാരു കഴുത്തിൽ കെട്ടികൊടുത്ത രക്ഷ തിരുമേനി ഊരിയെടുത്ത് പകരം മറ്റൊരു രക്ഷ കഴുത്തിലണിയാൻ ചെന്നു.

“ദിന്റെ അവശ്യല്ല്യാ… നിക്ക് വേണ്ട, ത്..
ദിന് മുൻപ് കഴുത്തിലിട്ടത് ഇവൾടെ ഒറ്റനിർബന്ധാ..”
ഹരി എതിർത്തു.
“തിരുമേനി പറഞ്ഞ സ്ഥലത്ത് അച്ഛനുണ്ട് ചാ ഞാൻ കണ്ടെത്തും.

“ഹരിയേട്ടാ… നിക്ക് നിയും നൂറുവർഷം ഏട്ടന്റെ കൂടെ ജീവിക്കണം..
എട്ടാനാ രക്ഷയണിയണം.. “

“ചാരൂ… നിക്ക്…”
പറഞ്ഞുമുഴുവനാക്കും മുൻപേ ചാരു അവന്റെ ചുണ്ടിൽ ചൂണ്ടുവിരൽ വച്ചുകൊണ്ട് തടഞ്ഞു.

“ശരി”
ഈർഷ്യത്തോടെ ഹരിപറഞ്ഞു.

തിരുമേനി ഹരിയുടെ കഴുത്തിൽ രക്ഷയണിഞ്ഞു.

“നിനക്ക് തുണയായി ദുർഗ്ഗാ ദേവിടെ അനുഗ്രഹം കൂട്ടിനുണ്ടാകും,
ഈ രക്ഷ നഷ്ട്ടപ്പെടാതെ സൂക്ഷിക്കണം.

നനഞ്ഞ ഉടുമുണ്ടിന് മീതെ ചുവന്നപട്ടുടുത്ത് ,തിരുമേനിയുടെ അനുഗ്രഹം വാങ്ങി ഹരി അച്ഛനെതേടി സർപ്പക്കാവിലേക്ക് നടന്നകന്നു.
“നിനക്ക് തുണയായി ദുർഗ്ഗാദേവിടെ അനുഗ്രഹം കൂട്ടിനുണ്ടാകും,
ഈ രക്ഷ നഷ്ട്ടപ്പെടാതെ സൂക്ഷിക്കണം.

നനഞ്ഞ ഉടുമുണ്ടിന് മീതെ ചുവന്നപട്ടുടുത്ത് ,തിരുമേനിയുടെ അനുഗ്രഹം വാങ്ങി ചൂട്ട് കത്തിച്ച് ഹരി
പടിയിറങ്ങി.

ഹരി അച്ഛനെ അന്വേഷിച്ച് ഇറങ്ങിപ്പോയതിനുശേഷം തിരുമേനി തന്റെ രണ്ട് സഹായികളെ വിളിച്ച് ഹരിക്ക് മുൻപേ അവിടെയെത്തിച്ചേരണമെന്ന് കല്പിച്ചു.
കൂടാതെ മറ്റാരും കേൾക്കാതെ ഉണ്ണിയുടെ ചെവിയിൽ എന്തോ സ്വകാര്യമായി പറഞ്ഞു.

മറ്റൊരുവഴിയിലൂടെ ഉണ്ണിയും സുഹൃത്തും തിരുമേനിയുടെ അനുഗ്രഹം വാങ്ങി കർമ്മം നിറവേറ്റാൻ ഇറങ്ങിത്തിരിച്ചു.

എന്താണ് നടക്കുന്നതെന്ന് അറിയാതെ ചാരു പകച്ചുനിന്നു.

“അപകടത്തിലേക്കണോ ദേവി ഞാൻ ഹരിയേട്ടനെ തള്ളിവിട്ടത്…”
ചാരു സ്വയം ചോദിച്ചു.

തിരുമേനി കൈവിളക്കിന് തിരിതെളിയിച്ച് ഹോമാകുണ്ഡത്തിന് മുകളിൽ മൂന്നുതവണ ഉഴിഞ്ഞെടുത്ത് ആവാഹനകർമ്മത്തിനു തുടക്കം കുറിച്ചു.

ഹോമകുണ്ഡത്തിലേക്ക് അഗ്നി തീജ്വാലകളായി പടർന്നുപിടിച്ചു.
തിരുമേനി തന്റെ തള്ളവിരൽ ചൂണ്ടുവിരലിനോട്ചേർത്ത് കൈമലർത്തി കാൽമുട്ടിലേക്ക് ചേർത്തുപിടിച്ച് മൂലമന്ത്രം ജപിച്ച് ധ്യാനത്തിലാണ്ടു.

“ഓം ഐം ക്ലീം സൗ:
ഹ്രീം ഭദ്രകാള്യെ നമ:”

“ഓം കാളീം മേഘസമപ്രഭാം
ത്രിണയനാം വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുക ശിര:
കൃത്വാ കരാഗ്രേ ഷുച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാ
സംഹാരിണീമീശ്വരീം”
ഈശ്വര: ഋഷി, പങ്തി: ഛന്ദസ്സ്,
ശക്തിഭൈരവീ ദേവതാ”

ദേവിയുടെ അനുഗ്രഹം ഇളങ്കാറ്റായി ആ മുറിയിലേക്ക് ഒഴുകിയെത്തി തിരുമേനിയെ തലോടികൊണ്ടേയിരുന്നു.

മനക്കലെ നാഗക്കാവ് കടന്ന് കുറച്ചുദൂരംതാണ്ടി ഇടത്തോട്ട് തിരിഞ്ഞ് ശിവക്ഷേത്രത്തിലേക്കുപോകുന്ന ഇടവഴിയിലേക്ക് ഹരി കടന്നു.
ചുറ്റിലും നിലാവ് ചൊരിഞ്ഞിരിക്കുന്നു.
ചീവീടിന്റെ കനത്ത ശബ്ദം അയാളുടെ
ചെവിയിലേക്ക് തുളഞ്ഞുകയറി.

“അച്ഛന് പോകാൻ കണ്ടനേരം. ”
അച്ഛന്റെ പ്രവർത്തിയെ ഹരി പോകുന്ന വഴിക്കുമുഴുവനും ശപിച്ചുകൊണ്ടേയിരുന്നു.

ഇടവഴികളിലൂടെ നടന്നുപോകുന്ന ഹരിയുടെ കഴുത്തിലേക്ക് വഴിയിലേക്ക് ചാഞ്ഞുനിന്ന മാവിന്റെ ശിഖരത്തിൽനിന്ന് ഒരു ചെറിയപ്രാണി വീണു, ഉടനെ ഹരി കൈകൊണ്ട് തട്ടിമാറ്റിയിട്ട് അൽപ്പനേരം അവിടെത്തന്നെ നിന്നു.

പ്രാണിവീണ ഭാഗം അയാൾ കൈകൊണ്ട് തടവിയപ്പോൾ അവിടെ തളിർത്തു നിൽക്കുന്നുണ്ടായിരുന്നു കൂടെ കലശമായ ചൊറിച്ചിലുംഅനുഭവപ്പെട്ടു.

ഇടതുകൈകൊണ്ട് ഹരി കഴുത്ത് ചൊറിഞ്ഞു. കഴുത്തിൽ തടസമായി നിന്ന രക്ഷ അയാൾ ഊരിയെടുത്തു.

“ഓരോരോ സാധനം തന്നിരിക്ക്യാ… രക്ഷയാണത്രേ… ഹും…”
ഈർഷ്യത്തോടെ ഹരി സ്വയം പറഞ്ഞു.
എന്നിട്ട് കൈയിലുള്ള രക്ഷ അയാൾ ദൂരേക്ക് വലിച്ചെറിഞ്ഞതും.
ഇടവഴിയിലേക്ക് ഇളംകാറ്റ് ഒഴുകാൻ തുടങ്ങി, വൃഷികമാസത്തിലെ തണുപ്പും ഇളംങ്കാറ്റും ഹരിയുടെ ശരീരത്തെ വലിഞ്ഞുമുറുക്കി.
പതിയെ കാറ്റിന്റെ ശക്തികൂടി ചാഞ്ഞുകിടന്ന മാവിന്റെ ശിഖരം കാറ്റിന്റെ ശക്തിയിൽ ഹരിയുടെ പിന്നിലേക്ക് ഓടിഞ്ഞുവീണു. ഹരി മുൻപോട്ട് നടന്നു.
ശിവക്ഷേത്രം കഴിഞ്ഞ് അയാൾ ചെറിയ വനത്തിനടുത്തെത്തി.
വള്ളികൾ പടർന്ന് വഴിയെ തടസപ്പെടുത്തി.
ഹരി വള്ളിയിൽ പിടിച്ചതും അതിനോട് ചാരി ചുറ്റികിടക്കുന്ന ഉഗ്രവിഷമുള്ള സർപ്പം സിൽക്കാരം മീട്ടിയതും ഒരുമിച്ചായിരുന്നു.

“ഹേ..”

ഹരി പേടിച്ച് പിന്നിലേക്ക് രണ്ടടിവച്ചു,
മൂന്നാമത്തെയടി വച്ച് ചവിട്ടിയത് കരിമ്പൂച്ചയുടെ വാലിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *