ഭദ്ര നോവല്‍

മാധവൻ പിന്നിട്ട ഇടവഴികളിലൂടെ ചാരു നടന്ന് ചെറിയ വനത്തിലെത്തി.
വള്ളികൾ പടർന്ന് പന്തലിച്ചിരിക്കുന്നു.
അവൾ ചുറ്റിലും നോക്കി.
നിലാവിന്റെ വെളിച്ചം മാത്രം.
ഇലപോലും അനങ്ങാത്ത നിശബ്ദത
തന്റെ പിന്നിൽ ചമ്മല ഞെരിയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി..പടർന്നു കിടക്കുന്ന വള്ളികൾക്കു പകരം സർപ്പങ്ങൾ കിടന്നാടുന്നു, ഒന്നും രണ്ടുമല്ല അനേകം സർപ്പങ്ങൾ,
ശ്വാസം പിടിച്ചുനിർത്തി അവൾ തന്റെ ചുറ്റിലും നോക്കി നിലാവിന്റെ വെളിച്ചത്തിൽ അതിന്റെ സ്വർണനിറമുള്ള ഫണം വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ അവൾ നിശ്ചലമായിനിന്നു.
അൽപ്പ നിമിഷം കഴിഞ്ഞ് പതിയെ അവൾ പിന്തിരിഞ്ഞു നടക്കുന്നു. പ്രകൃതിയുടെ രൂപമാറ്റം ചാരുവിന് ശ്രദ്ധിക്കാനായില്ല,
ഇളംകാറ്റ് പതിയെ ആ ചെറിയ വനത്തിനുള്ളിലേക്ക് കടന്നുവന്നു,
വവ്വാലുകളും മറ്റും കലപില ശബ്ദമുണ്ടാക്കി പറന്നുയർന്നു.

നിർത്താതെയുള്ള നായകളുടെ ഓരിയിടൽ കേട്ടഭാഗത്തേക്ക് ചാരു തിരിഞ്ഞുനോക്കിയതും കാലിൽ കാട്ടുവള്ളികുരുങ്ങി അടിതെറ്റി വീണതും ഒരുമിച്ചായിരുന്നു.

“ദേവീ….”

വീഴ്ചയിൽ അവളറിയാതെ വിളിച്ചു.

വീണസ്ഥലത്ത് നിന്ന് അവൾ കൈകുത്തിയെഴുന്നേൽക്കാൻ ശ്രമിച്ചു. തന്റെ മുഖത്തിന്റെ തൊട്ടടുത്ത് ഫണമുയർത്തി നിൽക്കുന്ന സർപ്പകുഞ്ഞിനെ കണ്ടപ്പോൾ ഭയംകൊണ്ട് അവൾക്കെഴുന്നേൽക്കാൻ കഴിഞ്ഞില്ല.

സർപ്പം ഫണമുയർത്തി ചാരുവിന്റെ നേരെ ഇഴഞ്ഞു വന്നു.
നിർത്താതെയുള്ള നായക്കളുടെ ഓരിയിടൽ കേട്ടഭാഗത്തേക്ക് ചാരു തിരിഞ്ഞുനോക്കിയതും കാലിൽ കാട്ടുവള്ളികുരുങ്ങി അടിതെറ്റി വീണതും ഒരുമിച്ചായിരുന്നു.

“ദേവീ….”

വീഴ്ചയിൽ അവളറിയാതെ വിളിച്ചു.

വീണസ്ഥലത്ത് നിന്ന് അവൾ കൈകുത്തിയെഴുന്നേൽക്കാൻ ശ്രമിച്ചു. തന്റെ മുഖത്തിന്റെ തൊട്ടടുത്ത് ഫണമുയർത്തി നിൽക്കുന്ന സർപ്പകുഞ്ഞിനെ കണ്ടപ്പോൾ ഭയംകൊണ്ട് അവൾക്കെഴുന്നേൽക്കാൻ കഴിഞ്ഞില്ല.

സർപ്പം ഫണമുയർത്തി അവളുടെനേരെ ഇഴഞ്ഞു വന്നു.

ചാരു കണ്ണുകളടച്ചു കിടന്നു. വലിയശബ്ദത്തോടെയുള്ള ഇടിയും മിന്നലും
ഭൂമിയിലേക്ക് ഒരുമിച്ചുപതിച്ചു.
കാറ്റിന്റെ ശക്തികൂടി,ചുറ്റും കൊഴിഞ്ഞുവീണ ചമ്മലകൾ വായുവിൽ നൃത്തമാടി.

തന്റെ ജീവൻ ഇവിടെ അവസാനിക്കാൻ പോകുകയാണെന്ന് മനസിലാക്കിയ ചാരുവിന്റെ മിഴിയിൽ പുഞ്ചിരിതൂകുന്ന ഹരിയുടെ മുഖം മിന്നിമഞ്ഞു.

തന്റെ വേർപാടിൽ ആരോടും ഒരക്ഷരം ഉരിയാടാതെ ഏകനായി, കത്തിയെരിയുന്ന തന്റെ ചിതക്ക് മുൻപിൽ നിൽക്കുന്ന ഹരിയെ സങ്കല്പിച്ചപ്പോൾ മിഴിനീർക്കണങ്ങൾ തടാകം പോലെ ഒഴുകാൻ തുടങ്ങി.

പിന്നിൽ സിൽക്കാരം മീട്ടുന്ന ശബ്ദം കേട്ടാണ് ചാരു കണ്ണുതുറന്നത്.

തന്റെ മുൻപിൽ ഫണമുയർത്തി നിന്നിരുന്ന സർപ്പക്കുഞ്ഞ് അപ്രത്യക്ഷമായിരിക്കുന്നു.

പകരം അവൾക്ക്ചുറ്റും സ്വർണ്ണനിറമുള്ള സർപ്പങ്ങൾ വലംവക്കുന്നുണ്ടായിരുന്നു.
സർപ്പം വായതുറന്ന് നാവ് പുറത്തേക്ക് നീട്ടിയപ്പോൾ,
നീണ്ട് സൂചിമുന പോലെ നിൽക്കുന്ന പല്ലുകളുടെ തിളക്കം അവൾക്ക് കാണാൻ കഴിഞ്ഞു.

എന്ത് ചെയ്യണമെന്നറിയാതെ ചാരു അചലമയി കിടന്നു.

ചൂട്ട് കത്തിതീരാറായപ്പോൾ മാധവൻ തിരിച്ചു പോകാൻ ധൃതികൂട്ടി.

“ഹൈ, തിരച്ചിൽ മതിയാക്കാ. ന്നിട്ട് വര്യാ ങ്ങട്, വൈദ്യരെത്തിട്ട്ണ്ടാകും..”

ചൂട്ടിന്റെ ഇരുണ്ട വെളിച്ചത്തിൽ കുനിഞ്ഞിരുന്ന് മരുന്ന് തിരയുന്ന നങ്ങേലിയുടെ ശരീരസൗന്ദര്യം കണ്ട് മതിമറന്ന മാധവന് അവളോടൊപ്പമൊന്ന് രമിച്ചാൽ കൊള്ളാമെന്ന ആഗ്രഹം ഉടലെടുത്തു.

മാധവൻ അവൾക്കൊപ്പമിരുന്നു

“നങ്ങേല്യേ… നിന്റെ ഈ സൗന്ദര്യം ന്നെ വല്ലാണ്ട് ബുദ്ധിമുട്ടിക്ക്യ…”

തിരച്ചിൽ നിർത്തിവച്ച നങ്ങേലി മാധവന്റെ മുഖത്തേക്ക് നോക്കി.
അയ്യാളുടെ നോട്ടം തന്റെ ശരീരത്തിലേക്കാണെന്നു മനസിലാക്കിയ നങ്ങേലി പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റു, എന്നിട്ട് സ്ഥാനം തെറ്റികിടക്കുന്ന മേൽമുണ്ട്കൊണ്ട് മാറ്മറച്ചു.

നങ്ങേലി മൗനം പാലിച്ചുനിൽക്കുന്നതുകണ്ടപ്പോൾ
മാധവന് ആവേശം കൂടി.
അയ്യാൾ എഴുന്നേറ്റ് അവൾക്ക് നേരെ നിന്നു.

ചൂട്ട് കത്തിയവസാനിക്കാറായി.
മാധവൻ ആകാശത്തേക്ക് നോക്കി,
താരകങ്ങൾക്കൊപ്പം പൂർണചന്ദ്രനും പുഞ്ചിരിച്ചു നിൽക്കുന്നു.

നിലാവിന്റെ നിലവെളിച്ചം കണ്ടപ്പോൾ അയ്യാൾ കത്തിയെരിയുന്ന ചൂട്ട് ഉപേക്ഷിച്ച്
പതിയെ നങ്ങേലിയുടെ അടുത്തേക്ക് ചെന്നു.

നിലാവിന്റെ ശോഭയിൽ അവളുടെ കണ്ണുകൾക്ക് പ്രത്യേകതിളക്കം മാധവന് കാണാൻ കഴിഞ്ഞു.

കാമവികാരംകൊണ്ട് സകലതും മറന്ന മാധവൻ അവളെ അടിമുടിനോക്കികൊണ്ട്
പതിയെ ഓരോ ചുവടുകൾ മുന്നിലേക്ക് വച്ചു.

വൈകാതെ തമ്പുരാന്റെ കാമലീലകൾക്ക് കീഴടങ്ങേണ്ടിവരുമെന്ന് മനസിലാക്കിയ നങ്ങേലി ഓരോ ചുവടുകൾ പിന്നിലേക്ക് വച്ചു.

“ഇയ്യന്തിനാ പേടിക്കാണെ നങ്ങേല്യേ…, അരുമറിയില്ല്യാ…
മ്മള് മാത്രേയോള്ളൂ വ്വ്ടെ..”

മാധവൻ അവളെ സ്പർശിച്ചതും നങ്ങേലി തെറിച്ച് കാഞ്ഞിരത്തിന്റെ ചുവട്ടിലേക്ക് വീണു.

അത്ഭുതത്തോടെ അയ്യാൾ ചുറ്റിലും നോക്കി.
ഇത്ര ശക്തിയിൽ നങ്ങേലിയെങ്ങനെ വീണു എന്ന ചോദ്യം അയ്യാളിൽ ഉണർന്നു.

“വേണ്ട മ്പ്രാ… ഏന് പേട്യാ…”

നിലത്ത് വീണ്കിടക്കുന്ന നങ്ങേലി പറഞ്ഞു

“ഹഹഹ … ഈയസമയത്ത് ങ്ങട് ആരും വരില്ല്യാ ന്റെ പെണ്ണേ…”

മാധവൻ അവളെ പിടിച്ചെഴുന്നേല്പിക്കാൻ ചെന്നതും നങ്ങേലി തടഞ്ഞു.
എന്നിട്ട് അയ്യാളുടെ കഴുത്തിൽ കിടക്കുന്ന രക്ഷയിലേക്ക് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു.

“രക്ഷ…. അതശുദ്ധിയാവും..
ഏനാശാപം വേണ്ട മ്പ്രാ…..”

51 രുദ്രാക്ഷങ്ങൾ കോർത്തിണക്കി നിർമ്മിച്ച മാലയിൽ മഠത്തിൽ തിരുമേനി പ്രത്യേകം പൂജിച്ചെടുത്ത രക്ഷയെ മാധവൻ
നെഞ്ചോട് ചേർത്ത് തടവികൊണ്ട് മഠത്തിൽ തിരുമേനി പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു.

“ഈ രക്ഷ പൂർണ്ണ ഭക്തിയോടും, ശുദ്ധിയോടും കൂടെമാത്രമേ ധരിക്കാവൂ,..
ആശുദ്ധകർമ്മങ്ങളിലേർപ്പെടുമ്പോൾ…
നിന്റെ ശരീരത്തിൽ ഈ രക്ഷയുണ്ടെങ്കിൽ
അതിന്റെ ശക്തി പതിമടങ്ങായി കുറയും,
പിന്നെ വീണ്ടും ഓരോ ദിവസവും 1001തവണ മൃത്യുഞ്ജയമന്ത്രങ്ങളാൽ 51 ദിവസത്തെ വ്രതാനുഷ്‌ഠാനത്തോട് കൂടി ജപിച്ച് ,
ഭസ്മം കൊണ്ട് അഭിഷേകം ചെയ്യണം”
മാധവൻ അല്പ്പനേരം മൗനംപാലിച്ചു നിന്നു.
എന്നിട്ട് കഴുത്തിൽ 51 രുദ്രാക്ഷങ്ങൾക്കോർത്തിണക്കിയ രക്ഷ അയ്യാൾ പതിയെ ഊരിയെടുത്തു.
കഴുത്തിൽ നിന്നും രക്ഷയെടുത്തതും
നിലാവെളിച്ചം ചൊരിഞ്ഞ ചന്ദ്രനെ കാർമേഘം വന്നുമൂടി.
കാട് കയറിയ സർപ്പക്കാവിലേക്ക് ഇളം കാറ്റ് ഒഴുകിയെത്തി,
പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം ചുറ്റിലും പരന്നു.
വലിയ ശബ്ദത്തോട് കൂടി ഇടിയും മിന്നലും ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നു.

മാധവൻ തന്റെ വലത് ഭാഗത്ത് തളിരിട്ടുനിൽക്കുന്ന തേക്കുമരത്തിന്റെ തയ്യിൽനിന്ന് ഒരില പറിച്ചെടുത്ത്
അഴിച്ചെടുത്ത തന്റെ രക്ഷ അതിൽവച്ച് ഇലയോട്കൂടി പൊതിഞ്ഞ് പുല്ലുകൾകൊണ്ട് മെത്തവിരിച്ച പാറകെട്ടിൽ വച്ചിട്ട് പതിയെ നങ്ങേലിയുടെ അടുത്തേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *