ഭദ്ര നോവല്‍ 2

അവളയ്യാളെ കുളത്തിനോട് ചാരിനിൽക്കുന്ന തൂണിലേക്ക് ചാരിയിരുത്തി.

“അമ്മേ…ദേവി…വയ്യ..
ത്രയോ തവണ ഞാനീ കുളത്തിൽ കുളിച്ചിരിക്കിണു.. പക്ഷേ ഇതാദ്യ…”

എന്തൊക്കെയോ ചാരുവിന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ഹരിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവൾക്ക് ചോദിക്കാൻ മനസുവന്നില്ല.
ജലം അയ്യാളെ വല്ലാതെ ഭയപ്പെടുത്തതിയിരിക്കുകയാണെന്ന്
ചാരുവിന് മനസിലായി.

കൽപ്പടവുകളിൽ നിന്ന് അയ്യാളെ എഴുന്നേല്പിച്ച് അവൾ മനക്കലിലേക്ക് കൂട്ടിക്കൊണ്ടുപോയി
മുറിയിൽ കിടത്തി . വിവരമറിഞ്ഞെത്തിയ
ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിതമ്പുരാട്ടിയുംമുറിയിലേക്ക് എത്തിയപ്പോഴേക്കും
ക്ഷീണംകൊണ്ട് ഹരി പെട്ടന്ന്തന്നെ നിദ്രയിലാണ്ടിരുന്നു.

“ന്താ ണ്ടായേ..?”
മുത്തശ്ശി ചാരുവിനോട് ചോദിച്ചു.

“അറിയില്ല്യാ… കുളത്തില് വീണുകിടക്കുന്നത് കണ്ടു.. “

” അനർത്ഥം കണ്ടില്ലേ… അമ്മേ ദേവീ… കത്തോളണെ,.. ഓനുറങ്ങിക്കോട്ടെ ശല്ല്യപ്പെടുത്തേണ്ടാ ല്ലാവരും വര്യാ..”

ഭാർഗവിതമ്പുരാട്ടി മുൻപിൽ നടന്നു.
പിന്നാലെ സാവിത്രിതമ്പുരാട്ടിയും ചാരുവും നടന്നു.
മുറിയടച്ചു പുറത്തകടന്ന ചാരുവിന് അപകടം മനസിലായപ്പോൾ അടച്ച മുറി വീണ്ടും തുറന്ന് ഹരിയുടെ അടുത്തേക്ക് ചെന്നു.
തന്റെ കഴുത്തിലണിഞ്ഞ മന്ത്രങ്ങളാൽ ജപിച്ചുകെട്ടിയ കറുത്തചരടിൽകോർത്ത ഏലസ് ഊരി ഹരിയുടെ കഴുത്തിലേക്ക് സംഹാരരൂപനേയും ശ്രീദുർഗ്ഗാ ദേവിയെയും സ്മരിച്ചുകൊണ്ട് ചാരു കെട്ടികൊടുത്തു.
ഒരാത്മസംതൃപ്തിയോടെ അവൾ തിരിഞ്ഞുനടന്നു.

ഉച്ചയോട് അടുത്തപ്പോഴാണ് മഠത്തിൽ തിരുമേനിയുടെ രണ്ടു ശിഷ്യന്മാർ മനക്കലിലേക്ക് വന്നുകയറിയത്,
ഭാർഗ്ഗവിതമ്പുരാട്ടിയെകണ്ട് ചുവന്നപട്ട്കൊണ്ട് മൂടി,
വാഴനാരിനാൽ ഭദ്രമായി കെട്ടിയ നാല് ചെറിയ മൺകുടങ്ങൾ കൊടുത്തു.
സന്ധ്യകഴിഞ്ഞ് മനക്കലിന്റെ വടക്ക്,തെക്ക് കിഴക്ക്,പടിഞ്ഞാറ് എന്നീഭാഗങ്ങളിൽ കുഴിച്ചിടാൻ പറഞ്ഞു.
നാളെ സന്ധ്യകഴിഞ്ഞേ തിരുമേനി വരു എന്ന് അവർ പറഞ്ഞപ്പോഴാണ് ഭാർഗ്ഗവിതമ്പുരാട്ടിക്ക് ശ്വാസം നേരെ വീണത്.

പക്ഷെ അതോന്നുമല്ലായിരുന്നു ചാരുവിനെ അലട്ടികൊണ്ടിരുന്നത്
അമ്മാളുവിന് എന്ത് സംഭവിച്ചു എന്നതായിരുന്നു.
മഠത്തിൽ തിരുമേനിയുടെ ശിഷ്യന്മാർ പോയിക്കഴിഞ്ഞ് ചാരു പതിയെ നാഗക്കാവിലേക്ക് നടന്നു.

ഉച്ചയാത്കൊണ്ട് ഭയം അവളെ അലട്ടിയിരുന്നില്ല.
ദീപസ്തംഭത്തിന് മുന്നിൽനിന്നുകൊണ്ട് അവൾ ഭദ്രയെ സ്മരിച്ചു.

കണ്ണുകളടച്ചു നിൽക്കുന്ന അവൾക്ക് പിന്നിൽ കൊലുസിന്റെ കിലുക്കം കേട്ടപ്പോൾ പതിയെ കണ്ണുതുറന്ന് പിന്നിലേക്ക് നോക്കി.
അൽപ്പം ആശങ്കയോടെ അവൾ നിന്നു.

“പിന്നിനാണല്ലൊ ശബ്ദം കേട്ടെ..
അരുമില്ല്യാല്ലോ ഇവിടെ പിന്നങ്ങനെ..”

സംശയത്തോടെ മുൻപിലേക്ക് നോക്കിയതും
മുത്തുമണികൾ പൊഴിയുന്നപോലെയുള്ള പുഞ്ചിരിതൂകി തന്റെ തൊട്ടരികിൽ ഭദ്ര.

ചാരു ശ്വാസമെടുത്ത് രണ്ടടി പിന്നിലേക്ക് നിന്നു.

“അമ്മാളുവിന് ന്ത് പറ്റി ന്നറിയാൻ തിടുക്കായില്ലേ…”
പുഞ്ചിരിയോട് കൂടി ഭദ്ര ചോദിച്ചു.

“മ്… അതെ..”

ഭദ്ര നടന്ന് നാഗക്കാവിന് പിന്നിലെ ആൽമരത്തിന്റെ വേരിൽ ഇരുന്നു..

അന്നാദ്യമായിട്ടായിരുന്നു നാഗക്കാവിന്റെ പിന്നിലേക്ക് ചാരു പോകുന്നത്.
ആകാശംമുട്ടെ ഉയർന്ന് നിൽക്കുന്ന ആലിന്റെ മറുവശത്ത് അവൾ ഇരുന്നു.

ഭദ്ര തുടർന്നു.
“കാവിനു പിന്നിലേക്ക് ഞാൻ ചെന്നപ്പോൾ അമ്മാളുവിനെ ബലമായി പ്രാപിക്കുകയായിരുന്നു ദേവേട്ടൻ, അതെല്ലാം ഒരു കാഴ്ചക്കാരനെ പോലെ നോക്കിനിന്നാസ്വദിക്കുകായിരുന്നു ന്റെ ഓപ്പോൾടെ മകൻ അപ്പുവേട്ടൻ.”

മുൻപ് കേൾക്കാത്ത രണ്ട് പുതിയപേരുകൾകൂടെ കേട്ടപ്പോൾ ചാരുവിന് ബാക്കികൂടിയറിയാൻ തിടുക്കമായി.

ഭദ്രയുടെ മുഖം സൂര്യ ഭഗവാനെക്കാൾ പ്രകാശത്തിൽ ചുവന്നുതുടുത്തു.

“ഞാൻ നോക്കുമ്പോൾ എണീക്കാൻ വയ്യാതെ കിടക്കുവായിരുന്നു അമ്മാളു. കാമം മൂത്ത് നിൽക്കുന്ന അവരെ കണ്ടപ്പോൾ ആൺ ജന്മങ്ങളോട് പുച്ഛായിരുന്നു.
ന്റെ കൈയ്യിലുള്ള ചിരാത് താഴെവീണതുപോലും ഞാനറിഞ്ഞില്ല.
ഒന്ന് കരയാൻപോലുംവയ്യാതെ അമ്മാളു ന്നെ നോക്കി.
ഞാനവളെ പിടിച്ചെഴുന്നേല്പിച്ചു. ന്നെ തടയാൻ വന്ന ദേവനെ ഞാൻ കണക്കെശകാരിച്ചു.. എല്ലാവരോടും ഇക്കാര്യം പറയുമെന്ന് പറഞ്ഞ ന്നെ വകവരുത്തുമെന്ന് ഭീക്ഷണി പെടുത്തി.”

Leave a Reply

Your email address will not be published. Required fields are marked *