ഭദ്ര നോവല്‍

വൈകാതെതന്നെ മാധവൻ മരണത്തിന് കീഴടങ്ങി.
ലക്ഷ്യം കൈവരിച്ച ഭദ്ര ആർത്തട്ടഹസിച്ചു.
സർപ്പക്കാവും ചെറുവനവും പ്രകമ്പനം കൊണ്ടു.

ചന്ദ്രനെ കാർമേഘംവന്ന്മൂടി വലിയശബ്ദത്തിൽ ഇടിയും മിന്നലും ഒരുമിച്ച് ഭൂയിലേക്ക് ഇറങ്ങിവന്നു.
സർപ്പക്കാവിലേക്ക്.
ആർത്തുല്ലസിച്ച് മഴ പെയ്തിറങ്ങി,
ശക്തമായ കാട്ടിൽ ഏഴിലംപാലയും, കരിമ്പനയും, ഉലഞ്ഞാടി.

മാധവന്റെ ശരീരം ഉപേക്ഷിച്ച് സർപ്പങ്ങൾ കാവിലേക്ക് മടങ്ങി.
ഭദ്ര പാറക്കെട്ടിന്റെ മുകളിലേക്ക് വായുവിലൂടെ ഒഴുകിനടന്നു,

പാറക്കെട്ടിന്റെ മുകളിലെത്തിയ അവൾ താഴേക്ക് തിരിഞ്ഞുനോക്കി,
മലർന്ന് കിടക്കുന്ന ജീവനറ്റ മാധവന്റെ ദേഹത്തിലേക്ക് ആലിപ്പഴങ്ങൾ പോലെ മഴത്തുള്ളികൾ വന്നുപതിച്ചു.
അപ്പോഴും ഭദ്രയുടെ കണ്ണിൽ നിന്ന് ചുടുരക്തമൊഴുകുന്നുണ്ടായിരുന്നു.

മഴത്തുള്ളികൾ ഇലകളെ തഴുകി ചാരുവിന്റെ മുഖത്തേക്ക് വന്നു ചുംബിച്ചപ്പോഴാണ് അവൾക്ക് ബോധം തെളിഞ്ഞത്.
അന്നേരം പെയ്തമഴയെല്ലാം കൊണ്ട് ശരീരമാകെ നനഞ്ഞിരുന്നു.
അവൾ ചുറ്റിലും നോക്കി, കാവൽ നിന്ന സർപ്പങ്ങളെല്ലാം തിരിച്ചുപോയിരിക്കുന്നു.
നിലാവിന്റെ വെളിച്ചത്തിൽ അവൾ പതിയെ എഴുന്നേറ്റു.

വസ്ത്രത്തിൽ പറ്റിപ്പിടിച്ച ചമ്മലകളും ചളികളും കൈകൊണ്ട് തട്ടിമാറ്റി.

“ചാരൂ….”

ആ വിളി കേട്ടവൾ സ്തംഭിച്ചു നിന്നു.
അന്നേരം പെയ്തമഴയെല്ലാംകൊണ്ട് ചാരുവിന്റെ ശരീരമാകെ നനഞ്ഞു
അവൾ ചുറ്റിലും നോക്കി, കാവൽ നിന്ന സർപ്പങ്ങളെല്ലാം തിരിച്ചുപോയിരിക്കുന്നു.
നിലാവിന്റെ വെളിച്ചത്തിൽ അവൾ പതിയെ എഴുന്നേറ്റു.

വസ്ത്രത്തിൽ പറ്റിപ്പിടിച്ച ചമ്മലകളും ചളിയും കൈകൊണ്ട് തട്ടിമാറ്റി.

“ചാരൂ….”

ആ വിളി കേട്ടവൾ സ്തംഭിച്ചു നിന്നു.

“ഹരിയേട്ടാ…”
അവളെ തിരഞ്ഞുവന്ന ഹരിയുടെ മാറിലേക്ക് ചാരു കുഴഞ്ഞുവീണു.
ഹരി അവളെ താങ്ങിനിർത്തി.

“ന്താ മോളെ ദ്‌. രാത്രിയോക്കെ ഒറ്റക്ക് ങ്ങട് വരാൻ പാടില്ല്യാന്ന് അറിയില്ല്യേ…
മനക്കലൊക്കെ തിരഞ്ഞു, കണ്ടില്ല്യാ.. നിക്ക് അപ്പ സംശയണ്ടാർന്നു ഇയ്യിങ്കട് വന്നിട്ടുണ്ടാകും ന്ന്.. വാ പോവ്വാ…”

സങ്കടം കണ്ണുനീരായി തടാകംപോലെ ഒഴുകാൻതുടങ്ങി
നനഞ്ഞൊട്ടിയ അവളുടെ ശരീരംകണ്ട ഹരി തന്റെ മേൽമുണ്ട് ഊരി അവളെ പുതപ്പിച്ച് മനക്കലിലേക്ക് കൂട്ടി കൊണ്ട് പോയി.

ഉദയസൂര്യൻ ജാലകത്തിലൂടെ വന്ന് തഴുകിവിളിച്ചപ്പോഴാണ് ചാരു നിദ്രയിൽനിന്നും എഴുന്നേറ്റത്.
ശരീരമാസകലം വേദനതോന്നിയ അവൾ അല്പനേരംകൂടെ കിടന്നു.
തന്റെ മേലെ കിടന്ന ഹരിയുടെ കൈയെടുത്തുമാറ്റി ചാരു പതിയെ കട്ടിലിൽ നിന്നും താഴെയിറങ്ങി.

ഇന്നലെ കണ്ടതെല്ലോം സ്വപ്നമാണോയെന്നവൾ കിഴക്കേ ജാലകപ്പൊളി തുറന്ന് നാഗക്കാവിലേക്ക് നോക്കികൊണ്ട് ചിന്താകുലയായി നിന്നു

വാതിൽക്കൽ ആരോ മുട്ടുന്നകേട്ട് ചാരു
ഹരിയെ മറികടന്ന് വാതിൽ തുറക്കാൻ ചെന്നു.
പോകുന്നപോക്കിൽ കിടക്കയിൽ കിടന്നുകൊണ്ട് ഹരി അവളുടെ കൈകളിൽ പിടിച്ചു കട്ടിലിലേക്ക്
വലിച്ചിട്ടു.

“വിട് ഹരിയേട്ടാ… ശോ..ആരെങ്കിലും കാണും”
ഹരി അവളെ മുഖത്തോട് ചേർത്തുപിടിച്ചു.

“ന്തൊരുറക്കായിരുന്നു ഇയ്യ്.. ഓർമ്മണ്ടോ വല്ലതും.”

“നിക്കൊന്നും ഓർമ്മല്ല്യാ… വന്നു ന്ന് മാത്രേയുള്ളൂ പ്പഴാ ഉറങ്ങിന്ന് പോലുമറിയില്ല്യാ..”

“നല്ല കാര്യായി… നനഞ്ഞൊട്ടിയ ഈ വസ്ത്രങ്ങളെല്ലാം ഞാനാ മാറ്റിയെ… അതുംഓർമ്മല്ല്യേ..”
കിഴക്കേഭാഗത്തെ മേശയുടെ മുകളിൽ അഴിച്ചിട്ട അവളുടെ വസ്ത്രങ്ങൾ ചൂണ്ടിക്കാട്ടി
പുഞ്ചിരിച്ചുകൊണ്ട് ഹരിപറഞ്ഞു.

“അയ്യേ..നാണമില്ല്യേ ഏട്ടാ…..”
അയാളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൾ തലാഴ്ത്തി കിടന്നു.

“ഞാനെത്ര നേരം വിളിച്ചൂ… ഇയ്യ് ഒന്നെണീറ്റുകൂടെയില്ല്യാ,
നനഞ്ഞ വസ്ത്രമിട്ട് കിടക്കേണ്ട ന്ന് കരുതി…
ക്ഷമിക്കൂ തമ്പ്രാട്ടികുട്ട്യേ…”

വാതിൽ വീണ്ടും ആരോ ശക്തമായി മുട്ടി.
ചാരു കിടക്കയിൽനിന്നുമെഴുന്നേറ്റ് അടഞ്ഞുകിടക്കുന്ന വാതിൽ തുറന്നു.
വാതിൽക്കൽ നിൽക്കുന്ന നങ്ങേലിയെ കണ്ട അവൾ അത്ഭുതപ്പെട്ടു.

“ങേ… നീ.. ന്നലെ ഞാൻ അത്രേടം വരെ വന്നിട്ട് കണ്ടില്ല്യല്ലോ നിന്നെ..?
പ്പഴാ തിരിച്ചുവന്നേ..”

“ഏന് ശിവക്ഷേത്രത്തിനടുത്ത്ത്തിപ്പോ തമ്പ്ര പറഞ്ഞു ന്നോട് തിരിച്ചു പൊക്കോന്ന്., ഏനപ്പതന്നെ ങ്ങട് പോന്നു.”

മുറിയിലേക്ക് കടക്കാതെ പുറത്ത് നിന്നുകൊണ്ട് നങ്ങേലി പറഞ്ഞു.

“ന്നിട്ട് അച്ഛനെവിടെ..?”
ആകാംക്ഷയോടെ ചാരു ചോദിച്ചു.

“ഏന് കണ്ടില്ല്യാ…കാര്യസ്ഥൻ തിരക്കാൻ പോയി വന്നിട്ടില്ല്യ…
ചെറിയമ്പ്രാട്ട്യേ…മഠത്തിൽ തിരുമേനിടെ രണ്ട് സഹായികൾ വന്നിട്ട്ണ്ട്, ചെറിയമ്പ്രാനെ കാണാൻ..”

“ഇയ്യ് പൊക്കോളൂ ഞാൻ പറയാ..”
കതകടച്ചു കൊണ്ട് ചാരു ഹരിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

സ്നാനം കഴിഞ്ഞ് ഹരി ഉമ്മറത്തേക്ക് ചെന്നു
ഭാർഗ്ഗവിതമ്പുരാട്ടിയോടായി തിരുമേനിയുടെ സഹായികൾ കാര്യമായി ട്ടെന്തോ തിരക്കിട്ട ചർച്ചയിലായിരുന്നു.

ഹരിയേകണ്ടതും തമ്പുരാട്ടി അവർ വന്നതിന്റെ കാര്യകാരണം ബോധിപ്പിച്ചു.

“മനക്കലൊരു ദുർമരണം കാണണു
ന്ന് ഇന്ന് രാത്രി ഭദ്രേനെ ആവാഹിച്ചു ബന്ധിക്കണത്രേ..അതിന് ആവാഹനക്കളമൊരുക്കാൻ വന്നതാ ഇവര്..
ന്താ വേണ്ടത് ച്ച ചെയ്തുകൊടുക്കൂ ഹരികുട്ടാ…”

“മുത്തശ്ശിക്ക് ഒരു പണിയുല്ല്യേ…. ആവാഹനം മണ്ണാങ്കട്ട… ”
പുച്ഛത്തോടെ ഹരി പറഞ്ഞു.

“ഹരികുട്ടാ…”
ഭാർഗ്ഗവിതമ്പുരാട്ടി ഉച്ചത്തിൽ വിളിച്ചു.

ഹരി മുറ്റത്തേക്കിറങ്ങി നടന്ന് പടിവാതിൽക്കലെത്തിയപ്പോഴേക്കും ശക്തമായ കാറ്റടിക്കാൻ തുടങ്ങി

ശക്തിയാർന്ന കാറ്റിനെ തടയാൻ ഹരിക്ക് കഴിഞ്ഞില്ല.
ചുഴലിയായി വന്ന കാറ്റ് ഹരിയെ തള്ളികൊണ്ടുപോയി.
കൊഴിഞ്ഞുവീണ മാവിന്റെയും, വരിക്കപ്ലാവിന്റെയും ഇലകൾ അന്തരീക്ഷത്തിൽ പറന്നുയർന്നു.

“അമ്മേ…ദേവീ.. ചതിച്ചല്ലോ…”
ഭാർഗ്ഗവിതമ്പുരാട്ടി നെഞ്ചത്ത് കൈവച്ചുപറഞ്ഞു.
പൊടിപടങ്ങൾ മനക്കാലിന്റെ ചുറ്റിയിലും വ്യാപിച്ചു.

മഠത്തിൽ തിരുമേനിയുടെ സഹായികളിൽ ഒരാൾ മുറ്റത്തേക്കിറങ്ങി വിരൽകൊണ്ട് മണ്ണിൽ ഒരു നക്ഷത്രം വരച്ചു.
മറ്റെയാൾ ചുവന്നപട്ടിൽ പൊതിഞ്ഞ ഭസ്മമെടുത്ത്‌ നക്ഷത്രത്തിന്റെ 5 മുഖങ്ങളിലായി നിക്ഷേപിച്ചു.
എന്നിട്ട് കുങ്കുമം കൊണ്ട് 5 മുഖങ്ങളെയും ബന്ധിപ്പിച്ചു.
മുകളിലേക്ക് കൈയുയർത്തികൊണ്ട് രണ്ടുപേരും കണ്ണുകളടച്ച് ദുർഗ്ഗാദേവിയെ ധ്യാനിച്ചുകൊണ്ട് രക്ഷാമന്ത്രങ്ങൾ ഉരുവിട്ടു.
കാറ്റിൽ ഭസ്മവും,കുങ്കുമവും ഒന്നുചേർന്ന് അന്തരീക്ഷത്തിൽ കലർന്നു.
കാറ്റിന്റെ ശക്തി ക്രമാതീതമായി കുറഞ്ഞ്
പതിയെ ശാന്തമായി,
നിലത്ത് വീണുകിടക്കുന്ന ഹരിയെ തിരുമേനിയുടെ സഹായികൾ പിടിച്ചെഴുന്നേല്പിച്ചു,

” കിഴക്ക് ദിക്കിൽ ആവാഹനക്കളമെഴുതാനുള്ള സ്ഥലം, അതെവിട്യാ ചാ കാണിച്ചുതര്യാ…”
എഴുന്നേൽപ്പിക്കുന്നതിനിടയിൽ സഹായകളിലൊരാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *