ഭദ്ര നോവല്‍ 2

നീട്ടി മുറിച്ച നാക്കിലയിൽ ചോറുവിളമ്പികൊണ്ട് സാവിത്രിതമ്പുരാട്ടി പറഞ്ഞു.

“ന്റെ സംശയം , ചാരുമോൾ കാവിലേക്ക് കയറിയോ ന്ന.. സ്ത്രീ സ്പർശം കാവിനുള്ളിലേറ്റാൽ ഭദ്രക്ക് പുറത്ത് വരാൻ കഴിയും ന്നല്ലേ പറഞ്ഞേ…”

“എവിട്യാ ചാരുമോള്…
ഞാൻ കണ്ടില്ല്യല്ലോ..”

പിന്നിലേക്ക് നോക്കിക്കൊണ്ട് മാധവൻ ചോദിച്ചു.

“ഓള് മേലെ ണ്ടാവും..
ഹാ പിന്നെ, ന്ന് കാവിനടുത്തു വച്ച് ചാരുമോള് ബോധം നഷ്ട്ടപ്പെട്ട് കിടക്കണ കണ്ടു.”

അൽപ്പം സ്വകാര്യത്തോടെ സവിത്രിതമ്പുരാട്ടി പറഞ്ഞു.

“അത് വെയിൽ കൊണ്ടതാകും..”
നീണ്ടൊരു ഏമ്പക്കം വിട്ട് മാധവൻ ഇലമടക്കിഎണീറ്റു.

കൈകഴുകി നേരെ ചെന്നത് ചാരുവിന്റെ മുറിയിലേക്കായിരുന്നു.

അടഞ്ഞുകിടന്ന വാതിൽ മാധവൻ പതിയെ തുടന്നു.

ഇളം കാറ്റ് മുറിക്കുളിൽ നിന്ന് അയ്യാളെ ആവരണം ചെയ്തു.
ശരീരമാസകലം കുളിര് കൊരുന്നപോലെ അനുഭവപ്പെട്ട മാധവൻ ശരീരമൊന്ന് കുടഞ്ഞു.
പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം മുറിക്കുള്ളിൽ ഒഴുകിയെത്തി.

മുറിക്കുള്ളിൽ കടന്നതും വലിയ ശബ്ദത്തോടെ വാതിലും, ജനൽപാളികളും വന്നടഞ്ഞു.
ചുറ്റുഭാഗവും കോടവന്ന് മൂടി.

മാധവൻ ചുറ്റിലും നോക്കി.
നെറ്റിയിൽ നിന്നു വിയർപ്പുതുള്ളികൾ പൊടിയൻ തുടങ്ങി.
ഓട്മേഞ്ഞ കഴുക്കോലിന്റെ ഇടയിലൂടെ എങ്ങുനിന്നോ ഒരു മൂങ്ങ വന്നിരുന്നു അതിന്റെ കണ്ണുകളുടെ തിളക്കം അയ്യാളുടെ മുഖത്ത് പതിച്ചു.

“ചാരു…. മോളെ….ചാരു…”
ഭയത്തോടെ മാധവൻ വിളിച്ചു.
പിന്തിരിഞ്ഞു നടക്കാൻ നോക്കിയപ്പോൾ വരിക്കപ്ലാവിൽ പണിതീർത്ത വളകൾ കിടയിലൂടെ സർപ്പങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് കണ്ടു, അതിലൊന്ന് താഴേക്ക് വീണതും രണ്ടടി പിന്നിലേക്ക് മാറി മേശയോട് ചാരിനിന്നുകൊണ്ട് അയ്യൾ ഉച്ചത്തിൽ നിലവിളിച്ചു.

മേശയിൽ പിടിച്ച മാധവന്റെ കൈകളിൽ എന്തോ ഇഴയുന്നപോലെ അനുഭവപ്പെട്ടപ്പോൾ അയ്യാൾ തിരിഞ്ഞുനോക്കി.

കറുത്ത ശരീരത്തിൽ വെളുത്ത വരകളുമായി ഒരു കുഞ്ഞു സർപ്പം ഫണമുയർത്തി നിൽക്കുന്നു.
അയ്യാളുടെ കൈപത്തിയുടെ പുറംഭാഗത്ത് അത് ചുറ്റികിടന്നു.
കൈവലിച്ചാൽ വിഷം തീണ്ടുമെന്ന് മനസിലാക്കിയ മാധവൻ കണ്ണുകളടച്ചു സംഹാരരൂപനെ മനസിൽ ധ്യാനിച്ചു.

“ഓം നമഃ ശിവായഃ
ഓം നമഃ ശിവായഃ
ഓം നമഃ ശിവായഃ
ഓം നമഃ ശിവായഃ
ഓം നമഃ ശിവായഃ
ഓം നമഃ ശിവായഃ”

അടഞ്ഞുകിടന്ന വാതിൽ ആരോ തുറന്നപ്പോഴാണ് അയ്യാൾ തിരിഞ്ഞു നോക്കിയത്.

“മോളെ…ചാരൂ… ഒന്ന് വേഗം വര്യാ…”
ഇടറുന്ന ശബ്ദത്തിൽ അയ്യാൾ വിളിച്ചു.”

ചാരു മുറിയിൽ പ്രവേശിച്ചപ്പോഴേക്കും എല്ലാം അപ്രത്യക്ഷമായിരുന്നു…

“അച്ഛൻ വന്നു ന്ന് ‘അമ്മ പറഞ്ഞു.”
പുഞ്ചിരിച്ചുകൊണ്ട് ചാരു അകത്തേക്ക് വന്നു.

“ചാരു….ദേ അവിടെ സർപ്പങ്ങൾ,”

ഭയന്ന് വിയർത്തൊഴുകുന്ന അയ്യാളെ കണ്ടപ്പോൾ ചാരുചുറ്റിലും നോക്കി..

“എവിട്യാ… ഞാൻ കണ്ടില്ല്യല്ലോ..”

മാധവൻ ഇടവും വലവും നോക്കി.
അവിടെ ഒന്നുംതന്നെ കാണാൻകഴിഞ്ഞില്ല.

“ന്താ അച്ഛാ.. ന്താ കണ്ടേ… എവിട്യാ സർപ്പം..?
സംശയത്തോടെ ചാരു വീണ്ടു ചോദിച്ചു.

“ഏയ് ഒന്നുല്ല്യാ…”

അയ്യാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നത് അവൾ നോക്കിനിന്നു.

ചാരു കട്ടിലിൽ ചെന്നിരുന്നു.
അൽപ്പനേരം മിഴികളടച്ച് മനസിനെ ഏകാഗ്രമാക്കി.

പക്ഷെ അടങ്ങാത്തപ്രതികാരവുമായി രൗദ്ര ഭാവത്തിൽ നിൽക്കുന്ന ഭദ്രയുടെ മുഖം പെട്ടന്ന് അവളുടെ മനസിൽ മിന്നിമഞ്ഞു.

അന്നോളം കണ്ടിട്ടില്ലാത്ത ഭാവമാറ്റം ചാരുവിനെ ഭയത്തിന്റെ മുൾമുനയിൽ കൊണ്ടുനിർത്തി.
വേഗം അവൾ കോണിപ്പാടികൾ ഇറങ്ങി താഴേക്ക് ചെന്നു.

“നേരം ഇശ്ശ്യായിട്ടും ഹരികുട്ടനെ കണ്ടില്ല്യല്ലോ മോളെ..”

ഉമ്മറത്തേക്ക് വന്ന ചാരുവിനോട് ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

“വൈകും ന്ന് അമ്മ പറഞ്ഞിരുന്നു മുത്തശ്ശി.”

ചാരു മുത്തശ്ശിയെ തൊട്ടുരുമ്പി ഉമ്മറത്തിണ്ടത്ത് ഇരുന്ന്
നീട്ടിവച്ചിരിക്കുന്ന തമ്പുരാട്ടിയുടെ കാല് ചാരു പതിയെ ഉഴിഞ്ഞുകൊണ്ടുത്തു.

“മ്…ന്താ പ്പ ഒരു സ്നേഹ പ്രകടനം”
പുഞ്ചിരിച്ചുകൊണ്ട് തമ്പുരാട്ടി ചോദിച്ചു

“മുത്തശ്ശി നിക്ക് ഒരു കാര്യം ചോദിക്കാണ്ട്..”
മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *