ഭദ്ര നോവല്‍ 2

“നീയും കണ്ടതല്ലേ… നിന്റെ അച്ഛന്റെ ക്രൂര കൃത്യങ്ങൾ. ഒരുമകളായ നീ അച്ഛന്റെ പ്രവൃത്തികളെ അംഗീകരിക്ക്യ…
നാളെ നിനക്കും ഈയൊരവസ്ഥ ണ്ടാവില്ല്യാ ന്ന് ഉറപ്പുണ്ടോ?”

ഭദ്രയുടെ ചോദ്യം കേട്ട ചാരു നിശ്ശബ്ദയായി നിന്നു.
നാഗങ്ങൾ തീർത്ത വലയത്തിന് പുറത്ത് നിന്നുകൊണ്ട് ഭദ്ര ആർത്തുചിരിച്ചു.

“മരണം അത് നിശ്ചയിക്കപ്പെട്ടു.
ബന്ധങ്ങളെ കർമ്മത്തിന്റെ അടിസ്ഥാനത്തിൽ കാൺണം.”

ചാരു മൗനംപാലിച്ചു.
ചെറുവനത്തിനുള്ളിലേക്ക് ഒഴുകിയെത്തിയ കാറ്റിൽ അവളുടെ മുടിയിഴകൾ പാറിനടന്നു.

“ലജ്ജ തോന്നിണില്ല്യേ നിനക്ക്”

തന്റെ പിന്നിൽ നിന്നുംമുയർന്ന ചോദ്യംകേട്ട് ചാരു തിരിഞ്ഞു നോക്കി.

“ഭദ്ര, അതെ ,
പെട്ടന്ന് ചാരു മുൻപിലേക്കും നോക്കി.

മുൻപിലും പിന്നിലും നിന്ന് കോണ്ട് ഭദ്ര ആർത്തുച്ചിരിച്ചു.

“മ്…. മടങ്ങിക്കോളൂ… ഇല്ല്യങ്കിൽ കൺമുൻപിൽ കാണേണ്ടിവരും അച്ഛന്റെ ദുർമരണം.”
ഭദ്ര അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

ചാരു വീണ്ടും കണ്ണുകളടച്ച് നാഗദേവതകളെ പ്രീതിപ്പെടുത്താൻ തുടങ്ങി.

ഭദ്ര വീണ്ടും ആർത്തട്ടഹസിച്ചു.

“ചാരൂ…..”

കണ്ണുകൾ തുറന്ന് അവൾ ഭദ്രയെ നോക്കി.
വികൃതമായ അവളുടെ മുഖം കണ്ട ചാരു രണ്ടുകൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ച് അലറിവിളിച്ചു.

തലുടെ ഇടത് വശത്ത്
ഭീമമായ ഒരു മുറിവ്, തലച്ചോറെന്ന് തോന്നിക്കുന്ന എന്തോ പുറത്ത് ചാടിനിൽക്കുന്നത് കാണാം,
ചെവി ചതഞ്ഞിരിക്കുന്നു, കാതിലിട്ട ജിമുക്കി കാതോട്കൂടി ഓടിഞ്ഞുതൂങ്ങി അതിൽ നിന്ന് ചുടുരക്തങ്ങൾ ഇറ്റി ഭദ്രയുടെ തോളിലേക്ക് വീണുകൊണ്ടിരുന്നു.
മുഖത്തെ ഇറച്ചിക്കഷ്ണങ്ങൾഅടർന്ന് രക്തമൊഴുന്ന വികൃതമായ ഭദ്രയുടെ മുഖംകണ്ടപ്പോൾ ചാരുവിന്
തലകറങ്ങുന്നത് പോലെ തോന്നി.

തന്റെ ചുറ്റിലും വലംവച്ചുകൊണ്ടിരുന്ന നാഗങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു.

ഭദ്ര ചാരുവിന്റെ അടുത്തേക്ക് നിലം സ്പർശിക്കാതെ ഒഴുകിയെത്തി.

രക്തം തളം കെട്ടിനിൽക്കുന്ന ഭദ്രയുടെ വികൃതമായ മുഖം കാണാതിരിക്കാൻ ചാരു രണ്ട്കണ്ണുകളും കൈകൊണ്ട് മറച്ചു.

“ന്റെ മുഖം കണ്ടോ ഇയ്യ്. അച്ഛനും,കൂട്ടുക്കാരനും കൂടെ നിക്ക് തന്ന സമ്മാനാ ത് , നിക്ക് തിരിച്ചു കൊടുക്കേണ്ടേ”

ചാരു പതിയെ കണ്ണുതുറന്ന് നോക്കി.
രക്തത്തിൽ കുളിച്ചുനിൽക്കുന്ന ഭദ്രയെ കണ്ടപ്പോൾ അവൾ മോഹലാസ്യപ്പെട്ടുവീണു.

ഭദ്ര അവിടെനിന്ന് അപ്രത്യക്ഷയായി.
സ്വർണമിറമുള്ള നാഗങ്ങൾ ചാരുവിന് വീണ്ടും കാവലിരുന്നു.

മാധവൻ പാലമരത്തിന്റെ ചുവട്ടിലിരുന്ന് വേദനകൊണ്ട് പുളഞ്ഞു.
ശക്തമായകാറ്റിൽ ഏഴിലംപാലയുടെ ഒരു ശിഖരം മുറിഞ്ഞ് മാധവന്റെ ദേഹത്തേക്ക് വീണു.

“അമ്മേ….ദേവീ, നാരായണ.. രക്ഷിക്കണേ…. “

തൊഴുകൈയ്യോടെ മാധവൻ ഉച്ചത്തിൽ കേണപേക്ഷിച്ചു.
ഉടനെ ഭദ്ര അയാൾക്ക് മുൻപിൽ പ്രത്യക്ഷയായി.

“ഇല്ല്യാ അപ്പുവേട്ടാ… അപ്പുവേട്ടനെ രക്ഷിക്കാൻ ഇനി ആരും വരില്ല്യാ..ഹഹഹ…”

പ്രകമ്പനം കൊള്ളിച്ച അവളുടെ അട്ടഹാസം കേട്ട് മാധവൻ നെടുങ്ങി.

നിലത്ത് വീണ അയാൾ പതിയെ എഴുന്നേറ്റ് താഴെക്കിടക്കുന്ന ഒരു കമ്പ് എടുത്ത് അവൾക്ക്നേരെ തിരിഞ്ഞു.

കമ്പെടുത്ത് വീശിയതും കൈയ്യിൽ കമ്പിന് പകരം ഉഗ്രവിഷമുള്ള സർപ്പമാറിയതും ഒരുമിച്ചായിരുന്നു.
ഭദ്ര വീണ്ടും ആർത്തുച്ചിരിച്ചു.

മാധവന്റെ ഭയംകണ്ട അവൾ സംതൃപ്തിയോടെ നിന്നു.
സർപ്പം അയാളുടെ കൈയ്യിൽ ചുറ്റികിടന്ന്
പതിയെ ശിരസിലേക്ക് ഇഴഞ്ഞു നീങ്ങി

സാക്ഷാൽ മഹാദേവന്റെ കഴുത്തിലെ ആഭരണംപോലെ ചുറ്റികിടക്കുന്ന സർപ്പം മാധവന്റെ കഴുത്തിലേക്ക് പടർന്നുകയറി.

ശ്വാസം തടസപ്പെട്ട അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.

ഭദ്ര കൈയുയർത്തി സർപ്പത്തിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മതിയാകാൻ കല്പിച്ചു.

അനുസരണയുള്ള വളർത്തുമൃഗത്തെപോലെ സർപ്പം മാധവന്റെ ശരീരത്തെ ഉപേക്ഷിച്ചു കാവിലേക്ക് ഇഴഞ്ഞു നീങ്ങി.

“വെള്ളം….വെള്ളം….”
കഠിന ദാഹം അനുഭവപ്പെട്ട അയാൾ തന്റെ കഴുത്തുഴിഞ്ഞുകൊണ്ട് ചോദിച്ചു.

പാലമരത്തിന്റെ മുകളിലെ ഒടിഞ്ഞു നിന്ന കൊമ്പിൽ നിന്ന് വെള്ളം മാധവന്റെ മുഖത്തേക്ക് ഒഴുകിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *