മൂടികെട്ടിയ കാർമേഘം മഴത്തുള്ളികളായി പൊഴിഞ്ഞ് ശിരസ്സിൽ പതിഞ്ഞപ്പോഴാണ് ചാരു മിഴികൾ തുറന്നത്.
ദീപസ്തംഭത്തിൽ ഭദ്ര കൊളുത്തിയ തിരിനാളം അണഞ്ഞിരിക്കുന്നു
ചാരു വേഗം നാഗക്കാവിനുള്ളിലേക്ക് നോക്കി
ചലനമറ്റു കിടക്കുന്ന ഭദ്രയെകണ്ടപ്പോൾ
അവൾ അലറികരഞ്ഞു.
മുണ്ട് വലിഞ്ഞുടുക്കുന്ന ദേവനെ കണ്ട അവൾക്ക് പുച്ഛമാണ് തോന്നിയത് പക്ഷെ എല്ലാം നോക്കിയിരുന്നസ്വദിച്ച അപ്പുവിനെ അവൾക്ക് നിഗ്രഹിക്കാനുള്ള ദേഷ്യം ഉടലെടുത്തു.
“തമ്പ്രാൻ കുട്ട്യേ… മരിച്ചു ന്നാ തോന്നണെ.”
വെപ്രാളത്തോടെ ദേവൻ വിളിച്ചുപറഞ്ഞു.
അപ്പു ആകാശത്തിലേക്ക് നോക്കി കാക്കകൾ വട്ടംകൂടി കലപില ശബ്ദമുടക്കാൻ തുടങ്ങി.
മഴ പൂർവ്വാധികം ശക്തിയോട് കൂടി മണ്ണിലേക്ക് പതിച്ചു.
നാഗക്കാവിലേക്ക് കടന്ന അപ്പു അർദ്ധനഗ്നയായികിടക്കുന്ന ഭദ്രയുടെ ശരീരത്തിൽ അഴിഞ്ഞുകിടക്കുന്ന മേൽമുണ്ട് കൊണ്ട്പുതച്ചു.
“നിയിപ്പ ന്താ ചെയ്യാ…”
ആദിയോടെ അപ്പു ചോദിച്ചു.
“ഇവിട്യടാ… തമ്പ്രാൻകുട്ടിയാകാല് പിടിച്ചേ”
“മ്…”
കൈയിലുള്ള ദണ്ഡ് താഴെ വച്ചിട്ട്
അപ്പുവും, ദേവനുംകൂടെ ഭദ്രയെ പൊക്കിയെടുത്ത് നാഗത്തറയിലേക്ക് കയറുന്ന കൽപ്പടവുകളിൽ കിടത്തി.
ഇടിയോട്കൂടിയമഴ തിമിർത്തു പെയ്യ്തു,
അഭിഷേകം ചെയ്ത് മഞ്ഞൾപൊടി മഴവെള്ളത്തിൽ കുതിർന്ന് നാഗത്തറയിൽനിന്ന് ഒലിച്ചിറങ്ങി ഭദ്രയുടെ മുഖത്തേക്ക് ഇറ്റി വീണു.
മഞ്ഞൾപ്പൊടി കലർന്ന ജലം അവളുടെ മുഖത്തേക്ക് വീണതും ഹൃദയം വീണ്ടുമിടിക്കാൻ തുടങ്ങി.
അപ്പുവും, ദേവനും തിരിഞ്ഞുനടക്കുമ്പോഴാണ് പിന്നിൽ നിന്ന് ഇടറിയ ശബ്ദത്തിൽ ഒരു വിളികേട്ടത്.
“അപ്പുവേട്ടാ…”
ഭദ്രയുടെ ദയനീയമായ ആ വിളികേട്ടപ്പോൾ ചാരു പൊട്ടിക്കരഞ്ഞു.
പരസ്പരം മുഖത്തോട് മുഖം നോക്കിയ ഇരുവരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.
“മരിച്ചിട്ടില്യാ…”
അപ്പു പറഞ്ഞു.
ദേവൻ വേഗം അപ്പുവിന്റെ കൈയിലുള്ള ദണ്ഡ് വാങ്ങി ഭദ്രയെ അടിക്കാൻ ഓങ്ങി നിന്നു, പക്ഷെ ഭദ്രയുടെ ശിരസിന് മുകളിൽ ഫണമുയർത്തി നിന്ന സ്വർണനിറമുള്ള സർപ്പത്തെ കണ്ടതും അയ്യാളുടെ കൈവിറച്ചു.
മിഴികൾ പാതിതുറന്ന് അവൾ വീണ്ടും അപ്പുവിനെ വിളിച്ചു.
“ന്താ ദേവാ ഈ കാട്ട്ണെ, ആ ജീവനങ്ങട് എടുത്ത്വേളാ..”
ദേവന് ധൈര്യം പകർന്നപ്പോൾ അയ്യാൾ ദണ്ഡ് കൊണ്ട് ഭദ്രയുടെ ശിരസിൽ ആഞ്ഞടിച്ചു.
തടസം നിന്ന സ്വർണനിറമുള്ള സർപ്പത്തെ നാഗക്കാവിൽ വച്ചുതന്നെ ദേവൻ തല്ലിക്കൊന്നു.
ഭദ്രയുടെ മരണം കണ്ട് പകച്ചുനിന്ന ചാരു ബോധരഹിതയായി നാഗക്കാവിന് പുറത്ത് കുഴഞ്ഞുവീണു.
നാഗക്കാവിൽ ചാരു കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ട ഹരി വേഗം അവളെയെടുത്ത് മുറിയിൽ കൊണ്ടുപോയി കിടത്തി.
ചാരുവിന്റെ മുഖത്തേക്ക് വെള്ളം തെളിച്ചപ്പോൾ അവൾ പതിയെ കണ്ണുതുറന്നു…
ഭദ്രയുടെ മരണംകണ്ട് പകച്ചുനിന്ന ചാരു ബോധരഹിതയായി നാഗക്കാവിന് പുറത്ത് കുഴഞ്ഞുവീണുകിടക്കുന്നത് കണ്ട
ഹരി അവളെയെടുത്ത് വേഗം മുറിയിലേക്ക് കൊണ്ടുപോയികിടത്തി.
ചാരുവിന്റെ മുഖത്തേക്ക് വെള്ളം തെളിച്ചപ്പോൾ അവൾ പതിയെ കണ്ണുതുറന്നു…
“ചാരു…. ഇങ്ങോട്ട് നോക്യേ…”
ഹരി അവളുടെ കവിളിൽതട്ടി വിളിച്ചു.
ചാരു ചുറ്റിലും നോക്കി, അമ്മയും മുത്തശ്ശിയും മനക്കലെ ദാസിപ്പെണ്ണുങ്ങളും തന്റെ ചുറ്റുഭാഗവും വട്ടം കൂടി നിൽക്കുന്നത് കണ്ട അവൾ പെട്ടന്ന് തന്നെ എഴുന്നേറ്റിരുന്നു.
“ന്താ ല്ലാരും കൂടെ…”
ആകാംക്ഷയോടെ അവൾ ചോദിച്ചു.
“ഇയ്യന്തിനാ കുട്ട്യേ…. അവശ്യല്ല്യാത്ത ഇടത്തേക്കൊക്കെ പോണേ,അതല്ലേ ഇപ്പ ങ്ങനെ കാണേണ്ടി വന്നേ…..
ദേവീ കാത്തോൾണെ”
കലങ്ങിയ കണ്ണുകളോടെ മുത്തശ്ശി പറഞ്ഞു
“മുത്തശ്ശി…. ഇനിയിപ്പ അതേക്കുറിചോന്നും ആലോചിക്കേണ്ട…
വരൂ… ഓള് കിടന്നോട്ടെ…”
ചാരുവിന്റെ മുറിയിൽ നിന്ന് ഓരോരുത്തരായി പുറത്തേക്ക് നടന്നു.
“ഹരിയേട്ടാ… ഒന്ന് നിൽക്കൂ..”
അയ്യാൾ കട്ടിളയുടെ പടിവാതിക്കൽ നിൽക്കുമ്പോൾ ചാരു വിളിച്ചു.
ഹരി പിന്തിരിഞ്ഞുവന്നു.
“നിക്കെന്തോ പേട്യാവുണു ഹരിയേട്ടാ…
ന്തോ വൻദുരന്തം വരാനിരിക്കണ പോലെ,
മനസ് പറയുണു.”
