ഭദ്ര നോവല്‍

അമ്മാളുന്റെ കൂടെ തൊടിമുഴുവൻ ഓടിച്ചാടി നടക്കും.
ആണ്ടുകൾ കഴിഞ്ഞപ്പോ
നിക്കെന്തോ ദേവിടെ അനുഗ്രഹം ണ്ടെന്ന് പറഞ്ഞ വല്ല്യച്ഛൻ കാവില് വിളക്ക് കൊളുത്താൻ ന്നെ ഏൽപ്പിച്ചു.
കൂടെ കർശന ചട്ടങ്ങളും
അമ്മാളുന്റെ കൂടെ ഇനി കണ്ടുപോകാരുതെന്ന് പറഞ്ഞു,
എന്നെക്കാളും ദുഃഖം അമ്മാളുനായിരുന്നു.
സന്ധ്യക്ക് വിളക്ക് കൊളുത്താൻ കാവിലേക്ക് പോകുമ്പോ
ആരുല്ല്യാന്ന് ഉറപ്പ് വരുത്തി ഓള് ന്നെ കാണാൻ വരും, തൊടിയിലെ കായ്കളും മറ്റു പറിച്ചുകൊണ്ട്.

“അമ്മാളു ഇപ്പ ഏവിട്യാ…”

ചാരു ഇടയിൽ കയറി ചോദിച്ചു

മുല്ലമൊട്ടുകൾ വാരിവിതറുന്നപോലുള്ള
ചെറു പുഞ്ചിരി മാത്രമാണ് ഭദ്ര മറുപടിയായി അവൾക്ക് കൊടുത്തത്.

ഭദ്ര തുടർന്നു.

“അന്ന് അമാവാസിനാൾ പതിവിലും നേരത്തെ അന്ധകാരം കാവിനുചുറ്റും പരന്നു. വിളക്ക് കൊളുത്താൻ വൈകിയ ഞാൻ ഇശ്ശിവേഗം നാഗക്കാവിലേക്ക് നടന്നു.
കാവിനോടടുക്കുമ്പോഴും ഇരുട്ട് വ്യാപിച്ചു കൊണ്ടിരുന്നു.
ദുഷ്ട്ടശക്തികൾ താണ്ഡവമാടുന്ന അമാവാസിനാളിൽ എന്തോ അപകടം സംഭവിക്കുണുണ്ടെന്ന് നിക്ക് മനസ്സിലാക്കി.
കാവിനുപുറത്തെ ദീപസ്തംഭത്തിൽ തിരിതെളിയിച്ച് മൂന്നുതവണ വലം വച്ച്
പുറത്ത് കാവലിരിക്കുന്ന നഗങ്ങൾക്ക് മുൻപിൽ തിരികൊളുത്തിയിട്ട് ഞാൻ കാവിലേക്ക് കാലെടുത്തുവച്ചതും
നാഗക്കാവിന് പിന്നാംപുറത്തനിന്ന് ഒരു സ്ത്രീയുടെ നിലവിളിശബ്ദവും ഒരുമിച്ചായിരുന്നു.
ഞാൻ വേഗം നാഗപ്രതിഷ്ഠയുടെ പിന്നിലേക്ക് ചെന്നുനോക്കിയതും അവിടെ കണ്ട കാഴ്ച്ച ന്നെ ആകെതളർത്തി.
ന്റെ അമ്മാളു…”

ഭദ്ര പറഞ്ഞു നിർത്തി.

“അമ്മാളുവിന് ന്തു പറ്റി”
ആകാംക്ഷയോടെ ചാരു ചോദിച്ചു.

ഭദ്രയുടെ മുഖഭാവംമാറി കവിളുകൾ ചുവന്നുതുടുത്തു. കണ്ണിൽ നിന്നും രക്തമൊഴുകി.

ചാരു, കസേരയിൽനിന്നും എഴുന്നേറ്റു.

പെട്ടന്നാണ് അടഞ്ഞുകിടന്നവാതിലിൽ ആരോ ശക്തമായി മുട്ടിയത്.

“ആരാ അത്…”
ഉച്ചത്തിൽ ചാരു ചോദിച്ചു.”

“ന്താ കുട്ട്യേ, വാതില്കൊട്ടിയടച്ച് ഇയ്യാരോടാ സംസാരിക്കണെ..തുറക്ക വേഗം..”
അടഞ്ഞുകിടന്ന വാതിലിൽ മുട്ടികൊണ്ട് മുത്തശ്ശി പറഞ്ഞു.

ഭദ്ര വാതിലിന്റെ ഓടാമ്പലിലേക്ക് നോക്കിയതും അവ താനെ തുറന്നു.

അകത്തേക്ക് കടന്ന മുത്തശ്ശി ചുറ്റിലും നോക്കി.

“ന്താ നോക്കണേ മുത്തശ്ശി…?”
കസേരയിലിരുന്നുകൊണ്ടു ചാരു ചോദിച്ചു.

“മ്…. നല്ല പാലപ്പൂവിന്റെ ഗന്ധണ്ടല്ലോ കുട്ട്യേ…”
ശ്വാസത്തിന്റെ കൂടെ ഗന്ധവും വലിച്ചുകൊണ്ട് ഭാർഗ്ഗവിതമ്പുരാട്ടി
കിഴക്കേഭാഗത്തേക്ക് നോക്കി…

“മ്… പാല പൂത്തിരിക്കുണു.. ത് പതിവില്ല്യാത്തതാണല്ലോ..”

ഭാർഗ്ഗവിതമ്പുരാട്ടിയുടെ സംസാരം കേട്ട ഭദ്ര ആർത്തുച്ചിരിച്ചു…
എന്ത് ചെയ്യണമെന്നറിയാതെ ചാരു പകച്ചു നിന്നു.

“ന്നെ നിനക്കലാണ്ട് ആർക്കും ദർശിക്കാൻ കഴിയില്ല്യാ..”
ഭദ്ര ചാരുവിനോടയി പറഞ്ഞു.

“വൈകണ്ട നേരത്തെ കിടന്നോളൂ., നാളെവൈകിട്ട് മഠത്തിൽ തിരുമേനി വരേണ്ടാകും, ചിലപ്പോ ആവാഹന കർമ്മങ്ങളൊക്കെ വേണ്ടിവരും,”

പരിഹാസഭാവത്തിൽ ഭദ്ര ആർത്തുച്ചിരിച്ചു ഒറ്റമുറിയെ പ്രകമ്പനം കൊള്ളിച്ച ആ അട്ടഹാസം കേട്ട് ചാരു കണ്ണുകളടച്ച് ചെവികൾ പൊത്തിപിടിച്ചു.

“ന്തായീ കാട്ട്ണെ..?.”
മുത്തശ്ശിയുടെ ചോദ്യം കേട്ടാണ് അവൾ കണ്ണ് തുറന്നത്

“ഏയ് ഒന്നുല്ല്യാ മുത്തശ്ശി… നല്ല തലവേദന..”

“ഉം.. വൈകിക്കേണ്ട കിടന്നോളൂ,
കർമ്മങ്ങൾകൊക്കെ പങ്കെടുക്കാൻ
അശുദ്ധിയൊന്നുമായില്ല്യാല്ലോ..”

“ഇല്ല്യാ…”
ചാരു ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിച്ചു.
അവളുടെ നെറുകയിൽ തലോടികൊണ്ട് ഭാർഗ്ഗവിതമ്പുരാട്ടി
മുറിയിൽ നിന്നും ഇറങ്ങിയതും വാതിലുകൾ താനെ അടഞ്ഞു.

ഭദ്ര ആർത്ത് അട്ടഹസിച്ചു.

“ഹും… മഠത്തിൽ ദേവനാരായണൻ തിരുമേനി.. ന്നെ ചരടിൽബന്ധിച്ച മഹാൻ. മറക്കില്ല്യാ ഭദ്ര ഒന്നും…”

ഭദ്രയുടെ രൗദ്രഭാവത്തിലുള്ള മുഖത്തെ കണ്ടപ്പോൾ ചാരുവിന്റെ ഉള്ളിൽ ഭയം ഉടലെടുത്തു.
അവൾ തന്റെ രക്ഷയിൽ അഭയംപ്രാപിച്ചു,
അറിയാതെ ശ്രീദുർഗ്ഗാ ദേവിയെ മനസിൽ ധ്യാനിച്ചു.
“അമ്മേ… ശ്രീലളിതേ… കൈവിടല്ലേ…”

രൗദ്രഭാവത്തിലായിരുന്ന ഭദ്ര ശാന്തമായി.

“അമ്മാളുവിന് ന്തു പറ്റി…?”
രണ്ടും കൽപ്പിച്ച് ചാരു ചോദിച്ചു

മറുപടി പറയാൻ നിൽക്കാതെ ഭദ്ര പതിയെ അപ്രത്യക്ഷമായി..
അവൾ ചുറ്റിലും നോക്കി അവിടെയെങ്ങും ഉണ്ടായിരുന്നില്ല.

അടഞ്ഞു കിടന്ന ജാലകപ്പൊളി ചാരു പതിയെ തുറന്നു.
വൃശ്ചികമാസത്തിലെ തണുത്തകാറ്റ് അവളെ വാരിപ്പുണരുകയായണെന്ന് മനസിലാക്കിയ നിദ്രാദേവി അവളിൽ ലയിച്ചു. മിഴികൾ തന്നെ അടയുന്നപോലെതോന്നിയ ചാരു കട്ടിലിലേക്ക് കുഴഞ്ഞുവീണു.
നാഴികകൾ കഴിഞ്ഞു .
നിദ്രയിലവളുടെ മനസ് ഭദ്രക്ക് ചുറ്റും സഞ്ചരിച്ചു

“ചാരു… ”
ഭദ്ര വിളിക്കുന്നപോലെ തോന്നിയ ചാരു ഉടനെ ചോദിച്ചു

“അമ്മാളുവിന് എന്തുപറ്റി..?”

“ഞാൻ ചെന്ന് നോക്കിയപ്പോൾ സർപ്പങ്ങൾ അവളെ വലിഞ്ഞു മുറുക്കുകയായിരുന്നു”

“ദേവീ…”
ചാരു സർവ്വലോകമാതാവിനെ വിളിച്ചു.

“ന്റെ നേരെയും ഫണമുയർത്തി വന്നു..”

ആരോവന്ന് തന്നെ തലോടുന്ന പോലെതോന്നിയ
ചാരു നിദ്രയിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു.

“ഹോ…അമ്മയാ… ഞാൻ പേടിച്ചുപോയി..”

ചാരു എഴുന്നേറ്റ് കിഴക്കേ ഭാഗത്തെ ജാലകത്തിനടുത്തുവന്നിരുന്നു.

ഉദയകിരണങ്ങൾ ജാലകത്തിന്റെ പാളിയിലൂടെവന്ന് അവളെ ചുംബിച്ചു.
ഇളം ചൂട് ശരീരത്തിൽ തട്ടിയപ്പോൾ ഇന്നലെ നടന്നത് സ്വപ്നമാണോയെന്ന് അവളല്പം സംശയിച്ചു

“ശരിക്കും അമ്മാളുവിനെ സർപ്പങ്ങൾ ആണോ…?…അതോ ഞാൻ സ്വപ്നം കണ്ടതോ…”

ചാരു സ്വയം ചോദിച്ചു.

മേശയിലിരുന്ന വെള്ളകടലാസടുത്തുനോക്കി.
പക്ഷെ ചോരകൊണ്ടെഴുതിയ വരികൾ
മാഞ്ഞുപോയിരിക്കുന്നു.

അവൾ തിരിച്ചും മറിച്ചും നോക്കി
താനെഴുതിയ തലക്കെട്ട് അല്ലാതെ മറ്റൊന്നുമില്ലായിരുന്നു ആ കടലാസിൽ.

പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ചാരുവിന്റെ പിന്നിൽ കാൽപ്പെരുമാറ്റംകേട്ട്
അവൾ വലത് വശത്തേക്ക് തിരിഞ്ഞുനോക്കി ആരെയും കാണാൻകഴിഞ്ഞില്ല.
അപ്രതീക്ഷിതമായി ഇടത് തോളിൽ ഒരു കൈവന്നുപതിച്ചയുടൻ
ചാരു അലറി വിളിച്ചു.
പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ചാരുവിന്റെ പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ട്
അവൾ വലത് വശത്തേക്ക് തിരിഞ്ഞുനോക്കി ആരെയും കാണാൻകഴിഞ്ഞില്ല.
അപ്രതീക്ഷിതമായി ഇടത് തോളിൽ ഒരു കൈവന്നുപതിച്ചയുടൻ
ചാരു അലറി വിളിച്ചു.
“ന്താ… ചാരു…”

“ഹോ… ഹരിയേട്ടനോ… പേടിച്ചുപോയല്ലോ ദേവീ…”

“നീയ്യാദ്യായിട്ടാണോ ന്നെ കാണണെ പിന്നെന്താ..”

“ഇന്നലെ ഭദ്രേ കണ്ടുത്രേ… ഞാനതാലോചിച്ചിരിക്യാർന്നു.. എപ്പഴാ ഏട്ടൻ വന്നേ…”

“മ് ..അമ്മ പറഞ്ഞു,ആരോ നാഗക്കാവിലേക്ക് കടന്നിരിക്കിണു…അതിന്റെ അനർത്ഥങ്ങളാണ് സംഭവിച്ചോണ്ടിരിക്കണെ…”
ജാലകത്തിലൂടെ കാവിലേക്ക് നോക്കിക്കൊണ്ട് ഹരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *