മൃഗം – 4 2

അച്ചന്‍ പുന്നൂസിനെ നോക്കി എങ്ങനെയുണ്ട് എന്ന അര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് ചിരിച്ചു. പിന്നെ അവന്റെ ശിരസില്‍ തലോടിക്കൊണ്ട് പറഞ്ഞു:

“കണ്ടോടോ പുന്നൂസേ..ഇവനാണ് വാസു..ഇവനാണ് എന്റെ മോന്‍….അവന്റെ ഈ ദൈവാശ്രയം ആണ് അവന്റെ വിജയം..പുന്നൂസിനി അടുത്ത കാര്യത്തിലേക്ക് കടക്ക്”.

“ശരി വാസു..എന്റെ മനസിന് ഇപ്പോഴാണ്‌ ഒരു സമാധാനം കിട്ടിയത്..നീ ഇന്നുതന്നെ വരാന്‍ തയാറാണോ?”

“ആണ്..”

“ശരി..പക്ഷെ ഇന്ന് നീ വരണ്ട.ഞാന്‍ ആദ്യം നിനക്ക് വേണ്ട കാര്യങ്ങള്‍ ഒരുക്കിയ ശേഷം വന്നു നിന്നെ കൂട്ടിക്കൊണ്ടു പൊയ്ക്കോളാം..നാളെത്തന്നെ..അത് പോട്ടെ എനിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് നിനക്ക് ശമ്പളം വേണ്ടേ?”

“അതൊക്കെ സാറ് തീരുമാനിച്ചാല്‍ മതി..”

“വളരെ അപകടം പിടിച്ച പണിയാണ്..നിനക്ക് എത്ര വേണം? നീ പറയുന്നതാണ് നിന്റെ കൂലി..” പുന്നൂസ് അവന്റെ മനസ്‌ അറിയാനായി ചോദിച്ചു.

“ഒരു ദിവസം ഞാന്‍ ജോലിക്ക് പോയാല്‍ എഴുന്നൂറ് മുതല്‍ ആയിരം വരെ കിട്ടും. ഇതിന് അത്ര മേലനങ്ങി പണി ചെയ്യേണ്ട കാര്യമില്ലല്ലോ..സാറ് ദിവസം അഞ്ഞൂറ് വച്ചു തന്നാല്‍ മതി…”

പുന്നൂസിന്റെ കണ്ണുകള്‍ വീണ്ടും സജലങ്ങളായി. അല്‍പനേരം അയാള്‍ ഒന്നും മിണ്ടിയില്ല.

“വാസൂ..നിന്റെ വില നിനക്ക് അറിയില്ല..സാരമില്ല….ഞാന്‍ ഇത്രയേ പറയുന്നുള്ളൂ..എന്റെ മകളെ നീ അപകടത്തില്‍ പെടാതെ സംരക്ഷിച്ചാല്‍, നിന്റെ ജീവിതം ഞാന്‍ മാറ്റി മറിക്കും…”

“പിന്നെ അച്ചനോടും സാറിനോടും എനിക്കൊരു കാര്യം പറയാനുണ്ട്” വാസു പറഞ്ഞു. ഇരുവരും അവനെ ചോദ്യഭാവത്തില്‍ നോക്കി.

“ഈ പറഞ്ഞവന്മാര്‍ സാറിന്റെ മോളെ എത്രയും വേഗം ഉപദ്രവിക്കാനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം..കാരണം എനിക്ക് സിറ്റിയിലെ ജീവിതം അത്ര ഇഷ്ടമല്ല..പണി തീര്‍ത്തിട്ട് വേഗം എനിക്കിങ്ങ് വരണം…”

അച്ചനും പുന്നൂസും വാക്കുകള്‍ കിട്ടാതെ പരസ്പരം നോക്കി ഇരുന്നുപോയി.

സന്ധ്യാസമയത്ത് മുസ്തഫയ്ക്കും മൊയ്തീനും രവീന്ദ്രനും ഒപ്പം രവീന്ദ്രന്റെ വീട്ടില്‍ ദിവാകരനും ഉണ്ടായിരുന്നു. നാലുപേരും പുറത്ത് മാറിയിരുന്നു മദ്യസേവയ്ക്ക് ഒപ്പം രഹസ്യമായ ചില ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

“അവനോടു നമ്മള്‍ പകരം ചോദിച്ചില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? രവീന്ദ്രന്‍ സാറ് പറ..എന്താ അവനെ ചെയ്യേണ്ടത്?”

മുസ്തഫ ചോദിച്ചു. മുന്‍ നിരയിലെ നാല് പല്ലുകള്‍ നഷ്‌ടമായത് അവന്റെ മുഖം വികൃതമാക്കിയിരുന്നു.

“നമ്മുടെ പിള്ളേരെ അവന്റെ വീട്ടിലോ ആപ്പീസിലോ വിടണം. നാലോ അഞ്ചോ പേര് ചെന്നാല്‍ ഒന്നും നടക്കത്തില്ല. ഒരു പത്തു പന്ത്രണ്ട് എണ്ണത്തിനെ എങ്കിലും വിടണം. അവനെ വെട്ടി അരിഞ്ഞു കളയാന്‍ അവന്മാരോട് പറ..നായിന്റെ മോന്‍ ഇനി നേരെ ചൊവ്വേ ജീവിക്കാന്‍ പാടില്ല..”

രവീന്ദ്രന്‍ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.

“കൊന്നാല്‍ പുലിവാല്‍ ആകത്തില്ലേ സാറേ..” മൊയ്തീന്‍ ചോദിച്ചു.

“കൊല്ലണ്ട..പക്ഷെ അവന്‍ ജീവിക്കുകേം വേണ്ട..ബാക്കിയുള്ള കാലം അവന്‍ എഴഞ്ഞെഴെഞ്ഞു നടക്കണം…അതെനിക്ക് എന്റെ ഈ കണ്ണുകള്‍ കൊണ്ട് കാണണം” രവീന്ദ്രന്‍ പകയോടെ പറഞ്ഞു.

“അവള്‍..ആ രുക്മിണി ആണ് അവനെ വഷളാക്കുന്നത്..ഒരവസരം ഒത്താല്‍ അവളെ ഞാനൊരു പണി പണിയും..എന്റെ ഒരു മോഹമാണ് അത്..” ദിവാകരന്റെ വാക്കുകളില്‍ പകയും കാമാര്‍ത്തിയും നിറഞ്ഞിരുന്നു.

“നീയുമായി എങ്ങനാ അവര് തെറ്റിയത്?” രവീന്ദ്രന്‍ ചോദിച്ചു.

“ആ കള്ള നായിന്റെ മോളും അവനും തമ്മില്‍ എന്തൊക്കെയോ പരിപാടികള്‍ ഉണ്ട് എന്ന് എനിക്ക് കുറെ നാളായി സംശയമുണ്ട്…അല്ലെങ്കില്‍ വല്ലോനും ഉണ്ടായ അവനോട് അവള്‍ക്കിത്ര സ്നേഹം തോന്നണ്ട കാര്യമെന്താ? നല്ല ചോരേം നീരും ആരോഗ്യോം ഉള്ള അവനെ കണ്ടപ്പോള്‍ പൂറിക്ക് ഇളകി…എന്റെ മണ്ടന്‍ ചേട്ടനെ അവള്‍ വഞ്ചിക്കുന്നുണ്ട് എന്ന് അവിടെ ചെന്നപ്പോള്‍ ഒക്കെ എനിക്ക് തോന്നിയിട്ടുള്ളതാണ്…അവളുടെ കഴപ്പിന് അവന്‍ തികയുമോ? ആ മോളു പെണ്ണും അങ്ങനെ ചില സംശയങ്ങള്‍ എന്നോട് പറഞ്ഞത് വച്ച് ഞാന്‍ അവനെ കൈയോടെ പിടിക്കാന്‍ ഒരു ദിവസം അവിടെപ്പോയി..പക്ഷെ കഷ്ടകാലത്തിന് അവനെന്നെ കണ്ടു..അപ്പഴേക്കും അവനും അവളും കൂടി കഥ അങ്ങ് മാറ്റി…അതോടെ എന്നെ തെറ്റിദ്ധരിച്ച ഏട്ടന്‍ ജീവിതത്തില്‍ ആദ്യമായി എന്നെ തല്ലി..എല്ലാം അവളും അവനും കാരണമാണ്..രണ്ടിനോടും എനിക്ക് പകരം ചോദിക്കണം” ദിവാകരന്‍ പല്ലുകള്‍ ഞെരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *