റോക്കി – 5 29അടിപൊളി  

റോക്കി 5

Rocky Part 5 | author : Sathyaki

[ Previous Part ] [ www.kambi.pw ]


 

ട്രെയിനിന്റെ ചൂളം വിളി കാത്തു നിന്ന എന്നേ പക്ഷെ അതിനും മുമ്പ് മറ്റൊരു വിളിയാണ് തേടി എത്തിയത്..

 

ആദ്യ രണ്ട് തവണ ഞാൻ ആ കോൾ എടുത്തില്ല. പരിചയം ഇല്ലാത്ത നമ്പർ ആണ്. എന്തായാലും ഇവിടുന്ന് തെറിക്കുവാണ്. പിന്നെ എന്തിനാ വെറുതെ കോൾ എടുക്കുന്നത്..? ഞാൻ ചിന്തിച്ചു.. മൂന്നാമതും ഫോൺ ശബ്‌ദിച്ചപ്പോൾ രാഹുൽ പറഞ്ഞു

‘ആരാന്ന് നോക്കെടാ.. കൊറേ ആയല്ലോ..’

 

അവൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കോൾ എടുക്കാമെന്ന് വച്ചു. ഫോൺ റിംഗ് ചെയ്തു തീരാറാകുന്നതിന് മുമ്പ് ഞാൻ ആ കോൾ എടുത്തു.. മറു തലയ്ക്കൽ നിന്ന് വന്ന ഹലോ എനിക്ക് പരിചയം ഉള്ള ആരുടെയും അല്ലായിരുന്നു

‘ഹലോ.. അർജുൻ ആണോ..?

 

‘അതേ.. ആരാ…?

ഞാൻ ഫോൺ വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു.. പാളത്തിന്റെ ഒരു ഭാഗത്തു നിന്നും ട്രെയിൻ കുതിച്ചു വരുന്നത് ഞാൻ കണ്ടു. ട്രെയിൻ വന്നു. ആ ധൃതി എനിക്ക് സംസാരത്തിൽ ഉണ്ടായിരുന്നു..

 

‘ഞാൻ അരുൺ.. ചേട്ടൻ ഇഷാനിയുടെ ഫ്രണ്ട് അല്ലേ..?

ഈ അവസാന നിമിഷം ഇതാരാണ് ഇഷാനിയുടെ പേര് പറയുന്നത്. ഞാൻ ആകെ വല്ലാതായി. എല്ലാം അവസാനിപ്പിച്ചു പോകാമെന്നു വച്ചാലും അവൾ എങ്ങനെ ഒക്കെയോ എന്നിലേക്ക് വരുന്നത് പോലെ. ഞാൻ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു..

 

‘ആ.. എന്താ…?

 

‘അതേ.. ജനറൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറ്റുമോ..? ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി…….’

ട്രെയിൻ വലിഞ്ഞിഴഞ്ഞു എന്റെ തൊട്ട് മുന്നിലായ് നിന്നു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു അനങ്ങാതെ നിന്നു. എന്റെ മറുപടി വരാത്തത് കൊണ്ട് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഹലോകൾ വരാൻ തുടങ്ങി.. ഞാൻ മറുപടി കൊടുത്തില്ല.. കാരണം ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു….

 

ഇവിടമായുള്ള എല്ലാ ബന്ധങ്ങളും ഞാൻ അറുത്തു കളഞ്ഞു പോകാൻ ഒരുങ്ങിയതാണ്. എല്ലാവരുടെയും നല്ലതിന് അതാണ് ശരിയായ തീരുമാനം എന്ന് എനിക്ക് തോന്നി. ആ തീരുമാനം ശരിയാക്കാൻ രണ്ട് ചുവട് വച്ചു മുന്നിലുള്ള ട്രെയിനിൽ കയറി എനിക്ക് എന്നുന്നേക്കും ഇവിടെ നിന്ന് അപ്രത്യക്ഷ്യമാകാൻ കഴിയും.. പക്ഷെ ഇപ്പോൾ വന്ന കോളിൽ ഇഷാനിക്ക് എന്തോ അപകടം സംഭവിച്ചു എന്ന് പറയുന്നു.. ട്രെയിൻ അടുത്ത പച്ചക്കോടി വീശി നീങ്ങുന്നത് വരെയേ എനിക്ക് തിരഞ്ഞെടുക്കാൻ സമയമുള്ളൂ.. പക്ഷെ അത്രയും നേരമൊന്നും വേണ്ടായിരുന്നു എനിക്ക് ഈ കാര്യത്തിൽ തിരഞ്ഞെടുക്കാൻ.. എനിക്ക് വേണ്ടി മുരണ്ട് കൊണ്ട് മുന്നോട്ടു പോകാൻ വിറളി പിടിച്ചു നിൽക്കുന്ന ട്രെയിനിനെ ഉപേക്ഷിച്ചു ഞാൻ ഇഷാനി ഉണ്ടെന്ന് പറഞ്ഞ ഹോസ്പിറ്റലിലേക്ക് പോയി. എല്ലായ്പോഴും അതങ്ങനെ തന്നെ ആയിരുന്നു.. എത്ര അകന്നു പോയാലും ഞങ്ങൾ വീണ്ടുമേതെങ്കിലും വഴികളിൽ സന്ധിച്ചു.. വിധികളാൽ ബന്ധിക്കപ്പെട്ടവർ…..!

 

ഫോൺ വിളിച്ച പയ്യൻ അവൾക്ക് വലിയ പരുക്കൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും എനിക്കൊരു സമാധാനവും കിട്ടിയില്ല. എത്ര അപകടം നടന്നാലും നമ്മൾ ദൂരത്തു ആണെങ്കിൽ ആശ്വസിപ്പിക്കാൻ ആൾക്കാർ അങ്ങനെ പറയുമെന്ന് എനിക്കറിയാം.. ഹോസ്പിറ്റലിൽ എത്തുന്നത് വരെ എന്നെ സമാധാനിപ്പിക്കാൻ രാഹുൽ കുറെ പാട് പെട്ടു.

 

ഹോസ്പിറ്റലിൽ ചെന്നു ആ പയ്യനെ വിളിച്ചപ്പോ കാഷ്വാലിറ്റിയുടെ മുമ്പിൽ വരാൻ പറഞ്ഞു. ഞങ്ങൾ അവിടെ ചെന്നപ്പോൾ ആ പയ്യനെ കണ്ടു. ആളൊരു ഡെലിവറി ബോയ് ആണ്. വർക്ക്‌ കഴിഞ്ഞു തിരിച്ചു പോരുമ്പോ ആണ് സംഭവം. ഇഷാനി ശ്രദ്ധ ഇല്ലാതെ റോഡ് ക്രോസ്സ് ചെയ്തു എന്നാണ് അവൻ പറയുന്നത്. അവൻ അല്ലെങ്കിലും മനഃപൂർവം ഇടിപ്പിച്ചു എന്ന് പറയില്ലല്ലോ.. എന്തായാലും ഹോസ്പിറ്റലിൽ എത്തിക്കാനുള്ള നന്മ അവനിൽ ഉള്ളത് കൊണ്ട് ഞാൻ മുഷിഞ്ഞില്ല. കാഷ്വാലിറ്റിയിൽ കയറിയപ്പോൾ ആണ് അവളെ കണ്ടത്. ഞാൻ ഭയന്നത് പോലെ ഭീകരമായ പരിക്ക് ഒന്നുമില്ല. കാലിൽ ഒരു വെച്ച് കെട്ടുണ്ട്. കയ്യിൽ ഒരു പ്ലാസ്റ്റർ പോലെ കഴുത്തിലൂടെ ഇട്ടിട്ടുണ്ട്. കൈക്ക് ചെറിയ മടിവ് ഉണ്ടായിരുന്നു. കുറച്ചു ദിവസം അനങ്ങാതെ ഇരിക്കാൻ ആണ് അങ്ങനെ വച്ചിരിക്കുന്നത്. അല്ലാതെ പൊട്ടൽ ഒന്നുമില്ല. പിന്നെ ഒരു പരിക്ക് ഉള്ളത് നെറ്റിയിലാണ്. അത് തീരെ ചെറിയൊരു മുറിവാണ്. എവിടെയോ ഉരഞ്ഞത് പോലെ. ഇടിച്ച പയ്യൻ സ്പീഡിൽ ആയിരുന്നു ബൈക്ക് ഓടിച്ചത് എങ്കിൽ ഈ പരിക്ക് ഒന്നും ആയിരിക്കില്ല വരേണ്ടത്..

 

എന്നെ കണ്ടിട്ട് അവളുടെ മുഖത്ത് ഞാൻ പ്രതീക്ഷിച്ചത് പോലെയുള്ള ബുദ്ധിമുട്ട് ഒന്നുമില്ലായിരുന്നു. സത്യത്തിൽ അവൾ ശരിക്കും പേടിച്ചു പോയിരുന്നു. എന്നെ കണ്ടപ്പോൾ അത് കുറച്ചു ഒന്ന് മാറിയത് പോലെ തോന്നി. ഞാൻ അവളുടെ അടുത്തിരുന്നു അവളുടെ നെറ്റിയിൽ മുറിവിന് അടുത്ത് കൂടി മെല്ലെ വിരലോടിച്ചു തലോടിയപ്പോൾ അവൾ ഉറക്കം വരുന്നത് പോലെ എന്റെ മേലേക്ക് ചെറുതായ് ചാഞ്ഞു. രാഹുൽ ഈ സമയം പോയി ഡോക്ടറേ കണ്ടു കാര്യങ്ങൾ ഒക്കെ തിരക്കി. പേടിക്കാനായി ഒന്നുമില്ല. കുറച്ചു ദിവസം കഴിഞ്ഞു കയ്യിലെ കെട്ടഴിക്കണം. കാലിൽ വച്ചു കെട്ടിയത് ഇടയ്ക്ക് മരുന്ന് വച്ചു മാറണം. അത്ര ഒക്കെയേ ഉള്ളു. പിന്നെ അത്യാവശ്യം ആയി വേണ്ടത് റസ്റ്റ്‌ ആണ്. കൈ അധികം അനങ്ങരുത് എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. ഇന്നത്തെ ബില്ല് എല്ലാം ഇടിപ്പിച്ച പയ്യൻ തന്നെ കൊടുത്തിരുന്നു.. വീണ്ടും കുറച്ചു പൈസ അവൻ എന്റെ കയ്യിൽ വച്ചു തരാൻ നോക്കിയപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞു.. അവനെ കണ്ടിട്ട് ഒരു പാവത്താനെ പോലെ തോന്നി. ഇന്നത്തെ ഓട്ടത്തിന്റെ പൈസ ഒക്കെ ഇങ്ങനെ പോയി കാണും. പാവം..

 

അത് കൊണ്ട് തന്നെ തല്ക്കാലം അവളെ ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോകാമെന്നു കരുതി. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് വീൽ ചെയറിൽ എൻട്രൻസ് വരെ എത്തിച്ചു. വിളിച്ചു വന്ന ടാക്സിയിൽ മെല്ലെ അവളെ എടുത്തു ഇരുത്തി. രാഹുൽ ബൈക്കിൽ ഞങ്ങളുടെ മുന്നേ വീട്ടിലേക്ക് വിട്ടു. കാറിൽ കയറിയപ്പോൾ തന്നെ അവൾ ഉറക്കം പിടിച്ചിരുന്നു. എന്റെ തോളിൽ ചാഞ്ഞു കിടന്നു അവൾ ഉറങ്ങി. വീട്ടിൽ എത്തിയപ്പോൾ തട്ടി വിളിച്ചെങ്കിലും അവൾ ഉണരാൻ എന്തോ വിസമ്മതം ഉള്ളത് പോലെ പെരുമാറി. ഞാൻ മെല്ലെ അവളെ എന്റെ കൈകളിൽ താങ്ങി എടുത്തു അകത്തേക്ക് കൊണ്ട് പോയി കട്ടിലിൽ കിടത്തി. വീണ്ടും അവളെ ഒന്ന് ഉണർത്താൻ നോക്കിയെങ്കിലും മൂപ്പത്തി നല്ല ഉറക്കം പിടിച്ചത് കണ്ടപ്പോൾ ഉറങ്ങിക്കോട്ടെ എന്ന് തോന്നി..

 

രാത്രി ഞാൻ ശരിക്കും ഉറങ്ങിയില്ല. ഒരു കസേര എടുത്തു അവൾ കിടക്കുന്നതിനു അരികിൽ വന്നിരുന്നു.. ഏറെ സമയവും അവളെ നോക്കി ഇരിക്കുകയായിരുന്നു. അങ്ങനെ ചെയ്തിട്ട് പ്രത്യേകിച്ച് കാര്യം ഒന്നുമില്ലായിരുന്നു. അവൾക്ക് കാര്യമായ പരിക്ക് ഒന്നുമില്ല. ഉടനെ ഒന്നും എഴുന്നേൽക്കാൻ പോകുന്നുമില്ല. പിന്നെ സിനിമയിൽ ഒക്കെ കാണിക്കുന്നത് കണ്ടുള്ള ഒരോർമ്മയിൽ ഞാൻ അങ്ങനെ ഇരുന്നു. അഥവാ അവൾ രാത്രി എഴുന്നേറ്റാൽ സ്‌ഥലം മനസിലാകാതെ കൺഫ്യൂഷൻ ആകരുതല്ലോ…

Leave a Reply

Your email address will not be published. Required fields are marked *