റോക്കി – 5 47അടിപൊളി  

‘എന്താ ഇത്..?

‘ഇത് കൊലുസ് അല്ലേ..? സ്വർണം ആണോ..?
ഞാൻ പൊട്ടൻ കളിച്ചു ചോദിച്ചു

‘ഇതെന്തിനാ എന്റെ കാലിൽ കൊണ്ട് ഇട്ടത്..?

‘ആര് കൊണ്ടിട്ടു.. ഞാൻ ഒന്നുമല്ല. നീ ഉറങ്ങി കിടന്നപ്പോൾ ഇനി വേറെ വല്ലവരും വന്നു ഇട്ടിട്ട് പോയത് ആകും..’

‘തമാശിക്കണ്ട ഒരുപാട്.. ഇതെന്തിനാ എന്റെ കാലിൽ കൊണ്ട് ഇട്ടെ..?
അവൾ ഗൗരവത്തോടെ ചോദിച്ചു

‘ചുമ്മാ ഒരു ഭംഗിക്ക് വാങ്ങിച്ചതാ.. നിന്റെ കാലിൽ കിടക്കുമ്പോ നല്ല ഭംഗി ആയിരിക്കും എന്ന് തോന്നി..’

‘ആ തോന്നൽ വേണ്ട.. എനിക്ക് ഇതൊന്നും ഇഷ്ടം അല്ല..’

‘ഇട്ടു നോക്ക്. അപ്പോൾ അറിയാം..’
ഞാൻ നിർബന്ധിച്ചു

‘വേണ്ട. നീ ഇത് വാങ്ങു..’
അവൾ കൊലുസ് എന്റെ നേർക്ക് നീട്ടി. അത് വാങ്ങാൻ ഞാൻ പക്ഷെ കൈ നീട്ടിയില്ല

‘ ഇത് ഇഷ്ടം ആകാഞ്ഞിട്ട് ആണോ ഞാൻ വാങ്ങിയത് കൊണ്ടാണോ..?
ഞാൻ ചോദിച്ചു

‘നീ വാങ്ങിയത് കൊണ്ട്..’
അവൾ വളരെ സത്യസന്ധമായി ഉത്തരം പറഞ്ഞു. അത് എനിക്കൊരു വിഷമം ഉണ്ടാക്കി

‘ഞാൻ വാങ്ങിയാൽ ഇടില്ല അല്ലേ..?
ഞാൻ സങ്കടത്തോടെ ചോദിച്ചു

‘എടാ അങ്ങനെ അല്ല. നീ എനിക്ക് ഐസ്ക്രീമും ഷവർമയും ഒന്നും വാങ്ങി തരുന്ന പോലെ അല്ല ഇത്.. ‘

‘ഹോണസ്റ്റലി എനിക്ക് ഐസ്ക്രീം വാങ്ങി തരുന്നതും ഈ കൊലുസ് വാങ്ങി തരുന്നതും എല്ലാം ഒരേപോലെ ആണ്..’

‘നിനക്ക് അങ്ങനെ ആയിരിക്കാം. പക്ഷെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല. ഇത്രയും വില ഉള്ള ഒരു കാര്യം ഒക്കെ നീ വാങ്ങി തന്നാൽ വാങ്ങിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ട്.. പോരാത്തതിന് പാറുവിന്റെ കല്യാണത്തിന് നീ വാങ്ങി തന്ന മാലയുടെ കടം ഇത് വരെയും ഞാൻ വീട്ടിയിട്ടില്ല.. അപ്പോളാണ് നീ അടുത്തത് ആയിട്ട് വരുന്നേ..’

‘ദൈവമേ ആ മാലയുടെ ഒക്കെ കാര്യം ഞാൻ ദേ ഇപ്പോൾ ആണ് ഓർക്കുന്നത് തന്നെ. നീ അതൊക്കെ മനസ്സിൽ ഇട്ടു നടക്കുവാണോ..’

‘നീ മറക്കുന്നത് പോലെ എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ ആണ് വാങ്ങിയ ആൾ. എത്ര ഒക്കെ ബന്ധം ഉണ്ടെന്ന് പറഞ്ഞാലും പൈസയുടെ കാര്യത്തിൽ കണക്ക് വേണം. നിനക്ക് പൈസയുടെ വില അത്രക്ക് അറിയില്ല. അതാണ് ഇങ്ങനെ പറയുന്നത്..’

‘ശരി. നിന്റെ അഭിമാനത്തിന്റെ മേലെ ഞാൻ ഫ്ലൈറ്റ് ഇടിച്ചു കയറ്റുന്നില്ല. നീ ഇവിടുന്ന് പോകുമ്പോൾ ഇതെനിക്ക് ഊരി തന്നോ.. അത് വരെ ഇടാൻ പ്രശ്നം ഇല്ലല്ലോ..?
ഞാൻ ചോദിച്ചു

‘വേണ്ട. അത് ശരിയാവില്ല. നീ ഇത് വാങ്ങു..’
അവൾ എന്റെ കൈ പിടിച്ചു കൊലുസ് തരാൻ വേണ്ടി വിരൽ നിവർത്താൻ ശ്രമിച്ചു. പക്ഷെ ഞാൻ കൈ മുറുക്കെ പിടിച്ചു..

‘ വേണ്ടേൽ വേണ്ട. പക്ഷെ ഒന്ന് ഇട്ടു കാണിക്ക്..’
അറ്റ്ലീസ്റ്റ് അവളുടെ കാലിൽ അതൊന്ന് കിടന്നു കാണാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു

‘പറ്റില്ല. നീ ഇത് പിടിക്ക്..’
അവൾ വാശിയോടെ പറഞ്ഞു. ഞങ്ങൾക്ക് ഇടയിൽ കുറച്ചു ദിവസം ആയി വലിയ വഴക്ക് ഒന്നും ഉണ്ടായിരുന്നില്ല. ഇനി ഇത് പറഞ്ഞു ഒരു പിണക്കം ഉണ്ടാകേണ്ട എന്ന് കരുതി ഞാൻ കൈ നീട്ടി അവളുടെ കയ്യിൽ നിന്നും കൊലുസ് വാങ്ങിച്ചു.. എന്റെ മുഖം ഒരല്പം വാടിയിരുന്നു. അത് അവൾ ശ്രദ്ധിച്ചു

‘പിണങ്ങിയോ എന്നോട്..?
അവൾ ചോദിച്ചു

‘ഇല്ല..’
ഞാൻ പറഞ്ഞു

‘മുഖത്ത് പിണക്കം ഉണ്ടല്ലോ..?
അവൾ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു

‘പിന്നെ… നിനക്ക് തോന്നുന്നതാ…’
ഞാൻ ഒഴിയാൻ ശ്രമിച്ചു

‘നീ ഓരോന്ന് ഇങ്ങനെ കൊണ്ട് വരും എന്നെ ഇളക്കാൻ. എന്നിട്ട് അവസാനം നമ്മൾ തമ്മിൽ പിണക്കവും ആകും..’

‘എനിക്ക് പിണക്കം ഇല്ലെന്ന് പറഞ്ഞല്ലോ..’
ഞാൻ കുറച്ചു ശബ്ദം ഉയർത്തി ആണ് പറഞ്ഞത്

‘കണ്ടോ.. കണ്ടോ.. ദേഷ്യം വരുന്നത്.. അതിങ്ങ് താ ഞാൻ ഇട്ടു നോക്കട്ടെ..’
അവൾ എന്റെ കയ്യിലെ കൊലുസിനായി കൈ നീട്ടി

‘ദേഷ്യം ഒന്നുമല്ല.. ഞാൻ ഇത് ചുമ്മാ വാങ്ങിയതാ.. നീ ഇടുമെന്നു ഒന്നും പ്രതീക്ഷിച്ചില്ല.. അത് വിട്..’
ഞാൻ കയ്യിലിരുന്ന കൊലുസ് അവൾക്ക് നൽകാതെ പറഞ്ഞു

‘അത് മര്യാദക്ക് താ.. എനിക്ക് വേണ്ടി വാങ്ങിച്ചത് അല്ലേ എന്തായാലും.. ഞാനൊന്ന് ഇട്ടു നോക്കട്ടെ..’
അവൾ എന്റെ കയ്യിൽ കടന്നു പിടിച്ചു കൊലുസ് സ്വന്തം ആക്കി. മെത്തയിൽ ഇരുന്നു കാൽ മടക്കി അവൾ പാദസരം കാലിൽ അണിയാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *