അതെല്ലാം ആലോചിച്ചു കൂട്ടി ഇരുട്ടിൽ കണ്ണ് തുറന്നു കിടന്നപ്പോൾ ആണ് അപ്പുറെ വശത്തു നിന്നും ഒരു ഏങ്ങലടി ചെറുതായ് കേട്ടത്. ആദ്യമത് തോന്നിയത് ആണെന്ന് കരുതി പിന്നെ വീണ്ടും കേൾക്കാൻ തുടങ്ങിയപ്പോൾ
‘നീ കരയുവാണോ…?
ഞാൻ ചോദിച്ചു
‘മ്മ്ഹ്മ്മ്…’
അല്ല എന്ന അർദ്ധത്തിൽ അവൾ മൂളി
‘കള്ളം പറയല്ലേ…’
‘ഞാൻ… കുഞ്ഞിന്റെ കാര്യം ഓർത്തപ്പോ….’
അവൾ വിതുമ്പൽ അടക്കി പിടിച്ചു പറഞ്ഞു
‘നീ അതൊന്നും ആലോചിക്കാതെ ഇരിക്ക്.. വിഷമം വരുന്ന കാര്യങ്ങൾ ഒന്നും നമ്മൾ മനസ്സിൽ വച്ചോണ്ട് ഇരിക്കരുത്…’
ഞാൻ തിരിച്ചു ചെരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു. അവൾ അപ്പോളും എനിക്ക് പുറം തിരിഞ്ഞായിരുന്നു കിടന്നത്
‘ഉറക്കം വരുന്നില്ലേ…?
ഞാൻ ചോദിച്ചു
‘ഇല്ല..’
അവൾ മെല്ലെ പറഞ്ഞു
‘ആ എനിക്കും.. ഇന്നലത്തെ പോലെ മഴ ഉണ്ടായിരുന്നേൽ സുഖമായി ഉറങ്ങാമായിരുന്നു…’
‘ഞാൻ നാളെ പോകും…’
അവൾ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എനിക്ക് എന്തോ വിഷമം തോന്നി. പിന്നെ ശരിയാണ്. ഞാൻ നാളെ കഴിഞ്ഞു പോകുമ്പോ അവൾക്ക് ഇവിടെ നിന്ന് പോയല്ലേ തീരൂ..
‘നിനക്ക് ഇവിടെ നിക്കണമെങ്കിൽ നിക്കാം കേട്ടോ.. ഞാൻ ഓണറോട് പറയാം..’
‘വേണ്ട. ഞാൻ അവിടെ തന്നെ നിന്നോളം. ഇനി കുറച്ചു നാളല്ലേ ഉള്ളു..’
അവൾ പറഞ്ഞു
‘ വേറെ പ്രശ്നം ഒന്നും ഇല്ലടി. ഇവിടെ അല്ലെ കൂടുതൽ സൗകര്യം. കോളേജിൽ പോയി വരാനും എല്ലാം എളുപ്പം ഇതാണ്..’
‘എടാ വേണ്ട..’
അവൾ മറുപടി ആയി പറഞ്ഞു
‘എന്തെ..? ഇവിടെ നിനക്ക് ഇഷ്ടം ആയില്ലാരുന്നോ..? ഞാൻ കരുതിയത് നിനക്ക് ഇവിടെ ഭയങ്കര ഇഷ്ടം ആണെന്ന് ആണ്..’
‘ഇഷ്ടക്കുറവ് അല്ല. ഇവിടെ തന്നെ നിൽക്കാൻ എനിക്ക് പറ്റില്ല..’
അവൾ പറഞ്ഞു
‘ഓ ശരിയാണ്. അടുത്തൊന്നും വീടില്ല. നിനക്ക് ഇവിടെ തന്നെ നിൽക്കാൻ അത്ര സേഫ് അല്ല. ഞാൻ അത് ഓർത്തില്ല..’
ഞാൻ പറഞ്ഞു. ഇഷാനി പക്ഷെ ഉദ്ദേശിച്ചത് അത് ആയിരുന്നില്ല എന്ന് മാത്രം. പിന്നെയും തമ്മിൽ എന്തൊക്കെയോ സംസാരിച്ചു ഞങ്ങൾ ഉറക്കം പിടിച്ചു..
പിറ്റേന്ന് പതിവ് തെറ്റിച്ചു ഞാൻ ആണ് ആദ്യം ഉണർന്നത്. ഇഷാനി എഴുന്നേൽക്കാൻ താമസിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. ജനലിലൂടെ സൂര്യപ്രകാശം അകത്തേക്ക് അരിച്ചിറങ്ങി. ഞാൻ എഴുന്നേൽക്കുന്ന സമയം ആയെന്ന് സാരം. പക്ഷെ ഇഷാനി അപ്പോളും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല.. അവളുടെ ഒരു കൈ ആണെങ്കിൽ എന്റെ നെഞ്ചിന് മേലെ ഉണ്ടായിരുന്നു.. കുറച്ചു നേരത്തേക്ക് ഞാൻ ആ കൈയിൽ തന്നെ നോക്കി കിടന്നു. എന്റെ നെഞ്ചിന്റെ പിടപ്പ് ആ കൈകൾക്ക് അറിയാൻ കഴിയുന്നുണ്ടാകും..
ഞാൻ മെല്ലെ അവളുടെ കൈകളിൽ എന്റെ കൈ ചേർത്ത് വച്ചു. അവളുടെ വിരലുകളിൽ ഞാൻ മെല്ലെ തലോടി. എന്നിട്ടും അവൾ ഉണർന്നില്ല. ഞാൻ മെല്ലെ അവളുടെ തോളിൽ ഒന്ന് കുലുക്കി. മൂന്നാം വട്ടം കുലുക്കിയപ്പോൾ ആണ് അവൾ പതിയെ മയക്കം വിട്ടു ഉണർന്നത്. അവളുടെ കൈ ഒരെണ്ണം അപ്പോളും എന്റെ നെഞ്ചിൽ തന്നെ ആയിരുന്നു. അത് വലിയ കാര്യം ആക്കാത്ത പോലെ അവൾ കൈ മെല്ലെ പിൻവലിച്ചു കണ്ണ് തിരുമ്മി.
‘എന്ത് പറ്റി..? എണീക്കാൻ താമസിച്ചേ..?
ഞാൻ ചോദിച്ചു
‘അറിയില്ല.. ഉറങ്ങി പോയി..’
അവൾ പറഞ്ഞു. അവളുടെ മുഖത്ത് അപ്പോളും ഒരു മ്ലാനത ഉണ്ടായിരുന്നു. ഇന്ന് അവൾ ഇവിടുന്ന് മാറുമെന്ന് ഓർത്തപ്പോ എന്റെ ഉള്ളിലും വിഷമം തോന്നി. അതൊക്കെ ഓർത്താകും അവളുടെ മുഖവും വല്ലാതെ ഇരിക്കുന്നെ…
പതിവ് പോലെ ഉള്ള സംസാരങ്ങൾ ഒന്നും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായില്ല. ഇഷാനി ആണേൽ ഒരു പനി പിടിച്ച പോലെ ഒരു ഉന്മേഷം ഇല്ലാതെ ആണ് പെരുമാറുന്നത്. ഞാൻ അതിനിടക്ക് എന്റെ ഡ്രസ്സ് യാത്രക്ക് വേണ്ട സാധനങ്ങൾ ഒക്കെ ട്രാവൽ ബാഗിൽ അടുക്കാൻ തുടങ്ങിയിരുന്നു. നാളെ രാവിലെ പോകേണ്ടത് അല്ലേ. കുറച്ചൊക്കെ ഇപ്പോൾ തന്നെ അടുക്കി വച്ചേക്കാം എന്ന് കരുതി. അവളും എന്റെ ഒപ്പം എല്ലാം അടുക്കി വയ്ക്കാൻ കൂടി. ചെറുതായ് ആൾക്ക് ഒരു ഉന്മേഷം വന്ന പോലെ തോന്നി. ഇഷാനി ശരിക്കും പഴയ പോലെ എനെർജറ്റിക് ആയത് കുളി കഴിഞ്ഞു വന്നപ്പോൾ മുതലാണ്.. എന്റെ ടെമ്പറേച്ചർ കയറാൻ തുടങ്ങിയതും അപ്പോൾ മുതലാണ്…
