റോക്കി – 5 47അടിപൊളി  

 

‘പിന്നെ ആഷിക്ക് വന്നിരുന്നു.. അവനും ഓണറമ്മയും നീ എണീക്കുന്നതിന് ഒരു മണിക്കൂർ മുന്നേ ആണ് പോയത്..’

അർജുൻ പറഞ്ഞു

 

‘ആഷി വന്നിരുന്നോ..? എന്നെ കാണാൻ..?

ഇഷാനിയുടെ കണ്ണുകൾ വിടർന്നു. ആഷിക്ക് വരുമെന്ന് അവൾ കരുതിയതേ ഇല്ല.. അന്ന് ടൂറിന്റെ വിഷയത്തിൽ അവൻ തന്നോട് ഒരിക്കലും മിണ്ടില്ല, തന്നെ നോക്കില്ല എന്നൊക്കെ ശപഥം എടുത്തു പോയതാണ്. പലതവണ മിണ്ടാൻ ചെന്നിട്ടും കൂട്ടാക്കാതെ ഇരുന്ന ആഷിക്ക് വന്നു എന്നറിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി..’

 

‘പിന്നെ വന്നൂന്നോ..? അവൻ അവന്റെ ഉമ്മയുടെ വീട്ടിൽ നിന്ന് ഇത്രയും ദൂരം വന്നു നിന്നെ കാണാൻ. ഞാൻ ഇടയ്ക്ക് പുറത്ത് പോയപ്പോൾ എല്ലാം അവനാണ് നിന്നെ നോക്കി ഇവിടെ ഇരുന്നത്..’

അത് കേട്ടതും ഇഷാനിയുടെ മുഖത്തൊരു തെളിച്ചം വന്നു. ആഷിയുടെ പിണക്കം ഒക്കെ ഇപ്പോൾ മാറി കാണും. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അർജുൻ ഒരു പ്ലേറ്റിൽ കഞ്ഞിയുമായി വന്നു. കഞ്ഞിയിൽ നിന്നും ആവി പറക്കുന്നു.. നല്ല ചൂട് കഞ്ഞി. ഇഷാനിക്ക് പെട്ടന്ന് വയറ്റിൽ ഒരു കാളൽ അനുഭവപ്പെട്ടു.. ഇത്രയും നേരമായും ഒന്നും കഴിച്ചില്ലല്ലോ.. വിശപ്പ് ഇപ്പോളാണ് ശരീരത്തിൽ അനുഭവപ്പെട്ടത്..

 

കൈ ഒരെണ്ണം കെട്ടി വച്ചിരിക്കുന്നത് കൊണ്ട് അവൾക്ക് കഞ്ഞി കോരി കുടിക്കാൻ പറ്റില്ലായിരുന്നു. അത് കൊണ്ട് അർജുൻ അവളുടെ അടുത്തിരുന്നു കഞ്ഞി സ്പൂണിൽ കോരി അവളുടെ ചുണ്ടിൽ മുട്ടിച്ചു. ഉള്ളിൽ ഒരു നാണം ഉണ്ടായിരുന്നു എങ്കിലും അവൾ ഒന്നും മിണ്ടാതെ കഞ്ഞി കുടിച്ചു. വേറെ വഴിയില്ലല്ലോ.. ആദ്യമായല്ല അർജുൻ തനിക്ക് ഭക്ഷണം വാരി തരുന്നത്. മുമ്പ് പാറു ചേച്ചിയുടെ കല്യാണത്തിന്റെ തലേന്ന് മൈലാഞ്ചി ഇട്ടത് കൊണ്ട് അവൻ തനിക്ക് ചോർ വാരി തന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആണെങ്കിൽ താൻ അവനെ നല്ലത് പോലെ വെറുപ്പിച്ചിട്ട് ഇരിക്കുന്ന സമയം ആണ്. അതിന്റെ ഒരു ചളിപ്പ് രണ്ട് പേരുടെ ഇടയിലും ഉണ്ട്.. ഇടയ്ക്ക് വച്ചു കഞ്ഞി മതിയെന്ന് ഇഷാനി വാശി പിടിച്ചെങ്കിലും രണ്ട് സ്പൂൺ, രണ്ട് സ്പൂൺ എന്ന് പറഞ്ഞു അർജുൻ നിർബന്ധിച്ചു മുഴുവനും അവളെ കൊണ്ട് കുടിപ്പിച്ചു. അവളെ താങ്ങി കൊണ്ട് പോയി വായും കഴുകിച്ചു…

 

ഭക്ഷണം ഉള്ളിൽ ചെന്നപ്പോ ഒരു ആശ്വാസം അവൾക്ക് തോന്നിയെങ്കിലും ഒരു ഭാരം എടുത്തു വച്ചത് പോലെ അവൾക്ക് മയക്കവും വന്നു. ഒരുപാട് നേരം ഉറങ്ങിയിട്ടും വീണ്ടും അവളുടെ കണ്ണുകളിൽ മയക്കം അലതല്ലി. കയ്യുടെയും കാലിന്റെയും വേദന കൊണ്ട് ഉറക്കത്തിനു തന്നെ അവൾ പിടി കൊടുത്തു. ഉറങ്ങാതെ ഇരിക്കാൻ അവളോട് അർജുൻ സംസാരിച്ചു കൊണ്ടിരുന്നു എങ്കിലും ഉറക്കം സംസാരത്തെ മുറിച്ചു കൊണ്ടിരുന്നു.. ഈ മയക്കം പക്ഷെ ഒരുപാട് നേരമൊന്നും നീണ്ടു നിന്നില്ല.. സന്ധ്യ ആയപ്പോളേക്കും അവൾ പിന്നെയും ഉറക്കം ഉണർന്ന്..

 

അർജുൻ ഒരു ഗ്ലാസ്‌ കാപ്പി അവളുടെ കയ്യിൽ കൊണ്ട് കൊടുത്തു. കാപ്പി അവൾക്ക് തനിയെ കുടിക്കാം. ഊതി ഊതി ചൂട് കാപ്പി അവൾ കുടിച്ചു.. കാപ്പി അവളുടെ ഫേവറീറ്റ് ആണ്. അത് പാനീയത്തിന്റെ രൂപത്തിൽ ആയാലും രാഗത്തിന്റെ കാര്യത്തിൽ ആയാലും….

 

‘നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ ഇവിടെ നിൽക്കാൻ..?

ഒടുവിൽ ആ ചോദ്യം അർജുൻ ചോദിച്ചു. അതിനെന്തു മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. അവർക്കിടയിൽ ഒന്നും സംഭവിച്ചിട്ടില്ല എന്നത് പോലെ ഇത്രയും നേരം രണ്ട് പേരും പെരുമാറിയിരുന്നു. ഇനിയത് നടക്കില്ല..

‘എന്താ ഒന്നും പറയാത്തെ…?

അവളുടെ ഭാഗത്തു നിന്നും മറുപടി ഒന്നും വരാത്തത് കൊണ്ട് അർജുൻ പിന്നെയും ചോദിച്ചു

 

‘എനിക്ക് കുഴപ്പമൊന്നുമില്ല…’

അവൾ പതിയെ പറഞ്ഞു

 

‘ പഴയത് ഒന്നും ഞാൻ ഓർമിപ്പിക്കുവല്ല.. എന്നോടുള്ള ദേഷ്യവും പിണക്കവും ഒക്കെ ഈ ഒരു സാഹചര്യം യൂസ് ചെയ്തു മാറ്റാൻ ഞാൻ നോക്കുകയുമല്ല. ഐ നോ, ഞാൻ ചെയ്തതിന് ഒന്നും ഇതൊന്നും ഒരു പരിഹാരം അല്ലെന്ന്.. നിന്റെ കൈ നേരെ ആയി കഴിഞ്ഞു നീ വേണേൽ എന്നോട് പഴയ പോലെ മിണ്ടാതെ ഇരുന്നോ..’

Leave a Reply

Your email address will not be published. Required fields are marked *